1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വിവാഹ ബന്ധം വേര്‍പ്പെടുത്തി സഹോദരങ്ങളായി ജീവിക്കാന്‍ നവ ദമ്പതികളോട് ഹരിയാനയിലെ ഖാപ് പഞ്ചായത്ത്
വിവാഹ ബന്ധം വേര്‍പ്പെടുത്തി സഹോദരങ്ങളായി ജീവിക്കാന്‍ നവ ദമ്പതികളോട് ഹരിയാനയിലെ ഖാപ് പഞ്ചായത്ത്
സ്വന്തം ലേഖകന്‍: വിവാഹ ബന്ധം വേര്‍പ്പെടുത്തി സഹോദരങ്ങളായി ജീവിക്കാന്‍ നവ ദമ്പതികളോട് ഹരിയാനയിലെ ഖാപ് പഞ്ചായത്ത്. ഹരിയാനയിലെ ഹിസാര്‍ ജില്ലയിലെ ഖാപ് പഞ്ചായത്താണ് നവദമ്പതികളായ നവീന്‍ കുമാറിനോടും ബബിതയോടും വേര്‍പിരിഞ്ഞ് സഹോദരങ്ങളായി ജീവിക്കാന്‍ ഉത്തരവിട്ടത്. ഇരുവരുടെയും ബന്ധുക്കള്‍ ആലോചിച്ച് നടത്തിയ വിവാഹമാണ് വേര്‍പ്പെടുത്തണമെന്ന് പഞ്ചായത്ത് നിര്‍ദ്ദേശിച്ചിട്ടുള്ളത്. നവീന്‍ സംഘ ഗോത്രയിലെയും ബബിത ബുര ഗോത്രയിലെയും അംഗങ്ങളാണ്. …
ഒടുവില്‍ പോളണ്ടില്‍ നിന്നെത്തിയ മോഹന്‍ലാല്‍ ആരാധകന്‍ ബര്‍ത്തോഷിന്റെ സ്വപ്നം സഫലമായി, ബര്‍ത്തോഷിനു മുന്നില്‍ മുട്ടുകുത്തി സാക്ഷാല്‍ മോഹന്‍ലാല്‍
ഒടുവില്‍ പോളണ്ടില്‍ നിന്നെത്തിയ മോഹന്‍ലാല്‍ ആരാധകന്‍ ബര്‍ത്തോഷിന്റെ സ്വപ്നം സഫലമായി, ബര്‍ത്തോഷിനു മുന്നില്‍ മുട്ടുകുത്തി സാക്ഷാല്‍ മോഹന്‍ലാല്‍
സ്വന്തം ലേഖകന്‍: ഒടുവില്‍ പോളണ്ടില്‍ നിന്നെത്തിയ മോഹന്‍ലാല്‍ ആരാധകന്‍ ബര്‍ത്തോഷിന്റെ സ്വപ്നം സഫലമായി, ബര്‍ത്തോഷിനു മുന്നില്‍ മുട്ടുകുത്തി സാക്ഷാല്‍ മോഹന്‍ലാല്‍. ജന്മനാ ശാരീരിക വളര്‍ച്ച ഇല്ലാത്തതിനാല്‍ ഇലക്ട്രിക് വീല്‍ചെയറിലാണ് ബര്‍ത്തോഷ് മോഹന്‍ലാലിനെ കാണാനെത്തിയത്. തിരുവനന്തപുരം നാലാഞ്ചിറ മാര്‍ ബസേലിയസ് എഞ്ചിനിയറിംഗ് കോളേജില്‍ അവയവദാന സൗഹൃദ ക്യാംപസ് പ്രഖ്യാപനചടങ്ങിനിടെയായിരുന്നു കൂടിക്കാഴ്ച. വീല്‍ചെയറിലെത്തിയ ആരാധകന് മുന്നില്‍ മുട്ടുകുത്തി നിന്നാണ് …
വിതരണത്തിനെത്തിയ കത്ത് കീറിപ്പറത്തി, മലയാളി പോസ്റ്റ്മാന് രണ്ടു വര്‍ഷം തടവും 2000 രൂപ പിഴയും
വിതരണത്തിനെത്തിയ കത്ത് കീറിപ്പറത്തി, മലയാളി പോസ്റ്റ്മാന് രണ്ടു വര്‍ഷം തടവും 2000 രൂപ പിഴയും
സ്വന്തം ലേഖകന്‍: വിതരണത്തിനെത്തിയ കത്ത് കീറിപ്പറത്തി, മലയാളി പോസ്റ്റ്മാന് രണ്ടു വര്‍ഷം തടവും 2000 രൂപ പിഴയും. ഏലൂര്‍ സ്വദേശി സാമുവല്‍ ജോണാണ് മേലധികാരിയുടെ മുന്നില് വച്ച് കത്ത് കീറിയത്. എറണാകുളം അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. സാമുവല്‍ ജോണ്‍ താന്‍ വിതരണം ചെയ്യേണ്ട ഉരുപ്പടികള്‍ വിതരണം ചെയ്യാന്‍ മറ്റൊരു പോസ്റ്റ്മാനെ …
ശ്രീനാരായണ ഗുരു സമൂഹത്തിന്റെ തിന്മകളെ തുടച്ചു നീക്കാന്‍ ശ്രമിച്ചയാളെന്ന് പ്രധാനമന്ത്രി
ശ്രീനാരായണ ഗുരു സമൂഹത്തിന്റെ തിന്മകളെ തുടച്ചു നീക്കാന്‍ ശ്രമിച്ചയാളെന്ന് പ്രധാനമന്ത്രി
സ്വന്തം ലേഖകന്‍: ശ്രീനാരായണ ഗുരു സമൂഹത്തിന്റെ തിന്മകളെ തുടച്ചു നീക്കാന്‍ ശ്രമിച്ചയാളെന്ന് പ്രധാനമന്ത്രി. ശിവഗിരി മഠം സന്ദര്‍ശിച്ച മോദി ശ്രീനാരായണ ഗുരു സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തി. തേക്കിന്‍ കാട് മൈതാനത്തിലെ ബിജെപി പൊതു സമ്മേളനത്തില്‍ പങ്കെടുത്തതിനു ശേഷമാണ് മോദി വര്‍ക്കല ശിവഗിരിയിലെത്തിയത്. സമൂഹത്തിലെ തിന്മകളെ ഇല്ലാതാക്കാന്‍ ശ്രമിച്ചയാളാണ് ശ്രീനാരായണ ഗുരുവെന്ന് മോദി പറഞ്ഞു. ശ്രീനാരായണ ഗുരു …
ശബരിമലയില്‍ കനത്ത മഴ, അയ്യപ്പന്മാര്‍ക്ക് അതീവ ജാഗ്രതാ മുന്നറിയിപ്പ്
ശബരിമലയില്‍ കനത്ത മഴ, അയ്യപ്പന്മാര്‍ക്ക് അതീവ ജാഗ്രതാ മുന്നറിയിപ്പ്
സ്വന്തം ലേഖകന്‍: ശബരിമലയില്‍ കനത്ത മഴ, അയ്യപ്പന്മാര്‍ക്ക് അതീവ ജാഗ്രതാ മുന്നറിയിപ്പ്. കഴിഞ്ഞ ഒരാഴ്ചയായി പെയ്തു കൊണ്ടിരിക്കുന്ന മഴ തിങ്കളാഴ്ചയോടെ ശക്തിപ്രാപിച്ചതാണ് സന്നിധാനത്തും പമ്പയിലും സ്ഥിതി അപകടകരമാക്കിയത്. മഴയെ തുടര്‍ന്ന് പമ്പയിലും പരിസര പ്രദേശങ്ങളിലും അതീല ജാഗ്രതാ മുന്നറിയിപ്പുകള്‍ നല്‍കി. ശക്തമായ മഴ കാരണം മല കയറാന്‍ കഴിയാതെ അയ്യപ്പന്മാര്‍ വലയുകയാണ്. വൈകീട്ടും പുലര്‍ച്ചയും മണിക്കൂറുകളോളം …
ആദ്യം റിപ്പോര്‍ട്ടിംഗ്, പിന്നെ സത്യം, കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ വിമര്‍ശനവുമായി മമ്മൂട്ടി
ആദ്യം റിപ്പോര്‍ട്ടിംഗ്, പിന്നെ സത്യം, കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ വിമര്‍ശനവുമായി മമ്മൂട്ടി
സ്വന്തം ലേഖകന്‍: ആദ്യം റിപ്പോര്‍ട്ടിംഗ്, പിന്നെ സത്യം, കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ വിമര്‍ശനവുമായി മമ്മൂട്ടി. ബിജു രാധാകൃഷ്ണന്റെ സിഡി യാത്രയെ വിടാതെ പിന്തുടര്‍ന്ന് റിപ്പോര്‍ട്ട് ചെയ്ത് മലയാള മാധ്യമങ്ങള്‍ നാണംകെട്ടതിനു തൊട്ടുപുറകെയാണ് വിമര്‍ശനവുമായി മമ്മൂട്ടി രംഗത്തെത്തിയത്. ഫോട്ടോഗ്രാഫര്‍മാര്‍ ഫോട്ടോ എടുക്കുന്നത് പോലെയാണ് ഇപ്പോള്‍ റിപ്പോര്‍ട്ടര്‍മാര്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത് എന്നാണ് മമ്മൂട്ടിയുടെ പരാതി. വാര്‍ത്താ റിപ്പോര്‍ട്ടിംഗില്‍ …
പ്രമുഖ ചിത്രകാരി ഹേമ ഉപാധ്യായയുടേയും അഭിഭാഷകന്റേയും മൃതദേഹങ്ങള്‍ അഴുക്കുചാലില്‍ കണ്ടെത്തി
പ്രമുഖ ചിത്രകാരി ഹേമ ഉപാധ്യായയുടേയും അഭിഭാഷകന്റേയും മൃതദേഹങ്ങള്‍ അഴുക്കുചാലില്‍ കണ്ടെത്തി
സ്വന്തം ലേഖകന്‍: പ്രമുഖ ചിത്രകാരി ഹേമ ഉപാധ്യായയുടേയും അഭിഭാഷകന്റേയും മൃതദേഹങ്ങള്‍ അഴുക്കുചാലില്‍ കണ്ടെത്തി. മുംബൈ കണ്ടിവാലിയിലെ അഴുക്കുചാലില്‍ കാര്‍ഡ്‌ബോര്‍ഡ് പെട്ടിക്കുള്ളില്‍ അടച്ച നിലയിലായിരുന്നു മൃതദേഹങ്ങള്‍. പ്ലാസ്റ്റിക് കയറുകള്‍ കൊണ്ട് കെട്ടി ഭദ്രമാക്കിയ മൃതദേഹങ്ങള്‍ക്ക് രണ്ടു ദിവസത്തെയെങ്കിലും പഴക്കമുണ്ടാകുമെന്നാണ് പോലീസ് നിഗമനം. 2010 ല്‍ ഭര്‍ത്താവും കലാകാരനുമായ ചിന്തന്‍ ഉപാധ്യായയുമായി ഹേമ വിവാഹമോചനത്തിന് കേസ് നല്‍കിയിരുന്നു. 2013 …
മുല്ലപ്പെരിയാര്‍ ജലനിരപ്പ് 142 അടിയിലേക്ക്, ഷട്ടറുകള്‍ തുറക്കുമെന്ന് തമിഴ്‌നാടിന്റെ മുന്നറിയിപ്പ്
മുല്ലപ്പെരിയാര്‍ ജലനിരപ്പ് 142 അടിയിലേക്ക്, ഷട്ടറുകള്‍ തുറക്കുമെന്ന് തമിഴ്‌നാടിന്റെ മുന്നറിയിപ്പ്
സ്വന്തം ലേഖകന്‍: മുല്ലപ്പെരിയാര്‍ ജലനിരപ്പ് 142 അടിയിലേക്ക്, ഷട്ടറുകള്‍ തുറക്കുമെന്ന് തമിഴ്‌നാടിന്റെ മുന്നറിയിപ്പ്. അണക്കെട്ടിലെ വൃഷ്ടി പ്രദേശത്ത് പെയ്യുന്ന ശക്തമായ മഴയില്‍ അണക്കെട്ടിലെ നീരൊഴുക്ക് വര്‍ദ്ധിച്ചതാണ് ജലനിരപ്പ് ഉയരാന്‍ കാരണം. ജലനിരപ്പ് 142 അടിയോട് അടുത്താല്‍ ഷട്ടറുകള്‍ തുറക്കുമെന്ന തമിഴ്‌നാടിന്റെ മുന്നറിയിപ്പ് ഇടുക്കി ജില്ലാ കളക്ടര്‍ക്ക് ലഭിച്ചു. നിലവില്‍ 141.6 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. സെക്കന്റില്‍ …
മന്ത്രിക്കൊപ്പം സെല്‍ഫിയെടുക്കാന്‍ 10 രൂപ, മധ്യപ്രദേശ് മന്ത്രിയുടെ നടപടി വിവാദത്തിലേക്ക്, പ്രചോദനം ബ്രിട്ടീഷ് രാജ്ഞിയോടൊപ്പമുള്ള സെല്‍ഫിയെന്ന് മന്ത്രി
മന്ത്രിക്കൊപ്പം സെല്‍ഫിയെടുക്കാന്‍ 10 രൂപ, മധ്യപ്രദേശ് മന്ത്രിയുടെ നടപടി വിവാദത്തിലേക്ക്, പ്രചോദനം ബ്രിട്ടീഷ് രാജ്ഞിയോടൊപ്പമുള്ള സെല്‍ഫിയെന്ന് മന്ത്രി
സ്വന്തം ലേഖകന്‍: മന്ത്രിക്കൊപ്പം സെല്‍ഫിയെടുക്കാന്‍ 10 രൂപ, മധ്യപ്രദേശ് മന്ത്രിയുടെ നടപടി വിവാദത്തിലേക്ക്. തനിക്കൊപ്പം സെല്‍ഫിയെടുക്കാനും ഷെയ്ക്ക് ഹാന്‍ഡ് നല്‍കാനും ആഗ്രഹമുള്ളവരില്‍ നിന്നും 10 രൂപ ഈടാക്കാനുള്ള മധ്യപ്രദേശിലെ ശിവരാജ്‌സിങ് ചൗഹാന്‍ മന്ത്രിസഭയിലെ ഭക്ഷ്യവകുപ്പ് മന്ത്രി വിജയ് ഷായുടെ തീരുമാനമാണ് വിവാദത്തിനു തിരികൊളുത്തിയത്. മന്ത്രിയുടെ പിതാവ് ദേവി ഷായുടെ പേരിലുള്ള ട്രസ്റ്റിനായി ധനശേഖരണം നടത്തുന്നതിനായാണ് മന്ത്രി …
സൗരയൂഥത്തിന് തൊട്ടടുത്ത് പുതിയ ഗ്രഹം, ബഹിരാകാശ ശാസ്ത്രജ്ഞര്‍ രണ്ടു ചേരിയില്‍
സൗരയൂഥത്തിന് തൊട്ടടുത്ത് പുതിയ ഗ്രഹം, ബഹിരാകാശ ശാസ്ത്രജ്ഞര്‍ രണ്ടു ചേരിയില്‍
സ്വന്തം ലേഖകന്‍: സൗരയൂഥത്തിന് തൊട്ടടുത്ത് പുതിയ ഗ്രഹം, ബഹിരാകാശ ശാസ്ത്രജ്ഞര്‍ രണ്ടു ചേരിയില്‍. പുതുതായി കണ്ടെത്തിയ ഗ്രഹത്തിന്റെ പേരില്‍ ശാസ്ത്ര ലോകത്ത് ആശയക്കുഴപ്പം വര്‍ദ്ധിക്കുകയാണ്. ഇതു ഗ്രഹമാണെന്നും സൗരയൂഥത്തിന്റെ ഭാഗമായി കരുതാമെന്നും ഒരു വിഭാഗം വാദിക്കുമ്പോള്‍ സൗരയൂഥത്തിനു പുറത്തുള്ള തവിട്ട് കുള്ളനാണെന്നാണ് എതിര്‍വാദം. ഭൂമിയില്‍നിന്ന് പ്ലൂട്ടോയിലേക്ക് ഉള്ളതിന്റെ ആറിരട്ടി ദൂരത്തിലാണു വലിയ വസ്തുവിന്റെ സ്ഥാനം. എന്തായാലും …