സ്വന്തം ലേഖകന്‍: ഹൈദാരാബാദ് സര്‍വകലാശാലയില്‍ ആത്മഹത്യ ചെയ്ത ദളിത് വിദ്യാര്‍ഥി രോഹിത് വെമുലയുടെ ഒന്നാം ചരമ വാര്‍ഷികം. ജാതിവിവേചനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത ഹൈദരാബാദ് യൂനിവേഴ്‌സിറ്റിയിലെ ദലിത് ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുലയുടെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ വിദ്യാര്‍ഥി സംഘടനകള്‍ പ്രതിഷേധ ദിനമായി ആചരിച്ചു. അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍, സാമൂഹിക നീതി സംയുക്ത കര്‍മ സമിതി …
സ്വന്തം ലേഖകന്‍: സമാജ്‌വാദി പാര്‍ട്ടിയിലെ കുടുംബ വഴക്കില്‍ സൈക്കിള്‍ ചിഹ്നം സ്വന്തമാക്കി അഖിലേഷ് യാദവ്. പാര്‍ട്ടിയുടെ സൈക്കിള്‍ ചിഹ്നം അഖിലേഷ് വിഭാഗത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ചു. പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷന്‍ അഖിലേഷാണെന്നും അംഗീകരിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുലായം സിംഗിന് പുതിയ ചിഹ്നം നല്‍കുമെന്നും വ്യക്തമാക്കി. പിളര്‍പ്പിനെ തുടര്‍ന്ന് സമാജ്‌വാദി പാര്‍ട്ടിയിലെ ഇരു വിഭാഗങ്ങളും സൈക്കിള്‍ ചിഹ്നത്തിന് …
സ്വന്തം ലേഖകന്‍: ലാലു പ്രസാദ് യാദവിന് നിതീഷ് കുമാര്‍ വക 10,000 രൂപ പ്രതിമാസ പെന്‍ഷന്‍. ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന് രാഷ്ട്രീയ പങ്കാളിയായ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പദ്ധതി ജെ.പി. സേനാനി സമ്മന്‍ യോജനയില്‍ പെടുത്തിയാണ് പെന്‍ഷന്‍ അനുവദിച്ചിരിക്കുന്നത്. ആഭ്യന്തര സുരക്ഷയുമായി ബന്ധപ്പെട്ട മിസ നിയമപ്രകാരമോ പ്രതിരോധ നിയമപ്രകാരമൊ 1974മാര്‍ച്ച് 18 …
സ്വന്തം ലേഖകന്‍: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂടുകൂട്ടാന്‍ രാഖി സാവന്ത്. തെരഞ്ഞെടുപ്പു പ്രചാരണം ചൂടു പിടിക്കുമ്പോള്‍ വിവാദ നായിക രാഖി സാവന്താണ് ബിജെപി പ്രചാരണ റാലികളുടെ മുഖ്യ ആകര്‍ഷണം. സഖ്യകക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയാണ് രാഖിയെ ക്ഷണിച്ചത്. രാഖിയെ കൂടാതെ നടി സല്‍മ ആഘയും മുന്നണിക്കു വേണ്ടിയെത്തും. ശരീര പ്രദര്‍ശനവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ നിറഞ്ഞു …
സ്വന്തം ലേഖകന്‍: സെര്‍ച്ച് എഞ്ചിന്‍ ഭീമനായ യാഹു ഇനി മുതല്‍ അല്‍ടെബ, കമ്പനിയുടെ തലപ്പത്ത് വന്‍ അഴിച്ചുപണി. യാഹൂവിനെ വെരിസോണ്‍ ഏറ്റെടുത്തതോടെ ഇനി മുതല്‍ അല്‍ടെബാ ഇന്‍കോര്‍പ്പറേറ്റ്‌സ് എന്ന പേരിലാകും കമ്പനി അറിയപ്പെടുക. വെരിസോണ്‍ യാഹൂവിനെ വിഴുങ്ങുന്നതോടെ യാഹൂവിന്റെ ബോര്‍ഡില്‍ ഉണ്ടായിരുന്ന അഞ്ച് മെമ്പര്‍മാര്‍ രാജിക്കൊരുങ്ങുകയാണ്. തങ്ങളുടെ ഡിജിറ്റല്‍ അഡ്വര്‍ടൈസിംഗും ഇമെയിലും മീഡിയാ അസ്സെറ്റുകളും ഉള്‍പ്പെടെയുള്ള …
സ്വന്തം ലേഖകന്‍: പ്രവാസി നിക്ഷേപങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഗ്യാരണ്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രവാസി നിക്ഷേപ സെല്ലും നിക്ഷേപ കൗണ്‍സിലും രൂപവല്‍ക്കരിക്കും. സംസ്ഥാനത്തെ ജനങ്ങളുടെ നിക്ഷേപങ്ങള്‍ക്ക് സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കും. ചെറുതും വലുതുമായ ഏത് നിക്ഷേപവും സര്‍ക്കാരിനെ വിശ്വസിച്ച് ചെയ്യാമെന്നും സുരക്ഷിതമായ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റുമെന്നും യുഎഇ സന്ദര്‍ശനത്തിനിടെ എമിറേറ്റസ് ടവറില്‍ ദുബൈ …
സ്വന്തം ലേഖകന്‍: ഇനി വാഹനം പാര്‍ക്ക് ചെയ്യാന്‍ സ്ഥലമുണ്ടെങ്കില്‍ മാത്രം രജിസ്‌ട്രേഷന്‍, വാഹന നിയമത്തില്‍ വന്‍ അഴിച്ചുപണിയുമായി കേന്ദ്ര സര്‍ക്കാര്‍. സ്വന്തമായി പാര്‍ക്കിങ് സൗകര്യം ഉണ്ടെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മാത്രമായിരിക്കും ഭാവിയില്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് കൊടുക്കുകയുള്ളൂ എന്ന് കേന്ദ്ര നഗരവികസന വകുപ്പ് മന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു. വര്‍ധിച്ച് വരുന്ന വാഹന പെരുപ്പവും …
സ്വന്തം ലേഖകന്‍: മസ്തിഷ്‌ക രോഗത്തിനുള്ള മരുന്ന് മയക്കുമരുന്നെന്ന് തെറ്റിദ്ധരിച്ചു, മലയാളി യുവതിയും കുഞ്ഞും വിമാനത്താവളത്തില്‍ സൗദിയില്‍ കുടുങ്ങി. മരുന്നുമായി സൗദി അറേബ്യയിലുള്ള ഭര്‍ത്താവിന്റെ അടുത്തേയ്ക്ക് പോയ കോട്ടയം ചങ്ങനാശ്ശേരി സ്വദേശി ഹിസാന ഹുസൈനും, മൂന്നു വയസുള്ള മകനുമാണ് ദമാമില്‍ ജയിലില്‍ കുടുങ്ങിയത്. വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ മരുന്നു കണ്ട് മയക്കുമരുന്നാണെന്ന് തെറ്റിദ്ധരിച്ചാണ് ഡ്രഗ്‌സ് ആന്റ് നാര്‍ക്കോട്ടിക് …
സ്വന്തം ലേഖകന്‍: കേരള പോലീസ് സംഘപരിവാറിന്റെ പിടിയിലോ? മാധ്യമപ്രവര്‍ത്തക ഷാഹിന നഫീസയുടെ മുഖ്യമന്ത്രിക്കുള്ള തുറന്ന കത്ത് ചര്‍ച്ചയാകുന്നു. ഫെയ്‌സ്ബുക്കിലാണ് ഷാഹിന മുഖ്യമന്ത്രിക്കുള്ള കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്. കേരളത്തിലെ പോലീസ് കാവിവല്‍ക്കരിക്കപ്പെടുകയാണ് എന്നത് ഒരു ആരോപണമോ ദുഷ്ച്രരാണമോ അല്ലന്നും മറിച്ച് വസ്തുതയാണെന്നും ഷാഹിന കത്തില്‍ പറയുന്നു. അതിനുള്ള തെളിവുകള്‍ താങ്കളെ ബോധ്യപ്പെടുത്താം എന്ന് മുഖ്യമന്ത്രിയോട് പറയുന്ന ഷാഹിന …
സ്വന്തം ലേഖകന്‍: ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ് കോണ്‍ഗ്രസിലേക്ക്, ജലന്ധറില്‍ നിന്ന് മത്സരിക്കുമെന്ന് സൂചന. കോണ്‍ഗ്രസില്‍ ചേരാനുള്ള അവസാന ഘട്ട ഒരുക്കങ്ങളിലാണ് ഭാജിയെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാഷ്ട്രീയ പ്രവേശത്തിന് മുന്നോടിയായി ഹര്‍ഭജന്‍ കോണ്‍ഗ്രസ് നേതാക്കളുമായി ബന്ധപ്പെട്ടു വരികയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വരുന്ന വര്‍ഷം ആദ്യം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ …