സ്വന്തം ലേഖകന്‍: ‘എന്റെ പിതാവ് ഒരു രക്തസാക്ഷിയാണ്. ഞാന്‍ അദ്ദേഹത്തിന്റെ മകളും. എന്നാല്‍ ഞാന്‍ നിങ്ങളുടെ രക്തസാക്ഷിയുടെ മകളല്ല,’ തീപ്പൊരി പോസ്റ്റുമായി കാര്‍ഗില്‍ രക്തസാക്ഷിയുടെ മകള്‍ ഗുര്‍മെഹര്‍ കൗര്‍ വീണ്ടും. പിതാവിനെ കൊന്നത് പാകിസ്താനല്ല, യുദ്ധംമാണെന്ന പ്‌ളക്കാര്‍ഡുമായി സാമൂഹ്യ മാധ്യമങ്ങളില്‍ എബിവിപിയുമായി നേര്‍ക്കുനേര്‍ അങ്കംവെട്ടി ശ്രദ്ധേയയായ ഗുര്‍മെഹര്‍ കൗര്‍ വീണ്ടും എത്തിയിരിക്കുകയാണ്. ഇത്തവണ തന്നെ രക്തസാക്ഷിയുടെ …
സ്വന്തം ലേഖകന്‍: സോമാലിയന്‍ കടല്‍ക്കൊള്ളക്കാരുടെ തടവിലായിരുന്ന എട്ട് ഇന്ത്യന്‍ കപ്പല്‍ ജീവനക്കാരെ മോചിപ്പിച്ചു. സൊമാലിയന്‍ സൈന്യമാണ് എട്ട് ജീവനക്കാരെയും മോചിപ്പിച്ചത്. സോമാലിയയിലെ ഹോബിയോയ്ക്ക് സമീപമുള്ള അബ്ദുള്ളാഹി അഹമ്മദലി എന്ന ഗ്രാമത്തില്‍നിന്നാണ് ഇവരെ മോചിപ്പിച്ചതെന്നാണു റിപ്പോര്‍ട്ടുകള്‍. തടവിലാക്കിയവരെ മണിക്കൂറൂകളോളം നടത്തിയാണ് കൊള്ളക്കാരുടെ കേന്ദ്രങ്ങളിലെത്തിച്ചത്. സൈന്യം പിന്തുടരുന്നത് ഒഴിവാക്കാനായിരുന്നു ഇത്. സൈനിക നടപടിക്കിടെ നാല് കടല്‍ക്കൊള്ളക്കാരെ അറസ്റ്റ് ചെയ്തു. …
സ്വന്തം ലേഖകന്‍: കുടുംബ കലഹമാണെന്നു കരുതി ഇങ്ങനെ ചെയ്യാമോ!!! ഭാര്യയോടുള്ള ദേഷ്യം ഭാര്യയുടെ കാറിനോട് തീര്‍ത്ത ഭര്‍ത്താവിന്റെ വീഡിയോ തരംഗമാകുന്നു. ഭാര്യയോടുള്ള ദേഷ്യം തീര്‍ക്കാര്‍ ഭര്‍ത്താവ് കണ്ടുപിടിച്ച മാര്‍ഗം അവരുടെ കാര്‍ തകര്‍ക്കുകയായിരുന്നു. അതും കാര്‍ അനക്കാന്‍ കഴിയാത്ത വിധം ഉള്ളില്‍ കോണ്‍ക്രീറ്റ് ഇട്ട് നിറയ്ക്കുകയാണ് ഈ ഭര്‍ത്താവ് ചെയ്തത്. ഒരാഴ്ച മുന്‍പ് നടന്ന ഈ …
സ്വന്തം ലേഖകന്‍: ‘ഞാന്‍ ദുര്‍ഗാ പൂജയിലും ഈദിലും പങ്കെടുക്കും, പള്ളിയിലും പോകും, തടയാമെങ്കില്‍ തടഞ്ഞോളൂ,’ സംഘപരിവാറിനെ വെല്ലുവിളിച്ച് മമതാ ബാനര്‍ജി, മമതയുടെ തലയെടുക്കുന്നവര്‍ക്ക് 11 ലക്ഷം ഇനാമെന്ന് യുവമോര്‍ച്ച നേതാവ്. മമത ബാനര്‍ജിയുടെ തലയെടുക്കുന്നവര്‍ക്ക് 11 ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്നായിരുന്നു ബംഗാള്‍ യുവമോര്‍ച്ച നേതാവ് യോഗേഷ് വര്‍ഷ്‌ണെയുടെ പ്രഖ്യാപനം. ഹനുമാന്‍ ജയന്തിക്ക് ആഘോഷങ്ങളുടെ ഭാഗമായി …
സ്വന്തം ലേഖകന്‍: മലപ്പുറം ഇന്ന് വോട്ട് രേഖപ്പെടുത്തും, ലോക്‌സഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് തുടങ്ങി. രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. 13.12 ലക്ഷം വോട്ടര്‍മാരും ഒന്‍പത് സ്ഥാനാര്‍ഥികളുമുള്ള മണ്ഡലത്തില്‍ കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് നടക്കുന്നത്. മൂന്ന് രാഷ്ട്രീയ പാര്‍ട്ടി സ്ഥാനാര്‍ഥികളും ആറ് സ്വതന്ത്രരും ഉള്‍പ്പെടെ ഒന്‍പത് പേരാണ് മത്സരരംഗത്തുള്ളത്. യുഡിഎഫിന് വേണ്ടി …
സ്വന്തം ലേഖകന്‍: ഫിന്‍ലന്‍ഡിലെ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ഹാട്രിക് വിജയം നേടി മരട് സ്വദേശിയായ മലയാളി. മരട് തെക്കേടത്ത് പ്രഭാകരന്റെയും സുലോചനയുടെയും മകന്‍ രഞ്ജിത്ത് കുമാറാണ് അപൂര്‍വമായ നേട്ടം സ്വന്തമാക്കിയത്. ഫിന്‍ലന്‍ഡിലെ ഹമീന്‍ലിന മുനിസിപ്പല്‍ തിരഞ്ഞെടുപ്പിലായിരുന്നു രഞ്ജിത്തിന്റെ ഹാട്രിക് വിജയം.2008 ലാണ് രഞ്ജിത്ത് ഹമീന്‍ലിനയില്‍ ആദ്യം തിരഞ്ഞെടുക്കപ്പെട്ടത്. എന്ന നാല്പതാം സ്ഥാനത്തായിരുന്നു. ഇത്തവണ മേയര്‍ സ്ഥാനത്തിന് തൊട്ടടുത്തായി …
സ്വന്തം ലേഖകന്‍: നന്തന്‍കോട് സ്വന്തം കുടുംബത്തെ കൂട്ടക്കൊല ചെയ്തത് സാത്താന്‍ ആരാധനയുടെ ഭാഗമായുള്ള ആസ്ട്രല്‍ പ്രൊജക്ഷന്‍ പരീക്ഷണമെന്ന് പ്രതി, ചോദ്യം ചെയ്യലില്‍ പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. നന്തന്‍കോട്ട് ഡോക്ടറേയും കുടുംബത്തേയും കൊലപ്പെടുത്തി കത്തിച്ച കേസില്‍ പിടിയിലായ കേഡല്‍ ജിന്‍സണ്‍ താന്‍ നടത്തിയത് ‘ആസ്ട്രല്‍ പ്രൊജക്ഷന്‍’ എന്ന പരീക്ഷണ കൊലയാണെന്ന് ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി. ശരീരത്തില്‍ നിന്ന് …
സ്വന്തം ലേഖകന്‍: മോദിയുടെ ഓഫീസിനു മുന്നില്‍ തുണിയുരിഞ്ഞ് തമിഴ്‌നാട് കര്‍ഷകരുടെ പ്രതിഷേധം. ഒരു മാസത്തോളമായി ഡല്‍ഹിയില്‍ സമരം നടത്തിവരുന്ന കര്‍ഷകര്‍ക്ക് പ്രധാനമന്ത്രിയെ കാണാന്‍ അവസരം നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് കര്‍ഷകര്‍ റെയ്‌സിന ഹില്‍സില്‍ നഗ്‌നരായി പ്രകടനം നടത്തിയത്. ഇന്ത്യന്‍ സന്ദര്‍ശനത്തിനായി ഡല്‍ഹിയിലെത്തിയ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിക്കൊപ്പം മോദി അക്ഷര്‍ധാം ക്ഷേത്രസന്ദര്‍ശനവും മറ്റും നടത്തുന്നതിനിടയിലായിരുന്നു സമരം. തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍, തിരുച്ചിറപ്പള്ളി …
സ്വന്തം ലേഖകന്‍: ഡല്‍ഹി മെട്രോയില്‍ ഒരു അന്താരാഷ്ട്ര സൗഹൃദ സെല്‍ഫി, നരേന്ദ്ര മോദിയും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്ളുമൊത്തുള്ള സെല്‍ഫി തരംഗമാകുന്നു. കഴിഞ്ഞ ദിവസം ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തിയ മാല്‍ക്കം ഇന്ത്യന്‍ പ്രധാനമന്ത്രിയ്‌ക്കൊപ്പം ദല്‍ഹി മെട്രോയില്‍ സഞ്ചരിക്കുകയും സെല്‍ഫി എടുക്കുകയുമായിരുന്നു. മാന്‍ഡി മുതല്‍ അക്ഷര്‍ദാം വരെയാണ് ഇരുവരും മെട്രോയില്‍ സഞ്ചരിച്ചത്. സെല്‍ഫി മോദി പതിവുപോലെ ട്വിറ്ററില്‍ പങ്കു …
സ്വന്തം ലേഖകന്‍: ‘സെല്‍ഫിയൊക്കെ എടുക്കാം, ആദ്യം ആ ഹെല്‍മറ്റ് ഒന്നിടൂ,’ ഹെല്‍മറ്റില്ലാതെ സെല്‍ഫിയെടുക്കാന്‍ എത്തിയ ഫ്രീക്കന്മാര്‍ക്ക് നടുറോഡില്‍ സച്ചിന്റെ ഉപദേശം. രാജ്യസഭാംഗം കൂടിയായ സച്ചിന്‍ ഹൈദരാബാദിലാണ് ബൈക്ക് യാത്രികര്‍ക്ക് റോഡ് സുരക്ഷാ സന്ദേശം നല്‍കിയത്. സച്ചിന്‍ തന്നെ ഇതിന്റെ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. തന്റെ കാറിന്റെ പിന്‍സീറ്റിലിരിക്കുന്ന സച്ചിന്‍ ട്രാഫിക് പോയിന്റില്‍ ഹെല്‍മറ്റില്ലാതെ …