സ്വന്തം ലേഖകന്‍: ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെയും സ്റ്റീഫന്‍ ഹോക്കിംഗ്‌സിന്റെയും ഐക്യുവുമായി ഇന്ത്യന്‍ ബാലന്‍ വാര്‍ത്തയിലെ താരമാകുന്നു. നാഗ്പൂരില്‍ നിന്നുള്ള അഖിലേഷ് ചന്ദോര്‍ക്ക എന്ന പതിനൊന്നുകാരനാണ് ലോകത്തെ ബുദ്ധിരാക്ഷസരുടെ പട്ടികയില്‍ ഇടംനേടിയത്. 160 പോയിന്റ് ആണ് അഖിലേഷിന്റെ ഐക്യു. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെയും സ്റ്റീഫന്‍ ഹോക്കിംഗ്‌സിന്റെയും ഐക്യുവിന് തുല്യമാണിത്. ഉയര്‍ന്ന ഐക്യുവുള്ള ആളുകളുടെ കൂട്ടായ്മയായ മെന്‍സയില്‍ നിന്ന് ഇത് സംബന്ധിച്ച …
സ്വന്തം ലേഖകന്‍: വിഖ്യാത ഇറാനിയന്‍ സംവിധായകന്‍ അബ്ബാസ് കിരോസ്തമി അന്തരിച്ചു. 76 വയസായിരുന്നു. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ഫ്രാന്‍സില്‍വച്ചായിരുന്നു മരണമെന്ന് ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തിരക്കഥാകൃത്ത്, ഫോട്ടോഗ്രാഫര്‍, നിര്‍മാതാവ് എന്നീ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ച കിരോസ്തമി ഇറാനുപുറത്ത് ഏറെ ആദരിക്കപ്പെടുന്ന ചലച്ചിത്രകാരനായിരുന്നു. 1997 ല്‍ ടേസ്റ്റ് ഓഫ് ചെറിയെന്ന അദ്ദേഹത്തിന്റെ സിനിമയ്ക്ക് കാന്‍ ചലച്ചിത്രോത്സവത്തിലെ …
സ്വന്തം ലേഖകന്‍: ഡല്‍ഹിയില്‍ ദൈവത്തിന്റെ പേരില്‍ ബിയര്‍, നിരോധനം ആവശ്യപ്പെട്ട് പ്രതിഷേധവും ഹര്‍ജിയും. ഗോഡ്ഫാദര്‍ എന്നു പേരുള്ള ബിയറാണ് തലസ്ഥാനത്തെ വിശ്വാസികളെ മുറിവേല്‍പ്പിച്ച് വില്‍പ്പനക്കെത്തിയത്. ഈ ബീയര്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ വെള്ളിയാഴ്ച ഒരു പൊതുതാത്പര്യ ഹര്‍ജിയും സമര്‍പ്പിക്കപ്പെട്ടു. ഈ ബ്രാന്‍ഡ് നെയിമിലുള്ള ബിയര്‍ തലസ്ഥാനത്ത് നിര്‍മ്മിക്കുന്നതും വിതരണം ചെയ്യുന്നതും വില്‍ക്കുന്നതും നിരോധിക്കണം എന്നാണ് …
സ്വന്തം ലേഖകന്‍: തായ്‌ലന്‍ഡില്‍ സ്ത്രീ രൂപത്തിലുള്ള ദിവ്യ പഴമുണ്ടായതായി വാര്‍ത്ത, സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നു. ദിവ്യ പഴമെന്ന പേരില്‍ സ്ത്രീരൂപമുള്ള പഴത്തിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്. തായ്‌ലന്‍ഡില്‍ നിന്നാണ് സ്ത്രീയുടെ ആകൃതിയോടു കൂടിയ പഴങ്ങള്‍ ഉണ്ടാകുന്ന മരത്തിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തു വന്നിരിക്കുന്നത്. ഞെട്ടിപ്പിക്കുന്ന വീഡിയോയില്‍ പച്ച നിറത്തിലുള്ള സ്ത്രീരൂപം പൂണ്ട …
സ്വന്തം ലേഖകന്‍: പ്രശസ്ത ഫ്രഞ്ച് കവിയും വിവര്‍ത്തകനുമായ വെസ് ബോണെഫോയ് അന്തരിച്ചു. 93 വയസ്സായിരുന്നു. ആധുനിക ഫ്രഞ്ച് കവികളില്‍ ഏറ്റവും വായനക്കാരുള്ള വെസിന്റെ നൂറോളം പുസ്തകങ്ങള്‍ മുപ്പതോളം ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. മികച്ച വിവര്‍ത്തകന്‍ കൂടിയായ വെസാണ് വില്യം ഷേക്‌സ്പിയറിന്റെ നാടകങ്ങള്‍ ഫ്രഞ്ച് ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തത്. ലോകപ്രശസ്ത കവികളായ ഡബ്ല്യൂ.ബി യീറ്റ്‌സ്, ജോണ്‍ ഡോണെ, …
സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും വലിയ വജ്രം വിലക്ക് വാങ്ങാന്‍ ആളില്ല, വില 476 കോടി രൂപയോളം. നൂറു വര്‍ഷത്തിനിടെ കണ്ടെത്തിയ ലോകത്തിലെ ഏറ്റവും വലിയ വജ്രമായ ഭലെസെഡി ലാ റോണയാണ് ലേലത്തിന് വച്ചെങ്കിലും വാങ്ങാന്‍ ആളില്ലാതെ അനാഥമായത്. വജ്രം വാങ്ങാന്‍ ഇതുവരെ ആരും മുന്നോട്ടു വന്നിട്ടില്ല. 100 വര്‍ഷം മുമ്പ് കണ്ടെത്തിയ ഡയമണ്ട് കഴിഞ്ഞ …
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ യുവതികള്‍ക്ക് പ്രിയപ്പെട്ടവന്‍ ലയണല്‍ മെസി, എന്നാല്‍ മികച്ച കളിക്കാരന്‍ ക്രിസ്റ്റ്യാനോ റോണാള്‍ഡോയെന്ന് സര്‍വേ. മികവും ആകര്‍ഷണീയതയും ഒത്തിണിങ്ങിയ ഫുട്‌ബോളറായി ഇന്ത്യന്‍ യുവതികള്‍ തിരഞ്ഞെടുത്തത് മെസ്സിയെ. എന്നാല്‍ മെസ്സിയുടെ എതിരാളിയായ ക്രിസ്ത്യാനോ റോണാള്‍ഡായാണ് ഏറ്റവും മികച്ച ഫുട്‌ബോള്‍ താരമെന്നും അവര്‍ പരയുന്നു. മികവും ആകര്‍ഷണീയതയുമുള്ള ഫുട്‌ബോള്‍ താരത്തെ കണ്ടെത്താന്‍ ഒരു ഇന്ത്യന്‍ മാട്രിമോണിയല്‍ …
സ്വന്തം ലേഖകന്‍: അന്തരീക്ഷ മലിനീകരണം, വാഹന നിര്‍മാതാക്കളായ ഫോക്‌സ് വാഗണ്‍ ഉപഭോക്താക്കള്‍ക്ക് 1500 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്. മലിനീകരണ തോത് കുറച്ചുകാട്ടാന്‍ കൃത്രിമം കാണിച്ചതുമായി ബന്ധപ്പെട്ട പരാതികളിലാണ് കമ്പനി ഇത്രയും വലിയ തുക നല്‍കേണ്ടിവരിക. വാഹനവുമായി ബന്ധപ്പെട്ട് അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടപരിഹാര കേസായിരിക്കും ഇതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എകദേശം …
സ്വന്തം ലേഖകന്‍: ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിട്ടാല്‍ ഇംഗ്ലീഷ് ഭാഷയും യൂണിയന് പുറത്താകും? യൂണിയന്‍ വിടാനുള്ള ബ്രിട്ടന്റെ തീരുമാനം ഇംഗ്ലീഷ് ഭാഷയെയും പ്രതികൂലമായി ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 28 അംഗ ഇയുവില്‍ 24 ഔദ്യോഗിക ഭാഷകളുണ്ടെങ്കിലും ഉദ്യോഗസ്ഥരില്‍ കൂടുതല്‍ പേരും നിലവില്‍ ഉപയോഗിക്കുന്നത് ഇംഗ്ലീഷ്, ഫ്രഞ്ച്, ജര്‍മന്‍ ഭാഷകളാണ്. ബ്രിട്ടന്‍ പുറത്താവുന്നതോടെ സ്വഭാവികമായു ഒപ്പം ഇംഗ്ലീഷും …
സ്വന്തം ലേഖകന്‍: ചിരിച്ചുകൊണ്ട് മരണത്തെ സ്വീകരിച്ച് അര്‍ജന്റീനിയന്‍ കന്യാസ്ത്രീയുടെ ചിത്രം തരംഗമാകുന്നു. അര്‍ജന്റീനക്കാരിയായ സിസ്റ്റര്‍ സിസിലിയയാണ് ചിരിച്ചുകൊണ്ട് മരണത്തെ വരിച്ച് ലോകത്തെ അത്ഭുതപ്പെടുത്തിയത്. മനോഹരമായി ചിരിക്കുന്ന മുഖത്തോടെ മരിച്ചുകിടക്കുന്ന സിസ്റ്ററിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ തരംഗമാകുകയും ചെയ്തു. ശ്വാസകോശാര്‍ബുദം മൂലം ഏറെ ക്ലേശിച്ചിരുന്ന സിസ്റ്റര്‍ സിസിലിയ അര്‍ജന്റീനയിലെ കാര്‍മല്‍ ഓഫ് സാന്താ ഫേ സന്യാസ സമൂഹത്തിലെ അംഗമായിരുന്നു. …