സ്വന്തം ലേഖകന്‍: ഇറ്റലിയില്‍ അഗ്‌നിപര്‍വത സ്‌ഫോടനത്തെ തുടര്‍ന്ന് രൂപപ്പെട്ട കുഴിയില്‍ വീണ പതിനൊന്നുകാരനും മാതാപിതാക്കള്‍ക്കും ദാരുണാന്ത്യം. ഇറ്റലിയിലെ പോസ്സുവോലിയിലാണ് വെനീസ് പ്രവിശ്യയിലുള്ള മിയോള നിവാസികളായ ടിസിയാന സാറമെല്ല (42), ഭര്‍ത്താവ് മാസ്സിമിലിയാനോ കാറെര്‍ (45), മകന്‍ ലോറെന്‍സോ എന്നിവര്‍ മരിച്ചത്. അവധി ആഘോഷത്തിന്റെ അവസാന ദിവസമായിരുന്നു കുടുംബം അപകടത്തില്‍പ്പെട്ടത്. പോസ്സുവോലിയില്‍ സൊള്‍ഫാടാറയ്ക്കു സമീപം നിരോധിത മേഖലയില്‍ …
സ്വന്തം ലേഖകന്‍: ഹിന്ദു വിവാഹ മോചനം, ഇനി ആറു മാസത്തെ കാത്തിരിപ്പ് വേണ്ടെന്ന് സുപ്രീം കോടതി. ഹിന്ദു വിവാഹ നിയമപ്രകാരമുള്ള വിവാഹ മോചനത്തിന് ആറു മാസത്തെ കാത്തിരിപ്പ് സമയം നിര്‍ബന്ധം ആക്കേണ്ടതില്ലെന്ന് സുപ്രിം കോടതി വിധിച്ചു. ഭാര്യാഭര്‍ത്താക്കന്മാരുടെ ഉഭയ സമ്മതത്തോടെയാണ് വിവാഹ മോചനം നടക്കുന്നതെങ്കില്‍ എത്ര സമയത്തിനകം വിവാഹ മോചനം നല്‍കണം എന്ന് കുടുംബ കോടതിക്ക് …
സ്വന്തം ലേഖകന്‍: ലാലു പ്രസാദ് യാദവിന് ആദായ നികുതി വകുപ്പിന്റെ പൂട്ട്, 165 കോടി രൂപയുടെ അനധികൃത സ്വത്തുക്കള്‍ പിടിച്ചെടുത്തു. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ ബിഹാറിലെ പാറ്റ്‌നയിലും സമീപ പ്രദേശത്തുമുള്ള കെട്ടിടങ്ങള്‍, ഷോപ്പിംഗ് മാളിന് വേണ്ടി നിര്‍മ്മാണം നടക്കുന്ന 3.5 ഏക്കര്‍ ഭൂമി എന്നിവയാണ് ആദായ നികുതി വകുപ്പ് …
സ്വന്തം ലേഖകന്‍: മൊബൈല്‍ ഫോണ്‍ വഴി ഉപഭോക്താക്കളുടെ പണം അടിച്ചു മാറ്റുന്ന വൈറസ് വ്യാപകം, കരുതിയിരിക്കാന്‍ മുന്നറിയിപ്പ്. കമ്പ്യൂട്ടര്‍ മാല്‍വെയറായ ക്‌സാഫെകോപ്പി ഇന്ത്യയില്‍ വ്യാപകമാകുന്നതായി പ്രമുഖ ആന്റി വൈറസ് കമ്പനിയായ കാസ്‌പെര്‍സ്‌ക്കിയാണ് മുന്നറിയിപ്പ് നല്‍കിയത്. മൊബൈല്‍ വഴി ഉപയോക്താക്കളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തി അവര്‍ പോലും അറിയാതെയാണ് ഈ മാല്‍വെയര്‍ പണം തട്ടുന്നത്. ലോകത്തിന്റെ …
സ്വന്തം ലേഖകന്‍: ദിലീപിന് പിന്തുണയുമായി എത്തുന്ന താരങ്ങളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ ആക്രമിക്കപ്പെട്ട നടിയ്ക്ക് പിന്തുണയുമായി വിമണ്‍ ഇന്‍ സിനിമ കളക്ടീവ് ‘അവള്‍ക്കൊപ്പം’ ക്യാമ്പയിന്‍ ശക്തമാക്കുന്നു. ആക്രമിക്കപ്പെട്ട നടിയ്ക്ക് ഐക്യദാര്‍ഢ്യവുമായി വുമണ്‍ ഇന്‍ സിനിമ കളക്ടീവ് പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം തലശേരിയില്‍ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരദാന വേദിയുടെ കവാടത്തില്‍ ഒപ്പുശേഖരണം നടത്തി. ഒപ്പു ശേഖരണ ക്യാംപെയ്ന്‍ …
സ്വന്തം ലേഖകന്‍: മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ അപലപിച്ച് യുനെസ്‌കോ, 10 ലക്ഷം ഇനാം പ്രഖ്യാപിച്ചിട്ടും കേസിന് തുമ്പുണ്ടാക്കാന്‍ കഴിയാതെ പോലീസ്. മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകം മാധ്യമങ്ങള്‍ക്കു നേരെയുള്ള ആക്രമണവും സമൂഹത്തിലെ ഓരോ അംഗങ്ങളുടെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നു കയറ്റവുമാണെന്ന് യുനെസ്‌കോ ഡയറക്ടര്‍ ജനറല്‍ ഇറിന ബൊക്കോവ പറഞ്ഞു. ഗൗരി …
സ്വന്തം ലേഖകന്‍: സ്‌പെയിനിന്‍ നിന്ന് വേര്‍പെട്ട് സ്വതന്ത്ര രാജ്യമാകാനുള്ള കാറ്റലോണിയയുടെ മോഹത്തിന് തിരിച്ചടി, ഒക്ടോബര്‍ ഒന്നിന് നടത്താനിരുന്ന ഹിതപരിശോധന റദ്ദാക്കി. സ്‌പെയിനില്‍ നിന്ന് വേര്‍പെട്ട് സ്വതന്ത്ര രാജ്യം രൂപീകരിക്കണമെന്ന വിഷയത്തില്‍ കാറ്റലോണിയ ഒക്ടോബര്‍ ഒന്നിന് നടത്താനിരുന്ന ജനഹിതപരിശോധന സ്പാനിഷ് ഭരണഘടനാ കോടതിയാണ് റദ്ദാക്കിയത്. കാറ്റലോണിയന്‍ പ്രാദേശിക പാര്‍ലമെന്റിന്റെ തീരുമാനം ഭരണഘടന ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വോട്ടെടുപ്പ് …
സ്വന്തം ലേഖകന്‍: ഭീകര സംഘടനകള്‍ക്ക് പണമൊഴുക്കി, പാകിസ്താനിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കിന്റെ ശാഖ യുഎസ് അടച്ചുപൂട്ടി. ഭീകരര്‍ക്ക് പണം നല്‍കുന്നുണ്ടെന്നും കള്ളപ്പണം വെളുപ്പിക്കുന്നുണ്ടെന്നും ആരോപിച്ചാണ് പാകിസ്താനിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ ഹബീബ് ബാങ്കിന്റെ ശാഖ യു.എസ് അടച്ചുപൂട്ടയത്. 40 വര്‍ഷമായി ന്യൂയോര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഹബീബ് ബാങ്ക് അടച്ചുപൂട്ടാന്‍ ബാങ്കിങ് റെഗുലേറ്റര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിക്കഴിഞ്ഞു. …
സ്വന്തം ലേഖകന്‍: നോട്ടു നിരോധനം മൂലം കനത്ത നഷ്ടം, 557 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് അച്ചടി പ്രസുകള്‍. കേന്ദ്ര സര്‍ക്കാര്‍ ഒറ്റയടിക്ക് 500, 1000 രൂപാ നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്നുണ്ടായ വന്‍ നഷ്ടം നികത്താനായി റിസര്‍വ് ബാങ്ക് 557 കോടി രൂപ നല്‍കണമെന്ന് നാസിക്, ദേവാസ്, മൈസൂര്‍, സല്‍ബോനി എന്നീ അച്ചടി പ്രസുകള്‍ ആവശ്യപ്പെട്ടു. ഈ …
സ്വന്തം ലേഖകന്‍: ദിലീപിനെ ജയിലില്‍ സന്ദര്‍ശിക്കാനുള്ള താരങ്ങളുടെ ഒഴുക്കിന് തടയിട്ട് അധികൃതര്‍, സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണം. നടിയെ ആക്രമിച്ച കേസില്‍ ആലുവ സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ കുടുംബാംഗങ്ങള്‍ക്കും പ്രധാന വ്യക്തികള്‍ക്കും മാത്രമേ ദിലീപിനെ സന്ദര്‍ശിക്കാന്‍ കഴിയൂ. ദിലീപിനെ കാണാന്‍ സിനിമാ പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ജയിലില്‍ എത്താന്‍ തുടങ്ങിയതിനെ തുടര്‍ന്നാണ് …