സ്വന്തം ലേഖകന്‍: കമ്പനി ഉല്‍പ്പന്നങ്ങള്‍ കാന്‍സര്‍ ഉണ്ടാക്കുന്നതായി യുവതിയുടെ പരാതി, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിക്ക് അമേരിക്കന്‍ കോടതി 700 കോടി ഡോളര്‍ പിഴയിട്ടു. കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ചതു മൂലം അണ്ഡാശയ കാന്‍സര്‍ ബാധിച്ചെന്ന ലൊയിസ് സ്ലെമ്പ് എന്ന സ്ത്രീ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണെതിരെ പരാതിയിലാണ് കോടതിയുടെ വിധി. കാന്‍സര്‍ ഉണ്ടാക്കുമെന്ന് തെളിഞ്ഞതിനെ തുടര്‍ന്നായിരുന്നു കോടതി …
സ്വന്തം ലേഖകന്‍: നിര്‍ഭയ കേസില്‍ പ്രതികളുടെ വധശിക്ഷ സുപ്രീം കോടതി ശരിവച്ചു, പൈശാചികമായ കൃത്യം നടത്തിയ പ്രതികള്‍ ദയ അര്‍ഹിക്കുന്നില്ലെന്ന് കോടതി, നിര്‍ഭയയുടെ മാതാപിതാക്കള്‍ വിധി കയ്യടിച്ച് സ്വാഗതം ചെയ്തു. 2012ലെ നിര്‍ഭയ കേസില്‍ വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് മൂന്നംഗ ബെഞ്ച് തള്ളിയത്. പ്രതികളുടേത് ക്രൂരവും പൈശാചികവും നിഷ്ഠൂരവും മനുഷ്യമനഃസാക്ഷിയെ നടുക്കിയതുമായ …
സ്വന്തം ലേഖകന്‍: കേരള പോലീസ് മേധാവിയായി ടിപി സെന്‍ കുമാറിന്റെ രണ്ടാം വരവ്, സുപ്രീം കോടതിയില്‍ കൊമ്പു കുത്തി കേരള സര്‍ക്കാര്‍, കോടതിയുടെ വക രൂക്ഷ വിമര്‍ശനവും 25,000 രൂപ കോടതിച്ചെലവും. കേരള പോലീസ് മേധാവിയായി ടി.പി. സെന്‍കുമാറിനെ പുനര്‍നിയമിക്കണമെന്ന ഉത്തരവില്‍ വ്യക്തത തേടി സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്. ഇത്തരത്തിലൊരു …
സ്വന്തം ലേഖകന്‍: എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു, 95.98 ശതമാനം വിജയം, ഏറ്റവും കൂടുതല്‍ വിജയ ശതമാനം പത്തനംതിട്ടയില്‍, എ പ്ലസ് മികവില്‍ മലപ്പുറം മുന്നില്‍, ഗള്‍ഫിലെ സ്‌കൂളുകളിലും മികച്ച വിജയം. 2016 17 വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രഖ്യാപിച്ചപ്പോള്‍ 4,37,156 പേര്‍ (95.98%) ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയതായി വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് അറിയിച്ചു. …
സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും ഭാരമുള്ള യുവതി ഇമാന്‍ അഹമ്മദ് ഇന്ത്യയോട് വിട പറഞ്ഞ് അബുദാബിയില്‍, ഒരു വര്‍ഷത്തിനുള്ളില്‍ ഇമാന് നടക്കാന്‍ സാധിക്കുമെന്ന് ഡോക്ടര്‍മാര്‍. അബുദാബിയിലെ ബുര്‍ജീല്‍ ആശുപത്രിയിലാണ് ഇമാന്റെ തുടര്‍ന്നുള്ള ചികില്‍സകള്‍ നടക്കുന്നത്. ഈജിപ്ത് എയറിന്റെ പ്രത്യേക വിമാനത്തിലാണ് ഇമാനെ മുംബൈയില്‍ നിന്ന് അബുദാബിയില്‍ എത്തിച്ചത്. ബുര്‍ജീല്‍ ആശുപത്രിയില്‍ നിന്നുള്ള വിദഗ്ദ ഡോക്ടര്‍മാരുടെ സംഘവും …
സ്വന്തം ലേഖകന്‍: അയല്‍രാജ്യങ്ങളുടെ ഉറക്കം കളഞ്ഞ് മഞ്ഞക്കടലില്‍ ഉത്തര കൊറിയയുടെ രഹസ്യ ദ്വീപുകള്‍, ആയുധ സംഭരണത്തിനെന്ന് സൂചന. പോങ്യാംഗിന് വടക്കുപടിഞ്ഞാറായി സോഹെയ് ഉപഗ്രഹവിക്ഷേപണ കേന്ദ്രത്തിന് സമീപമാണ് വര്‍ഷങ്ങളായുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നാണ് ഉപഗ്രഹ ചിത്രങ്ങളെ അടിസ്ഥാനമാക്കിയ റിപ്പോര്‍ട്ടുകള്‍. ഇവിടെ കോണ്‍ക്രീറ്റ് കെട്ടിടങ്ങളും വിശാലമായ റോഡുകളും നിര്‍മ്മിച്ചതായി സൂചനയുണ്ട്. ഉപഗ്രഹ വിക്ഷേപണ കേന്ദ്രമാണെങ്കിലും സോഹെയില്‍ നിന്നും ഈ …
സ്വന്തം ലേഖകന്‍: ഇന്ന് വടക്കുന്നാഥന്റെ പൂരങ്ങളുടെ പൂരം, തൃശൂര്‍ പൂരത്തിന് ഒരുങ്ങി നാടും നാട്ടുകാരും. തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങള്‍ മുഖ്യപങ്കാളികളായ പൂരത്തിന്റെ ആദ്യ ചടങ്ങുകള്‍ തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ ആരംഭിച്ചു. തിരുവമ്പാടിയുടെ മഠത്തില്‍ വരവ് പഞ്ചവാദ്യത്തോടെ തുടര്‍ന്ന് പാറമേക്കാവിന്റെ പൂരം പുറപ്പാട് ആരംഭിക്കും. പാറമേക്കാവ് ഭഗവതി രണ്ടു മണിയോടെ വടക്കുന്നാഥ ക്ഷേത്ര മതില്‍ക്കകത്ത് പ്രവേശിക്കും. തുടര്‍ന്ന് …
സ്വന്തം ലേഖകന്‍: ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരം ഇന്‍ഡോര്‍, കേരളത്തില്‍ കോഴിക്കോട്, കേന്ദ്രം സ്വച്ഛ് ഭാരത് പട്ടിക പുറത്തുവിട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സ്വപ്ന പദ്ധതിയായ സ്വച്ഛ് ഭാരത് പ്രകാരം കേന്ദ്ര നഗര വികസന മന്ത്രാലയമാണ് സര്‍വേ നടത്തി പട്ടിക പ്രസിദ്ധീകരിച്ചത്. 434 നഗരങ്ങളെ ഉള്‍പ്പെടുത്തിയാണ് സര്‍വേ നടത്തിയത്. ഇന്‍ഡോറായി പട്ടികയില്‍ ഒന്നാമത്. കഴിഞ്ഞ വര്‍ഷം …
സ്വന്തം ലേഖകന്‍: പാവങ്ങള്‍ക്ക് 5 രൂപയ്ക്ക് ഊണും അത്താഴവും, യുപിയില്‍ യോഗി ആദിത്യനാഥിന്റെ അന്നപൂര്‍ണ ഭോജനാലയ പദ്ധതി വരുന്നു. സംസ്ഥാനത്ത് ഊനീളം അന്നപൂര്‍ണ ഭോജനാലയങ്ങള്‍ തുറന്നാണ് പാവങ്ങള്‍ക്കു അഞ്ചു രൂപയ്ക്കു ഊണ് പദ്ധതി നടപ്പാക്കുന്നത്. യുപിയില്‍ ആരും പട്ടിണി കിടക്കാതിരിക്കാനാണ് പദ്ധതിയെന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. തമിഴ്‌നാട്ടില്‍ മുന്‍ മുഖ്യമന്ത്രി ജയലളിത നടപ്പാക്കിയ അമ്മ …
സ്വന്തം ലേഖകന്‍: പറന്നയരവെ വൈദ്യുത ലൈനില്‍ തട്ടിയ വിമാനം താഴേക്ക് മൂക്കുകുത്തി കത്തിയമര്‍ന്നു, ദുരന്തത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. വാഷിങ്ടണിലെ മക്ള്‍ടിയോയില്‍ മേയ് രണ്ടിന് പ്രാദേശിക സമയം വൈകിട്ട് 5.30 നായിരുന്നു സംഭവം. ട്രാഫിക് സിഗ്‌നല്‍ കാത്തു കിടന്ന വാഹനങ്ങള്‍ക്ക് മുന്നിലൂടെയാണ് വിമാനം അഗ്‌നി ഗോളമായി പറന്നത്. നിയന്ത്രണം നഷ്ടപ്പെട്ട വിമാനം വൈദ്യുതി ലൈനില്‍ …