സ്വന്തം ലേഖകൻ: വരുന്ന അധ്യയന വര്‍ഷത്തേക്ക് വിദ്യാലയങ്ങളില്‍ പഠിപ്പിക്കാന്‍ ആവശ്യത്തിന് സ്വദേശി അധ്യാപകരെ കിട്ടാനില്ല. അപേക്ഷകള്‍ നിരവധിയുണ്ടെങ്കിലും ഇന്റര്‍വ്യൂവും ടെസ്റ്റും പാസ്സായവര്‍ വളരെ കുറവായതാണ് കാരണം. പ്രതിസന്ധി താല്‍ക്കാലികമായി മറികടക്കാന്‍ നിലവില്‍ കുവൈത്തില്‍ താമസിക്കുന്ന പ്രവാസികളില്‍ നിന്ന് യോഗ്യരായവരെ കണ്ടെത്തി നിയമിക്കാനാണ് അധികൃതരുടെ തീരുമാനം. ഇതിനു വേണ്ടിയുള്ള നടപടികള്‍ വിദ്യാഭ്യാസ മന്ത്രാലയം ആരംഭിച്ചതായി മന്ത്രാലയം ആക്ടിംഗ് …
സ്വന്തം ലേഖകൻ: ഉഷ്ണതരംഗ സാധ്യത നിലനിൽക്കുന്നതിനാൽ തിങ്കളാഴ്ച പാലക്കാട് ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മേയ് മൂന്നുവരെ പാലക്കാട് ജില്ലയിൽ താപനില 41°C വരെ ഉയരാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. കൊല്ലം, തൃശൂർ ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ താപനില 40°C വരെ ഉയരാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. …
സ്വന്തം ലേഖകൻ: നിസ്വയിൽ വ്യാഴാഴ്ചയുണ്ടായ വാഹനാപകടത്തിൽ മരിച്ച മലയാളി നഴ്സുമാരുടെ മൃതദേഹങ്ങൾ ഞായറാഴ്ച നാട്ടിലെത്തിക്കും. നടപടിക്രമങ്ങൾ പൂർത്തിയാക്കി ഞായറാഴ്ച പുലർച്ചെ മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി ഒമാൻ എയറിന്റെ വിമാനത്തിൽ കൊണ്ടുപോകുന്ന മജിദയുടെ മൃതദേഹം നെടുമ്പാശ്ശേരിയിലും ഷർജയുടേത് തിരുവനന്തപുരം എയർപോർട്ടുകളിലുമാണ് എത്തിക്കുക. ഇരുവരുടേയും മൃതദേഹങ്ങളെ ഭർത്താക്കന്മാർ അനുഗമിച്ചിരുന്നു. അപകടവിവരം അറിഞ്ഞുകഴിഞ്ഞ ദിവസമാണ് ഇവർ നാട്ടിൽ നിന്നെത്തിയത്. …
സ്വന്തം ലേഖകൻ: ഖത്തറിൽ അംഗീകൃത ടാക്സി ആപ്പുകൾ പ്രഖ്യാപിച്ച് ഗതാഗത മന്ത്രാലയം. ഉബർ, കർവ ടെക്നോളജീസ്, ക്യു ഡ്രൈവ്, സൂം റൈഡ്, ബദ്ർ, ആബർ, റൈഡ് എന്നീ കമ്പനികൾക്കാണ് ഖത്തറിൽ ഇലക്ട്രോണിക് ആപ്ലിക്കേഷൻ ലൈസൻസുള്ളത്. ആവശ്യമായ ലൈസൻസുകളില്ലാതെ പ്രവർത്തിക്കുന്ന കമ്പനികൾ നിയമനടപടി നേരിടേണ്ടിവരുമെന്ന് ഗതാഗത മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഗതാഗത നിയന്ത്രണങ്ങൾ ഉയർത്തിപ്പിടിക്കാനും ഉപഭോക്തൃ താൽപര്യങ്ങൾ …
സ്വന്തം ലേഖകൻ: വരുന്ന ജൂണ്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരാനിരിക്കുന്ന തൊഴില്‍ നിയമ ഭേദഗതികള്‍ രാജ്യത്തെ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ബാധകമാവില്ലെന്ന് അധികൃതര്‍. വിദേശത്ത് നിന്നുള്ള തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് പ്രക്രിയയില്‍ ഭേദഗതി വരുത്താനുള്ള സമീപകാല തീരുമാനം സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് മാത്രമുള്ളതാണെന്നും വീട്ടുജോലിക്കാര്‍ അതിന്റെ പരിധിയില്‍ വരില്ലെന്നും പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ പബ്ലിക് റിലേഷന്‍സ് ആന്‍ഡ് …
സ്വന്തം ലേഖകൻ: നെടുമ്പാശേരിയിൽ നിന്ന് ഷാർജയിലേക്ക് പുറപ്പെടുന്ന വിമാനത്തിന് യന്ത്രതകരാർ. പുലർച്ചെ 2.15ന് എയർ ഇന്ത്യാ എക്സ്പ്രസ് വിമാനം പുറപ്പെടാനൊരുങ്ങിയപ്പോഴാണ് തകരാർ കണ്ടെത്തിയത്. തകരാര്‍ കണ്ടെത്തിയതിന് പിന്നാലെ യാത്രക്കാരെ വിമാനത്തിൽ നിന്നിറക്കി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയെന്ന് അധികൃതർ അറിയിച്ചു. യാത്രക്കാരെ മറ്റൊരു വിമാനത്തിൽ ഷാർജയ്ക്ക് അയക്കുമെന്ന് ഈ വിമാനം രാവിലെ എട്ടിന് പുറപ്പെടുമെന്നും എയർപോർട്ട് അധികൃതർ …
സ്വന്തം ലേഖകൻ: പാലക്കാട് ജില്ലയിൽ താപതരംഗം രണ്ട് ദിവസം കൂടി തുടരും. കൊല്ലം, തൃശൂർ ജില്ലകളിലും താപ തരംഗ മുന്നറിയിപ്പ് ഇന്നും നാളെയും തുടരും. പാലക്കാട് 41°c വരെയും കൊല്ലം, തൃശൂർ ജില്ലകളിൽ 40°c വരെയും താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്നാട് തീരത്തും, വടക്കൻ തമിഴ്നാട് …
സ്വന്തം ലേഖകൻ: ലോകത്തെ രണ്ട് വലിയ സാമ്പത്തികശക്തികളായ യു.എസും ചൈനയും എതിരാളികളല്ല, പങ്കാളികളാകണമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്. എന്നാൽ, പരിഹരിക്കപ്പെടേണ്ട ഒട്ടേറെ പ്രശ്നങ്ങൾ ഇരുരാജ്യത്തിനുമിടയിലുണ്ടെന്നും ചൈനാസന്ദർശനത്തിനെത്തിയ യുഎസ്. വിദേശകാര്യസെക്രട്ടറി ആന്റണി ബ്ലിങ്കനോട് അദ്ദേഹം പറഞ്ഞു. ഇക്കൊല്ലം ബ്ലിങ്കന്റെ രണ്ടാം ചൈനാസന്ദർശനമാണിത്. കഴിഞ്ഞകൊല്ലം യുഎസ്. പ്രസിഡന്റ് ജോ ബൈഡനും താനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം ഇരുരാജ്യവും തമ്മിലുള്ള …
സ്വന്തം ലേഖകൻ: യുഎസിലെ സൗത്ത് കരോലിനയിലെ ഗ്രീന്‍വില്ലെ കൗണ്ടിയിലുണ്ടാ കാറപകടത്തില്‍ ഗുജറാത്ത് സ്വദേശികളായ മൂന്ന് സ്ത്രീകള്‍ കൊല്ലപ്പെട്ടു. ഗുജറാത്തിലെ ആനന്ദ് ജില്ലയില്‍നിന്നുള്ള രേഖാബന് പട്ടേല്‍, സംഗീതബന് പട്ടേല്‍, മനിഷാബന് പട്ടേല്‍ എന്നിവരാണ് മരിച്ചത്. അതിവേഗത്തിലെത്തിയ കാര്‍ റോഡില്‍നിന്ന് തെന്നിമാറി പാലത്തിന് മുകളില്‍നിന്ന് തെറിച്ച് മരത്തിലിടിച്ച് നിന്നു. ഒരാള്‍ ഗുരുതരമായ പരിക്കുകളോടെ രക്ഷപ്പെട്ടു. നാലുപേര്‍ സഞ്ചരിച്ച എസ്.യു.വിയാണ് …
സ്വന്തം ലേഖകൻ: ഇറാന് തട്ടിക്കൊണ്ടുപോയ ഇസ്രയേല്‍ ബന്ധമുള്ള ചരക്കുകപ്പല്‍ വിട്ടയയ്ക്കുമെന്ന് ഔദ്യോഗിക സ്ഥിരീകരണം നല്കി ഇറാന്റെ വിദേശകാര്യമന്ത്രാലയം. തടവിലുള്ളവര്‍ക്ക് കോണ്‍സുലര്‍ ആക്സസ് നല്‍കുമെന്നും എല്ലാവരേയും വൈകാതെ വിട്ടയയ്ക്കുമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചതായി ഇറാനിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ മാസം 13-നാണ് ഇസ്രയേല്‍ ബന്ധമുള്ള ചരക്കുകപ്പല്‍ ഇറാന് പിടിച്ചെടുത്തത്. മലയാളികളടക്കം 17 ഇന്ത്യക്കാരും, റഷ്യ, പാക്കിസ്ഥാന്, ഫിലിപ്പൈന്‍സ്, …