സ്വന്തം ലേഖകന്‍: നിലമ്പൂരിലെ മാവോയിസ്റ്റ് വേട്ട, ചിത്രങ്ങള്‍ പുറത്തുവിട്ടു, രക്ഷപ്പെട്ടവര്‍ക്കായി സംസ്ഥാനമൊട്ടാകെ ശക്തമാക്കി, ഏറ്റുമുട്ടല്‍ കൊലപാതകം വ്യാജമെന്നും ആരോപണം. അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍ നിരീക്ഷണം ശക്തമാക്കും. കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളോട് ചേര്‍ന്നുനില്‍ക്കുന്ന വയനാട് ജില്ലയില്‍ ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള മാവോവാദികള്‍ തമ്പടിക്കുന്നതായി പൊലീസും ഇന്റലിജന്‍സ് വൃത്തങ്ങളുമൊക്കെ വ്യക്തമാക്കിയിരുന്നു. ബിഹാര്‍, ആന്ധ്ര, തമിഴ്‌നാട്, ഛത്തിസ്ഗഢ് സംസ്ഥാനങ്ങള്‍ അന്വേഷിക്കുന്ന ഉന്നത മാവോവാദി …
സ്വന്തം ലേഖകന്‍: പ്രോട്ടോക്കോള്‍ ലംഘനത്തിലും അവതാരകയുടെ പെരുമാറ്റവും മുഷിപ്പിച്ചു, മുഖ്യമന്തി കൊച്ചി സിറ്റി പോലീസിന്റെ ചടങ്ങില്‍ വേദി വിട്ടു. കൊച്ചി സിറ്റി പോലീസിന്റെ കാവലാള്‍ ഹ്രസ്വചിത്ര പ്രകാശനവും സ്ത്രീ സുരക്ഷയ്ക്കായുള്ള പിങ്ക് പെട്രോളിങ് വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ് കര്‍മ്മവും നിര്‍വ്വഹിക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ അവതാരകയുടെ ഔചിത്യമില്ലാത്ത പെരുമാറ്റത്തിലും പ്രോട്ടോക്കോള്‍ ലംഘനത്തിലും മുഷിഞ്ഞ് വേദി വിടുകയായിരുന്നു. …
സ്വന്തം ലേഖകന്‍: സഹകരണ ബാങ്കുകളുടെ ഭാവി തുലാസില്‍, നിലപാട് കടുപ്പിച്ച് കേന്ദ്രം, കേരളത്തില്‍ നിന്നുള്ള സര്‍വകക്ഷി സംഘത്തെ കാണാന്‍ വിസമ്മതിച്ച് പ്രധാനമന്ത്രി. പ്രാഥമിക സഹകരണ സംഘങ്ങളെ ധനകാര്യ സ്ഥാപനങ്ങളായി കാണാനാകില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. കേന്ദ്രസര്‍ക്കാരിന്റെ വാദങ്ങളെ റിസര്‍വ് ബാങ്കും അനുകൂലിച്ചു. നോട്ട് കൈമാറ്റത്തിന് സഹകരണ ബാങ്കുകള്‍ക്ക് അനുമതി നല്‍കാത്ത കേന്ദ്രസര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് …
സ്വന്തം ലേഖകന്‍: ഒമാനില്‍ വാഹനാപകടത്തില്‍ മലപ്പുറം വളാഞ്ചേരി സ്വദേശിയും ഭാര്യാമാതാവും മരിച്ചു. ഒമാനിലെ ബര്‍കയിലാണ് അപകടമുണ്ടായത്. വൈലത്തൂര്‍ പാറക്കോട് പൊട്ടച്ചോള അമീര്‍ (33) ഭാര്യാമാതാവ് വളാഞ്ചേരി കാവുംപുറം സ്വദേശിനി ജമീല (45) എന്നിവരാണ് മരിച്ചത്. മരിച്ച അമീറിന്റെ മക്കളായ ദില്‍ഹ സാബി (8), ഫാത്തിമ ജിഫ്‌ന (2) എന്നിവരെ ഗുരുതരാവസ്ഥയില്‍ അല്‍ ഹൂദ് സുല്‍ത്താന്‍ ഖാബൂസ് …
സ്വന്തം ലേഖകന്‍: രാജീവ് ഗാന്ധി വധക്കേസിലെ പ്രതി നളിനിയുടെ ആത്മകഥ വരുന്നു. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ച കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന നളിനി ശ്രീഹരന്‍ ആത്മകഥ പുറത്തിറങ്ങുന്നു. ജയിലിലെ 25 വര്‍ഷത്തെ അനുഭവങ്ങള്‍ ചേര്‍ത്ത് തമിഴില്‍ എഴുതിയ ആത്മകഥ നവംബര്‍ 24ന് പുറത്തിറങ്ങും. രാജ്യത്ത് ഏറ്റവും കൂടുതല്‍ കാലം തടവുശിക്ഷ അനുഭവിച്ച വനിതാ തടവുകാരിയായ …
സ്വന്തം ലേഖകന്‍: നാലു മാസത്തെ ഇടവേളക്കു ശേഷം കാഷ്മീര്‍ താഴ്‌വരയിലേക്ക് വീണ്ടും തീവണ്ടിയെത്തുന്നു. ജമ്മു കാശ്മീരിലെ ട്രെയിന്‍ ഗതാഗതം പൂര്‍വസ്ഥിതിയിലാക്കിക്കൊണ്ട് ട്രെയിനികള്‍ ഓടിത്തുടങ്ങി. ജുലൈ എട്ടിനു ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹന്‍ വാനിയുടെ വധത്തിനു ശേഷം പ്രതിഷേധവും കലാപവും പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്നാണ് താഴ്വരയിലെ ട്രെയിന്‍ ഗതാഗതം പൂര്‍ണമായും നിര്‍ത്തിവച്ചത്. കഴിഞ്ഞ ദിവസം പ്രതിഷേധങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും ശമനം …
സ്വന്തം ലേഖകന്‍: എയര്‍ ഇന്ത്യ ഷിക്കാഗോ വിമാനത്തില്‍ വിളമ്പിയ ഭക്ഷണത്തില്‍ പാറ്റ, അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചു. വിമാനത്തില്‍ യാത്രക്കാരന് വിതരണം ചെയ്ത ഭക്ഷണത്തില്‍ പാറ്റയെ കണ്ടെത്തിയത് സമൂഹ മാധ്യമങ്ങളിലടക്കം വന്‍ വിവാദമായിരുന്നു. ഇതിനെ തുടര്‍ന്നാണ് എയര്‍ ഇന്ത്യ അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചത്. ഡല്‍ഹി വഴിയുള്ള ഹൈദരാബാദ്ഷിക്കാഗോ വിമാനത്തിലെ യാത്രക്കാരനാണ് കഴിഞ്ഞ ദിവസം ഭക്ഷണത്തില്‍ നിന്ന് പാറ്റയെ …
സ്വന്തം ലേഖകന്‍: ചാനല്‍ പരിപാടിയില്‍ മോശം പെരുമാറ്റം, നടി ഉര്‍വശിക്ക് മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്. ന്യായാധിപന്മാരുടെ സാന്നിദ്ധ്യത്തില്‍ ഉര്‍വശി അവതരിപ്പിക്കുന്ന പരിപാടിക്കിടെ നടി പുരുഷന്മാരോട് മോശമായി പെരുമാറിയെന്നാണ് ആരോപണം. കമ്മീഷന്‍ ആക്ടിംഗ് ചെയര്‍മാന്‍ പി മോഹന്‍ദാസ് സംസ്ഥാന ലീഗല്‍ സര്‍വീസസ് അതോറിറ്റിയില്‍ നിന്നുമാണ് ഉര്‍വശിയോടും പരിപാടി നടത്തുന്ന ചാനലിനോടും വിശദീകരണം ആവശ്യപ്പെട്ടിട്ടുള്ളത്. ഒരു മാസത്തിനകം വിശദീകരണം …
സ്വന്തം ലേഖകന്‍: വൃക്ക രോഗം, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ആശുപത്രിയില്‍, വൃക്ക മാറ്റിവക്കല്‍ വേണ്ടിവരുമെന്ന് സൂചന. വൃക്ക സംബന്ധമായ രോഗത്തെ തുടര്‍ന്ന് കേന്ദ്ര മന്ത്രി സുഷമ സ്വരാജിനെ എയിംസില്‍ പ്രവേശിപ്പിച്ചു. ട്വീറ്റിലൂടെ സുഷമ സ്വരാജ് തന്നെയാണ് തന്റെ രോഗ വിവരം അറിയിച്ചത്. നിലവില്‍ ഡയാലിസിസ് നടത്തി വരുന്ന താന്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കുള്ള ടെസ്റ്റുകള്‍ …
സ്വന്തം ലേഖകന്‍: ഉത്തര്‍പ്രദേശുകാരനായ കല്‍പ്പണിക്കാരന്റെ അക്കൗണ്ടില്‍ ഒറ്റ രാത്രിയില്‍ വീണത് 65 ലക്ഷം രൂപ!. ഉത്തര്‍പ്രദേശില്‍ നിന്നെത്തി മുംബൈയില്‍ ജോലി ചെയ്യുന്ന അജയ് കുമാര്‍ പട്ടേലിന്റെ അക്കൗണ്ടിലാണ് ഒരു ദിവസം കൊണ്ട് 65 ലക്ഷം രൂപയുടെ നിക്ഷേപം എത്തിയത്. ഒന്നര ദശകമായി നലാസോപാറയില്‍ ജോലി ചെയ്യുന്ന അജയ് കുമാറിന് തിങ്കളാഴ്ച പുലര്‍ച്ചെ അക്കൗണ്ടില്‍ ലക്ഷങ്ങള്‍ നിക്ഷേപിച്ചതായി …