സ്വന്തം ലേഖകന്‍: ജയലളിതയുടെ ചികിത്സാ രേഖകള്‍ തമിഴ്‌നാട് സര്‍ക്കാര്‍ പുറത്ത് വിട്ടു, ആരോപണങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഇതോടെ അന്ത്യമാകുമെന്ന് സര്‍ക്കാര്‍. സാധ്യമായ ഏറ്റവും മികച്ച ചികിത്സയാണ് ജയലളിതയ്ക്ക് നല്‍കിയതെന്ന് രേഖകള്‍ പുറത്ത് വിട്ടുകൊണ്ട് സംസ്ഥാന ആരോഗ്യ വകുപ്പ് സെക്രട്ടറി ജെ. രാധാകൃഷ്ണന്‍ വ്യക്തമാക്കി. സ്വയം സംസാരിക്കുന്ന രേഖകളാണ് പുറത്ത് വന്നിരിക്കുന്നത്. ഒരു വിവരവും മറച്ചു വച്ചിട്ടില്ല. …
സ്വന്തം ലേഖകന്‍: ഗായത്രി വീണയില്‍ സ്വരങ്ങള്‍ മീട്ടി അഞ്ചു മണിക്കൂര്‍, ഗായിക വൈക്കം വിജയലക്ഷ്മിക്ക് ലോക റെക്കോര്‍ഡ്. കൊച്ചി മരടിലെ ഹോട്ടല്‍ സരോവരത്തില്‍ സംഘടിപ്പിച്ച അഞ്ച് മണിക്കൂറിലേറെ ദൈര്‍ഘ്യമുള്ള കച്ചേരിയിലാണ് വൈക്കം വിജയലക്ഷ്മി ലോക റേക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയത്. ഗായത്രിവീണയില്‍ അഞ്ച് മണിക്കൂറില്‍ 67 ഗാനങ്ങളാണ് വിജയലക്ഷ്മി വായിച്ചത്. മൃദംഗത്തില്‍ വിജയലക്ഷിമിയെ അനുഗമിച്ചത് സംഗീത …
സ്വന്തം ലേഖകന്‍: കണ്ണൂര്‍ നഗരത്തില്‍ പുലിയുടെ വിളയാട്ടം, നിരോധനാജ്ഞ, ഭീതി പരത്തിയ എട്ടു മണിക്കൂറുകള്‍ക്കു ശേഷം പുലിയെ വെടിവച്ചു പിടിച്ചു, അഞ്ചു പേര്‍ക്ക് പരുക്ക്. ഇന്നലെ ഉച്ചക്കുശേഷം മൂന്നുമണിയോടെ കസാനക്കോട്ട, തായത്തെരു റെയില്‍വേ അണ്ടര്‍ ബ്രിഡ്ജിനു സമീപം എന്നിവിടങ്ങളിലാണ് പുള്ളിപ്പുലി ആളുകളെ ആക്രമിച്ചത്. ഇതിനുശേഷം തായത്തെരു റെയില്‍വേ അണ്ടര്‍ബ്രിഡ്ജിനു സമീപത്തെ പുരയിടത്തിലെ കുറ്റിക്കാട്ടില്‍ പതുങ്ങിയ …
സ്വന്തം ലേഖകന്‍: ചൈനയില്‍ സ്ഥലം ഏറ്റെടുത്തുവര്‍ക്കുള്ള നഷ്ടപരിഹാര പദ്ധതിയില്‍ വിവാഹ മോചിതര്‍ക്ക് കിടിലന്‍ ഓഫര്‍, ഒറ്റയടിക്ക് 160 ദമ്പതികള്‍ വിവാഹ മോചനത്തിന്. വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്ഥലം ഏറ്റെടുത്തവര്‍ക്കുള്ള നഷ്ടപരിഹാര പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചപ്പോള്‍ ജിയാന്‍ഷി ഗ്രാമത്തിലെ 160 ദമ്പതികളാണ് കൂട്ട വിവാഹ മോചനത്തിന് ഒരുങ്ങുന്നത്. വിവാഹിതര്‍ക്കും വിവാഹ മോചിതര്‍ക്കും നല്‍കുന്ന നഷ്ടപരിഹാര തുകയിലെ …
സ്വന്തം ലേഖകന്‍: ‘ഞങ്ങള്‍ എന്തു ധരിക്കണമെന്നു നിങ്ങള്‍ തീരുമാനിക്കണ്ട’, ഹിന്ദി ടെലിവിഷന്‍ നായികമാരുടെ റേസര്‍ ക്യാമ്പയിന്‍ തരംഗമാകുന്നു. സ്ത്രീകള്‍ എന്തു ധരിക്കണമെന്ന സമൂഹത്തിന്റെ നിയമങ്ങള്‍ ലംഘിച്ച് വസ്ത്രധാരണം നടത്തുന്ന സ്ത്രീകളെ വേട്ടയാടുന്ന സമൂഹത്തിലെ വലിയൊരു പക്ഷത്തിനുനേരെയാണ് ഹിന്ദി ടിവി താരങ്ങളുടെ റേസര്‍ ക്യാമ്പയിന്‍. റേസര്‍ കൈയിലേന്തി സ്ത്രീകളെ മുന്‍വിധിയോടെ സമീപിക്കുന്നവരെ തുടച്ചുമാറ്റാന്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ള …
സ്വന്തം ലേഖകന്‍: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ മൊബൈല്‍ ഫോണ്‍ ദൃശ്യങ്ങള്‍ കണ്ടെത്തിയതായി സൂചന, നുണ പരിശോധനക്ക് തയ്യാറല്ലെന്ന് പ്രതി പള്‍സര്‍ സുനി. കേസ് അന്വേഷണത്തിലെ നിര്‍ണായക വഴിത്തിരിവായി ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ അങ്കമാലിയിലുള്ള അഭിഭാഷകന്‍ കോടതിയില്‍ ഹാജരാക്കിയ മെമ്മറി കാര്‍ഡില്‍ ഉള്ളതായി ഫൊറന്‍സിക് പരിശോധനയില്‍ തെളിഞ്ഞതയാണ് സൂചന. നടിയെ ഉപദ്രവിക്കുന്നത് സുനി നേരിട്ട് …
സ്വന്തം ലേഖകന്‍: മിഴ് താരങ്ങളായ ധനുഷ്, ആന്‍ഡ്രിയ, ഹന്‍സിക, തൃഷ, അനിരുദ്ധ് എന്നിവരുടെ സ്വകാര്യ ചിത്രങ്ങള്‍ ഗായികയും ചാനല്‍ അവതാരകയുമായ സുചിത്ര കാര്‍ത്തിക്കിന്റെ ട്വിറ്റര്‍ വഴി പുറ്തതുവിട്ട. ട്വിറ്ററിലൂടെയാണ് സുചിത്ര ഈ ചിത്രങ്ങള്‍ പുറത്തുവിട്ടത്. എന്നാല്‍ ട്വീറ്റ് ചെയ്ത് മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ സുചിത്രയുടെ ട്വിറ്റര്‍ അക്കൗണ്ട് അപ്രത്യക്ഷമാവുകയും ചെയ്തു. ധനുഷിന്റേയും ആന്‍ഡ്രിയയുടേയും തൃഷയുടേയും സ്വകാര്യ …
സ്വന്തം ലേഖകന്‍: 16 കാരിയെ വൈദികന്‍ പീഡിപ്പിച്ച സംഭവം, കുറ്റം മറച്ചുവെക്കാന്‍ സഹായിച്ച 2 ഡോക്ടര്‍മാര്‍ക്കും 2 കന്യാസ്ത്രീകള്‍ക്കും എതിരെയും കേസ്. പ്രസവം നടന്ന കൂത്തുപറമ്പ് ക്രിസ്തുരാജ ആശുപത്രിക്കെതിരെയും വൈത്തിരി അനാഥാലയത്തിനെതിരെയുമാണ് കേസെടുത്തിട്ടുള്ളത്. പ്രസവത്തിന് സഹായം ചെയ്ത കൊട്ടിയൂര്‍ സ്വദേശിനിക്കെതിരെയും കേസെടുത്തിട്ടുണ്ട്. പോക്‌സോ നിയമപ്രകാരവും ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവുമാണ് കേസ് രജിസ്ട്രര്‍ ചെയ്തത്. …
സ്വന്തം ലേഖകന്‍: രാജസ്ഥാന്‍ സ്വദേശിയുടെ വയറ്റില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത് 5070 കല്ലുകള്‍. 45 കാരനായ രത്‌ലൈ സ്വദേശി മുഹമ്മദ് ഷെബീര്‍ എന്നയാളിന്റെ വയറ്റില്‍ നിന്നുമാണ് കല്ലുകള്‍ നീക്കം ചെയ്തത്. ജെയ്പൂരിലാണ് അത്യപൂര്‍വമായ ശസ്‌ക്രിയ നടന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി മൂത്രക്കല്ലിനെ തുടര്‍ന്ന് ചികിത്സ തേടുകയായിരുന്നു ഇയാള്‍. വിവിധ ചികിത്സകള്‍ ഫലിക്കാതെ വന്നതോടെയാണ് …
സ്വന്തം ലേഖകന്‍: സംസ്ഥാന ബജറ്റ് ചോര്‍ന്നെന്ന് പ്രതിപക്ഷം, ചോര്‍ന്നത് മീഡിയ ഹൈലൈറ്റ്‌സെന്ന് ധനമന്ത്രി, നിയമസഭയില്‍ നാടകീയ രംഗങ്ങള്‍. സഭയില്‍ ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരണം തടരുന്നതിനിടയില്‍ ബജറ്റിലെ വായിക്കാനുള്ള ഭാഗം നിയമസഭയ്ക്ക് പുറത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അവതരിപ്പിച്ചതാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഏറ്റവും സുപ്രധാനമായ നികുതി നിര്‍ദേശങ്ങളാണ് ചോര്‍ന്നതെന്നും ധനമന്ത്രി തോമസ് …