സ്വന്തം ലേഖകന്‍: 2016 ഏറ്റവും ചൂടുകൂടിയ വര്‍ഷമെന്ന് ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥ നിരീക്ഷണ സംഘടന (ഡബ്‌ള്യു.എം.ഒ). ലോകത്ത് ഇന്നുവരെ ഉണ്ടായതില്‍ ഏറ്റവും ചൂടുകൂടിയ വര്‍ഷമാണ് 2016 എന്നാണ് ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥ നിരീക്ഷണ സംഘടന (ഡബ്‌ള്യു.എം.ഒ) പറയുന്നത്. കാലാവസ്ഥ വ്യതിയാനം സൃഷ്ടിക്കുന്ന കെടുതികള്‍ തടയുന്നതിന് ആഗോള താപനില രണ്ട് ഡിഗ്രി സെല്‍ഷ്യസില്‍ പിടിച്ചുനിര്‍ത്തണമെന്നാണ് ലോകരാജ്യങ്ങള്‍ പാരിസ് …
സ്വന്തം ലേഖകന്‍: നടി രേഖ മോഹന്റെ മരണം ആഹ്മഹത്യയെന്ന് സൂചന, കാരണം അര്‍ബുദ രോഗവും കുട്ടികളില്ലാതിരുന്നതുമെന്ന് നിഗമനം. തൃശൂരിലെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ നടി രേഖ മോഹന്‍ ജീവനൊടുക്കിയത് അര്‍ബുദ രോഗവും കുട്ടികളില്ലാത്തതിന്റെ ദുഃഖവും കാരണമാണെന്നാണ് പ്രാഥമിക നിഗമനം. വിയ്യൂര്‍ പോലീസാണ് കേസ് അന്വേഷിക്കുന്നത്. തൃശൂരിലെ ശോഭ സിറ്റിയിലെ ഫ്‌ലാറ്റിലാണ് രേഖയെ മരിച്ച നിലയില്‍ …
സ്വന്തം ലേഖകന്‍: 500, 1000 നോട്ടുകള്‍ പിന്‍വലിക്കല്‍, നരേന്ദ്ര മോഡിക്ക് പിന്തുണയുമായി ഐശ്വര്യ റായ് രംഗത്ത്. കള്ളപ്പണത്തിനും അഴിമതിയ്ക്കും എതിരായ പ്രധാനമന്ത്രിയുടെ നടപടിയെ അഭിനന്ദിക്കുന്നു എന്നറിയിച്ച ഐശ്വര്യ മാറ്റങ്ങള്‍ എപ്പോഴും സുഖകരമായിരിക്കില്ലെന്ന് ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ പൊതുതാത്പര്യവും ഭാവിയും മുന്‍നിര്‍ത്തി കേന്ദ്രസര്‍ക്കാരിന്റെ നടപടിയെ പിന്തുണയ്ക്കമെന്നും ഐശ്വര്യ റായ് ആവശ്യപ്പെട്ടു. നോട്ടുകള്‍ നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയെ ന്യായീകരിച്ച് …
സ്വന്തം ലേഖകന്‍: ദുരിതപര്‍വം അഞ്ചാം ദിവസം, എടിഎമ്മുകളും കാലി, കറന്‍സി പ്രതിസന്ധി പരിഹരിക്കാന്‍ സമയമെടുക്കും, കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ബാങ്കിംഗ് ഇടപാടുകള്‍ സാധാരണ നിലയിലാകുന്നത് വരെ ജനങ്ങള്‍ ക്ഷമ കാണിക്കണമെന്നും പഴയ കറന്‍സി മാറ്റിയെടുക്കുന്നതിന് തിടുക്കം കാണിക്കരുതെന്നും അദ്ദേഹം പറഞ്ഞു. പതിനാല് ലക്ഷം കോടി രൂപയുടെ പഴയ കറന്‍സികള്‍ പുറത്തുണ്ട്. ഇത് ഒറ്റ രാത്രി …
സ്വന്തം ലേഖകന്‍: പ്രശസ്ത അമേരിക്കന്‍ നടനും ടെലിവിഷന്‍ താരവുമായ റോബര്‍ട്ട് വോണ്‍ അന്തരിച്ചു. 83 വയസുണ്ടായിരുന്ന വോണ്‍ രക്താര്‍ബുദത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികില്‍സയിലായിരുന്നു. മാന്‍ ഫ്രം ദ അങ്കിള്‍ എന്ന ടെലിവിഷന്‍ പരമ്പരയിലെ സീക്രട്ട് ഏജന്‍സ് നെപ്പോളിയന്‍ സോളോ എന്ന കലാപാത്രമാണ് വോണിനെ പ്രശസ്തനാക്കിയത്. മാഗ്‌നിഫിഷ്യന്റ് സെവനിലെ ലീ എന്ന കഥാപാത്രവും ഹറസ്റ്റില്‍, കോറോണേഷന്‍ സ്ട്രീറ്റ് …
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്‌റ്റേറ്റ്റ്റുമായി ബന്ധം, ജര്‍മ്മനിയില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. ഐഎസിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുകയും സാമ്പത്തിക സഹായം നല്‍കുകയും സൈനികമായ സഹായം നല്‍കിയെന്നുമുള്ള കുറ്റം ചുമത്തിയാണ് ഇവരെ ജര്‍മ്മന്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇറാഖി പൗരനായ അഹമ്മസ് അബ്ദുള്‍ അസീസ് അബ്ദുള്ള, ടര്‍ക്കിഷ് പൗരനായ ഹസന്‍ സി, ജര്‍മ്മന്‍ സെര്‍ബിയന്‍ പൗരന്‍ ബോബന്‍ എസ്, …
സ്വന്തം ലേഖകന്‍: കര്‍ണാടകയിലെ വിവാദ സ്വാമിക്ക് മലയാളി വധു. വിവാദങ്ങളിലൂടെ പ്രശസ്തനായ പ്രണവാനന്ദ സ്വാമിയാണ് ശിഷ്യയും പ്രണയിനിയുമായിരുന്ന മലയാളിയായ മീരയെ വിവാഹം കഴിച്ചത്. കലബുര്‍ഗിയിലെ ശരണ ബസവേശ്വര ക്ഷേത്രത്തില്‍ വച്ച് തിങ്കളാഴ്ചയാണ് ഇരുവരും വിവാഹിതരായത്. വധുവായ മീരയും സ്വാമിയും ചാര്‍ട്ടേഡ് അക്കൗണ്ടന്റുകളാണ്. സ്വാമിയുടെ ശിഷ്യയായിരുന്ന മീര പിന്നീട് അദ്ദേഹവുമായി പ്രണയത്തിലാവുകയായിരുന്നു. പീഠാധിപതിയുടെ പാത പിന്തുടര്‍ന്നാണ് താന്‍ …
സ്വന്തം ലേഖകന്‍: വടക്കാഞ്ചേരി കൂട്ട ബലാത്സംഗ കേസില്‍ യുവതിയോട് മോശമായി പെരുമാറിയ വടക്കാഞ്ചേരി സിഐ മണികണ്ഠന് സസ്‌പെന്‍ഷന്‍. റേഞ്ച് ഐജി അജിത് കുമാറാണ് അന്വേഷണത്തിന്റെ ഭാഗമായി സിഐയെ സസ്‌പെന്റു ചെയ്തിരിക്കുന്നത്. പരാതിയുമായി സ്‌റ്റേഷനിലെത്തിയ തന്നോട് മോശമായി പെരുമാറുകയും തെളിവെടുക്കല്‍ എന്ന പേരില്‍ പരസ്യമായി അപമാനിക്കുകയും ചെയ്തുവെന്ന യുവതിയുടെ പരാതിയിലാണ് നടപടി. പരാതിയില്‍ നടത്തിയ വകുപ്പ്തല അന്വേഷണത്തില്‍ …
സ്വന്തം ലേഖകന്‍: കര്‍ണാടകയില്‍ ഷൂട്ടിംഗിനിടെ ഹെലികോപ്റ്ററില്‍ നിന്ന് തടാകത്തിലേക്ക് ചാടിയ രണ്ടു നടന്മാര്‍ മുങ്ങി മരിച്ചു. സിനിമാ താരങ്ങളായ അനില്‍, ഉദയ് എന്നിവരാണ് മരിച്ചത്. ഹെലികോപ്ടറില്‍ നിന്ന് തിപ്പഗൊണ്ടനഹള്ളി തടാകത്തിലേക്ക് ചാടിയപ്പോഴാണ് അപകടമുണ്ടായത്. മസ്തിഗുഡി എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം. രാംനഗര്‍ ജില്ലയിലായിരുന്നു ചിത്രീകരണം. ഹെലികോപ്ടറിലെ സംഘടനത്തിന് ശേഷം നായകനും വില്ലന്‍മാരും നദിയിലേക്ക് ചാടുന്ന രംഗം …
സ്വന്തം ലേഖകന്‍: വി.എസ് അച്യുതാനന്ദന്‍ മുഖ്യകഥാപാത്രമായ നോവല്‍ എഴുത്തുകാരന്‍ പി. സുരേന്ദ്രന്‍ പിന്‍വലിച്ചു, മലയാള സാഹിത്യത്തിലെ അപൂര്‍വ സംഭവം. വി.എസ് മുഖ്യകഥാപാത്രമായ ഗ്രീഷ്മമാപിനി എന്ന നോവലാണ് പി. സുരേന്ദ്രന്‍ പിന്‍വലിച്ചത്. നോവല്‍ അതിന്റെ രചനാപരമായ സവിശേഷത കൊണ്ട് ചര്‍ച്ച ചെയ്യപ്പെട്ടില്ലെന്നും വി.എസ് അച്യുതാനന്ദനെക്കുറിച്ചുള്ള നോവല്‍ എന്ന രീതിയില്‍ ഒതുക്കപ്പെട്ടതിനാലുമാണ് നോവല്‍ പിന്‍വലിക്കുന്നതെന്നും പി. സുരേന്ദ്രന്‍ വ്യക്തമാക്കി. …