സ്വന്തം ലേഖകന്‍: ഹിന്ദു സംഘടനയായ ഹിന്ദു സ്വയം സേവക് സംഘിന് ബ്രിട്ടീഷ് ചാരിറ്റി കമ്മീഷന്റെ താക്കീത്. ചാരിറ്റി സംഘടനകളെ നിയന്ത്രിക്കുന്ന സമിതിയാണ് ആര്‍എസ്എസിന്റെ ആഗോള സംഘടനയായ ഹിന്ദു സ്വയം സേവക് സംഘിന് താക്കീത് നല്‍കിയത്. എച്ച്എസ്എസിന്റെ ക്യാംപില്‍ മുസ്ലീം, ക്രിസ്ത്യന്‍ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുന്നതായി ഒരു ചാനല്‍ അടുത്തിടെ ഒളിക്യാമറയിലൂടെ പുറത്ത് കൊണ്ടുവന്നിരുന്നു. ഇതേ തുടര്‍ന്നാണ് …
സ്വന്തം ലേഖകന്‍: ചാനലുകള്‍ കാണുന്നവരുടെ എണ്ണത്തില്‍ വര്‍ധന, ഇന്ത്യന്‍ ഡിടിഎച്ച് ചാനലുകള്‍ രാജ്യത്ത് നിരോധിക്കാന്‍ ഒരുങ്ങുന്നതായി പാകിസ്താന്‍. പാക് ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റിയുടേതാണ് (പെംറ) നടപടി. അമിതമായ വിദേശ ഉള്ളടക്കം ഉള്ള ടി.വി ചാനലുകളെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. വരും മാസങ്ങളില്‍ പാക് ഡി.ടി.എച്ച് സര്‍വീസുകളില്‍ ഇത് സജ്ജീകരിക്കും. പെര്‍മ നിയമങ്ങള്‍ പ്രകാരം …
സ്വന്തം ലേഖകന്‍: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളില്‍ അഭിനയിച്ചാല്‍ നക്ഷത്രങ്ങള്‍ക്ക് അഞ്ച് വര്‍ഷം തടവും 50 ലക്ഷം രൂപ പിഴയും. 30 വര്‍ഷം പഴക്കമുള്ള ഉപഭോക്തൃ സംരക്ഷണ നിയമം നവീകരിക്കാനായി 2015 രൂപീകരിച്ച് പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയാണ് ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവച്ചത്. മന്ത്രിമാരടങ്ങുന്ന കമ്മിറ്റി ഏപ്രിലില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് നിര്‍ദേശം. കമ്മിറ്റി റിപ്പോര്‍ട്ട് പഠിച്ചതിന് ശേഷം ഉപഭോക്തൃ മന്ത്രാലയവും …
സ്വന്തം ലേഖകന്‍: ഡല്‍ഹിയിലെ പേമാരിയും വെള്ളപ്പൊക്കവും, ട്വിറ്ററില്‍ ഗൗതം ഗംഭീറിന് വീരേന്ദര്‍ സേവാഗിന്റെ ഉരുളക്കുപ്പേരി. രണ്ടു ദിവസമായി ഡല്‍ഹിയില്‍ തുടരുന്ന കനത്ത മഴയും വെള്ളപ്പൊക്കവും മൂലം കടുത്ത ഗതാഗതക്കുരുക്കില്‍ വലയുകയാണ് നഗരം. ഇതിനിടെയാണ് ഡല്‍ഹിയിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി ഗൗതം ഗംഭീര്‍ ഒരു ആശയം മുന്നോട്ട് വെച്ചു. അധികാരികള്‍ക്ക് ഈ പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കുന്നില്ല, അതുകൊണ്ട് പൊതുജനം …
സ്വന്തം ലേഖകന്‍: വെള്ളി നേടിയ റഷ്യന്‍ താരം മരുന്നടിച്ചു, 2012 ലണ്ടന്‍ ഒളിമ്പിക്‌സിലെ യോഗേശ്വറിന്റെ വെങ്കലം വെള്ളിയായി. ലണ്ടന്‍ ഒളിമ്പിക്‌സില്‍ ഗുസ്തി താരം യോഗേശ്വറിന്റെ വെങ്കലമാണ് വെള്ളി മെഡലായി ഉയര്‍ത്തിയത്. യോഗേശ്വര്‍ തന്നെയാണ് ട്വിറ്ററിലൂടെ ഈ വിവരം പുറത്തുവിട്ടത്. 2012 ഗെയിംസില്‍ വെള്ളി നേടിയ റഷ്യന്‍ താരം ബെസിക് കുടുക്കോവ് ഉത്തേജകമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് …
സ്വന്തം ലേഖകന്‍: യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന്റെ വിജയത്തിനായി ഇസ്ലാമിക് സ്റ്റേറ്റും! കാരണം? യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ ഡൊണാള്‍ഡ് ട്രംപിനെ വിജയിപ്പിക്കാന്‍ ഇസ്ലാമിക് സ്‌റ്റേറ്റ് ശ്രമിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ട്രംപിനെപ്പോലൊരു എടുത്തു ചാട്ടക്കാരന്റെ കയ്യില്‍ പ്രസിഡന്റ് പദവി എത്തിയാല്‍ നാശത്തിന്റെ പാതയിലേയ്ക്ക് യുഎസിനെ ട്രംപ് നയിക്കുമെന്നാണ് അവരുടെ പ്രതീക്ഷ. ട്രംപ് പ്രസിഡന്റ് ആയാല്‍ …
സ്വന്തം ലേഖകന്‍: എയര്‍ ഫ്രാന്‍സ് വിമാനത്തിന്റെ അടിയന്തിര ലാന്റിംഗ്, വില്ലനായത് ഒരു ചുണ്ടെലി! ബമാകോയില്‍ നിന്ന് പാരീസിലേക്ക് പോയ എയര്‍ ഫ്രാന്‍സ് വിമാനമാണ് എലിയെ കണ്ടതിനെ തുടര്‍ന്ന് യാത്ര ഇടക്കുവച്ചു നിര്‍ത്തി അടിയന്തരമായി നിലത്തിറക്കിയത്. മണിക്കൂറുകള്‍ വൈകി ഈ ‘അനധികൃത യാത്രക്കാരനെ’ പുറത്തിറക്കിയ ശേഷമാണ് വിമാനം യാത്ര തുടര്‍ന്നത്. എലിയെ പിടികൂടാനുള്ള ശ്രമത്തില്‍ വിമാനജീവനക്കാര്‍ ഏറെ …
സ്വന്തം ലേഖകന്‍: 75 കോടി രൂപ ചെലവിട്ട് ഒരു പരസ്യം, രണ്‍വീര്‍ സിംഗിന്റെ പുതിയ ബോളിവുഡ് ചിത്രം തരംഗമാകുന്നു. വെറും അഞ്ചര മിനിട്ട് ദൈര്‍ഘ്യമുള്ള പരസ്യ ചിത്രത്തിനാണ് ഇത്രയും പണം മുടക്കിയത്. ബോളിവുഡിലെ യുവതാരം രണ്‍വീര്‍ സിംഗ് പ്രധാനവേഷത്തില്‍ എത്തുന്ന ഒരു ഹിന്ദി ചിത്രത്തിന്റെ പരസ്യമാണ് മുതല്‍ മുടക്കിന്റെ പേരില്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുന്നത്. രണ്‍വീറും …
സ്വന്തം ലേഖകന്‍: വരുന്ന ഒളിമ്പിക്‌സുകളില്‍ ഇന്ത്യയെ മെഡല്‍ ചൂടിക്കാന്‍ പ്രധാനമന്ത്രിയുടെ പ്രത്യേക ദൗത്യസംഘം വരുന്നു. അടുത്ത മൂന്ന് ഒളിമ്പിക്‌സുകളില്‍ ഇന്ത്യയുടെ പ്രകടനം മെച്ചപ്പെടുത്തുക എന്നതാണ് സംഘത്തിന്റെ ദൗത്യം. കായിക സൗകര്യങ്ങള്‍, പരിശീലനം, തിരഞ്ഞെടുപ്പ് രീതി എന്നിവ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി സമഗ്ര രൂപരേഖ തയ്യാറാക്കുക എന്നതാണ് സംഘത്തെ നിയോഗിക്കുന്നതുകൊണ്ട് ലക്ഷ്യമിടുന്നത്. വെള്ളിയാഴ്ചത്തെ മന്ത്രിസഭാ യോഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര …
സ്വന്തം ലേഖകന്‍: വിമാന യാത്രക്കാര്‍ക്ക് ഇന്ത്യയുടെ ആകാശത്തിലും ഇനി വൈഫൈ, നടപടി ഉടനെന്ന് വ്യോമയാന മന്ത്രാലയം. ഇന്ത്യന്‍ വ്യോമ പരിധിയിലൂടെ സഞ്ചരിക്കുമ്പോള്‍ വൈഫൈ സൗകര്യം ലഭ്യമാക്കാനുള്ള നടപടികള്‍ അവസാന ഘട്ടത്തിലാണെന്നും പത്തു ദിവസത്തിനുള്ളില്‍ ആ സന്തോഷ വാര്‍ത്ത പുറത്തുവിടാനാകുമെന്നും കേന്ദ്ര ആഭ്യന്തര വ്യോമയാന സെക്രട്ടറി ആര്‍.എന്‍. ചൗബേ വ്യക്തമാക്കി. വൈഫൈ സംവിധാനം ലഭ്യമായാല്‍ വിമാനത്തിലിരുന്ന് കോളുകള്‍ …