സ്വന്തം ലേഖകന്‍: മുഖ്യമന്തി പിണറായി മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി യുഎഇയില്‍, സ്മാര്‍ട്ട്‌സിറ്റി സംരഭകരുമായി ചര്‍ച്ച നടത്തി. ബുധനാഴ്ച ദുബൈയിലത്തെിയ മുഖ്യമന്ത്രി പിണറായി വിജയന്‍ കൊച്ചിയിലെ സ്മാര്‍ട്ട്‌സിറ്റി സംരംഭകരായ ദുബൈ ഹോള്‍ഡിങ്‌സ് അധികൃതരുമായി എമിറേറ്റ്‌സ് ടവറിലെ ആസ്ഥാനത്ത് ഒരു മണിക്കൂറോളം ചര്‍ച്ച നടത്തി. ചര്‍ച്ചയില്‍ ദുബൈ ഹോള്‍ഡിങ്‌സ് വൈസ് ചെയര്‍മാനും എം.ഡിയുമായ അഹ്മദ് ബിന്‍ ബയാത്തും മറ്റ് …
സ്വന്തം ലേഖകന്‍: തെളിവില്ല, രാജ്യദ്രോഹ നിയമം ചുമത്തിയില്ല, നദീറിനെ വിട്ടയച്ച പോലീസ് മലക്കം മറിയുന്നു. ദേശീയ ഗാനത്തെ അധിക്ഷേപിച്ചുവെന്ന കേസില്‍ അറസ്റ്റിലായ കമല്‍ സി ചവറയെ സന്ദര്‍ശിച്ചതിന് പിന്നാലെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നും പോലീസ് കസ്റ്റഡിയില്‍ എടുത്ത മനുഷ്യാവകാശ പ്രവര്‍ത്തകന്‍ നദീറിനെ വിട്ടയച്ചു. മാവോയിസ്റ്റുകളെ സഹായിച്ചുവെന്ന് ആരോപിച്ച് കസ്റ്റഡിയില്‍ എടുത്ത നദീറിനെ തെളിവുകളുടെ അഭാവത്തിലാണ് …
സ്വന്തം ലേഖകന്‍: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കേരളാ പോലീസ് അറസ്റ്റ് ചെയ്ത മാധ്യമ പ്രവര്‍ത്തകനുമേല്‍ യുഎപിഎ ചുമത്തി. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനും സാമൂഹ്യ പ്രവര്‍ത്തകനും ചലച്ചിത്ര പ്രവര്‍ത്തകനുമായ നദിയെന്ന നദീറിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നാണ് തിങ്കളാഴ്ച പോലീസ് അറസ്റ്റ് ചെയ്തത്. ദേശീയഗാനത്തെ അധിക്ഷേപിച്ചെന്ന കേസില്‍ അറസ്റ്റിലായ എഴുത്തുകാരന്‍ കമല്‍ സി ചവറയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചപ്പോഴാണ് …
സ്വന്തം ലേഖകന്‍: നിരോധനം വയറ്റത്തടിച്ചു, ഇന്ത്യന്‍ സിനിമകളുടെ വിലക്ക് നീക്കി നഷ്ടം നികത്താന്‍ പാക് തിയറ്ററുകളും വിതരണക്കാരും. പാകിസ്ഥാന്‍ തീയറ്ററുകളില്‍ ഇന്ത്യന്‍ സിനിമകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് തിങ്കളാഴ്ച മുതല്‍ പിന്‍വലിക്കുമെന്ന് പാക് മാധ്യമമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉറി ഭീകരാക്രമണത്തെ തുടര്‍ന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സിനിമാ ബന്ധത്തില്‍ വിള്ളല്‍ വീണത്. ഇന്ത്യന്‍ സിനിമകള്‍ക്കും ചാനലുകള്‍ക്കും …
സ്വന്തം ലേഖകന്‍: ഗുണനിലവാരമില്ലാത്ത ഉല്പന്നങ്ങളും തെറ്റായ പരസ്യവും, ബാബ രാംദേവിന്റെ പതഞ്ജലിക്ക് 11 ലക്ഷം പിഴ. തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പരസ്യം നല്‍കിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് യോഗാഗുരു ബാബ രാംദേവിന്റെ നേതൃത്വത്തിലുള്ള പതഞ്ജലി ആയുര്‍വേദ കമ്പനിയുടെ അഞ്ച് ഉല്‍പന്നങ്ങള്‍ക്ക് 11 ലക്ഷം രൂപ പിഴ അടക്കണമെന്ന് ഹരിദ്വാറിലെ കോടതി വിധിച്ചു. ഒരുമാസത്തിനുള്ളില്‍ പിഴയടക്കണമെന്നാണ് ഉത്തരവ്. മറ്റു ചില …
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ ടെസ്റ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയെ അപമാനിച്ച് ഇംഗ്ലീഷ് ബോളര്‍ ജെയിംസ് ആന്‍ഡേഴ്ണ്‍, പരക്കെ പ്രതിഷേധം. കഴിഞ്ഞ ദിവസമാണ് ആന്‍ഡേഴ്‌സണ്‍ കോഹ്‌ലിയുടെ ബാറ്റിംഗ് പ്രകടനത്തെ കളിയാക്കിയത്. സംഭവത്തില്‍ പാക്കിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരവും ചീഫ് സെലക്ടറുമായ ഇന്‍സമാം ഉള്‍ ഹഖ് അടക്കമുള്ള പ്രമുഖ രംഗത്തെത്തി. കോഹ്‌ലിയുടെ ബാറ്റിംഗിനെ വിമര്‍ശിക്കുന്നതിന് മുമ്പ് ഇന്ത്യന്‍ …
സ്വന്തം ലേഖകന്‍: പര്‍ദ്ദ ഇടാതെ പുറത്തിറങ്ങിയ ചിത്രം സമൂഹമാധ്യമങ്ങളില്‍, സൗദിയില്‍ യുവതിക്ക് ചാട്ടവാറടി. പര്‍ദയിടാതെ ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും സാമൂഹ്യ മാധ്യമങ്ങളില്‍ ഇടുകയും ചെയ്തതിന്റെ പേരില്‍ വധഭീഷണി നേരിടേണ്ടി വന്ന സൗദി അറേബ്യന്‍ യുവതിക്ക് മലക് അല്‍ ഷെഹ്‌റിക്ക് ചാട്ടയടി ശിക്ഷ കിട്ടിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം സൗദി തലസ്ഥാനമായ റിയാദില്‍ ഹിജാബോ അബയയോ ധരിക്കാതെ …
സ്വന്തം ലേഖകന്‍: കേന്ദ്രം 2000 രൂപയുടെ നോട്ടുകളും പതിയെ പിന്‍വലിക്കുമെന്ന് സൂചന. ഇക്കാര്യം അഞ്ചു വര്‍ഷത്തിനുള്ളില്‍ തന്നെ ഉണ്ടാകുമെന്നും നിരോധിക്കുന്നതിന് പകരം അവ ബാങ്കുകളില്‍ മാത്രം സൂക്ഷിക്കുന്ന സ്ഥിതി നടപ്പിലാക്കുമെന്നും കേന്ദ്ര സര്‍ക്കാരിലെ ബിജെപി മുതിര്‍ന്ന നേതാക്കള്‍ക്ക് സാമ്പത്തിക കാര്യത്തില്‍ വിദഗ്‌ദ്ധോപദേശം നല്‍കുന്ന ആര്‍എസ്എസ് നേതാവ് എസ് ഗുരുമൂര്‍ത്തിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. താല്‍ക്കാലിക പ്രതിസന്ധിയെ മറികടക്കാന്‍ …
സ്വന്തം ലേഖകന്‍: കശ്മീരില്‍ കൊല്ലപ്പെട്ട ഹിസ്ബുല്‍ കമാര്‍ഡറുടെ കുടുംബത്തിന് നഷ്ട പരിഹാരവുമായി കശ്മീര്‍ സര്‍ക്കാര്‍. കൊല്ലപ്പെട്ട മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ സഹോദരന്‍ ഖാലിദിന്റെ കുടുംബത്തിന് ജമ്മു–കശ്മീര്‍ സര്‍ക്കാറിന്റെ നഷ്പരിഹാരം. സുരക്ഷാസേനയുടെ വെടിയേറ്റ് മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് നാലു ലക്ഷം രൂപയോ കുടുംബാംഗത്തിന് ജോലിയോ നല്‍കുന്ന പദ്ധതി പ്രകാരമാണ് പണം നല്‍കുന്നതെന്ന് പുല്‍വാമ ഡെപ്യൂട്ടി കമീഷണര്‍ മുനീറുല്‍ …
സ്വന്തം ലേഖകന്‍: തമിഴ്‌നാട്, ആന്ധ്ര തീരത്ത് വര്‍ദാ ചുഴലിക്കാറ്റിന്റെ താണ്ഡവം, ഏഴു പേര്‍ മരിച്ചു, കനത്ത നാശനഷ്ടം. വീശിയടിച്ച കാറ്റില്‍ ആയിരക്കണക്കിന് മരങ്ങള്‍ കടപുഴകി വീണു. റെയില്‍, റോഡ്, വ്യോമഗതാഗതം തടസ്സപ്പെട്ടു. വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും നാശനഷ്ടം സംഭവിച്ചു. ദേശീയ ദുരന്തനിവാരണസേനയും സൈന്യവും പോലീസും സന്നദ്ധസേവന സംഘടനകളും ദുരിതാശ്വാസപ്രവര്‍ത്തനത്തിന് ഇറങ്ങി.തമിഴ്‌നാട്ടില്‍ പതിനായിരത്തോളം പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. ആന്ധ്രയില്‍ ഒമ്പതിനായിരത്തോളംപേരെ …