സ്വന്തം ലേഖകന്‍: പാകിസ്താനില്‍ തട്ടിക്കൊണ്ടുപോയ രണ്ടു ചൈനീസ് പൗരന്മാരെ കൊലപ്പെടുത്തിയതായി ഇസ്ലാമിക് സ്റ്റേറ്റ്. കഴിഞ്ഞ മാസം പാകിസ്താനിലെ സൗത്ത് വെസ്റ്റേണ്‍ ബലൂചിസ്താന്‍ പ്രവിശ്യയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ചൈനീസ് വംശജരായ അധ്യാപകരെ വധിച്ചുവെന്നാണ് ഐസിസിന്റെ അവകാശവാദം. ഐസിസിന്റെ അമാഖ് വാര്‍ത്താ ഏജന്‍സിയാണ് വാര്‍ത്ത പുറത്തുവിട്ടത്. പാക്‌സിതാനില്‍ ജോലി ചെയ്യുന്ന ചൈനീസ് പൗരന്മാരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ പാകിസ്താന്‍ കിണഞ്ഞു …
സ്വന്തം ലേഖകന്‍: അമേരിക്കയില്‍ അജ്ഞാതന്റെ വെടിയേറ്റ തെലുങ്കാനക്കാരനായ യുവാവ് ഗുരുതരാവസ്ഥയില്‍, സുഷമാ സ്വരാജിനോട് സഹായാഭ്യര്‍ഥനയുമായി കുടുംബം. അഞ്ചു ദിവസം മുന്‍പ് വെടിയേറ്റ് ഗുരുതരാവസ്ഥയില്‍ കാലിഫോര്‍ണിയയിലെ ആശുപത്രിയില്‍ കഴിയുന്ന മുബീന്‍ അഹമ്മദി (26) നു വേണ്ടിയാണ് കുടുംബം കേന്ദ്ര വിദേശകാര്യ മന്ത്രിയെ സമീപിച്ചത്. ‘മുബീന്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണെന്ന് കാണിച്ച് ആശുപത്രിയില്‍ അധികൃതരില്‍ നിന്നും തങ്ങള്‍ക്ക് കത്ത് ലഭിച്ചു. …
സ്വന്തം ലേഖകന്‍: മേഘാലയയില്‍ ബിജെപിയുടെ കശാപ്പു നിരോധന കാര്‍ഡ് ഏശുന്നില്ല, പ്രതിഷേധവുമായി പാര്‍ട്ടി വിട്ടത് 5000 ത്തോളം പ്രവര്‍ത്തകര്‍. കന്നുകാലി കശാപ്പ് നിയന്ത്രിക്കുന്നതു സംബന്ധിച്ച കേന്ദ്രസര്‍ക്കാരിന്റെ വിജ്ഞാപനത്തില്‍ പ്രതിഷേധിച്ച് മേഘാലയ ബിജെപിയില്‍ കൊഴിഞ്ഞുപോക്ക് തുടരുന്നു. യുവമോര്‍ച്ച ടുറാ സിറ്റി അധ്യക്ഷന്‍ വില്‍വെര്‍ ഗ്രഹാം ഡോന്‍ഗോ ഉള്‍പ്പെടെ 5000 ഓളം പ്രവര്‍ത്തകരാണ് ഇതുവരെ ബിജെപി വിട്ടത്. ആയിരക്കണക്കിനു …
സ്വന്തം ലേഖകന്‍: അതിര്‍ത്തി പുകയുമ്പോള്‍ കസാഖിസ്ഥാനില്‍ കുശലം പറഞ്ഞ് നരേന്ദ്ര മോദിയും പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ശരീഫും, കൂടിക്കാഴ്ച 17 മാസത്തെ ഇടവേളക്കു ശേഷം. രണ്ടു ദിവസത്തെ ഷാങ്ഹായ് കോര്‍പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ കസാഖ്‌സ്താനിലെ അസ്താനയിലെത്തിയപ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ശരീഫുമായി കണ്ടത്. ഇരുവരും അഭിസംബോധന ചെയ്ത് കുശലാന്വേഷണം നടത്തി. …
സ്വന്തം ലേഖകന്‍: യുഡിഎഫ് സര്‍ക്കാരിന്റെ പരിഷ്‌ക്കാരങ്ങള്‍ പൊളിച്ചടുക്കി എല്‍ഡിഎഫ് സര്‍ക്കാര്‍ പുതിയ മദ്യ നയം പ്രഖ്യാപിച്ചു, ത്രീ സ്റ്റാറിനും അതിന് മുകളിലുമുള്ള ബാറുകള്‍ തുറക്കും. പൂട്ടിപ്പോകുന്ന മറ്റുള്ളര്‍ക്ക് പകരമായി ബിയര്‍ വൈന്‍ പാര്‍ലറുകള്‍ അനുവദിക്കും. ദേശീയ സംസ്ഥാന പാതകള്‍ക്ക് 500 മീറ്ററിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന മദ്യശാലകള്‍ സുപ്രീംകോടതി വിധിയെ തുടര്‍ന്ന് നിര്‍ത്തേണ്ടിവന്ന സാഹചര്യത്തില്‍ മറികടക്കാന്‍ പാതയോരത്തുനിന്ന് 500 …
സ്വന്തം ലേഖകന്‍: ഇന്ത്യക്കാരനായ നിങ്ങള്‍ ചൊവ്വയില്‍ കുടുങ്ങിയാലും സര്‍ക്കാര്‍ രക്ഷിക്കുമെന്ന സുഷമ സ്വരാജിന്റെ ട്വീറ്റ് തരംഗമാകുന്നു. താന്‍ ചൊവ്വയില്‍ കുടുങ്ങിക്കിടക്കുകയാണെന്ന ഒരാളുടെ ട്വീറ്റിനു വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വിറ്ററില്‍ നല്‍കിയ മറുപടിയാണ് സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തത്. കരണ്‍ സായിനി എന്നയാളാണ് മന്ത്രിയോട് തമാശരൂപേണ ട്വിറ്ററില്‍ ചോദ്യം ചോദിച്ചത്. താന്‍ ചൊവ്വയില്‍ കുടുങ്ങി കിടക്കുകയാണ്. ഭക്ഷണം …
സ്വന്തം ലേഖകന്‍: മധ്യപ്രദേശ് കര്‍ഷക പ്രക്ഷോഭത്തില്‍ കര്‍ഷകരെ വെടിവെച്ചു കൊന്നത് പോലീസ് തന്നെയെന്ന് സംസ്ഥാന സര്‍ക്കാര്‍, സമരക്കാരെ കാണാനെത്തിയ രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തു. ഇതാദ്യമായാണ് കര്‍ഷകരെ പോലീസ് വെടിവച്ച് കൊന്നത് തന്നെയെന്ന് മധ്യപ്രദേശിലെ ബി.ജെ.പി സര്‍ക്കാര്‍ സമ്മതിക്കുന്നത്. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടു. കര്‍ഷകരെ വെടിവച്ച് കൊന്നത് പോലീസല്ലെന്ന നിലപാടിലായിരുന്നു ഇതുവരെ മധ്യപ്രദേശ് …
സ്വന്തം ലേഖകന്‍: യാത്രക്കാരേ പോന്നോളൂ!!! കേരളത്തിന്റെ സ്വന്തം കൊച്ചി മെട്രോ കുതിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം. ഉദ്ഘാടനത്തിന് ഒമ്പതു ദിവസം മാത്രം ശേഷിക്കെ യാത്രക്കാരെ വരവേല്‍ക്കാന്‍ കൊച്ചി മെട്രോ ഒരുങ്ങിക്കഴിഞ്ഞു. രാജ്യത്തെ മറ്റേതൊരു മെട്രോയെയും പിന്നിലാക്കുന്ന മികവുമായാണ് കൊച്ചി മെട്രോ കേരളത്തിന്റെ അഭിമാനമാകുന്നത്. പരീക്ഷണ ഓട്ടങ്ങളും സുരക്ഷാ സംവിധാനങ്ങളുടെ അവസാന മിനുക്കുപണികളുമായി തിരക്കിലാണ് മെട്രോ അധികൃതര്‍. …
സ്വന്തം ലേഖകന്‍: ‘ഞാന്‍ കുടിക്കാത്ത സാധനം മറ്റുള്ളവരോട് കുടിക്കാന്‍ പറയുന്നത് ശരിയല്ല,’ പെപ്‌സിയുമായുള്ള കോടികളുടെ കരാര്‍ അവസാനിപ്പിച്ച് വിരാട് കോഹ്‌ലി. ആറു വര്‍ഷം നീണ്ടു നില്‍ക്കുന്ന കരാറാണ് കോഹ്‌ലി ഉപേക്ഷിച്ചത്. സി.എന്‍.എന്‍.ഐ.ബി.എന്നിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. ‘ഞാന്‍ ശീതളപാനീയങ്ങള്‍ കുടിക്കാറില്ല, എനിക്ക് പണം കിട്ടുന്നുണ്ട് എന്നുള്ളതിനാല്‍ മാത്രം മറ്റുള്ളവരോട് അത് കുടിക്കാന്‍ നിര്‍ദേശിക്കുന്നത് …
സ്വന്തം ലേഖകന്‍: വിശന്നു വലഞ്ഞ കടവകളുടെ കൂട്ടിലേക്ക് ജീവനോടെ കഴുതക്കുട്ടിയെ തള്ളിയിട്ടു, ചൈനീസ് മൃഗശാലാ ജീവനക്കാരുടെ ക്രൂരവിനോദത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. കടുവകള്‍ നീന്തിത്തുടിക്കുന്ന കനാലിലേക്ക് ജീവനക്കാര്‍ കഴുതക്കുട്ടിയെ തള്ളിയിടുകയായിരുന്നു. തൊട്ടുപിന്നാലെ നീന്തിയെത്തിയ രണ്ടു കടുവകള്‍ കഴുതക്കുട്ടിയെ പിടികൂടി. പക്ഷേ ജീവനുവേണ്ടിയുള്ള ആ സാധു മൃഗത്തിന്റെ ദയനീയ നിലവിളി കേള്‍ക്കാന്‍ മൃഗശാല ജീവക്കാര്‍ക്ക് ചെവിയുണ്ടായിരുന്നില്ല. …