സ്വന്തം ലേഖകൻ: ഡിജിറ്റല്‍ നൊമാഡ് വീസകളാണ് ലോക വിനോദസഞ്ചാരത്തിലെ പുത്തന്‍ ട്രെന്‍ഡ്. ഓണ്‍ലൈനായി ജോലി ചെയ്തുകൊണ്ട് യാത്ര ചെയ്യുന്ന ടൂറിസ്റ്റുകളെയാണ് ലോകരാജ്യങ്ങള്‍ ഈ വീസയിലൂടെ ലക്ഷ്യമിടുന്നത്. ഇത്തരത്തില്‍ വര്‍ക്കേഷനായി ടൂറിസം കേന്ദ്രങ്ങളിലേക്ക് പോകുന്ന സഞ്ചാരികളാണ് നൊമാഡ് വീസകള്‍ തിരഞ്ഞെടുക്കാറ്. നിലവില്‍ ജപ്പാനും ദക്ഷിണകൊറിയയും സ്‌പെയിനും ഇറ്റലിയും ഉള്‍പ്പടെയുള്ള രാജ്യങ്ങളിലാണ് ഇത്തരം വീസകളുള്ളത്. ഇപ്പോഴിതാ സഞ്ചാരികളുടെ പ്രിയപ്പെട്ട …
സ്വന്തം ലേഖകൻ: യെമെനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയെ കാണാൻ അമ്മ പ്രേമകുമാരി യെമെനിലെത്തി. ശനിയാഴ്ച രാത്രി വൈകി മനുഷ്യാവകാശപ്രവർത്തകനും ‘സേവ് നിമിഷപ്രിയ’ ആക്‌ഷൻ കൗൺസിൽ ഭാരവാഹിയുമായ സാമുവൽ ജെറോമിനൊപ്പമാണ് പ്രേമകുമാരി യെമെൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. ജയിലിലെത്തി നിമിഷപ്രിയയെ സന്ദർശിച്ചശേഷം ഇവർ ഗോത്രനേതാക്കളെയും കൊല്ലപ്പെട്ട യെമെൻ പൗരന്റെ കുടുംബത്തെയും സന്ദർശിക്കും. ശനിയാഴ്ച പുലർച്ചെ ഇൻഡിഗോ …
സ്വന്തം ലേഖകൻ: വധശിക്ഷ വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന എറണാകുളം സ്വദേശി നിമിഷ പ്രിയയുടെ മോചനത്തിനായി അമ്മ പ്രേമകുമാരി യമനിലേക്ക് തിരിച്ചു. കൊല്ലപ്പെട്ട യമന്‍ പൗരന്റെ കുടുംബത്തെ നേരില്‍ കണ്ട് നിമിഷയുടെ മോചനം സാധ്യമാക്കാനാകുമെന്ന പ്രതീക്ഷയിലാണ് പ്രേമകുമാരി. ഇന്ന് പുലര്‍ച്ചെ 3 മണിയോടെയാണ് നിമിഷ പ്രിയയുടെ അമ്മ യമനിലേക്ക് യാത്ര തിരിച്ചത്. മുംബൈ വഴിയാണ് യാത്ര. കൊല്ലപ്പെട്ട …
സ്വന്തം ലേഖകൻ: ദുബായില്‍ കെട്ടിടത്തിന്റെ താഴ്ഭാഗം ഇടിഞ്ഞു. മലയാളികളടക്കമുള്ള താമസക്കാരെ ഇവിടെനിന്ന് ഒഴിപ്പിച്ചു. ഖിസൈസ് മുഹൈസ്‌ന നാലില്‍ മദീന മാളിന് സമീപമുള്ള പത്തുനില കെട്ടിടത്തിന്റെ താഴ്ഭാഗം വെള്ളിയാഴ്ച രാത്രി 10 മണിയോടെയാണ് ഇടിഞ്ഞത്. പരിക്കോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ചെറിയ ഇളക്കമാണ് ആദ്യം അനുഭവപ്പെട്ടതെന്ന് കെട്ടിടത്തിലെ താമസക്കാര്‍ പറഞ്ഞു. 108 ഫ്ളാറ്റുകളാണ് ഇവിടെയുള്ളത്. നിരവധി മലയാളികള്‍ …
സ്വന്തം ലേഖകൻ: അയോധ്യ രാം ലല്ലയുടെ വിഗ്രഹ മാതൃകയിൽ പുതിയ വിഗ്രഹം ഒരുക്കി നെതർലൻഡ്‌സ്. നെതർലൻഡ്‌സിലെ ഹനുമാൻ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കാനായാണ് ഈ വിഗ്രഹം നിർമ്മിച്ചത്. നെതർലൻഡ്‌സിലേക്കുള്ള യാത്രയ്‌ക്ക് മുമ്പ് വിഗ്രഹം പൂജകൾക്കായി അയോധ്യയിൽ എത്തിക്കും. ദേശീയ മാധ്യമങ്ങളായ ടൈംസ് ഓഫ് ഇന്ത്യ എൻഡിടിവി ഉൾപ്പെടെയുള്ള മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്യുന്നു. കാശിയിലെ കനയ്യ ലാൽ ശർമ്മയാണ് …
സ്വന്തം ലേഖകൻ: പോലീസുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് നിര്‍ത്തിവെച്ച തൃശ്ശൂര്‍ പൂരം വെടിക്കെട്ട് നാല് മണിക്കൂർ വൈകി ആരംഭിച്ചു. ആദ്യം പാറമേക്കാവിന്‍റെയും തുടർന്ന് തിരുവമ്പാടിയുടെയും വെടിക്കെട്ടാണ് നടന്നത്. പുലർച്ചെതന്നെ മന്ത്രി കെ. രാജൻ, കളക്ടർ തുടങ്ങിയവരുടെ നേതൃത്വത്തിൽ സംഘാടകരുമായി നടന്ന ചർച്ചയിലാണ് നിർത്തിവെച്ച പൂരം പുനരാരംഭിക്കാനും വെടിക്കെട്ട് പുലർച്ചെതന്നെ നടത്താനും തീരുമാനമായത്. പോലീസിന്‍റെ അനാവശ്യ ഇടപെടലാണ് വിഷയം വഷളാക്കിയതെന്നും …
സ്വന്തം ലേഖകൻ: പോണ്‍ഹബ്ബ്, സ്ട്രിപ്ചാറ്റ്, എക്‌സ് വീഡിയോസ് തുടങ്ങിയ അഡള്‍ട്ട് കണ്ടന്റ് കമ്പനികള്‍ക്ക് കര്‍ശന നിബന്ധനകള്‍ നല്‍കി യൂറോപ്യന്‍ യൂണിയന്‍. യൂറോപ്യന്‍ യൂണിയന്റെ പുതിയ ഡിജിറ്റല്‍ സര്‍വീസസ് ആക്ട് അനുസരിച്ച് ഈ കമ്പനികള്‍ ഉള്ളടക്കം സൃഷ്ടിക്കുന്ന ഭീഷണികള്‍ പരിശോധിക്കുകയും റിസ്‌ക് അസസ്‌മെന്റ് റിപ്പോര്‍ട്ടുകള്‍ യൂറോപ്യന്‍ കമ്മീഷന് സമര്‍പ്പിക്കുകയും വേണം ഒപ്പം കമ്പനികൾ നൽകുന്ന സേവനങ്ങൾ സൃഷ്ടിക്കുന്ന …
സ്വന്തം ലേഖകൻ: 102 മണ്ഡലങ്ങളിലേയ്ക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ വൈകിട്ട് അഞ്ച് വരെ 62.19 % പോളിംഗ് രേഖപ്പെടുത്തി. അതിനിടെ തൃണമൂൽ കോൺഗ്രസ് -ബിജെപി സംഘർഷങ്ങൾക്കിടയിലും പശ്ചിമ ബംഗാളിൽ കനത്ത പോളിങ്. ഉച്ചവരെയുള്ള കണക്കുകൾ പ്രകാരം ബംഗാളിൽ 50.96 ശതമാനം വോട്ടുകളാണ് പോൾ ചെയ്തിരിക്കുന്നത്. ത്രിപുരയിലാണ് ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും ഉയർന്ന പോളിങ് രേഖപ്പെടുത്തിയിരിക്കുന്നത്. 53.04 ശതമാനം …
സ്വന്തം ലേഖകൻ: ദുബായ് അന്താരാഷ്ട്ര വിമാനത്താവളം വഴി അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെയുള്ള യാത്രകൾ പുനഃക്രമീകരിക്കാൻ ഇന്ത്യൻ പൗരന്മാരോട് ആവശ്യപ്പെട്ട് ഇന്ത്യൻ എംബസി. മോശം കാലാവസ്ഥയെ തുടർന്ന് ദുബായിലെ വിമാനത്താവളത്തിലേക്ക് പ്രവേശിക്കുന്ന വിമാനങ്ങളുടെ എണ്ണം താത്കാലികമായി പരിമിതിപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണിത്. കാലാവസ്ഥ മോശമായതോടെ 1,240-ലധികം വിമാനങ്ങൾ റദ്ദാക്കിയതായി ദുബായ് വിമാനത്താവള അധികൃതർ അറിയിച്ചിരുന്നു. 41-ഓളം വിമാനങ്ങൾ വഴിതിരിച്ചുംവിട്ടു. വിമാനങ്ങളുടെ സർവീസ് …
സ്വന്തം ലേഖകൻ: ഏപ്രിലിന്റെ തുടക്കത്തില്‍ ആഫ്രിക്കയുടെ സാഹീല്‍ പ്രദേശത്തുണ്ടായ ഉഷ്ണതരംഗത്തിന് പിന്നില്‍ മനുഷ്യപ്രേരിതമായ കാലാവസ്ഥാ മാറ്റമെന്ന് വേള്‍ഡ് വെതല്‍ ആട്രിബ്യൂഷന്‍ (ഡബ്ല്യുഡബ്ല്യഎ). 200 വര്‍ഷത്തിലൊരിക്കല്‍ മാത്രമുണ്ടാകുന്ന ഇത്തരം ഉഷ്ണതരംഗസംഭവങ്ങൾക്ക് കാഠിന്യമേറാന്‍ കാരണം മനുഷ്യര്‍ തന്നെയെന്നും പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. ഫോസിൽ ഇന്ധനങ്ങളുടെ വ്യാപക ഉപയോഗത്തിലൂടെ മനുഷ്യരാശി ആഗോള താപനത്തിന്റെ വേഗത കൂട്ടിയതാണ് ഇത്രവലിയ ഉഷ്ണത്തിലേക്ക് നയിച്ചതെന്നുമാണ് പഠനം …