സ്വന്തം ലേഖകൻ: 12 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് വിമാനയാത്രയില്‍ മാതാപിതാക്കള്‍ക്കൊപ്പം സീറ്റ് അനുവദിക്കാന്‍ വിമാന കമ്പനികള്‍ക്ക് ഡി.ജി.സി.എ. നിര്‍ദേശം നല്‍കി. മാതാപിതാക്കളുടെ സീറ്റുകള്‍ രണ്ട് ഇടങ്ങളിലാണെങ്കില്‍ ഒരാള്‍ക്ക് സമീപത്തായിട്ടായിരിക്കണം കുട്ടിക്ക് സീറ്റ് നല്‍കേണ്ടത്. യാത്രയില്‍ മാതാപിതാക്കളില്ലെങ്കില്‍ കൂടെയുള്ള മുതിര്‍ന്നയാളുടെ കൂടെ സീറ്റ് നല്‍കണമെന്നും വ്യോമയാന ഡയറക്ടര്‍ ജനറല്‍ വ്യക്തമാക്കി. മാതാപിതാക്കള്‍ക്കൊപ്പമോ പരിചയമുള്ള മുതിര്‍ന്നവര്‍ക്കൊപ്പമോ സഞ്ചരിക്കുന്ന കുട്ടികള്‍ക്ക് അവരില്‍ …
സ്വന്തം ലേഖകൻ: യുഎസിൽ നിന്നെത്തിയ വ്ലോഗര്‍ ദമ്പതിമാർക്കു നേരെ തൃശൂർ പൂരത്തിനിടെ ലൈംഗികാതിക്രമം നടന്നതായി പരാതി. ലോകമാകെ സഞ്ചരിച്ചു യാത്രാവിവരണം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുന്ന മക്കൻസി, കീനൻ എന്നിവർക്കു നേരെയാണ് അതിക്രമമുണ്ടായത്. യുഎസുകാരിയായ മക്കൻസിയും ബ്രിട്ടിഷുകാരനായ കീനനും വിഡിയോ ദൃശ്യങ്ങൾ സഹിതം തങ്ങൾക്കു നേരിട്ട ദുരനുഭവം പോസ്റ്റ് ചെയ്തിട്ടുണ്ട്. പൂരനഗരിയിൽ കണ്ടുമുട്ടിയ ഒരാളോട് പൂരക്കാഴ്ചകൾ ചോദിച്ചറിഞ്ഞു …
സ്വന്തം ലേഖകൻ: രാജ്യത്തെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് യാത്രാ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണെന്ന ചട്ടത്തില്‍ ഇളവ് വരുത്തി ഭൂട്ടാന്‍. കോവിഡ് വ്യാപനത്തിന് ശേഷമാണ് ഭൂട്ടാന്‍ വിനോദസഞ്ചാരികള്‍ക്ക് യാത്രാ ഇന്‍ഷൂറന്‍സ് നിര്‍ബന്ധമാക്കിയിരുന്നത്. കോവിഡിനെ തുടര്‍ന്നുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ വ്യാപകമാകുന്ന സാഹചര്യത്തിലായിരുന്നു ഇത്. ഇപ്പോള്‍ സഞ്ചാരികള്‍ക്കുള്ള ബുദ്ധിമുട്ടും സാഹചര്യങ്ങള്‍ മെച്ചപ്പെട്ടതും പരിഗണിച്ചാണ് ഇന്‍ഷുറന്‍സ് ചട്ടത്തില്‍ ഇളവ് വരുത്തുന്നതെന്ന് ഭൂട്ടാന്‍ ടൂറിസം വകുപ്പ് വ്യക്തമാക്കി. …
സ്വന്തം ലേഖകൻ: വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു യെമൻ തലസ്ഥാനമായ സനയിലെ ജയിലിൽ കഴിയുന്ന മലയാളി യുവതി നിമിഷപ്രിയയെ കാണാൻ അമ്മ പ്രേമകുമാരി ജയിലിലെത്തി. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരായ നാഫയ്ക്കും സാമുവൽ ജറോമിനുമൊപ്പമാണ് നിമിഷയെ കാണുന്നതിനായി പ്രേമകുമാരി ജയിലിലെത്തിയത്. 12 വർഷത്തിന് ശേഷമാണ് പ്രേമകുമാരി മകളെ കാണുന്നത്. 2012ലാണു മകളെ പ്രേമകുമാരി അവസാനമായി കണ്ടത്. ഇന്നലെ രാവിലെ 11 …
സ്വന്തം ലേഖകൻ: കരിപ്പൂരില്‍നിന്ന് മലേഷ്യയിലെ ക്വാലാലംപൂരിലേക്കുള്ള എയര്‍ ഏഷ്യ വിമാനം ഓഗസ്റ്റ് രണ്ടിന് ആദ്യ സര്‍വീസ് തുടങ്ങും. ഓഗസ്റ്റ് ഒന്നിന് രാത്രി ക്വാലാലംപൂരില്‍ നിന്ന് കരിപ്പൂരിലേക്ക് പുറപ്പെടുന്ന വിമാനം 11.25-ന് കരിപ്പൂരിലെത്തും. പുലര്‍ച്ചെ 12.10- ന് കരിപ്പൂരില്‍നിന്ന് പുറപ്പെടും. രാവിലെ ഏഴിന് ക്വാലാലംപൂരിലെത്തും. ആദ്യസര്‍വീസില്‍ ക്വാലാലംപൂരില്‍നിന്ന് കരിപ്പൂരിലേക്കുള്ള ടിക്കറ്റിന് 5481 രൂപയും തിരികെയുള്ള ടിക്കറ്റിന് 5982 …
സ്വന്തം ലേഖകൻ: നൂറുകണക്കിനു വിമാനങ്ങളാണ് മുംബൈ വിമാനത്താവളത്തില്‍നിന്ന് ദിവസവും പറന്നുയരുന്നത്. തിങ്കളാഴ്ചയും അങ്ങനെതന്നെ. പക്ഷേ, അതില്‍ ഒരെണ്ണത്തിന് ഒരു പ്രത്യേകതയുണ്ടായിരുന്നു. രണ്ടു നിലകളിലായുള്ള, ഇന്ത്യയിലെ എണ്ണം പറഞ്ഞ വലിയ ജംബോജെറ്റ് വിമാനങ്ങളിലൊന്നായിരുന്നു അത്. പറന്നുയര്‍ന്ന് ഉടന്‍ ആദ്യം ഇടത്തേക്കൊന്നു ചെരിഞ്ഞു. പിന്നെ വലത്തേക്കും. അതിനുശേഷം നേരെ പറന്നുയര്‍ന്ന് ആകാശത്തില്‍ അപ്രത്യക്ഷമായി. ഈ വിമാനത്തിന് യാത്ര പറഞ്ഞ് …
സ്വന്തം ലേഖകൻ: ഒന്നരമാസത്തോളമായി സംസ്ഥാനത്തെ രാഷ്ട്രീയ അന്തരീക്ഷത്തെ തിളപ്പിച്ച് നിര്‍ത്തിയ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പരസ്യപ്പോരിന് ആറ് മണിയോടെ അന്ത്യംകുറിക്കും. തുടര്‍ന്നുള്ള 48 മണിക്കൂര്‍ നിശബ്ദമായി മുന്നണികള്‍ വോട്ടുറപ്പിക്കാനുള്ള നെട്ടോട്ടത്തിലാകും. വെള്ളിയാഴ്ചയാണ് കേരളത്തിലെ 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ്. പരസ്യപ്രചാരണത്തിന്റെ കൊട്ടിക്കലാശമായി മണ്ഡലങ്ങളിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം പാര്‍ട്ടികളുടെ പ്രകടനങ്ങളും റോഡ്‌ഷോകളും അരങ്ങേറുകയാണ്. ലോക്സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് തിരുവനന്തപുരം, …
സ്വന്തം ലേഖകൻ: രാജ്യത്തെ താമസ നിയമലംഘകര്‍ക്ക് സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി ഒരുമാസം പിന്നിട്ടു. മാര്‍ച്ച് 17 മുതലാണ് പൊതുമാപ്പ് നിലവില്‍ വന്നത്. മൂന്നു മാസത്തേക്ക് അനുവദിച്ച പൊതുമാപ്പ് ജൂൺ 17ന് അവസാനിക്കും. ഇതിനകം നിരവധി പേർ പൊതുമാപ്പ് ഉപയോഗപ്പെടുത്തി നാട്ടിലേക്ക് തിരിക്കുകയും പിഴയടച്ച് രേഖകൾ നിയമപരമാക്കുകയും ചെയ്തു. അധികൃതരുടെയും അപേക്ഷകരുടെയും സൗകര്യം കണക്കിലെടുത്ത് നിയമലംഘകർക്ക് …
സ്വന്തം ലേഖകൻ: ദുബായ് എയർപോർട്ടിന്റെ പ്രവർത്തനം സാധാരണ നിലയിൽ തിരിച്ചെത്തി.ഇന്നലെ മുതൽ സർവീസുകൾ സാധാരണനിലയിൽ പ്രവർത്തിക്കുന്നതായി എയർപോർട്ട് സിഎഇ പോൾ ഗ്രിഫിത്ത്സ് അറിയിച്ചു. ബാഗേജ് വിതരണവും പുരോഗമിക്കുന്നു. ദിവസവും 1400 വിമാനങ്ങളാണ് ദുബായ് എയർപോർട്ട് വഴി സർവീസ് നടത്തുന്നത്. കനത്തമഴയെതുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യയിൽ നിന്നുൾപ്പെടെയുളള നൂറുകണക്കിന് വിമാനങ്ങളാണ് റദ്ദാക്കിയത്. ബസുകളും സർവീസ് പൂർണമായി പുനരാരംഭിച്ചു.ദുബായിൽ …
സ്വന്തം ലേഖകൻ: കിര്‍ഗിസ്താനില്‍ മഞ്ഞുറഞ്ഞ വെള്ളച്ചാട്ടത്തില്‍പ്പെട്ട് ഇന്ത്യക്കാരനായ മെഡിക്കല്‍ വിദ്യാര്‍ഥി മരിച്ചു. ആന്ധ്രാപ്രദേശിലെ അനകപെല്ല സ്വദേശിയായ ദസരി ചന്ദു (21) ആണ് മരിച്ചത്. കിര്‍ഗിസ്താനിലെ ഒരു മെഡിക്കല്‍ കോളേജിലെ രണ്ടാംവര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിയായിരുന്നു ചന്ദു. പരീക്ഷയ്ക്കുശേഷം ഞായറാഴ്ച സുഹൃത്തുക്കള്‍ക്കൊപ്പം കോളേജിനടുത്തുള്ള വെള്ളച്ചാട്ടത്തിലേക്ക് പോയതാണ് ചന്ദു. ആന്ധ്രാപ്രദേശില്‍ നിന്നുതന്നെയുള്ള നാല് സുഹൃത്തുക്കളാണ് ചന്ദുവിന്റെ ഒപ്പം ഉണ്ടായിരുന്നത്. വെള്ളച്ചാട്ടത്തില്‍ …