1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബംഗളുരുവില്‍ അമ്മപ്പട്ടിയോടുള്ള വിരോധം തീര്‍ക്കാന്‍ എട്ട് പട്ടിക്കുഞ്ഞുങ്ങളെ അടിച്ചുകൊന്ന സ്ത്രീ അറസ്റ്റില്‍
ബംഗളുരുവില്‍ അമ്മപ്പട്ടിയോടുള്ള വിരോധം തീര്‍ക്കാന്‍ എട്ട് പട്ടിക്കുഞ്ഞുങ്ങളെ അടിച്ചുകൊന്ന സ്ത്രീ അറസ്റ്റില്‍
സ്വന്തം ലേഖകന്‍: ബംഗളുരുവില്‍ അമ്മപ്പട്ടിയോടുള്ള വിരോധം തീര്‍ക്കാന്‍ എട്ട് പട്ടിക്കുഞ്ഞുങ്ങളെ അടിച്ചുകൊന്ന സ്ത്രീ അറസ്റ്റില്‍. വടക്കു പടിഞ്ഞാറന്‍ ബംഗളുരുവിലെ ജലഹള്ളിയില്‍ കഴിഞ്ഞയാഴ്ചയാണ് സംഭവം. പട്ടിക്കുട്ടികളെ അടിച്ചു കൊന്ന പൊന്നമ്മ എന്ന സ്ത്രീയാണ് അറസ്റ്റിലായത്. മൃഗങ്ങളോടുള്ള ക്രൂരതയെന്ന പേരിലാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. എന്തിനാണ് ഇത് ചെയ്തതെന്ന ചോദ്യത്തിന് അമ്മപ്പട്ടിയെ ഒരു പാഠം പഠിപ്പിക്കാനാണെന്നായിരുന്നു പൊന്നമ്മയുടെ മറുപടി. ഇവരുടെ …
പ്രായം കൂടിയതിനെ തുടര്‍ന്ന് അവസരങ്ങള്‍ കുറഞ്ഞ പ്രശസ്ത റഷ്യന്‍ മോഡല്‍ ആത്മഹത്യ ചെയ്തു
പ്രായം കൂടിയതിനെ തുടര്‍ന്ന് അവസരങ്ങള്‍ കുറഞ്ഞ പ്രശസ്ത റഷ്യന്‍ മോഡല്‍ ആത്മഹത്യ ചെയ്തു
സ്വന്തം ലേഖകന്‍: പ്രായം കൂടിയതിനെ തുടര്‍ന്ന് അവസരങ്ങള്‍ കുറഞ്ഞ പ്രശസ്ത റഷ്യന്‍ മോഡല്‍ ആത്മഹത്യ ചെയ്തു. കസാഖിസ്താന്‍ സ്വദേശിയായ മോഡല്‍ ഐറിന ലിഷ്‌വാളാണ് ആത്മഹത്യ ചെയ്തത്. 31 കാരിയായ ലിഷ്‌വാള്‍ മോഡലിംഗില്‍ അവസരം കുറഞ്ഞതിനെ തുടര്‍ന്ന് സ്വന്തം അപ്പാര്‍ട്ട്‌മെന്റില്‍ വച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. അടുത്തിടെയായി ഐറിന മാനസിക സമ്മര്‍ദ്ദത്തിലായിരുന്നെന്ന് സുഹൃത്തുക്കള്‍ പറയുന്നു. ജോലിയുമായി …
ഡല്‍ഹിയില്‍ നായ കൊലയാളിയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ സമ്മാനം
ഡല്‍ഹിയില്‍ നായ കൊലയാളിയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ സമ്മാനം
സ്വന്തം ലേഖകന്‍: ഡല്‍ഹിയില്‍ നായ കൊലയാളിയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ സമ്മാനം. മൃഗങ്ങള്‍ക്ക് എതിരായ ക്രൂരതകള്‍ക്ക് എതിരെ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഇതര സ്ഥാപനമാണ് അപൂര്‍വമായ സമ്മാനം പ്രഖ്യാപിച്ചത്. ഡല്‍ഹിയില്‍ ഗ്രീന്‍ പാര്‍ക്ക് മെട്രോ സ്‌റ്റേഷന് പുറത്ത് യുവാവ് നാല് നായ്ക്കളെ കുത്തി പരിക്കേല്‍പ്പിക്കുന്നതിന്റേയും ഒരു നായ്ക്കുട്ടിയെ കുത്തിയശേഷം നിലത്തടിച്ച് കൊലപ്പെടുത്തുന്നതിന്റെയും ദൃശ്യങ്ങള്‍ കഴിഞ്ഞ …
കേന്ദ്ര സര്‍ക്കാരിന്റെ പ്രതികാരം,ജെഎന്‍യു ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം വെട്ടിക്കുറക്കും
കേന്ദ്ര സര്‍ക്കാരിന്റെ പ്രതികാരം,ജെഎന്‍യു ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം വെട്ടിക്കുറക്കും
സ്വന്തം ലേഖകന്‍: കേന്ദ്ര സര്‍ക്കാരിന്റെ പ്രതികാരം,ജെഎന്‍യു ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം വെട്ടിക്കുറക്കും. ജെഎന്‍യു ഉള്‍പ്പെടെയുള്ള സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള സാമ്പത്തിക സഹായങ്ങള്‍ അവ രൂപീകരണ ലക്ഷ്യത്തില്‍നിന്ന് വ്യതിചലിക്കുന്ന സാഹചര്യത്തില്‍ കുറക്കാനാണ് ആലോചിക്കുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി സര്‍വകലാശാലകള്‍, ഗവേഷണസ്ഥാപനങ്ങള്‍, അക്കാദമികള്‍ തുടങ്ങിയവയുടെ പ്രകടനം വിലയിരുത്തി സാമ്പത്തിക ആനുകൂല്യങ്ങള്‍ നിശ്ചയിക്കാന്‍ വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരും …
സര്‍ക്കാര്‍ ചെലവില്‍ പുസ്തകം പ്രസിദ്ധീകരിക്കുന്ന ഉറുദു എഴുത്തുകാര്‍ മുന്‍കൂര്‍ അനുമതി വാങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ്
സര്‍ക്കാര്‍ ചെലവില്‍ പുസ്തകം പ്രസിദ്ധീകരിക്കുന്ന ഉറുദു എഴുത്തുകാര്‍ മുന്‍കൂര്‍ അനുമതി വാങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ്
സ്വന്തം ലേഖകന്‍: സര്‍ക്കാര്‍ ചെലവില്‍ പുസ്തകം പ്രസിദ്ധീകരിക്കുന്ന ഉറുദു എഴുത്തുകാര്‍ മുന്‍കൂര്‍ അനുമതി വാങ്ങാന്‍ ഉത്തരവ്. ഇത്തരം പുസ്തകങ്ങളില്‍ ദേശ വിരുദ്ധമോ സര്‍ക്കാറിനെതിരെയോ ഒന്നും ഉണ്ടാവില്ലെന്ന മുന്‍കൂര്‍ ഉറപ്പ് ലഭിക്കണമെന്നും കൂടാതെ ഏതെങ്കിലും തരത്തില്‍ സാമൂഹിക സ്പര്‍ധ വളര്‍ത്തുന്ന പരാമര്‍ശം പുസ്തകത്തില്‍ ഉണ്ടാവാന്‍ പാടില്ലെന്നും ഉത്തരവില്‍ പറയുന്നു. മാനവ വിഭവ ശേഷി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന …
ബോളിവുഡ് നടിയുമൊത്തുള്ള ക്രിക്കറ്റ് താരം ക്രിസ് ഗെയിലിന്റെ സെഞ്ചുറി ആഘോഷത്തിന്റെ ചിത്രങ്ങള്‍ പുറത്ത്
ബോളിവുഡ് നടിയുമൊത്തുള്ള ക്രിക്കറ്റ് താരം ക്രിസ് ഗെയിലിന്റെ സെഞ്ചുറി ആഘോഷത്തിന്റെ ചിത്രങ്ങള്‍ പുറത്ത്
സ്വന്തം ലേഖകന്‍: ബോളിവുഡ് നടിയുമൊത്തുള്ള ക്രിക്കറ്റ് താരം ക്രിസ് ഗെയിലിന്റെ സെഞ്ചുറി ആഘോഷത്തിന്റെ ചിത്രങ്ങള്‍ പുറത്ത്. മൈതാനത്ത് മാത്രമല്ല, പുറത്തും ഹോട്ടാണ് ക്രിസ് ഗെയില്‍. ആഡംബര ജീവിതത്തിന് പ്രശസ്തനായ വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍ താരം ഇത്തവണ വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചത് ട്വൊന്റി20 ലോകകപ്പിലെ സെഞ്ചുറി നേട്ടം ആഘോഷിച്ചതിന്റെ പേരിലാണ്. ക്രിസ് ഗെയില്‍ സെഞ്ചുറി നേട്ടം ബോളിവുഡ് …
കളി കാര്യമായി, ഡിങ്ക മതക്കാരുടെ ആദ്യ മഹാസമ്മേളനം കോഴിക്കോട്
കളി കാര്യമായി, ഡിങ്ക മതക്കാരുടെ ആദ്യ മഹാസമ്മേളനം കോഴിക്കോട്
സ്വന്തം ലേഖകന്‍: കളി കാര്യമായി, ഡിങ്ക മതക്കാരുടെ ആദ്യ മഹാസമ്മേളനം കോഴിക്കോട്. സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമാകുന്ന ഡിങ്ക മതത്തിന്റെ പേരില്‍ മഹാസമ്മേളനം കോഴിക്കോട്ട് ഈ മാസം 20 ന് നടക്കുമെന്നാണ് ഡിങ്ക മതാനുയായികള്‍ പറയുന്നത്. സമ്മേളന വിവരം അരിയിച്ചു കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റുകളും ഒപ്പം കോഴിക്കോട് ചുവരെഴുത്തും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഡിങ്കന്റെ ചിത്രത്തോടൊപ്പം കോഴിക്കോട് മാനാഞ്ചിറ സ്‌പോര്‍ട്‌സ് …
എല്ലാ വര്‍ഷവും 8000 കിലോ മീറ്റര്‍ നീന്തി ജീവന്‍ രക്ഷിച്ചയാളെ കാണാന്‍ എത്തുന്ന പെന്‍ഗ്വിന്റെ കഥ
എല്ലാ വര്‍ഷവും 8000 കിലോ മീറ്റര്‍ നീന്തി ജീവന്‍ രക്ഷിച്ചയാളെ കാണാന്‍ എത്തുന്ന പെന്‍ഗ്വിന്റെ കഥ
സ്വന്തം ലേഖകന്‍: എല്ലാ വര്‍ഷവും 8000 കിലോ മീറ്റര്‍ നീന്തി ജീവന്‍ രക്ഷിച്ചയാളെ കാണാന്‍ എത്തുന്ന പെന്‍ഗ്വിന്റെ കഥ. ഡിന്‍ഡിം എന്ന പെന്‍ഗ്വിനും ബ്രസീലുകാരനായ ജോയോ പെരേര ഡിസൂസയും തമ്മിലാണ് അപൂര്‍വ സൗഹൃദത്തിന്റെ ഈ കഥ. 2011 ലാണ് തന്റെ വീടിന് മുന്നിലെ കടല്‍തീരത്ത് മരണത്തോട് മല്ലടിച്ചു കിടന്ന കുഞ്ഞു പെന്‍ഗ്വിനെ പെരേര എടുത്ത് ശുശ്രൂഷിക്കുന്നത്. …
ഡോളോയും ക്രോസിനും ഉള്‍പ്പടെ മലയാളികളുടെ പ്രിയ മരുന്നുകള്‍ക്ക് നിരോധനം
ഡോളോയും ക്രോസിനും ഉള്‍പ്പടെ മലയാളികളുടെ പ്രിയ മരുന്നുകള്‍ക്ക് നിരോധനം
സ്വന്തം ലേഖകന്‍: ഡോളോയും ക്രോസിനും ഉള്‍പ്പടെ മലയാളികളുടെ പ്രിയ മരുന്നുകള്‍ക്ക് നിരോധനം. അടുത്ത തവണ പനിപിടിച്ച് മെഡിക്കല്‍ സ്റ്റോറിലേക്ക് ഓടുമ്പോള്‍ തങ്ങളുടെ പ്രിയ മരുന്നു കിട്ടിയില്ലെങ്കില്‍ അത്ഭുതപ്പെടേണ്ട. പനിക്കും ജലദോഷത്തിനും ശരീരവേദനക്കും വ്യാപകമായി ഉപയോഗിക്കുന്ന പ്രമുഖ മരുന്നുകള്‍ നിരോധിച്ചു കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ പട്ടികയിറക്കി. പനിക്കും ശരീരവേദനക്കുമുള്ള ക്രോസിന്‍ കോള്‍ഡ് ആന്‍ഡ് ഫ്‌ളൂ, ഡോളോ, ചുമക്കും …
വയാഗ്രയുടെ ഉപയോഗം യുവാക്കളില്‍ കാന്‍സറിനു കാരണമാകുന്നതായി പഠനം
വയാഗ്രയുടെ ഉപയോഗം യുവാക്കളില്‍ കാന്‍സറിനു കാരണമാകുന്നതായി പഠനം
സ്വന്തം ലേഖകന്‍: വയാഗ്രയുടെ ഉപയോഗം യുവാക്കളില്‍ കാന്‍സറിനു കാരണമാകുന്നതായി പഠനം. ലൈംഗികോത്തേജകം എന്ന നിലയില്‍ വയാഗ്ര ഉപയോഗിക്കുന്ന യുവാക്കളില്‍ ത്വക്ക് കാന്‍സറിനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് ജര്‍മനിയിലെ ടുബിന്‍ഗണ്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ പറയുന്നത്. മൃഗങ്ങളിലും മനുഷ്യ കോശങ്ങളിലും നടത്തിയ പഠനങ്ങളിലൂടെയാണ് ഇത്തരമൊരു നിഗമനത്തില്‍ ഗവേഷകര്‍ എത്തിയത്. വയാഗ്ര ഉപയോഗിക്കുന്നവരില്‍ തൊലിപ്പുറമെ വരുന്ന ഏറ്റവും അപകടകാരിയായ മെലാനോമക്കുള്ള …