സ്വന്തം ലേഖകന്‍: പൂനെ ഇന്‍ഫോസിസ് കാമ്പസിലെ മലയാളിയായ വനിതാ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുടെ വധം, പ്രകോപനം തുറിച്ചു നോക്കിയതിനെതിരെ പ്രതികരിച്ചത്. കോഴിക്കോട് കുന്ദമംഗലം പയിമ്പ്ര ഒഴാംപൊയില്‍ രാജുവിന്റെ മകള്‍ കെ. രസീല രാജു (25) ആണ് മരിച്ചത്. സംഭവത്തില്‍ ഓഫിസിലെ സുരക്ഷാ ജീവനക്കാരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 26കാരനും അസം സ്വദേശിയുമായ ബാബന്‍ സക്യയാണ് അറസ്റ്റിലായത്. അസമിലേക്ക് ട്രെയിന്‍ …
സ്വന്തം ലേഖകന്‍: കൊല്‍ക്കത്തയില്‍ ഭിന്നശേഷിക്കാരിയായ മകളെ നഗ്‌നയാക്കി മര്‍ദ്ദിച്ചു, ഇനി ഇന്ത്യയില്‍ കാലു കുത്തില്ലെന്ന് 75 കാരിയായ പ്രവാസി. പ്രവാസിയായ 75 കാരിക്കും ഭിന്നശേഷിയുള്ള മകള്‍ക്കും കൊല്‍ക്കത്തയിലെ ഹൂഗ്ലി ജില്ലയിലെ ബാലഗറില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് മര്‍ദ്ദനമേറ്റത്. കല്യാണി സര്‍വകലാശാലയിലെ റിട്ടയേഡ് പ്രൊഫസര്‍ക്കാണ് സ്ഥലവാസികളില്‍ നിന്ന് ഭീകരമായ അനുഭവം ഉണ്ടായത്. 12 വര്‍ഷം മുമ്പ് യു.എസിലേക്ക് കുടിയേറിയ …
സ്വന്തം ലേഖകന്‍: ബോംബു നിര്‍മ്മാണം നിര്‍ത്തി അക്ഷരം പഠിപ്പിക്കാന്‍ ഇറാക്കിലെ സ്‌കൂളുകള്‍, മൊസുള്‍ നഗരത്തിലെ സ്‌കൂളുകള്‍ തുറക്കുന്നതും കാത്ത് കുരുന്നുകള്‍. ഇസ്ലാമിക നിയമത്തിന് കീഴില്‍ അടിച്ചേല്‍പ്പിച്ചിരുന്ന ബോംബു നിര്‍മ്മാണം ഉള്‍പ്പെടെയുള്ള വിധ്വംസക പാഠങ്ങളില്‍നിന്നും രക്ഷപ്പെട്ട സന്തോഷത്തിലാണ് ഇറാക്കിലെ മൊസൂള്‍. ഇസ്ലാമിക് സ്റ്റേറ്റ് രസതന്ത്രം എന്ന പേരില്‍ ബോംബു നിര്‍മ്മാണം പഠിപ്പിച്ചിരുന്ന മൊസൂളിലെ സ്‌കൂളുകള്‍ നഗരം മോചിപ്പിക്കപ്പെട്ടതോടെ …
സ്വന്തം ലേഖകന്‍: ബിജെപിയുമായുള്ള 25 വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ചതായി ശിവസേന. വരുന്ന മുംബൈ മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ ബിജെപിയും ശിവസേനയും രണ്ടായി തന്നെ മല്‍സരിക്കുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ദവ് താക്കറെ അറിയിച്ചു. കഴിഞ്ഞ 25 വര്‍ഷത്തെ ബിജെപിയുമായുള്ള ബന്ധമാണ് ശിവസേന അവസാനിപ്പിക്കുന്നത്. ഭാവിയിലും ബിജെപിയുമായി ഒരുതരത്തിലുള്ള സഖ്യവും ഉണ്ടാവില്ലെന്നും ഉദ്ദവ് കൂട്ടിച്ചേര്‍ത്തു. തങ്ങള്‍ ഭിക്ഷാപാത്രവുമായി ആരുടെ മുന്നിലും …
സ്വന്തം ലേഖകന്‍: ജെല്ലിക്കെട്ടിന് അനുമതി നല്‍കിക്കൊണ്ടുള്ള ബില്‍ തമിഴ്‌നാട് നിയമസഭ പാസാക്കി, മറീന ബീച്ചിലെ പ്രക്ഷോഭം അവസാനിപ്പിച്ചു. മുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വമാണ് ബില്‍ അവതരിപ്പിച്ചത്. പ്രത്യേക നിയമസഭാ സമ്മേളനം ചേര്‍ന്നാണ് ബില്‍ പാസ്സാക്കിയത്. ജെല്ലിക്കെട്ടിന് ഏര്‍പ്പെടുത്തിയ നിരോധനം നിയമ നിര്‍മാണം വഴി നീക്കണമെന്ന പ്രക്ഷോഭകരുടെ ആവശ്യം ഇതോടെ വിജയത്തിലെത്തി. ഗവര്‍ണറും രാഷ്ട്രപതിയും ഒപ്പു വയ്ക്കുന്നതോടെ നിയമം പ്രാബല്യത്തിലാകും. …
സ്വന്തം ലേഖകന്‍: ലോകസമാധാനത്തിനായി ട്രംപിന്റേയും പുടിന്റേയും ഒപ്പം നില്‍ക്കുമെന്ന് ദലൈ ലാമ. പുതുതായി ചുമതലയേറ്റ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രേംപിന്റെയും റക്ഷ്യന്‍ പ്രസിഡന്റ പുടിന്റെയും സംയുക്തമായ പ്രവര്‍ത്തനം ലോക സമാധാനം കാത്ത് സൂക്ഷിക്കുന്നതിന് സഹായിക്കുമെന്നും ടിബറ്റ് ആത്മീയ ആചാര്യന്‍ ദലൈ ലാമ പറഞ്ഞു. ലോകസമാധാനം ഉണ്ടാകേണ്ടത് രാജ്യങ്ങള്‍ തമ്മിലുള്ള യോജിച്ചുള്ള പ്രവര്‍ത്തനത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിന് …
സ്വന്തം ലേഖകന്‍: ജല്ലിക്കെട്ട് നിരോധിച്ച സുപ്രീം കോടതിയെ മറികടക്കാന്‍ ഓര്‍ഡിനന്‍സുമായി തമിഴ്‌നാട്, പ്രക്ഷോഭം അഞ്ചാം ദിവസത്തിലേക്ക്. തമിഴ്‌നാട് സര്‍ക്കാരിന്റെ ജല്ലിക്കെട്ട് നിയമ വിധേയമാക്കുന്ന ഓര്‍ഡിനന്‍സ് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരത്തോടെ രാഷ്ട്രപതിക്കു മുന്നിലെത്തി. രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കുന്നതോടെ ഓര്‍ഡിനന്‍സ് തമിഴ്‌നാട് ഗവര്‍ണര്‍ക്ക് അയയ്ക്കും. ഇതോടെ തമിഴ്‌നാട്ടില്‍ ജല്ലിക്കെട്ട് നടത്താനുള്ള സാഹചര്യം ഒരുങ്ങുകയാണ്. അടുത്ത ദിവസങ്ങളില്‍ത്തന്നെ താന്‍ ജല്ലിക്കെട്ട് …
സ്വന്തം ലേഖകന്‍: റണ്‍വേ ബലപ്പെടുത്തിയാലും കരിപ്പൂരിലേക്ക് ഇനി വലിയ വിമാനങ്ങള്‍ ഇല്ലെന്ന് കേന്ദ്രം. വിമാനത്താവളത്തിലെ റണ്‍വേ ബലപ്പെടുത്തലിന്റെ പണി അവസാനഘട്ടത്തില്‍ എത്തി നില്‍ക്കെയാണ് കേരളത്തിനു തിരിച്ചടിയായി കേന്ദ്രത്തിന്റെ പ്രഖ്യാപനം. ഇതോടെ ഹജജ് വിമാന സര്‍വിസിന്റെ കാര്യവും ത്രിശങ്കുവിലായി. അറ്റകുറ്റപ്പണിയുടെ പേരില്‍ ആറു മാസം മുന്‍പാണ് വലിയ വിമാനങ്ങളുടെ സര്‍വീസ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് നിര്‍ത്തിവെച്ചത്. ബോയിങ് …
സ്വന്തം ലേഖകന്‍: ജല്ലിക്കെട്ട് വിഷയത്തില്‍ കേന്ദ്രം കൈകഴുകി, തമിഴ്‌നാട്ടില്‍ പ്രതിഷേധം ആളിപ്പടരുന്നു, ഇന്ന് ബന്ദ്. കാളപ്പോരിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് വിവിധ സംഘടനകള്‍ വെള്ളിയാഴ്ച പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കാളപ്പോരിന് അനുമതി ലഭിക്കുന്നത് വരെ പിന്മാറില്ലെന്നു സമരം നയിക്കുന്ന യുവജനവിദ്യാര്‍ഥി കൂട്ടായ്മകള്‍ വ്യക്തമാക്കി. മുഖ്യമന്ത്രിപ്രധാനമന്ത്രിതല കൂടിക്കാഴ്ചയും പരാജയപ്പെട്ടതോടെ സംസ്ഥാനമെങ്ങും വിദ്യാര്‍ഥികള്‍ നയിക്കുന്ന സമരത്തിന് ബഹുജന പിന്തുണ …
സ്വന്തം ലേഖകന്‍: ജല്ലിക്കെട്ട് നിരോധനം, തമിഴ്‌നാട്ടില്‍ പ്രതിഷേധം തിളക്കുന്നു, മറീന ബീച്ചില്‍ ആയിരങ്ങളുടെ പ്രതിഷേധ പ്രകടനം. ചെന്നൈ മറീന ബീച്ചില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ വിദ്യാര്‍ത്ഥികളും, ടെക്കികളുമുള്‍പ്പെടെ മൂവായിരത്തിലധികം പേരാണ് പങ്കെടുത്തത്. ജല്ലിക്കെട്ട് പുനരാരംഭിക്കണമെന്നും മൃഗാവകാശസംരക്ഷണ സംഘടനയായ പീപ്പിള്‍ ഫോര്‍ എത്തിക്കല്‍ ട്രീറ്റ്‌മെന്റ് ഓഫ് ആനിമല്‍ (പേട്ട) നിരോധിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രകടനം. പ്രതിഷേധം അവസാനിപ്പിക്കുന്നതു സംബന്ധിച്ച് …