സ്വന്തം ലേഖകന്‍: ഹിറ്റ്‌ലറുടെ പിറന്നാള്‍ ആഘോഷിക്കാന്‍ പ്രത്യേക ഓഫറുമായി ജര്‍മ്മന്‍ റസ്റ്റോറന്റ്. സൗത്ത് ജര്‍മനിയിലെ ഗോള്‍ഡന്‍ ലയണ്‍ എന്ന റസ്റ്റോറന്റാണ് ഹിറ്റ്‌ലറുടെ 127 മത്തെ ജന്മദിനമായിരുന്ന ഏപ്രില്‍ 20 ന് ഓഫറുകള്‍ പ്രഖ്യാപിച്ച് വെബ്‌സൈറ്റിലും ഫേസ്ബുക് പേജിലും പോസ്റ്റുകളിട്ടത്. ഒരു ദിവസത്തേക്കായിരുന്നു ഈ ഇളവുകള്‍. പിറന്നാള്‍ ഭക്ഷണമെന്ന് പേരിട്ട വിഭവങ്ങള്‍ക്ക് 8.88 യൂറോയായിരുന്നു ഡിസ്‌കൗണ്ട് വിലയായി …
സ്വന്തം ലേഖകന്‍: ഒമാനിലെ മലയാളി നഴ്‌സിന്റെ മരണം, ഭര്‍ത്താവ് ഉള്‍പ്പടെ മൂന്നു പേരെ പോലീസ് ചോദ്യം ചെയ്യുന്നു. ഒമാനിലെ സലാലയില്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സ് ചിക്കു റോബോര്‍ട്ടിന്റെ ഭര്‍ത്താവ് ലിന്‍സണെയും അയല്‍വാസികളായ പാക്കിസ്താന്‍ പൗരന്മാരേയുമാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ചോദ്യം ചെയ്യാനാണു ഭര്‍ത്താവ് ലിന്‍സണെ കരുതല്‍ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നതെന്നു വിദേശകാര്യ വാക്താവ് വികാസ് സ്വരുപ് അറിയിച്ചു. …
സ്വന്തം ലേഖകന്‍: ടൈം മാസികയുടെ പട്ടികയില്‍ ഇന്ത്യന്‍ വനിതകളുടെ തിരക്ക്, സാനിയ മിര്‍സ, പ്രിയങ്ക ചോപ്ര, സുനിത നാരായണന്‍ എന്നിവര്‍ ഇടം നേടി. ലോകത്തെ ഏറ്റവുമധികം സ്വാധീനം ചെലുത്തുന്ന വ്യക്തികളുടെ ടൈം മാസിക പട്ടികയിലാണ് ഇന്ത്യന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍, ടെന്നിസ് താരം സാനിയ മിര്‍സ, നടി പ്രിയങ്ക ചോപ്ര, പരിസ്ഥിതി പ്രവര്‍ത്തക …
സ്വന്തം ലേഖകന്‍: മാധ്യമ സ്വാതന്ത്ര്യത്തില്‍ ലോക രാജ്യങ്ങല്‍ക്കിടയില്‍ ഇന്ത്യ 133 മത്, ഒന്നാം സ്ഥാനം ഫിന്‍ലാന്റിന്. റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് ഫോര്‍ ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍ പുറത്തുവിട്ട പട്ടികയിലാണ് ഇന്ത്യ 133 മതായി ഇടം പിടിച്ചത്. ആറാം തവണയാണ് ഫിന്‍ലാന്റ് ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നത്. നെതര്‍ലന്‍ഡും, നോര്‍വേയും രണ്ടും മൂന്നും സ്ഥാനങ്ങള്‍ സ്വന്തമാക്കിയപ്പോള്‍ യുകെ 38 …
സ്വന്തം ലേഖകന്‍: രൂപമാറ്റംകൊണ്ട് ആരാധകരെ ഞെട്ടിച്ച് ഷാരൂഖ് ഖാന്‍, പുതിയ ചിത്രമായ ഫാനിന്റെ മേക്കിംഗ് വീഡിയോ പുറത്തിറങ്ങി. ഷാരൂഖ് ഖാന്‍ ഇരട്ടവേഷത്തിലെത്തിയ ബോളിവുഡ് ചിത്രം ഫാന്‍ തിയറ്ററുകളില്‍ തകര്‍ത്ത് ഓടുന്നതിനിടയിലാണ് ചിത്രത്തിന്റെ മേക്കിങ് വീഡിയോ പുറത്തിറങ്ങിയത്. സൂപ്പര്‍ താരം ആര്യന്‍ ഖന്നയായും അദ്ദേഹത്തിന്റെ ആരാധകനായ ഇരുപത്തഞ്ചുകാരന്‍ ഗൗരവുമായാണ് ചിത്രത്തില്‍ ഷാരൂഖ് പ്രത്യക്ഷപ്പെടുന്നത്. അമ്പതുകാരനായ ഷാരൂഖിനെ ചെറുപ്പക്കാരനായി …
സ്വന്തം ലേഖകന്‍: ഐഫോണിന്റെ രൂപത്തില്‍ അടിമുടി മാറ്റവുമായി ആപ്പിള്‍, ഗ്ലാസ് പുറംചട്ട വരുന്നു. പൂര്‍ണമായും ഗ്ലാസില്‍ നിര്‍മ്മിച്ച പുറംചട്ടയുമായായിരിക്കും 2017 ല്‍ ഐഫോണ്‍ ഇറങ്ങുക. പല പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളും അലുമിനിയം ഡിസൈനിലേയ്ക്ക് ചുവടുമാറുന്ന സാഹചര്യത്തിലാണ് ആപ്പിള്‍ ഗ്ലാസ് ഉപയോഗിച്ചുള്ള പുറംചട്ട പരീക്ഷിക്കുന്നത്. പൂര്‍ണമായും ഗ്ലാസ് ഉപയോഗിച്ച് എങ്ങനെ ഒരു സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മിക്കും എന്ന ചോദ്യത്തിന് …
സ്വന്തം ലേഖകന്‍: ഓസ്‌ട്രേലിയയില്‍ പോസ്റ്റല്‍ പാഴ്‌സലുകളെത്തിക്കാന്‍ ഇനി മുതല്‍ ചെറിയ ആളില്ലാ വിമാനങ്ങള്‍. പരീക്ഷണാടിസ്ഥാനത്തില്‍ ഡെലിവറി ഡ്രോണുകള്‍ ഉപയോഗിക്കാന്‍ ഓസ്‌ട്രേലിയ പോസ്റ്റ് തീരുമാനിച്ചു. ആമസോണ്‍, ഗൂഗിള്‍, ഡാനിഷ് ഷിപ്പിങ് ഭീമനായ മായേഴ്‌സ്‌ക് എന്നിവയെ മാതൃകയാക്കിയാണ് ചെറിയ പാക്കേജുകള്‍ വേഗം കസ്റ്റമര്‍മാര്‍ക്കെത്തിക്കാന്‍ ഡ്രോണ്‍ സാങ്കേതിക വിദ്യ ഉപയോഗിക്കാന്‍ ഓസ്‌ട്രേലിയ പോസ്റ്റ് പദ്ധതിയിടുന്നത്. ഡെലിവറി ഡ്രോണുകളുടെ പരീക്ഷണാടിസ്ഥാനത്തിലുള്ള ഉപയോഗം …
സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹപാഠികളെ തേടിയുള്ള പരസ്യം സമൂഹ മാധ്യങ്ങളില്‍ തരംഗമാകുന്നു. മോദിയുടെ ഡിഗ്രി പഠനത്തെ കുറിച്ചുള്ള വിവരാവകാശ രേഖക്ക് ഡല്‍ഹി സര്‍വകലാശാല മറുപടി നല്‍കാത്തതിനെ തുടര്‍ന്നാണ് ‘മോദിയുടെ സഹപാഠികളെ’ തേടുന്നു എന്ന പരസ്യം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഫോട്ടോയില്‍ കാണുന്ന വ്യക്തിയുടെ സ്‌കൂളിലോ, കോളേജിലോ, ക്ലാസിലോ പഠിച്ച ആരെങ്കിലുമുണ്ടെങ്കില്‍ അവരെ ആവശ്യമുണ്ട് …
സ്വന്തം ലേഖകന്‍: വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഇറാനില്‍, മന്ത്രിയുടെ വസ്ത്രത്തിനെതിരെ പരിഹാസവുമായി സമൂഹമാധ്യമങ്ങള്‍. സുഷമ പിങ്ക് നിറത്തിലുള്ള ‘ഉരുളക്കിഴങ്ങിന്റെ ചാക്കാണ്’ ധരിച്ചിരിക്കുന്നതെന്നാണ് ട്വിറ്ററില്‍ പ്രചരിച്ച പരിഹാസങ്ങളില്‍ ഒന്ന്. ഇറാന്‍ വിദേശകാര്യ മന്ത്രി സാരിഫ്, പരമോന്നത ആത്മീയനേതാവ് ആയതുല്ല അലി ഖാംനഈ യുടെ മുഖ്യ ഉപദേശ്ടാവ് അലി അക്ബര്‍ വെലായ്തിയുമായുള്ള കൂടിക്കാഴ്ച നടത്തുന്ന ചിത്രത്തില്‍ സുഷമ …
സ്വന്തം ലേഖകന്‍: ഒന്നാം ലോകയുദ്ധത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ സൈനികന്റെ മകള്‍ക്ക് 103 മത്തെ വയസില്‍ അര്‍ഹമായ പെന്‍ഷന്‍. ഒന്നാം ലോകയുദ്ധത്തില്‍ പങ്കെടുത്ത് ഇറ്റലിയില്‍ കൊല്ലപ്പെട്ട സൈനികന്റെ മകള്‍ സിറി കുമാരി ഗുറാങ്ങിനാണ് നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ സായുധസേനാ ട്രൈബ്യൂണലില്‍ (എ.എഫ്.ടി) നിന്ന് അനുകൂല വിധി ലഭിച്ചത്. ഗുറാങ്ങിന്റെ 2007 ല്‍ നിര്‍ത്തലാക്കിയ പ്രത്യേക കുടുംബ പെന്‍ഷന്‍ പുനഃസ്ഥാപിച്ചാണ് …