സ്വന്തം ലേഖകൻ: കഴിഞ്ഞമാസം ഝാര്‍ഖണ്ഡിലെ ദുംക ജില്ലയിലുള്ള ഹന്‍സ്ദിഹയില്‍ കൂട്ടബലാത്സംഗത്തിനിരയായ സ്പാനിഷ് യുവതി ദുരനുഭവം വിവരിച്ചുകൊണ്ട് യൂട്യൂബിൽ വീഡിയോ പങ്കുവെച്ചു. താമസത്തിനുള്ള ടെന്റടിക്കാൻ ഭർത്താവിനൊപ്പം സ്ഥലം അന്വേഷിക്കുന്നതിനിടെ കുറ്റവാളികളിൽ ഒരാളെ കണ്ടുമുട്ടുന്നത് അടക്കമുള്ള കാര്യങ്ങൾ 59 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ ഉണ്ട്. ബൈക്ക് മാർഗം ബംഗ്ലാദേശില്‍നിന്ന് ബിഹാര്‍ വഴി നേപ്പാളിലേക്ക് പോകുന്നതിനിടെയായിരുന്നു ദമ്പതിമാര്‍ ആക്രമിക്കപ്പെട്ടത്. രാത്രി …
സ്വന്തം ലേഖകൻ: പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന്റെ ആവേശത്തിൽ അലിഞ്ഞ് ജനസാഗരം. തെക്കേ ഗോപുര നടയിലെ കുടമാറ്റത്തിന് സാക്ഷിയാവാൻ എത്തിയ ജനസഞ്ചയത്തിന്റെ ആവേശം വാനോളമുയർന്നു. തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങളുടെ ഗജവീരൻമാർ അണിനിരന്ന കുടമാറ്റം പൂരത്തിന്റെ മാറ്റുകൂട്ടി. പടിഞ്ഞാറേ നടയിലെ ഇലഞ്ഞിത്തറമേളത്തിനു പിന്നാലെയാണ് കുടമാറ്റം ആരംഭിച്ചത്. കിഴക്കൂട്ട് അനിയൻ മാരാരുടെ നേതൃത്വത്തിൽ മുന്നൂറോളം കലാകാരന്മാരാണ് മേളത്തിന് അണിനിരന്നത്. …
സ്വന്തം ലേഖകൻ: ലോകത്തെ ഏറ്റവും മികച്ച എയര്‍പോര്‍ട്ടായി ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം തെരഞ്ഞെടുക്കപ്പെട്ടു. ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍ നടന്ന പാസഞ്ചര്‍ ടെര്‍മിനല്‍ എക്സ്പോയിലാണ് 2024 ലെ സ്‌കൈട്രാക്സ് വേള്‍ഡ് എയര്‍പോര്‍ട്ട് അവാര്‍ഡില്‍ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ‘ലോകത്തിലെ ഏറ്റവും മികച്ച എയര്‍പോര്‍ട്ട്’ എന്ന പദവി സ്വന്തമാക്കിയത്. ഇതോടൊപ്പം ലോകത്തിലെ ഏറ്റവും മികച്ച എയര്‍പോര്‍ട്ട് ഷോപ്പിംഗ്, മിഡില്‍ …
സ്വന്തം ലേഖകൻ: ഒമാന് സമീപം ഹോർമുസ് കടലിടുക്കിൽനിന്ന് ഇറാൻ പിടിച്ചെടുത്ത ചരക്കുകപ്പലിലുണ്ടായിരുന്ന മലയാളി യുവതി തിരിച്ചെത്തിയതായി വിദേശകാര്യമന്ത്രാലയം. തൃശൂർ വെളുത്തൂർ സ്വദേശി ആൻ ടെസ ജോസഫ് (21) ആണ് കൊച്ചി വിമാനത്താവളത്തിലെത്തിയത്. വിദേശകാര്യമന്ത്രാലയ ഉദ്യോഗസ്ഥർ ചേർന്ന് ഇവരെ സ്വീകരിച്ചു. ഒരുവർഷം മുൻപാണ് ആൻ ടെസ മുംബൈയിലെ എംഎസ്‌സി ഷിപ്പിങ് കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചത്. പരിശീലനത്തിന്റെ ഭാഗമായി …
സ്വന്തം ലേഖകൻ: 17 സംസ്ഥാനങ്ങള്‍. നാല് കേന്ദ്രഭരണ പ്രദേശങ്ങള്‍. ആകെ 102 സീറ്റുകള്‍. ഏപ്രില്‍ 19 ന് ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തില്‍ ജനം വിധിയെഴുതുമ്പോള്‍ അത് എന്‍ഡിഎയ്ക്കും ഇന്ത്യ സഖ്യത്തിനും ഒരുപോലെ നിര്‍ണായകമാണ്. 39 സീറ്റുകളുള്ള തമിഴ്‌നാട് ഇന്ത്യ സഖ്യത്തിന് ഏറ്റവും പ്രതീക്ഷയുള്ള സംസ്ഥാനവും സീറ്റുകളുമാണ്. ഇന്ത്യ മുന്നണി ഏറ്റവും സൗഹാര്‍ദപരമായി സീറ്റ് വിഭജനം …
സ്വന്തം ലേഖകൻ: മണിക്കൂറില്‍ 250 കിലോമീറ്ററിലധികം വേഗത്തില്‍ സഞ്ചരിക്കുന്ന ബുള്ളറ്റ് ട്രെയിനിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ ആരംഭിച്ചതായി റെയില്‍വേ അധികൃതര്‍. ജപ്പാനിലെ ഇ-5 ശ്രേണിയിലുള്ള അതിവേഗ ബുള്ളറ്റ് ട്രെയിനുകളുടെ മാതൃകയിലാണ് ഇന്ത്യയിലും ബുള്ളറ്റ് ട്രെയിനുകള്‍ നിര്‍മിക്കുന്നത്. മണിക്കൂറില്‍ പരമാവധി 320 കിലോമീറ്റര്‍ വേഗത്തില്‍ ബുള്ളറ്റ് ട്രെയിനുകള്‍ക്ക് സഞ്ചരിക്കാനാകും. വന്ദേഭാരത് ട്രെയിനുകള്‍ മണിക്കൂറില്‍ പരമാവധി …
സ്വന്തം ലേഖകൻ: എറണാകുളം ശിവകുമാറിന്റെ ശിരസ്സിലേറി നെയ്തലക്കാവിലമ്മ വടക്കുംനാഥന്റെ തെക്കേഗോപുര നട തുറന്നതോടെ തൃശ്ശൂരിൽ പൂരത്തിന് വിളംബരമായി. ഇനിയുള്ള 36 മണിക്കൂർ മേളവും പഞ്ചവാദ്യവും ഒഴിയാത്ത പൂരപ്പറമ്പിലേക്ക് ജനസാഗരമൊഴുകും. രാവിലെ ആറാട്ടിന് ശേഷമാണ് നെയ്തലക്കാവിലമ്മ എറണാകുളം ശിവകുമാറിന്റെ തിടമ്പേറി വടക്കുംനാഥന്റെ സന്നിധിയിലേക്ക് എത്തിയത്. തകിലിന്റെയും നാദസ്വരത്തിന്റേയും അകമ്പടിയോട് കൂടി പാറമേക്കാവ് വഴി തേക്കിൻകാട്ടിലേക്ക് കയറിയ നെയ്തലക്കാവിലമ്മ …
സ്വന്തം ലേഖകൻ: രക്ഷാപ്രവർത്തന സംഘം ഒരു പെൺകുട്ടിയുടെ മൃതദേഹം കൂടി കണ്ടെത്തിയതോടെ മഴക്കെടുതിയിൽ ഒമാനിൽ മരിച്ചവരുടെ എണ്ണം 20 ആയി. സഹം വിലായത്തിലെ താഴ്‌വരയിൽ ഏഷ്യൻ വംശജയായ പെൺകുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. അതിനിടെ, വാദികൾ നിറഞ്ഞൊഴുകിയതിനെ തുടർന്ന് ഫാമിൽ കുടുങ്ങിപ്പോയ ആറ് പ്രവാസികളെ പൊലീസ് ഏവിയേഷൻ രക്ഷപ്പെടുത്തി. ചൊവ്വാഴ്ച വൈകീട്ടും ഒമാനിൽ കനത്ത മഴയാണ് പെയ്തത്. …
സ്വന്തം ലേഖകൻ: തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച പകലുമായി വീശിയടിച്ച കാറ്റും മഴയും രാജ്യത്തെമ്പാടും ഗതാഗത തടസ്സത്തിനിടയാക്കി. മിക്ക പ്രധാന റോഡുകളിലും വെള്ളക്കെട്ട് രൂപപ്പെട്ടതാണ് ഗതാഗതം തടസ്സപ്പെടാനിടയാക്കിയത്. ദിവസങ്ങൾക്കു മുമ്പുതന്നെ മുന്നറിയിപ്പ് ലഭിച്ചിരുന്നതിനാൽ സുരക്ഷ സംവിധാനങ്ങൾ സജ്ജമായിരുന്നു. കടലിൽ മത്സ്യബന്ധനത്തിനും നീന്തലിനും കോസ്റ്റ്ഗാർഡ് വിലക്കേർപ്പെടുത്തിയിരുന്നു. അതുകൊണ്ടുതന്നെ അപകടങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടില്ല. ദുഷ്കര കാലാവസ്ഥ പരിഗണിച്ച് രാജ്യത്തെ സ്കൂളുകളും …
സ്വന്തം ലേഖകൻ: മൈക്രോ ബ്ലോഗിങ് സൈറ്റായ എക്സ് നിരോധിച്ച് പാകിസ്താൻ. രാജ്യത്തിൻ്റെ പരമാധികാരത്തെ മാനിക്കുന്നില്ല, ദുരുപയോഗം വര്‍ധിക്കുന്നു എന്നീ ആരോപണങ്ങൾ മുൻ നിർത്തിയാണ് പാകിസ്താൻ ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി. ബുധനാഴ്ചയാണ് നിരോധനം സംബന്ധിച്ച വിവരം പാകിസ്താൻ പുറത്തുവിട്ടത്. ദുരുപയോഗ ആരോപണങ്ങൾ പരിഹരിക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് നിരോധനം ഏർപ്പെടുത്തേണ്ടി വന്നതെന്ന് ആഭ്യന്തര മന്ത്രാലയം ഇസ്ലാമബാദ് ഹൈക്കോടതിയെ ബുധനാഴ്ച …