സ്വന്തം ലേഖകന്‍: പറന്നു കൊണ്ടിരുന്ന വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ച് യാത്രക്കാരന്‍, യുഎസ് വിമാനത്തിലെ യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്. തക്കസമയത്ത് മറ്റു യാത്രക്കാര്‍ യുവാവിനെ തടഞ്ഞതിനാല്‍ വന്‍ ദുരന്തം ഒഴിവായി. അമേരിക്കയിലെ സീറ്റിലില്‍നിന്ന് ചൈനയിലേക്ക് പറക്കുകയായിരുന്ന ഡല്‍റ്റ എയര്‍ലൈന്‍സിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ഫ്‌ലോറിഡക്കാരനായ ജോസഫ് ഡാനിയേല്‍ ഹ്യൂഡക്കാണ് വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ചത്. ഫസ്റ്റ് …
സ്വന്തം ലേഖകന്‍: പശ്ചിമ ബംഗാള്‍ കലാപത്തിന്റെ മറവില്‍ മമതയെ മലര്‍ത്തിയടിക്കാന്‍ ബിജെപി, സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യമുയരുന്നു. ബസിര്‍ഗട്ട് കലാപത്തിന്റെ മറവില്‍ പശ്ചിമ ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ ഗവര്‍ണര്‍ കെഎന്‍ ത്രിപാഠിയെ കണ്ടു. സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഗവര്‍ണറെ കണ്ടത്. സംസ്ഥാനത്തെ കലാപം കൂടുതല്‍ …
സ്വന്തം ലേഖകന്‍: ഹിസ്ബുള്‍ കമാര്‍ഡര്‍ ബുര്‍ഹാന്‍ വാനിയെ സുരക്ഷാസേന വധിച്ചിട്ട് ഒരു വര്‍ഷം, കശ്മീര്‍ താഴ്വരയില്‍ കനത്ത സുരക്ഷ. ബുര്‍ഹാന്‍ വാനിയുടെ മരണത്തിന്റെ ഒന്നാം വാര്‍ഷികമായ ശനിയാഴ്ച പ്രതിഷേധ പ്രകടനങ്ങളും ഭീകരാക്രമണങ്ങളും ഉണ്ടാകാമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തിന്റെ പല ഭാഗത്തും പോലീസും സൈന്യവും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. അഞ്ചു പൊലീസ് സ്റ്റേഷനുകളുടെ പരിധിയില്‍ ആളുകള്‍ കൂട്ടംകൂടുന്നതിനും …
സ്വന്തം ലേഖകന്‍: കാമറയ്ക്കു മുന്നില്‍ കൈകൊടുത്തില്ല, ട്രംപിനെ ഇളിഭ്യനാക്കി പോളിഷ് പ്രഥമ വനിത. പോളണ്ടിലെ പ്രസിഡന്റ് ആന്‍ഡ്ര ഡുഡയുടെ ഭാര്യ അഗത ഡുഡെ യു.എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെ കാമറകളുടെ മുന്നില്‍ നാണം കെടുത്തിയതാണ് സമൂഹ മാധ്യമങ്ങളുടെ പുതിയ കണ്ടുപിടുത്തം. ഹാന്‍ഡ് ഷേക്കിനായി നീട്ടിയ ട്രംപിന്റെ കൈ അവഗണിച്ച് അഗത മെലാനിയയുടെ അടുത്തേക്ക് നീങ്ങിയതാണ് ഇത്തവണ …
സ്വന്തം ലേഖകന്‍: ‘സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രധാന പ്രശ്‌നം കിടക്ക പങ്കിടാന്‍ ആവശ്യപ്പെടുന്നത് മാത്രമല്ല’, തുറന്നടിച്ച് എഡിറ്റര്‍ ബീന പോള്‍. മോശമായി പെരുമാറുന്നു എന്നത് കൊണ്ടാണ് സിനിമയിലേക്ക് കൂടുതല്‍ സ്ത്രീകള്‍ കടന്നു വരാത്തതെന്ന് സിനിമാ എഡിറ്ററും ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍ പേഴ്‌സണുമായ ബീനാപോള്‍ വ്യക്തമാക്കി. കിടക്ക പങ്കിടാന്‍ മാത്രം പറയുന്നതാണ് സിനിമയിലെ സ്ത്രീകള്‍ നേരിടുന്ന …
സ്വന്തം ലേഖകന്‍: മതവിദ്വേഷം പരത്തുന്ന ഫേസ്ബുക്ക് പോസ്റ്റ്, പശ്ചിമ ബംഗാളില്‍ സംഘര്‍ഷം പുകയുന്നു, കേന്ദ്ര സേനയെ തിരിച്ചയച്ച് മമതാ ബാനര്‍ജി. പശ്ചിമബംഗാളില്‍ തുടരുന്ന സംഘര്‍ഷം അമര്‍ച്ച ചെയാന്‍ കേന്ദ്രം ബംഗാളിലേക്ക് അയച്ച കേന്ദ്രസേനയെ മമതാ ബാനര്‍ജി തിരിച്ചയച്ചു. സംഘര്‍ഷം നിയന്ത്രിക്കാന്‍ കേന്ദ്രം ബംഗാളിലേക്ക് അയച്ച 400 ബി.എസ്.എഫ് സൈനികരെയാണ് മുഖ്യമന്ത്രി മമതാ ബാനര്‍ജി തിരിച്ചയച്ചത്. സംഘര്‍ഷം …
സ്വന്തം ലേഖകന്‍: തിരമാലകളില്‍ ഉല്ലസിച്ച് മോദിയും നെതന്യാഹുവും, പുതിയ സൗഹൃദത്തിന്റെ ആഘോഷവുമായി നേതാക്കള്‍, ചിത്രങ്ങള്‍ തരംഗമാകുന്നു. ഇസ്രായേല്‍ സന്ദര്‍ശനത്തിനിടെയാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനൊപ്പം ദോര്‍ ബീച്ചില്‍ ഉല്ലസിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സമയം കണ്ടെത്തിയത്. നെതന്യാഹു തന്നെയാണ് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്. ബീച്ചില്‍ ഇരു നേതാക്കളും ചിരിച്ച് സൗഹൃദം പങ്കിടുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ …
സ്വന്തം ലേഖകന്‍: നായകനായി പ്രണവ് മോഹന്‍ലാലിന്റെ അരങ്ങേറ്റം കുറിച്ച് ജിത്തു ജോസഫ് ചിത്രം ആദിയുടെ ടീസര്‍ പുറത്ത്, ‘പ്രിയപ്പെട്ട അപ്പു’വിന് ആശംസകളുമായി ദുല്‍ഖര്‍ സല്‍മാന്‍. ഫെസ്ബുക്കിലെഴുതിയ കുറിപ്പിലാണ് പ്രണവിന് ദുല്‍ഖര്‍ ആശംസയറിച്ചത്. പ്രണവ് നായകനാകുന്ന ചിത്രം ‘ആദി’യുടെ ടീസറും പോസ്റ്റിനൊപ്പം ദുല്‍ഖര്‍ പങ്കുവെച്ചു. ദുല്‍ഖറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇതിനോടകം വൈറലായിട്ടുണ്ട്. പ്രിയപ്പെട്ട അപ്പു എന്ന് സംബോധന …
സ്വന്തം ലേഖകന്‍: തനിക്ക് മുംബൈയില്‍ ജീവിക്കണമെന്ന് മോഷെ, സ്വാഗതമെന്ന് മോദി, മുംബൈ ഭീകരാക്രമണത്തില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട ജൂത ബാലന്‍ മോഷെ ഹോള്‍ട്‌സ്ബര്‍ഗ്മോ മോദിയെ സന്ദര്‍ശിച്ചപ്പോള്‍. ഇസ്രയേലിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരില്‍ക്കാണാന്‍ അഫുലയില്‍നിന്ന് മുത്തച്ഛനൊപ്പമാണ് മോഷെയെന്ന പതിനൊന്നുകാരന്‍ എത്തിയത്. ഇന്ത്യ സന്ദര്‍ശിക്കുമ്പോള്‍ കൂടെ വരാന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതനാഹ്യു മോഷെയെ ക്ഷണിക്കുകയും ചെയ്തു. 2008 …
സ്വന്തം ലേഖകന്‍: പഞ്ചാബില്‍ ഗുരുവിന്റെ മൃതദേഹം ആറുമാസമായി ഫ്രീസറില്‍, ഗുരു ധ്യാനത്തിലാണെന്ന് ശിഷ്യന്മാര്‍. പഞ്ചാബിലെ ദിവ്യ ജ്യോതി ജാഗ്രതി സന്‍സ്ഥാന്‍ എന്ന ഭക്തിപ്രസ്ഥാനത്തിന്റെ തലവന്‍ ഗുരു അശുതോഷ് മഹാരാജിന്റെ മൃതദേഹമാണ് മാസങ്ങളായി ആശ്രമത്തില്‍ ഫ്രീസറില്‍ സൂക്ഷിക്കുന്നത്. ഗുരു മരിച്ചിട്ടില്ലെന്നും ധ്യാനത്തിലാണെന്നുമാണ് ശിഷ്യന്മാരുടെ വാദം. അശുതോഷ് മഹാരാജ് ധ്യാനാവസ്ഥയില്‍ നിന്നും വീണ്ടും ഉണരുമെന്ന ഉറച്ച വിശ്വാസത്തിലാണ് അനുയായികള്‍ …