സ്വന്തം ലേഖകന്‍: ചിക്കാഗോയില്‍ അഞ്ച് കൗമാരിക്കാരികള്‍ ചേര്‍ന്ന് 46 കാരനെ കൊലപ്പെടുത്തി, കാരണം കേട്ടാല്‍ ഞെട്ടും! ഒരു ഐ ഫോണിന് വേണ്ടിയാണ് കൗമാരക്കാരായ പെണ്‍കുട്ടികള്‍ നാല്‍പ്പത്തി മൂന്നുകാരനായ ബ്യൂണോ സാന്‍ഷെസ് എന്ന മധ്യവയസ്‌കനെ കൊലപ്പെടുത്തിയത്. ചിക്കാഗോയിലെ റൗണ്ട് ലേക്ക് ബീച്ചിന് സമീപമാണ് സംഭവം. ഏപ്രില്‍ 24നാണ് ബ്യൂണോയെ കൗമാരക്കാരായ പെണ്‍കുട്ടികള്‍ ആക്രമിച്ചത്. ബ്യൂണോയുടെ ഐ ഫോണ്‍ …
സ്വന്തം ലേഖകന്‍: പോപ്പ് രാജകുമാരന്‍ ജസ്റ്റിന്‍ ബീബര്‍ ഇന്ത്യയിലെത്തുന്നു, റോള്‍സ് റോയ്‌സും ഇസെഡ് ലെവല്‍ സുരക്ഷയും ഉള്‍പ്പെടെ അന്തംവിട്ട ആവശ്യങ്ങളുമായി ഗായകന്‍. യുവപോപ് താരം ജസ്റ്റിന്‍ ബീബറുടെ ആദ്യഇന്ത്യന്‍ സന്ദര്‍ശനം ആഘോഷമാക്കാന്‍ ആരാധകര്‍ തയ്യാറടുക്കുമ്പോള്‍ ബിബറുടെ ഇന്ത്യന്‍ പര്യടനത്തിനുള്ള അവശ്യ സാമഗ്രികളുടെ പട്ടിക സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലായിരിക്കുകയാണ്. വേള്‍ഡ് ടൂറിന്റെ ഭാഗമായി മെയ് പത്തിനാണ് മുംബൈയിലെ …
സ്വന്തം ലേഖകന്‍: സൊമാലിയയില്‍ തീവ്രവാദിയെന്ന് തെറ്റിദ്ധരിച്ച് സുരക്ഷാ ജീവനക്കാര്‍ വെടിവച്ച് കൊന്നത് സ്വന്തം മന്ത്രിയെ. സോമലിയന്‍ മന്ത്രി അബ്ദുള്ളാഹി ഷെയ്ഖ് അബ്ബാസിനെയാണ് സുരക്ഷാ ജീവനക്കാര്‍ തന്നെയാണ് വെടിവച്ച് കൊന്നത്. സൊമാലിയയിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ് ഷെയ്ഖ് അബ്ബാസി. തലസ്ഥാനമായ മോഗദീഷുവിലെ പ്രസിഡന്റിന്റെ കൊട്ടാരത്തിന് സമീപത്ത് വച്ച് വാഹനത്തില്‍ സഞ്ചരിക്കവെയാണ് മന്ത്രിക്ക് വെടിയേറ്റത്. സോമാലിയയുടെ തലസ്ഥാനമായ മോഗദീഷുവില്‍ …
സ്വന്തം ലേഖകന്‍: അമേരിക്കയില്‍ സഹപ്രവര്‍ത്തകയെ തീവണ്ടിക്കു മുന്നില്‍ നിന്ന് രക്ഷിച്ച ഇന്ത്യക്കാരന്റെ ബാഗ് രക്ഷാപ്രവര്‍ത്തനത്തിനിടെ കള്ളന്‍ കൊണ്ടുപോയി, ആശ്വാസമായി പോലീസിന്റെ സമ്മാനം 1000 ഡോളര്‍! കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് മാന്‍ഹാറ്റെനില്‍ ഡേറ്റ അഡ്മിനിസ്‌ട്രേറ്ററായി ജോലിചെയ്യുന്ന അനില്‍ വന്നാവല്ലി എന്ന 34കാരന്‍ തന്റെ സഹപ്രവര്‍ത്തകയായ മാധുരി റാച്ചെര്‍ലയെ അതിസാഹസികമായി രക്ഷപ്പെടുത്തിയത്. യുവതിയുടെ ജീവന്‍ രക്ഷിക്കുവാനായ് പാളത്തിലേക്ക് എടുത്ത് ചാടുന്നതിനിടയില്‍ …
സ്വന്തം ലേഖകന്‍: ഡല്‍ഹി പ്രാദേശിക തെരഞ്ഞെടുപ്പിലെ തോല്‍വി, ആം ആദ്മി പാര്‍ട്ടിയില്‍ പൊട്ടിത്തെറി, എംഎല്‍എ അമാനുള്ള ഖാന്‍ രാജിവെച്ചു, സ്ഥാപക നേതാവ് കുമാര്‍ ബിശ്വാസിനെതിരെ ആരോപണം. മുതിര്‍ന്ന നേതാവായ കുമാര്‍ വിശ്വാസ് ആം ആദ്മി പാര്‍ട്ടിയുടെ നേതൃപദവി പിടിച്ചെടുക്കാന്‍ നീക്കം നടത്തുന്നു എന്ന ആരോപണവുമായി രംഗത്തെത്തിയ ഓഖ്‌ല എം എല്‍ എ അമാനത്തുള്ള ഖാന്‍ പാര്‍ട്ടിയുടെ …
സ്വന്തം ലേഖകന്‍: യോഗിയുടെ യുപിയില്‍ പശുക്കള്‍ക്ക് ആംബുലന്‍സ് സേവനം, ഒപ്പം ഓരോ ആംബുലന്‍സിലും ഒരു മൃഗ ഡോക്ടര്‍. പശുക്കളെ സുരക്ഷിതമായി ഗോരക്ഷ ആശുപത്രിയില്‍ എത്തിക്കാനായി ആദ്യത്തെ ആംബുലന്‍സ് കഴിഞ്ഞ ദിവസം ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ ഫ്‌ളാഗ് ഓഫ് ചെയ്തു. ഗോവംശ് ചികിത്സ മൊബൈല്‍ സര്‍വീസ് എന്ന പേരിലാണ് ആംബുലന്‍സ് സര്‍വീസ് ഉദ്ഘാടനം ചെയ്തത്. അസുഖം …
സ്വന്തം ലേഖകന്‍: സിറിയയില്‍ എത്തിയത് എഫ്ബിഐയുടെ പരിഭാഷകയായി, എന്നാല്‍ വിവാഹം കഴിച്ചതോ, ഐഎസ് ഭീകരനെ! യുഎസ് ഇന്റലിജന്‍സ് ഏജന്‍സിയെ കണ്ണുവെട്ടിച്ച അമേരിക്കന്‍ യുവതിയുടെ കഥ. എഫ്.ബി.ഐയില്‍ പരിഭാഷകയായി ജോലി നോക്കിയിരുന്ന ഡാനിയേല ഗ്രീനാണ് സിറിയയിലെത്തി ഐ.എസ് ഭീകരനായ ഡെനിസ് കുസ്‌പെര്‍ട്ടിനെ വിവാഹം കഴിച്ചത്. 2014 ല്‍ നടന്ന വിവാഹ വാര്‍ത്ത സി.എന്‍.എന്‍ ആണ് പുറത്തുവിട്ടത്. 2011 …
സ്വന്തം ലേഖകന്‍: ‘പോലീസ് പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടികളെ നഗ്‌നരാക്കി ഷോക്ക് അടിപ്പിക്കും,’ ഛത്തീസ്ഗഡിലെ പോലീസ് ക്രൂരതകളെക്കുറിച്ച് പോലീസ് ഉദ്യോഗസ്ഥയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. റായ്പൂര്‍ സെന്‍ട്രല്‍ ജയിലിലെ ഡപ്യൂട്ടി ജയിലര്‍ വര്‍ഷ ഡോങ്ക്രെയാണ് ചത്തീസ്ഗഡില്‍ ആദിവാസി പെണ്‍കുട്ടികള്‍ നേരിടുന്ന ക്രൂരമായ പോലീസ് പീഡനങ്ങള്‍ വെളിപ്പെടുത്തി ഫേസ്ബുക്ക് പോസ്റ്റിട്ടത്. ‘പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ അതിക്രൂരമായി ഉപദ്രവിക്കുന്നത് ഞാന്‍ നേരില്‍ …
സ്വന്തം ലേഖകന്‍: ഇനി സച്ചിന്റെ പേരില്‍ സ്മാര്‍ട്ട് ഫോണും, ആരാധകര്‍ക്കായി എസ്ആര്‍ടി സ്മാര്‍ട്ട് ഫോണുകള്‍ വരുന്നു. സച്ചിന്‍ രമേശ് ടെണ്ടുല്‍ക്കര്‍ എന്നതിന്റെ ചുരുക്കമായ എസ്ആര്‍ടി ഫോണ്‍ എന്ന പേരിലുള്ള ഫോണ്‍ സ്മാര്‍ട്ടോണ്‍ എന്ന ഇന്ത്യന്‍ കമ്പനിയാണ് പുറത്തിറക്കുന്നത്. വില സാധാരണക്കാര്‍ക്ക് താങ്ങാവുന്ന വിധത്തിലാകുമെന്നാണ് കമ്പനി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. മെയ് മൂന്നിന് ന്യൂഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ …
സ്വന്തം ലേഖകന്‍: 13 കോടി ഇന്ത്യക്കാരുടെ ആധാര്‍ വിവരങ്ങള്‍ വിവിധ വെബ്‌സൈറ്റുകള്‍ വഴി ചോര്‍ന്നതായി റിപ്പോര്‍ട്ട്. സെന്റര്‍ ഫോര്‍ ഇന്റര്‍നെറ്റ് ആന്റ് സൊസൈറ്റിയുടെ രേഖയിലാണ് പത്ത് കോടിയിലേറെ ബാങ്ക് അക്കൗണ്ട് രേഖകള്‍ ഉള്‍പ്പെടെയുള്ള ആധാര്‍ രേഖകള്‍ ചോര്‍ന്നതായി പറയുന്നത്. കേന്ദ്രസര്‍ക്കാരിന്റെയും ആന്ധ്രപ്രദേശ് സര്‍ക്കാരിന്റെയും വെബ്‌സൈറ്റുകള്‍ വഴിയാണ് ചോര്‍ച്ചയുണ്ടായതെന്നാണ് സൊസൈറ്റി വ്യക്തമാക്കിയിരിക്കുന്നത്. ക്ഷേമ പദ്ധതികളുടെ സുതാര്യത ഉറപ്പുവരുത്താന്‍ …