സ്വന്തം ലേഖകന്‍: കഴിഞ്ഞ വര്‍ഷം ലോകം കൈമാറിയ കൈക്കൂലി രണ്ട് ലക്ഷം കോടി ഡോളര്‍. വികസിത രാജ്യങ്ങളും വികസ്വര രാജ്യങ്ങളും കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കൈക്കൂലി ഇനത്തില്‍ വിനിമയം ചെയ്തത് രണ്ട് ലക്ഷം കോടി ഡോളറാണെന്ന് ഐഎംഎഫ് പുറത്തു വിട്ട റിപ്പോര്‍ട്ടിലാണ് വ്യക്തമാക്കുന്നത്. എതാണ്ട് 78.28 ലക്ഷം കോടി ഡോളറാണ് ആഗോള മൊത്ത ആഭ്യന്തര ഉത്പാദനമായി …
സ്വന്തം ലേഖകന്‍: 23 വര്‍ഷം മകളെ പീഡിപ്പിച്ച ന്യൂസിലന്റിലെ ഏറ്റവും ക്രൂരനായ അച്ഛന്‍ ജയില്‍ മോചിതനായി. 82 കാരനായ റൊണാള്‍ഡ് വാന്‍ ഡര്‍ പ്‌ളാറ്റ് എന്നയാളാണ് മകള്‍ ടാഞ്ചാസ് ഡര്‍ക്കിനെ 23 വര്‍ഷം തുടര്‍ച്ചയായി ലൈംഗിക അടിമയാക്കി എന്ന കുറ്റത്തിന് 15 വര്‍ഷത്തെ തടവു ശിക്ഷ അനുഭവിച്ചത്. ജയില്‍ മോചിതനായെങ്കിലും കര്‍ശനമായ നിരീക്ഷണത്തിലായിരിക്കും ഇയാള്‍. മകളെ …
സ്വന്തം ലേഖകന്‍: പൂര്‍ണമായും സ്വര്‍ണം പൂശിയ കാര്‍ ദുബായില്‍ പ്രദര്‍ശനത്തിന്, വില 10 ലക്ഷം ഡോളര്‍. ദുബായില്‍ നടക്കുന്ന ഓട്ടോമെക്കാനിക് 2016 വാഹന പ്രദര്‍ശനത്തിലാണ് ‘ഗോഡ്‌സില്ല’ എന്ന് പേരിട്ട കാര്‍ പ്രദര്‍ശനത്തിനായി വച്ചിരിക്കുന്നത്. നിസാന്റെ ആര്‍35 ജി.ടിആര്‍ കാറാണ് കുല്‍ റേസിങ് എന്ന കമ്പനി മാറ്റംവരുത്തി അവതരിപ്പിച്ചിരിക്കുന്നത്. കലകാരനായ തകാഹികോ ഇസാവയുടെയും കുല്‍ റേസിങ്ങിലെ മറ്റു …
സ്വന്തം ലേഖകന്‍: തലയിടിച്ചു വീണ എഴുപതുകാരിക്ക് ഇരുപതു വര്‍ഷത്തിനു ശേഷം കാഴ്ച തിരിച്ചുകിട്ടി. ഫ്‌ളോറിഡയിലെ മേരി ആന്‍ ഫ്രാന്‍കോയാണ് കാഴ്ച തിരിച്ചുപിടിച്ച് വൈദ്യശാസ്ത്രത്തെ ഞെട്ടിച്ചിരിക്കുന്നത്. 1993 ല്‍ കാറപകടത്തില്‍ കാഴ്ച പൂര്‍ണമായി നഷ്ടപ്പെട്ട തന്റെ കണ്ണില്‍ ഇരുട്ടല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ലെന്ന് മേരി ആന്‍ സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞ ആഗസ്തിലാണ് മേരി ആന്‍ വീടിനകത്ത് കാല്‍തെറ്റി വീണത്. പിന്‍ഭാഗം …
സ്വന്തം ലേഖകന്‍: കാനഡയില്‍ കാട്ടുതീ ജനവാസ കേന്ദ്രങ്ങളിലേക്ക് വ്യാപിക്കുന്നു, കൈയ്യില്‍ കിട്ടിയതുമായി ജനങ്ങളുടെ കൂട്ട പലായനം. അതേസമയം ആല്‍ബര്‍ട്ടയില്‍ ജനവാസകേന്ദ്രങ്ങളെ ചാമ്പലാക്കി ഒരാഴ്ചയായി പടരുന്ന കാട്ടുതീ അണയ്ക്കാന്‍ മാസങ്ങള്‍ വേണ്ടി വരുമെന്ന് അധികൃതര്‍ വ്യക്തമാക്കി. മതിയായ മഴ ലഭിക്കാത്തതാണു തീ അണക്കുന്നതിന് പ്രധാന വെല്ലുവിളി. കഴിഞ്ഞ ഞായറാഴ്ച രണ്ട് ഹെക്ടറില്‍ കത്തിപ്പടര്‍ന്ന തീ രണ്ടുമണിക്കൂറിനകം 60 …
സ്വന്തം ലേഖകന്‍: പ്രമുഖ തമിഴ് നടനും ഓള്‍ ഇന്ത്യ സമത്വ മക്കള്‍ പാര്‍ട്ടി തലവനുമായ ശരത്കുമാറിന്റെ കാറില്‍ നിന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ 9 ലക്ഷം രൂപ പിടിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണ ചൂടിനിടയിലാണ് ശരത്കുമാറിന്റെ കാറില്‍നിന്ന് ഒമ്പതു ലക്ഷം രൂപ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. തമിഴ്‌നാട്ടില്‍ എഡിഎംകെയുമായി ശരത്കുമാറിന്റെ സമത്വ മക്കള്‍ പാര്‍ട്ടി തെരഞ്ഞെടുപ്പു സഖ്യത്തിലാണ്. എഡിഎംകെ …
സ്വന്തം ലേഖകന്‍: സൂര്യനു മുന്നിലൂടെ ബുധന്റെ കവാത്ത്, അപൂര്‍വ ആകാശ പ്രതിഭാസത്തിന് തിങ്കളാഴ്ച അരങ്ങൊരുങ്ങും. അടുത്ത തിങ്കളാഴ്ച വൈകുന്നേരമാണ് സൂര്യനു മുന്നിലൂടെ സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹമായ ബുധന്‍ കടന്നു പോകുക. സൂര്യനും ഭൂമിക്കുമിടയില്‍ ബുധന്‍ വരുന്ന ഈ ബുധ സവാരി ഒരു നൂറ്റാണ്ടില്‍ 13 തവണ സംഭവിക്കും. തിങ്കളാഴ്ച വൈകുന്നേരം 4.30 നു ആരംഭിക്കുന്ന …
സ്വന്തം ലേഖകന്‍: സ്മാര്‍ട്‌ഫോണ്‍ ഉപയോക്താക്കളുടെ എണ്ണത്തില്‍ അമേരിക്കയെ കടത്തിവെട്ടി ഇന്ത്യ. ഇതോടെ ഇന്ത്യ ചൈനക്കു പിന്നില്‍ രണ്ടാം സ്ഥാനത്തെത്തി. ഈ വര്‍ഷം ആദ്യ മൂന്നു മാസങ്ങളില്‍ 23 ശതമാനം വളര്‍ച്ചയാണ് ഇന്ത്യയിലെ സ്മാര്‍ട്‌ഫോണ്‍ വിപണി നേടിയതെന്ന് കൗണ്ടര്‍പോയന്റ് നടത്തിയ പഠനത്തില്‍ പറയുന്നു. അടുത്ത അഞ്ചു വര്‍ഷം കൊണ്ട് നൂറു കോടിയിലധികം സ്മാര്‍ട്‌ഫോണുകള്‍ ഇന്ത്യയില്‍ വില്‍ക്കപ്പെടുമെന്നാണ് കണക്കുകൂട്ടുല്‍. …
സ്വന്തം ലേഖകന്‍: ലിബിയയില്‍ ആഭ്യന്തര കലാപം രൂക്ഷം, നാട്ടിലേക്ക് മടങ്ങാനാകാതെ മലയാളി നഴ്‌സുമാര്‍ ദുരിതത്തില്‍. പലരുടെയും വിസ കാലാവധി അവസാനിച്ചതിനാല്‍ ലിബിയയിലെ തുടര്‍ താമസവും ത്രിശങ്കുവിലാണ്. ലിബിയയിലെ വിവിധ ആശുപത്രികളിലായി നൂറുകണക്കിന് ഇന്ത്യന്‍ നഴ്‌സുമാര്‍ ജോലി ചെയ്യുന്നുണ്ട്. മാര്‍ച്ച് 25 ന് നഴ്‌സുമാര്‍ താമസിച്ചിരുന്ന നാലു നില ഫ്‌ലാറ്റിനുനേരെയുണ്ടായ മിസൈല്‍ ആക്രമണത്തില്‍ കോട്ടയം വെളിയന്നൂര്‍ സ്വദേശി …
സ്വന്തം ലേഖകന്‍: ലോകത്ത് അക്ഷരം നിഷേധിക്കപ്പെട്ട് 7.5 കോടി കുട്ടികള്‍, യൂണിസെഫ് റിപ്പോര്‍ട്ട് പുറത്തുവിട്ടു. ലോകത്തിലെ വിവിധ സംഘര്‍ഷ ഭൂമികളില്‍ വിദ്യാലയം നിഷേധിക്കപ്പെട്ട് മൂന്നിനും പതിനെട്ടിനും ഇടയില്‍ പ്രായമുള്ള 46.2 കോടി കുട്ടികള്‍ നരകിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അഞ്ചു വര്‍ഷമായി ആഭ്യന്തര യുദ്ധം ശക്തമായി തുടരുന്ന സിറിയയില്‍ 6,000 വിദ്യാലയങ്ങളാണ് തകരുകയോ ഉപയോഗ ശൂന്യമാവുകയോ ചെയ്തത്. …