സ്വന്തം ലേഖകന്‍: പാരീസില്‍ ഭൂമിയുടെ നെഞ്ചു തണുപ്പിക്കാന്‍ ലോകനേതാക്കള്‍ ചൂടുപിടിച്ച ചര്‍ച്ചയില്‍. ആഗോളതാപനമാണ് പാരീസില്‍ നടക്കുന്ന ഇരുപത്തൊന്നാമത് യു.എന്‍ കാലാവസ്ഥാ വ്യതിയാന ഉച്ചകോടിയുടെ പ്രധാന വിഷയം. അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്, ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍കല്‍, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങി 150 ഓളം പ്രമുഖ ലോകനേതാക്കള്‍ …
സ്വന്തം ലേഖകന്‍: കര്‍ശന വ്യവസ്ഥകളുമായി ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ വരുന്നു, കേരളത്തില്‍ ഇനി തുമ്മിയാല്‍ ഹര്‍ത്താല്‍ നടക്കില്ല. ഈ നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കാനിരിക്കുന്ന ബില്ല് നിയമമായാല്‍ ഹര്‍ത്താല്‍ വെറും പ്രഖ്യാപനത്തില്‍ ഒതുങ്ങും. നിയമത്തില്‍ പറഞ്ഞിരിക്കുന്ന രീതിയില്‍ മൂന്ന് ദിവസം മുമ്പ് ഹര്‍ത്താല്‍ തീയതി മാധ്യമങ്ങളിലൂടെ ജനങ്ങളെ അറിയിക്കണം. ഹര്‍ത്താല്‍ സംഘടിപ്പിക്കുന്നവര്‍ നിശ്ചിത തുകയും കെട്ടിവയ്ക്കണം. ഹര്‍ത്താല്‍ …
സ്വന്തം ലേഖകന്‍: കാസര്‍ക്കോട് സദാചാര പോലീസ്, അനാശാസ്യം ആരോപിച്ച് കെഎസ്ആര്‍ടിസി ജീവനക്കാരെ കെട്ടിയിട്ട് മര്‍ദ്ദിച്ചു. കാസര്‍ക്കോട് ജില്ലയിലെ ബദിയടുക്കയിലാണ് സദാചാര പോലീസ് വിളയാട്ടം. സ്ത്രീകള്‍ ഉള്‍പ്പെട്ട സംഘമാണ് കഴിഞ്ഞ ദിവസം ആക്രമണം നടത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് വിവരം പുറത്തായത്. കാസര്‍ക്കോട് ഡിപ്പോയിലെ ജീവനക്കാര്‍ക്കാണ് മര്‍ദ്ദനമേറ്റത്. അടുത്തുള്ള വീട്ടില്‍ അനാശാസ്യത്തിനെത്തി എന്നാരോപിച്ചായിരുന്നു …
സ്വന്തം ലേഖകന്‍: ഹരിയാനയിലെ മദ്യക്കടത്ത്, പൊതുവേദിയില്‍ മന്ത്രിയും വനിതാ ഐപിഎസ് ഓഫീസറും തമ്മില്‍ വാക്കേറ്റം, ഓഫീസറെ സ്ഥലം മാറ്റി. ഫത്തേഹാബാദ് ജില്ലാ ഭരണകൂടവും പബ്ലിക്ക് റിലേഷന്‍ വകുപ്പും ചേര്‍ന്ന് നടത്തിയ പരിപാടിയിലാണ് ഹരിയാന ആരോഗ്യമന്ത്രി അനില്‍ വിജ്ജും യുവ ഐപിഎസ് ഉദ്യോഗസ്ഥയായ സംഗീത കാലിയും തമ്മില്‍ കോര്‍ത്തത്. വേദിയില്‍ നിന്ന് ഇറങ്ങിപ്പോകാനുള്ള മന്ത്രിയുടെ വാക്ക് അനുസരിക്കാതിരുന്നതിനെ …
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ റയില്‍വേയില്‍ ഇപ്പോ ചോദിച്ചോ ഇപ്പോ കിട്ടും, സഹായം അഭ്യര്‍ഥിച്ച് റയില്‍ മന്ത്രിക്ക് യുവതിയുടെ ട്വീറ്റ്, ഉടനടി സഹായം. കേന്ദ്ര റയില്‍വേ മന്ത്രിയായ സുരേഷ് പ്രഭുവിന്റെ ട്വിറ്റര്‍ അക്കൗണ്ടാണ് ഒരു ട്രെയിന്‍ യാത്രക്കാരിയുടെ സഹായത്തിനെത്തിയത്. വെള്ളിയാഴ്ച മഹാരാഷ്ട്രയിലൂടെ ഒരു ട്രെയിനില്‍ ഒറ്റയ്ക്ക് സഞ്ചരിക്കുകയായിരുന്നു യുവതി. അടുത്തിരിക്കുന്ന ആള്‍ തന്നെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നതായി ഇവര്‍ …
സ്വന്തം ലേഖകന്‍: പത്തു വര്‍ഷം മുമ്പ് ലോകകപ്പ് നേടിയ ഇന്ത്യന്‍ ക്രിക്ക്റ്റ് ടീമിലെ അംഗം, ഇന്ന് സമോസ വില്‍പ്പനക്കാരന്‍, ഒരു ക്രിക്കറ്റ് താരത്തോട് നമ്മള്‍ ചെയ്യുന്നത്. പത്ത് വര്‍ഷം മുമ്പ് ബധിര മൂക ലോകകപ്പ് നേടിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ അംഗമായിരുന്ന ഇമ്രാന്‍ ഷെയ്ഖാണ് ജീവിക്കാനായി സമൂസയും കച്ചോരിയും വില്‍ക്കുന്നുത്. 2005 ലെ ബധിര മൂക …
സ്വന്തം ലേഖകന്‍: ബസില്‍ കുഴഞ്ഞുവീണ സഹയാത്രികയെ മറ്റാരും മുന്നോട്ടു വരാതിരുന്നപ്പോള്‍ ഒറ്റക്ക് ആശുപത്രിയിലെത്തിച്ച് ജീവന്‍ രക്ഷിച്ച കോളേജ് വിദ്യാര്‍ഥിനി താരമാകുന്നു. താന്‍ യാത്ര ചെയ്യുന്ന ബസില്‍ കുഴഞ്ഞുവീണ മുന്‍ പരിചയമില്ലാത്ത സ്ത്രീയെ ബസ് ജിവനക്കാരും സഹ യാത്രക്കാരും അവഗണിച്ചപ്പോള്‍ വിദ്യാര്‍ഥിനി ബസ് നിര്‍ത്തിച്ച് സ്ത്രീയെ ആശുപത്രിയിലാക്കുകയായിരുന്നു. തൃശ്ശൂര്‍ പഴുവില്‍ കിഴുപ്പിള്ളിക്കര സ്വദേശിനിയും കേരളവര്‍മ്മ കോളേജിലെ ഡിഗ്രി …
സ്വന്തം ലേഖകന്‍: നാഗ്പൂര്‍ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് ആശ്വാസ ജയവും പരമ്പരയും, അശ്വിന് 13 വിക്കറ്റ്. ട്വന്റി 20യും ഏകദിനവും തോറ്റമ്പിയ ഇന്ത്യക്ക് പുതുജീവന്‍ നല്‍കുന്നതായി ടെസ്റ്റ് ജയം. 124 റണ്‍സിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ തോല്‍പിച്ചത്.ഒപ്പം പരമ്പരയും ഇന്ത്യ സ്വന്തമാക്കി. മൊഹാലിയില്‍ നടന്ന ആദ്യ ടെസ്റ്റ് ഇന്ത്യ 108 റണ്‍സിന് ജയിച്ചിരുന്നു. ബെംഗളൂരുവിലെ രണ്ടാം ടെസ്റ്റ് …
സ്വന്തം ലേഖകന്‍: ഇന്ത്യയിലെ ഒന്നാം നമ്പര്‍ ഭീകര സംഘടനയാണ് ആര്‍എസ്എസ് എന്ന് മഹാരാഷ്ട്ര മുന്‍ ഐജി, പതിമൂന്നോളം തീവ്രവാദ കേസുകളില്‍ സംഘടനക്ക് പങ്കെന്നും വെളിപ്പെടുത്തല്‍. കൊല്‍ക്കത്തയില്‍ നടന്ന ഒരു ചടങ്ങിലാണ് മുന്‍ ഐജി എസ്എം മുഷ്‌റിഫ് ഇക്കാര്യം പറഞ്ഞത്. പതിമൂന്നോളം തീവ്രവാദ കേസുകളില്‍ ആര്‍എസ്എസ് പ്രവര്‍ത്തരകുടെ പങ്ക് കണ്ടെത്തിയതായും മുഷ്‌റിഫ് പറയുന്നു. ആര്‍ഡിഎക്‌സ് ഉള്‍പ്പടെയുള്ളവ ഇവര്‍ …
സ്വന്തം ലേഖകന്‍: ഐഎസ്എല്ലില്‍ സമനിലയോടെ കേരളാ ബ്ലാസ്റ്റേര്‍സിന്റെ കുതിപ്പിന് അവസാനം, ലീഗിന് പുറത്ത്. നിര്‍ണായക മത്സരത്തില്‍ മുംബൈ എഫ്.സിക്കെതിരെ സമനില വഴങ്ങേണ്ടി വന്നതോടെയാണ് കേരളത്തിന്റെ സെമിഫൈനല്‍ സ്വപ്‌നങ്ങള്‍ അവസാനിച്ചത്. കളിയുടെ 25 മത്തെ മിനിട്ടില്‍ യുവാന്‍ അഗ്വിലേറ മുംബൈയ്ക്ക് വേണ്ടി ഗോള്‍ നേടിയപ്പോള്‍ 88 മത്തെ മിനിട്ടില്‍ അന്റോണിയോ ജര്‍മെയ്ന്‍ കേരളത്തിന്റെ സമനില ഗോള്‍ നേടി. …