സ്വന്തം ലേഖകന്‍: ചെന്നൈ വെള്ളപ്പൊക്ക കെടുതിയില്‍ വിതരണം ചെയ്ത ദുരിതാശ്വാസ പാക്കറ്റുകളില്‍ ജയലളിതയുടെ പടം നിര്‍ബന്ധം, ജനങ്ങളെ വെറുപ്പിച്ച് എഐഎഡിഎംകെ. സര്‍ക്കാര്‍ സംരഭങ്ങളിലെല്ലാം അമ്മ എന്ന പേരോ തന്റെ പടമോ പതിക്കുകയെന്നത് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ഒരു ബലഹീനതയാണ്. എന്നാല്‍ ചെന്നൈയെ മുക്കിയ വെള്ളപ്പൊക്ക ദുരിതത്തിനിടയിലും അമ്മയ്ക്ക് പേരുണ്ടാക്കാന്‍ ശ്രമിക്കുന്നത് ആളുകളില്‍ എതിര്‍പ്പിന് ഇടയാക്കിയിട്ടുണ്ട്. പ്രളയത്തില്‍ …
സ്വന്തം ലേഖകന്‍: സമൂഹ മാധ്യമങ്ങള്‍ വഴി ലൈംഗിക ചൂചണം പെരുകുന്നു, സുപ്രീം കോടതി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഫെയ്‌സ്ബുക്ക്, വാട്‌സാപ് പോലുള്ള സമൂഹ മാധ്യമങ്ങള്‍ വഴിയുള്ള ലൈംഗിക ചൂഷണങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഈ വിഷയത്തില്‍ സുപ്രീം കോടതി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് തേടിയത്. കേരളത്തില്‍ ‘കൊച്ചുസുന്ദരികള്‍’ എന്ന ഫെയ്‌സ്ബുക്ക് പേജുമായി …
സ്വന്തം ലേഖകന്‍: വീരേന്ദര്‍ സേവാഗിനെ ബിസിസിഐ ആദരിച്ചു, ക്രിക്കറ്റിലെ മഹാരഥന്മാര്‍ക്കെതിരെ കളിക്കാന്‍ കഴിഞ്ഞത് ഭാഗ്യമെന്ന് സേവാഗ്. ഡല്‍ഹി ഫിറോസ് ഷാ കോട്‌ലയില്‍ ഇന്ത്യ ദക്ഷിണാഫ്രിക്ക അവസാന ടെസ്റ്റ് മത്സരത്തിന് മുന്നോടിയായായിരുന്നു ആദരം. ബി സി സി ഐ സെക്രട്ടറി അനുരാഗ് താക്കൂര്‍ സേവാഗിന് ഉപഹാരം നല്‍കി. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്മാരായ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, സൗരവ് ഗാംഗുലി, …
സ്വന്തം ലേഖകന്‍: പ്രളയ ബാധിത പ്രദേശങ്ങളില്‍ മോദി ആകാശ നിരീക്ഷണം നടത്തുന്ന ചിത്രത്തില്‍ ഫോട്ടോ ഷോപ്പ് നടത്തിയ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ നാണംകെട്ടു. ചെന്നൈയിലെ പ്രളയബാധിത പ്രദേശങ്ങളില്‍ ആകാശനിരീക്ഷണം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രത്തില്‍ ഫോട്ടോഷോപ്പ് നടത്തിയാണ് പി ഐ ബി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. വിമാനത്തില്‍ ഇരുന്ന് മോദി ദുരിതം ബാധിച്ച …
സ്വന്തം ലേഖകന്‍: കാലിഫോര്‍ണിയ കൂട്ടക്കൊല, പുറകില്‍ ദമ്പതിമാരെന്ന് പോലീസ്, പ്രതികളുടെ പേരു വിവരങ്ങള്‍ പുറത്തുവിട്ടു. ഇന്നലെയാണ് യു.എസ്സിലെ കാലിഫോര്‍ണിയയില്‍ ഭിന്നശേഷിക്കാര്‍ക്കായുള്ള സാമൂഹികകേന്ദ്രത്തില്‍ വെടിയുതിര്‍ത്ത് 14 പേരെ കൊലപ്പെടുത്തിയത്. സയ്യദ് റിസ്വാന്‍ ഫറൂഖ് എന്ന 28 കാരന്റെയും തഷ്ഫീന്‍ മാലിക് എന്ന 27 കാരിയുടെയും പേരുകളാണ് പോലീസ് പുറത്തുവിട്ടത്. ഫറൂഖ് യു.എസ്.പൗരനാണെന്നും ഇരുവരും പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായും …
സ്വന്തം ലേഖകന്‍: രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ വിട്ടയക്കില്ല, തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനം സുപ്രീംകോടതി റദ്ദാക്കി. കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലാതെ പ്രതികളെ വിട്ടയക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനം റദ്ദാക്കിയത്. അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റേതാണ് വിധി. ജീവപര്യന്തം തടവ് ജീവിതാവസാനം വരെയാണെന്നും കോടതി വ്യക്തമാക്കി. അഞ്ചംഗ ബെഞ്ചില്‍ മൂന്ന് പേര്‍ ഈ നിലപാടിനെ …
സ്വന്തം ലേഖകന്‍: ഗഗ്‌നം സ്‌റ്റൈല്‍ ഗായകന്റെ പുതിയ ഗാനം ഡാഡി എത്തി, യൂട്യൂബില്‍ ഇതുവരെ കണ്ടത് ഒരു കോടിയിലധികം പേര്‍. ഗഗനം സ്‌റ്റൈല്‍ ഗാനത്തിലൂടെ ലോകപ്രശസ്തനായ ദക്ഷിണ കൊറിയന്‍ പോപ്പ് താരം പിഎസ്വൈയുടെ പുതിയ ആല്‍ബമാണ് ഒരിക്കല്‍ കൂടി ലോകത്തെ ഇളക്കിമറിക്കുന്നത്. പിഎസ്വൈയുടെ പുതിയ ആല്‍ബമായ ഡാഡി ഇതിനോടകം വൈറലായി കഴിഞ്ഞു. പുതിയ ഗാനമായ ഡാഡി …
സ്വന്തം ലേഖകന്‍: വാഗമണില്‍ കന്യാസ്ത്രീയെ കോണ്‍വന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വാഗമണ്‍ ഉളുപ്പുണിയിലെ എസ് എച്ച് കോണ്‍വെന്റിലെ സിസ്റ്റര്‍ സ്‌റ്റെല്ല മരിയയെയാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 35 വയസായിരുന്നു. കോണ്‍വെന്റില്‍ നിന്ന് 20 മീറ്റര്‍ മാത്രം അകലെയാണ് കിണര്‍. കാലത്ത് പ്രാര്‍ഥനയ്ക്കായി സിസ്റ്ററിനെ കാണാതയപ്പോള്‍ നടന്ന തിരച്ചിലിലാണ് കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്. കിണറ്റിനു …
സ്വന്തം ലേഖകൻ: കൂടിയാട്ടം നര്‍ത്തകി മാര്‍ഗി സതി അന്തരിച്ചു, അന്ത്യം തിരുവനന്തപുരത്ത്. തിരുവനന്തപുരം ആര്‍.സി.സി.യില്‍ ചൊവ്വാഴ്ച രാത്രി ഏഴു മണിയോടെയായിരുന്നു അന്ത്യം. ചെറുതുരുത്തി പുതുശ്ശേരി പുത്തില്ലത്ത് വീട്ടില്‍ അംഗമായ മാര്‍ഗി സതി കൂടിയാട്ടത്തിലും നങ്ങ്യാര്‍കൂത്തിലും കേരളത്തിലെ പ്രമുഖ സാന്നിധ്യമായിരുന്നു. ദീര്‍ഘകാലമായി അര്‍ബുദബാധിതയായി ചികിത്സയിലായിരുന്നു. ആഴ്ചകള്‍ക്കു മുമ്പ് അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. കലാമണ്ഡലത്തിലെ പഠനത്തിനുശേഷം …
സ്വന്തം ലേഖകന്‍: മലയാളി സംവിധായകന്‍ ലഡാക്കില്‍ ചിത്രീകരണത്തിനിടെ അതിശൈത്യം മൂലം മരിച്ചു. തൃശൂര്‍ സ്വദേശിയായ യുവ ചലച്ചിത്ര സംവിധായകന്‍ സാജന്‍ കുര്യനാണ് ലഡാക്കില്‍ മരിച്ചത്. 33 വയസ്സായിരുന്നു. ബൈബിളിയോ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സാജന്റെ മരണം. സിനിമാരംഗത്ത് സാജന്‍ സമയ എന്ന പേരില്‍ സുപരിചിതനായിരുന്നു സാജന്‍. ചിത്രീകരണത്തിനിടെ അതിശൈത്യത്തെ തുടര്‍ന്ന് കുഴഞ്ഞുവീണ സാജനെ ഉടന്‍ തന്നെ …