സ്വന്തം ലേഖകന്‍: ഓക്‌സിജന്‍ സിലിണ്ടറുകളില്ലാതെ എവറസ്റ്റിന്റെ നെറുകയിലെത്തി ഇന്ത്യന്‍ സൈനികര്‍. നാല് ഇന്ത്യന്‍ സൈനികരടങ്ങുന്ന സംഘമാണ് ഓക്‌സിജന്‍ സിലിണ്ടറുകളില്ലാതെ എവറസ്റ്റിന്റെ നെറുകയിലെത്തിയത്. ഹിമാലയ പര്‍വതനിരകളില്‍ നേപ്പാള്‍, ചൈന അതിര്‍ത്തിയിലാണ് എവറസ്റ്റ് സ്ഥിതി ചെയ്യുന്നത്. ആദ്യമായാണ് ഒരു സംഘം ഓക്‌സിജന്‍ സിലിണ്ടര്‍ ഇല്ലാതെ എവറസ്റ്റ് കീഴടക്കുന്നത്. കംഞ്ചാക് ടെന്‍ഡ, കെല്‍ഷാംഗ് ദര്‍ജി ഭൂട്ടിയ, കാല്‍ഡന്‍ പഞ്ജൂര്‍, സോനം …
സ്വന്തം ലേഖകന്‍: കാശ്മീരിലെ ബന്ദിപ്പോരയില്‍ സിആര്‍പിഎഫ് ക്യാമ്പിനു നേരെ ഭീകരാക്രമണം, നാലു ഭീകരരെ സൈന്യം വെടിവച്ചു വീഴ്ത്തി. തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ ഭീകരാക്രമണത്തില്‍ സൈന്യം നാലു ഭീകരരെ വധിച്ചതായാണ് ആദ്യ റിപ്പോര്‍ട്ടുകള്‍. സിആര്‍പിഎഫിന്റെ 45 ആം ബറ്റാലിയന്റെ സംബാലിലെ ക്യാമ്പിന് നേരെയാണ് ആക്രമണം നടന്നത്. ക്യാമ്പിനു നേര്‍ക്ക് തുടര്‍ച്ചയായി ഭീകരവാദികള്‍ വെടിവെയ്പ് നടത്തുകയായിരുന്നു. ചാവേര്‍ ആക്രമണത്തിനായി എത്തിയതാണ് …
സ്വന്തം ലേഖകന്‍: ഐ.എസ്.ആര്‍.ഒ ചാരക്കേസിലെ നമ്പി നാരായണന്റെ ആത്മകഥ വരുന്നു, കേസിനെപ്പട്ടി സുപ്രധാന വെളിപ്പെടുത്തലുകള്‍ ഉണ്ടാകുമെന്ന് സൂചന. കേസ് സംബന്ധിച്ച വിവാദ വെളിപ്പെടുത്തലുകളുമായി കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന മുന്‍ ഡി.ജി.പി സിബി മാത്യുസിന്റെ ആത്മകഥ പുറത്ത് വന്നതിന് പിന്നാലെയാണ് കേസിലെ കുറ്റാരോപിതനായിരുന്ന നമ്പി നാരായണനും ആത്മകഥ പുറത്തിറക്കുന്നത്. ഇംഗ്ലീഷിലും മലയാളത്തിലുമായി പുറത്തിറങ്ങുന്ന തന്റെ ആത്മകഥ ജൂലൈയില്‍ …
സ്വന്തം ലേഖകന്‍: കേരളം ‘ഇടി മുഴങ്ങുന്ന പാകിസ്താന്‍’ നെന്ന് ടൈംസ് നൗ ചാനല്‍, പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ഖേദം പ്രകടിപ്പിച്ച് തലയൂരി. പ്രമുഖ ഇംഗ്ലീഷ് വാര്‍ത്തചാനലായ ‘ടൈംസ് നൗ’ ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി അമിത് ഷാ കേരളത്തിലേക്ക് വരുന്ന വാര്‍ത്തയാണ് ‘ഷാ ഇടി മുഴങ്ങുന്ന പാകിസ്താനിലേക്ക്’ എന്ന തലക്കെട്ടോടെ അവതരിപ്പിച്ചത്. കേന്ദ്രത്തിന്റെ കശാപ്പ് നിരോധന …
സ്വന്തം ലേഖകന്‍: അതിര്‍ത്തിയില്‍ സംഘര്‍ഷം പുകയുമ്പോഴും പാക് ബാലന് ചികിത്സക്കായി ഇന്ത്യന്‍ വിസ അനുവദിച്ച് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. പാകിസ്താനില്‍ വിദഗ്ധ ചികിത്സ ലഭ്യമല്ലാത്തതിനെ തുടര്‍ന്ന് രണ്ടര വയസ്സുള്ള മകന് ചികിത്സക്കായി അനുമതി തേടിയ പാക് യുവാവിനും കുടുംബത്തിനുമാണ് ഇന്ത്യ മെഡിക്കല്‍ വിസ അനുവദിച്ചത്. വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ ഇടപെടലാണ് നടപടികള്‍ വേഗത്തിലാക്കിയത്. ഹൃദയ …
സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ അജ്ഞാതന്റെ ആക്രമണമേറ്റ് ചികിത്സയിലായിരുന്ന ഇന്ത്യന്‍ വംശജന്‍ മരിച്ചു, കൊലയാളിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10,000 പൗണ്ട് പാരിതോഷികം. ആക്രമിയുടെ ബേസ് ബോള്‍ ബാറ്റുകൊണ്ടുള്ള ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇന്ത്യന്‍ വംശജന്‍ സത്‌നം സിംഗാണ് (45) മരിച്ചത്. കൊലയാളിയെ സംബന്ധിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10,000 പൗണ്ട് പാരിതോഷികം സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് പ്രഖ്യാപിച്ചു. കഴിഞ്ഞ …
സ്വന്തം ലേഖകന്‍: അമേരിക്കന്‍ നഴ്‌സിങ് ബോര്‍ഡില്‍ അംഗമായി മലയാളി ബ്രിജിത്ത് വിന്‍സന്റ്, ഈ പദവിയിലെത്തുന്ന ആദ്യ ഇന്ത്യക്കാരി. ഡെമോക്രാറ്റ് പാര്‍ട്ടിയാണ് ബ്രിജിത്തിനെ നാമനിര്‍ദേശം ചെയ്തത്. പെന്‍സല്‍വേനിയ സ്‌റ്റേറ്റ് നഴ്‌സിങ് ബോര്‍ഡിലേക്കാണ് ഗവര്‍ണര്‍ ടോം വൂള്‍ഫ് ബ്രിജിത്തിനെ നാമനിര്‍ദേശം ചെയ്തത്. 50 അംഗ സെനറ്റ് ബോര്‍ഡ് ഐകകണ്‌ഠ്യേന അംഗീകരിച്ചതോടെയാണ് ഒരു ഇന്ത്യക്കാരിക്ക് ആദ്യമായി ഈ ഉന്നതപദവി ലഭ്യമായത്. …
സ്വന്തം ലേഖകന്‍: ബി.ജെ.പി വക്താവിനെ എന്‍.ഡി.ടി.വി അവതാരാക ടിവി ചര്‍ച്ചയില്‍ നിന്ന് ഇറക്കി വിട്ടു, അവതാരകയ്ക്ക് അഭിനന്ദന പ്രവാഹവുമായി സമൂഹ മാധ്യമങ്ങള്‍. ബി.ജെ.പിയുടെ ദേശീയ വക്താവായ സമ്പിത് പാത്രയെയാണ് ചാനലിന്റെ എക്‌സിക്യുട്ടീവ് എഡിറ്ററായ നിധി റസ്ദാന്‍ തത്സമയ ചര്‍ച്ചയില്‍ നിന്ന് പുറത്താക്കിയത്. കശാപ്പിനുള്ള കന്നുകാലികളുടെ വില്‍പ്പന നിരോധിച്ചുകൊണ്ടുള്ള കേന്ദ്ര വിജ്ഞാപനത്തെ സംബന്ധിച്ച ചര്‍ച്ചയ്ക്കിടെയാണ് സംഭവം. കന്നുകാലി …
സ്വന്തം ലേഖകന്‍: താങ്കള്‍ ട്വിറ്ററില്‍ ഉണ്ടോയെന്ന് ചോദിച്ച അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകയ്ക്ക് മുന്നില്‍ അന്തംവിട്ട് മോദി, മാധ്യമ പ്രവര്‍ത്തകയ്ക്ക് സമൂഹ മാധ്യമങ്ങളില്‍ പൊങ്കാല. ലോകത്തില്‍ ഏറ്റവും നന്നായി സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്ന ലോക നേതാക്കളില്‍ ഒരാളായ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടായിരുന്നു അമേരിക്കന്‍ മാധ്യമപ്രവര്‍ത്തക മേഗന്‍ കെല്ലിയുടെ ചോദ്യം. അമേരിക്കന്‍ പ്രസിഡന്റ് കഴിഞ്ഞാല്‍ ട്വിറ്ററില്‍ ഏറ്റവും …
സ്വന്തം ലേഖകന്‍: ആയുര്‍വേദം, ടൂറിസം മേഖലകളില്‍ കേരളവും ചെക്ക് റിപ്പബ്ലിക്കും കൈകോര്‍ക്കുന്നു, തിരുവനന്തപുരത്ത് ചെക്ക് റിപ്പബ്ലിക് വിസാ ഓഫീസ് തുറക്കും. മുഖ്യമന്ത്രി പിണറായി വിജയനുമായി ഇന്ത്യയിലെ ചെക്ക് അംബാസഡര്‍ മിലന്‍ ഹൊവോര്‍ക്ക, പാര്‍ലമെന്റ് ഡപ്യൂട്ടി സ്പീക്കര്‍ റദേക് വൊന്‍ഡ്രാസെക്, ചെക്ക് പാര്‍ലമെന്റിന്റെ ഹെല്‍ത്ത്‌കെയര്‍ കമ്മിറ്റി ചെയര്‍മാന്‍ പ്രൊ. റോസ്റ്റിസ്ലാവ് എന്നിവരുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘം നടത്തിയ …