സ്വന്തം ലേഖകന്‍: മധ്യപ്രദേശില്‍ കര്‍ഷക പ്രക്ഷോഭം കത്തിപ്പടരുന്നു, 24 മണിക്കൂറിനിടെ മൂന്നു കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. കര്‍ഷക സമരം കൊടുമ്പിരിക്കൊള്ളുന്ന മധ്യപ്രദേശില്‍ കടക്കെണിയില്‍ നട്ടംതിരിയുന്ന മൂന്നു കര്‍ഷകര്‍ കൂടി ഇന്നലെ ജീവനൊടുക്കി. കര്‍ഷക പ്രക്ഷോഭം തുടങ്ങി ഒരാഴ്ചയ്ക്കകം മരിച്ചവരുടെ എണ്ണം ഇതോടെ അഞ്ചായി. മഖന്‍ലാല്‍(68), ഹരിസിങ് യാദവ് എന്നിവരാണു കഴിഞ്ഞദിവസം ജീവനൊടുക്കിയത്. ബ്ലേഡ് പലിശക്കാരനില്‍നിന്ന് ഏഴുലക്ഷം …
സ്വന്തം ലേഖകന്‍: റാണാ ദഗ്ഗുബട്ടിയുമായുള്ള സൗഹൃദത്തിന്റെ രഹസ്യം വെളിപ്പെടുത്തി ദുല്‍ഖര്‍ സല്‍മാന്‍. ദുല്‍ഖര്‍ സല്‍മാന്റെ കുഞ്ഞിനെ കാണാന്‍ വരുമെന്ന് റാണ ദഗ്ഗുബട്ടി ട്വീറ്റ് ചെയ്തപ്പോള്‍ മുതല്‍ സമൂഹ മാധ്യമങ്ങള്‍ ചോദിക്കുന്ന ചോദ്യമാണ് റാണയും ദുല്‍ഖറും തമ്മില്‍ എങ്ങനെയാണ് ഇത്ര സൗഹൃദമെന്ന്. ഇപ്പോഴിതാ മാതൃഭൂമിയുടെ സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ മാഗസിനു നല്‍കിയ അഭിമുഖത്തില്‍ ആ സൗഹൃദത്തിന്റെ രഹസ്യം …
സ്വന്തം ലേഖകന്‍: ഒടുവില്‍ വൈറ്റ് ഹൗസിന് ഗൃഹനാഥയെത്തി, ട്രംപിനൊപ്പം വൈറ്റ് ഹൗസിലേക്ക് താമസം മാറ്റി മെലാനിയ ട്രംപ്. കഴിഞ്ഞ ദിവസമാണ് ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് അമേരിക്കയുടെ പ്രഥമ വനിത മെലാനിയ ട്രംപും മകന്‍ ബാരണും വൈറ്റ് ഹൗസില്‍ താമസിക്കാന്‍ എത്തിയത്. ട്രംപ് വൈറ്റ്ഹൗസില്‍ താമസം തുടങ്ങി ആറ് മാസങ്ങള്‍ക്ക് ശേഷമാണ് സ്‌ളൊവേനിയക്കാരിയായ മെലാനിയയും 11വയസ്സുള്ള …
സ്വന്തം ലേഖകന്‍: മൂന്നു വര്‍ഷം മുമ്പ് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ തട്ടിക്കൊണ്ടു പോയ ആറു വയസുള്ള ക്രിസ്ത്യന്‍ പെണ്‍കുട്ടി തിരിച്ചെത്തി, വിശ്വസിക്കാനാകാതെ കുടുംബം. ഇറാഖിന്റെ വടക്കന്‍ നഗരമായ അര്‍ബിലിലെ ആഷ്ടി ക്യാമ്പിലാണ് അത്ഭുതകരമായ സംഭവം നടന്നത്. നഷ്ടപ്പെട്ടുവെന്ന് ഉറപ്പിച്ച ആറു വയസ്സുകാരി ക്രിസ്ത്യാനാ എസ്സോയെ തിരികെ കിട്ടിയതിന്റെ സന്തോഷത്തിലും അത്ഭുതത്തിലുമാണ് എസ്സോ ഒബാഡാ കുടുംബം. 2014 …
സ്വന്തം ലേഖകന്‍: 2022 ലെ ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പ്, നിലപാട് വ്യക്തമാക്കി ഫിഫ, ഗള്‍ഫ് രാജ്യങ്ങള്‍ ഖത്തറിനെതിരെ നയതന്ത്ര ഉപരോധം പ്രഖ്യാപിച്ച് ഒറ്റപ്പെടുത്തിയതോടെ പ്രതിസന്ധിയിലായ 2022 ലെ ലോകകപ്പ് ഖത്തറില്‍ തന്നെ നടക്കുമെന്നും ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ നയതന്ത്ര പ്രശ്‌നം മാത്രമാണ് നിലനില്‍ക്കുന്നതെന്നും ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫെന്റിനോ അറിയിച്ചു. ലോകകപ്പ് ഖത്തറില്‍ നിന്നും മാറ്റുന്നത് സംബന്ധിച്ച് …
സ്വന്തം ലേഖകന്‍: കശാപ്പ് നിരോധനത്തെ അനുകൂലിക്കുന്നതായുള്ള വ്യാജ പ്രചരണങ്ങളെ തള്ളി എആര്‍ റഹ്മാന്‍, അഭിമുഖം ദുരുപയോഗം ചെയ്തതായി വിശദീകരണം. താന്‍ ബീഫ് കഴിക്കില്ലെന്നും പശുവിനെ തന്റെ അമ്മ ദൈവമായി ആരാധിച്ചിരുന്നുവെന്നുമാണ് എ.ആര്‍ റഹ്മാന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ കശാപ്പ് നിരോധനത്തെ എ.ആര്‍ റഹ്മാന്‍ സ്വാഗതം ചെയ്തതായും വിവിധ പോസ്റ്റുകളില്‍ പറയുന്നുണ്ട്. എ.ആര്‍ …
സ്വന്തം ലേഖകന്‍: മുംബൈ അഹമ്മദാബാദ് പാതയില്‍ മൂളിപ്പായാന്‍ ജപ്പാനില്‍ നിന്നുള്ള കിടിലന്‍ ബുള്ളറ്റ് ട്രെയിനുകള്‍ വരുന്നു. അത്യാധുനിക സൗകര്യങ്ങളുള്ള ഇ 5 ഷിങ്കാസെന്‍ പരമ്പരയിലെ ട്രെയിനുകളാണ് ജപ്പാനില്‍ നിന്ന് ഇറക്കുമതി ചെയ്യാന്‍ റെയില്‍വേ ഒരുങ്ങുന്നത്. മോദി സര്‍ക്കാറിന്റെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ ഭാഗമായാണ് 5000 കോടി ചെലവില്‍ 25 ബുള്ളറ്റ് ട്രെയിനു ജപ്പാന്റെ താമസിയാതെ ഇന്ത്യയിലെത്തുക. …
സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പ്രവചനം പാളി, ലൈവായി സ്വന്തം പുസ്തകം തിന്ന് വാക്കു പാലിച്ച് ബ്രിട്ടീഷ് എഴുത്തുകാരന്‍. രാഷ്ട്രീയ നിരീക്ഷകനും എഴുത്തുകാരനുമായ മാത്യു ഗുഡ്‌വിന്‍ ആണ് സ്‌കൈ ന്യൂസിന്റെ ലൈവ് ഷോയില്‍ തന്റെ വാക്ക് പാലിച്ച് പുസ്തകം തിന്നേണ്ടി വന്നത്. ബ്രിട്ടണിലെ തെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി 38 ശതമാനം വോട്ട് പോലും നേടില്ലെന്നും …
സ്വന്തം ലേഖകന്‍: ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യാ ദക്ഷിണാഫ്രിക്ക മത്സരം കാണാന്‍ ഓവല്‍ സ്റ്റേഡിയത്തില്‍ എത്തിയ വിജയ് മല്യയെ കള്ളനെന്ന് കൂവിവിളിച്ച് കാണികള്‍. തങ്ങളുടെ രാജ്യത്തിന്റെ പണം തിരികെ ഏല്‍പിക്കൂവെന്നും ചിലര്‍ മല്യയോട് അലറുന്നത് കേള്‍ക്കാമായിരുന്നു. എന്നാല്‍ ഇതൊന്നും ശ്രദ്ധിക്കാതെ മല്യ നടന്നുപോകുകയും ചെയ്തു. നേരത്തേ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ സന്നദ്ധ സംഘടന ലണ്ടനില്‍ സംഘടിപ്പിച്ച …
സ്വന്തം ലേഖകന്‍: ജയലളിതയെ വധിക്കാന്‍ ശശികലയും തന്റെ സഹോദരനും പദ്ധതിയിട്ടിരുന്നു, പുതിയ വെളിപ്പെടുത്തലുമായി ജയലളിതയുടെ സഹോദര പുത്രി ദീപ. നേരത്തേ ജയലളിതയുടെ വസതിയില്‍ എത്തിയ ദീപയെ തടഞ്ഞതിനെ തുടര്‍ന്ന് സംഘര്‍ഷമുണ്ടായിരുന്നു. ജയലളിതയുടെ പോയസ് ഗാര്‍ഡനിലെ വസതിക്ക് അവകാശവാദം ഉന്നയിച്ചാണ് ദീപ വേദനിലയത്തില്‍ എത്തിയത്. പോയസ് ഗാര്‍ഡനിലുണ്ടായ സംഘര്‍ഷത്തിന് പിന്നാലെയാണ് സഹോദരനും ശശികലയ്ക്കുമെതിരെ ദീപ ആരോപണം ഉന്നയിച്ചത്. …