സ്വന്തം ലേഖകന്‍: ആഗോള താപനത്തില്‍ പൊള്ളുന്ന ഭൂമിക്കായി ലോകം ഒരു മണിക്കൂര്‍ ഇരുട്ടിലിരിക്കും, എര്‍ത്ത് അവര്‍ ശനിയാഴ്ച രാത്രി 8.30 ന്. ആഗോള താപനത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ലോകത്താകമാനം ലക്ഷക്കണക്കിന് ജനങ്ങള്‍ ശനിയാഴ്ച രാത്രി അതാതു പ്രാദേശിക സമയം 8.30 മുതല്‍ ഒരു മണിക്കൂര്‍ നേരത്തേക്ക് മുഴുവന്‍ ലൈറ്റുകളും അണയ്ക്കും. ലോകവ്യാപകമായി 7000 നഗരങ്ങളിലെ …
സ്വന്തം ലേഖകന്‍: യുപിയില്‍ യോഗിയുടെ ഭരണ പരിഷ്‌ക്കാരങ്ങള്‍ തുടരുന്നു, യോഗി ആദിത്യനാഥിന്റെ മണ്ഡലത്തില്‍ സമ്പൂര്‍ണ മാംസ നിരോധനം. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് ഒരാഴ്ച്ച പിന്നിടുമ്പോഴേക്കും സംസ്ഥാനത്ത് ബി.ജെ.പി നയം നടപ്പിലാക്കി യോഗി ആദിത്യനാഥ്. മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലമായ ഗോരഖ്പൂരില്‍ സമ്പൂര്‍ണ്ണ മാംസ നിരോധനത്തിന് ഉത്തരവിട്ടിരിക്കുകയാണ്. ഉത്തരവു പുറത്തു വന്നതോടെ ഒറ്റ രാത്രികൊണ്ട് നൂറോളം അറവുശാലകളാണ് …
സ്വന്തം ലേഖകന്‍: തമിഴ്‌നാട് ഉപതെരഞ്ഞെടുപ്പ്, ജയലളിതയുടെ രണ്ടില ആര്‍ക്കുമില്ല, തൊപ്പിവച്ച് ശശികലയും പോസ്റ്റിലേറി പനീര്‍ ശെല്‍വവും. മുന്‍ മുഖ്യമന്ത്രി ജെ.ജയലളിതയുടെ മരണത്തെ തുടര്‍ന്ന് തമിഴ്‌നാട്ടിലെ ആര്‍.കെ. നഗര്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ എ.ഐ.എ.ഡി.എം.കെ.യിലെ ശശികല, ഒ. പനീര്‍ശെല്‍വം വിഭാഗങ്ങള്‍ക്കു പുതിയ പേരും ചിഹ്നവും ലഭിച്ചു. ശശികലവിഭാഗം എ.ഐ.എ.ഡി.എം.കെ.(അമ്മ) എന്ന പേരിലും പനീര്‍ശെല്‍വം വിഭാഗം എ.ഐ.എ.ഡി.എം.കെ. (പുരട്ചി …
സ്വന്തം ലേഖകന്‍: കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ്.എം. കൃഷ്ണ ബിജെപിയില്‍, പുതിയ രാഷ്ടീയ സമവാക്യത്തില്‍ പകച്ച് കോണ്‍ഗ്രസ്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, ബിജെപി നേതാക്കളായ അനന്ത്കുമാര്‍, ആര്‍. അശോക് എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങിലാണ് കൃഷ്ണ ബിജെപി അംഗത്വം സ്വീകരിച്ചത്. ബിജെപിയില്‍ ചേര്‍ന്നതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി എസ്.എം. …
സ്വന്തം ലേഖകന്‍: ‘അന്ന് ബലാത്സംഗം ചെയ്യപ്പെട്ടെന്ന് ഞാന്‍ ഉറപ്പിച്ചു,’ പാരീസിലെ ഒരു ഞെട്ടിക്കുന്ന അനുഭവം വിവരിച്ച് കിം കര്‍ദാഷിയാന്‍. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മാസം പാരീസില്‍ വച്ചുണ്ടായ ദുരനുഭവത്തേക്കുറിച്ച് ‘കീപ്പിങ് അപ് വിത്ത് ദി കര്‍ദാഷ്യന്‍സ്’ എന്ന ടി.വി. പരിപാടിയില്‍ പങ്കെടുക്കുമ്പോഴാണ് ഹോളിവുഡ് നടിയും മോഡലുമായ കിം കാര്‍ദഷിയാന്‍ മനസു തുറുന്നത്. പാരീസിലെ ഫ്‌ലാറ്റില്‍ …
സ്വന്തം ലേഖകന്‍: ജറുസലേമിലെ യേശുവിന്റേതെന്ന് കരുതുന്ന ശവകുടീരം അറ്റകുറ്റപ്പണികള്‍ക്കു ശേഷം സന്ദര്‍ശകര്‍ക്കായി തുറന്നു. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കു ശേഷം ബുധനാഴ്ചയാണ് ശവകുടീരം സന്ദര്‍ശകര്‍ക്ക് തുറന്നുകൊടുത്തത്. യേശുവിനെ കുരിശിലേറ്റിയതിന് ശേഷം ഭൗതികശരീരം അടക്കിയതെന്ന് വിശ്വസിക്കപ്പെടുന്ന ജറൂസലമിലെ വിശുദ്ധ ഉയിര്‍പ്പു പള്ളിയാണ് ഒമ്പതു മാസത്തെ ഇടവേളക്കുശേഷം തുറന്നത്. ഒരുസംഘം ഗ്രീക്ക് ശാസ്ത്രജ്ഞരാണ് നാലു ദശലക്ഷം ഡോളര്‍ ചെലവഴിച്ച പുനരുദ്ധാരണ …
സ്വന്തം ലേഖകന്‍: അയോധ്യ പ്രശ്‌നത്തില്‍ കോടതിക്കു പുറത്ത് ചര്‍ച്ച നടത്തി പരിഹാരം കാണാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം. പ്രശ്‌നപരിഹാരത്തിന് ബന്ധപ്പെട്ട കക്ഷികള്‍ ഒന്നിച്ചിരുന്ന് ചര്‍ച്ചനടത്തണമെന്നും അതിന് മധ്യസ്ഥതവഹിക്കാന്‍ തയ്യാറാണെന്നും ചീഫ് ജസ്റ്റിസ് ജെ.എസ്. ഖേഹാര്‍ പറഞ്ഞു. അയോധ്യ ക്ഷേത്രനിര്‍മാണ വിഷയം അടിയന്തരമായി പരിഗണിക്കണമെന്നാവശ്യപ്പെട്ട ബി.ജെ.പി. നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയോടാണ് ചീഫ് ജസ്റ്റിസ് നിര്‍ദേശം മുന്നോട്ടുവെച്ചത്. …
സ്വന്തം ലേഖകന്‍: നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കൃഷ്ണദാസിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ബുധനാഴ്ച സംസ്ഥാനത്തെ സ്വാശ്രയ കോളജുകള്‍ അടച്ചിടും, ജിഷ്ണുവിന്റെ അമ്മ ചീഫ് ജസ്റ്റിസിന് പരാതി നല്‍കി. കൃഷ്ണദാസിന്റെ അറസ്റ്റില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരം നടക്കമുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്നും സ്വാശ്രയ കോളജ് മാനേജ്‌മെന്റ് അസോസിയേഷന്‍ അറിയിച്ചു. ലക്കിടി ലോ കോളജ് വിദ്യാര്‍ത്ഥി …
സ്വന്തം ലേഖകന്‍: തകര്‍ന്നടിഞ്ഞ മുറിയില്‍ പുകവലിച്ച് പാട്ടുകേള്‍ക്കാന്‍ മനസുള്ള ഒരാള്‍, സിറിയയിലെ അലെപ്പോയില്‍ നിന്ന് നെഞ്ചു തൊടുന്ന മറ്റൊരു ചിത്രം കൂടി. തകര്‍ന്ന ജനാലകളും ചുമരും പൊടിയും, കീറിയ കര്‍ട്ടനുമുള്ള മുറിയില്‍ ഒരാള്‍ കട്ടിലിരുന്നു മ്യൂസിക് പ്ലേയറില്‍ ഒരു പാട്ട് ആശ്വദിക്കുന്ന ഈ ചിത്രം സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുകയാണ്. സിറിയയിലെ ആലപ്പോയിലുള്ള മൊഹമ്മദ് മൊഹ്യുദ്ദീന്‍ …
സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമായി നോര്‍വെ. ഐക്യരാഷ്ട്ര സഭയുടെ 2017 ലെ വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ടിലാണ് നോര്‍വെ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. ഡെന്‍മാര്‍ക്ക് രണ്ടാം സ്ഥാനത്തും ഐസ്ലാന്‍ഡ് മൂന്നാം സ്ഥാനത്തും സ്വിറ്റ്‌സര്‍ലന്‍ഡ് നാലാം സ്ഥാനത്തുമുള്ള പട്ടിക കഴിഞ്ഞ ദിവസം യുഎന്‍ പുറത്തുവിട്ടു. രാജ്യത്തെ ജനങ്ങളുടെ ആത്മാര്‍ഥത, ഉദാരത, വരുമാനം, ആരോഗ്യം തുടങ്ങിയവയും …