സ്വന്തം ലേഖകന്‍: മലേഷ്യയില്‍ കിം ജോംഗ് ഉന്നിന്റെ അര്‍ദ്ധ സഹോദരനെ വിഷസൂചി ഉപയോഗിച്ച് വധിച്ച സംഭവത്തില്‍ പങ്കില്ലെന്ന് അറസ്റ്റിലായ യുവതികള്‍. മലേഷ്യന്‍ കോടതിയില്‍ തിങ്കളാഴ്ച വിചാരണക്കിടെയായിരുന്നു ഇരുവരുടെയും അവകാശവാദം. ക്വാലാലംപുര്‍ വിമാനത്താവളത്തില്‍ ഉത്തര കൊറിയയുടെ ചാരസംഘടനയില്‍ അംഗങ്ങളായ രണ്ടു വനിതകള്‍ വിഷസൂചികള്‍ ഉപയോഗിച്ച് ‘വി.എക്‌സ്’ എന്ന രാസവിഷം കുത്തിവെച്ച് കിം ജോങ് നാമിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. …
സ്വന്തം ലേഖകന്‍: ‘മുംബൈയില്‍ എത്തട്ടെ നിന്നെ വിവസ്ത്രനാക്കിയില്ലെങ്കില്‍ എന്റെ പേര്…’ വിമാന ജീവനക്കാരനോടുള്ള മോശം പെരുമാറ്റം വൈറലായി, ടിവി താരം അദിത്യാ നാരായണ്‍ മാപ്പു പറഞ്ഞ് തലയൂരി. ബോളിവുഡ് ഗായകന്‍ ഉദിത് നാരായണ്‍ന്റെ മകനും ടെലിവിഷന്‍ താരവുമായ അദിത്യ നാരായണ്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ് ജീവനക്കാരനോട് ദേഷ്യപ്പെടുന്ന വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്. റായ്പൂര്‍ എയര്‍പോര്‍ട്ടിലാണ് സംഭവം. …
സ്വന്തം ലേഖകന്‍: ഈ വര്‍ഷത്തെ നോബേല്‍ പുരസ്‌കാരങ്ങളുടെ വരവിന് തുടക്കമായി, ജീവികളിലെ ജൈവ ഘടികാരത്തിന്റെ രഹസ്യങ്ങള്‍ വെളിവാക്കിയ മൂന്നംഗ സംഘത്തിന് വൈദ്യ ശാസ്ത്ര നോബേല്‍. അമേരിക്കന്‍ ശാസ്ത്രജ്ഞരായ ജഫ്രി സി ഹാള്‍, മൈക്കല്‍ റോസബാഷ്, മൈക്കല്‍ ഡബ്ല്യു യങ് എന്നിവരാണ് ഈ വര്‍ഷത്തെ ആദ്യ നോബേലിന് അര്‍ഹരായത്. മനുഷ്യരിലെയും മൃഗങ്ങളിലെയും സസ്യങ്ങളിലെയും ജൈവഘടികാരത്തെ നിയന്ത്രിക്കുന്ന തന്‍മാത്രാതല …
സ്വന്തം ലേഖകന്‍:’മോദി എന്നെക്കാള്‍ വലിയ നടന്‍,’ മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനത്തിനെതിരെ ആഞ്ഞടിച്ച് നടന്‍ പ്രകാശ് രാജ്, ദേശീയ പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കുമെന്ന് പറഞ്ഞിട്ടില്ലെന്ന് തിരുത്ത്. ഡിവൈഎഫ്‌ഐയുടെ പതിനൊന്നാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദി തന്നേക്കാള്‍ വലിയ നടനാണെന്ന് തുറന്നടിച്ച പ്രകാശ് രാജ് ഗൗരിയുടെ …
സ്വന്തം ലേഖകന്‍: കുവൈത്ത് ഉടന്‍ വിട്ടയക്കുന്ന 22 ഇന്ത്യന്‍ തടവുകാരില്‍ 2 പേര്‍ മലയാളികള്‍, വധശിക്ഷ ജീവപര്യന്തമാക്കിയ 22 പേരിലും 4 പേര്‍ മലയാളികള്‍. ജയില്‍ മോചനത്തിനു അനുമതി ലഭിച്ച 119 ഇന്ത്യന്‍ തടവുകാരില്‍ ഉടന്‍ വിട്ടയക്കപ്പെടുന്ന പട്ടികയിലുള്ള 22 പേരില്‍ 2 മലയാളികളും ഉള്‍പ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. വധശിക്ഷ ജീവപര്യന്തമായി കുറക്കപ്പെട്ട 16 ഇന്ത്യക്കാരില്‍ ഉള്‍പെട്ട …
സ്വന്തം ലേഖകന്‍: അറ്റ്‌ലാന്റിക്കിനു മുകളില്‍ 35,000 അടി ഉയരത്തില്‍ എഞ്ചിന്‍ തകര്‍ന്ന എയര്‍ ഫ്രാന്‍സ് വിമാനത്തിന് അടിയന്തിര ലാന്റിംഗ്, വന്‍ അപകടം ഒഴിവായത് തലനാരിഴക്ക്. എയര്‍ ഫ്രാന്‍സിന്റെ എ 380 വിമാണ്മാണ് എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് കാനഡയില്‍ അടിയന്തരമായി ഇറക്കിയത്. പാരീസിന്‍ നിന്ന് ലാസ് ആഞ്ജിലിസിലേക്കുള്ള യാത്രയ്ക്കിടെയാണ് വിമാനത്തിന്റെ എഞ്ചിനികളില്‍ ഒന്നിന് ഗുരുതര തകരാര്‍ കണ്ടെത്തിയതെന്ന് …
സ്വന്തം ലേഖകന്‍: ആങ് സാന്‍ സൂകി മ്യാന്മറിലെ റോഹിംഗ്യകളുടെ കൂട്ടക്കൊലക്ക് കൂട്ടുനിന്നുവെന്ന ആരോപണം ശക്തമാകുന്നു, സൂകിയുടെ ചിത്രം നീക്കം ചെയ്ത് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല. നോബല്‍ പുരസ്‌കാര ജേതാവും മ്യാന്‍മര്‍ ഫസ്റ്റ് സ്റ്റേറ്റ് കൗണ്‍സിലറുമായ സൂകി സര്‍വകലാശാലയിലെ പൂര്‍വ വിദ്യാര്‍ഥി കൂടിയാണ്. സൂകിയുടെ ചിത്രം എടുത്തു മാറ്റി പകരം ജാപ്പനീസ് കലാകാരനായ യോഷിഹിറോ തകാഡയുടെ ചിത്രമാണ് അധികൃതര്‍ …
സ്വന്തം ലേഖകന്‍: ഷാര്‍ജയുടെ വഴിയെ കുവൈത്തും, 15 ഇന്ത്യക്കാരുടെ വധശിക്ഷ ജീവപര്യന്തമാക്കി, 119 ഇന്ത്യന്‍ തടവുകാരുടെ ശിക്ഷാ കാലാവധി വെട്ടികുറച്ചു. കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹാണ് ശിക്ഷ ഇളവു ചെയ്തു കൊണ്ടുള്ള തീരുമാനം പ്രഖ്യാപിച്ചത്. ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി സുഷമ സ്വരാജ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കുവൈത്ത് അമീറിന്റെ …
സ്വന്തം ലേഖകന്‍: മുംബൈ ലോക്കല്‍ റയില്‍വേ സ്റ്റേഷനിലെ മേല്‍പ്പാലത്തില്‍ തിക്കിലും തിരക്കിലും പെട്ട് 27 മരണം. കനത്ത മഴ നഗരത്തെ വെള്ളക്കെട്ടില്‍ മുക്കിയതിനു പിന്നാലെയാണ് മുംബൈയ്ക്ക് സമീപമുള്ള എല്‍ഫിന്‍സ്റ്റണ്‍ ലോക്കല്‍ സ്റ്റേഷനിലെ മേല്‍പ്പാലത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 27 പേര്‍ മരിച്ചത്. 30 ഓളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസം രാവിലെ 10.45 ഓടെയായിരുന്നു …
സ്വന്തം ലേഖകന്‍: വരുമാനത്തില്‍ വന്‍ ഇടിവ്. ഏഷ്യയിലേയും യൂറോപ്പിലേയും അച്ചടി ഏഡിഷന്‍ നിര്‍ത്താന്‍ അമേരിക്കന്‍ മാധ്യമ ഭീമനായ വാള്‍സ്ട്രീറ്റ് ജേണല്‍. മാനേജ്‌മെന്റ് തലത്തിലുള്ള തീരുമാനത്തിന്റെ ഭാഗമായി ഏഷ്യയിലെയും യൂറോപ്പിലെയും അച്ചടി എഡിഷന്‍ നിര്‍ത്തുന്നുതായയും വരുമാനത്തില്‍ കുറവുണ്ടായതാണ് അച്ചടി നിര്‍ത്താന്‍ കാരണമായെന്നും ന്യൂസ് കോര്‍പ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള പത്രം അറിയിച്ചു. യൂറോപ്പിലും ഏഷ്യയിലും നാല്പതു വര്‍ഷത്തെ ചരിത്രമുള്ള …