സ്വന്തം ലേഖകന്‍: എയര്‍ലൈന്‍ കാര്‍ഗോയില്‍ നിന്ന് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച് ഓണ്‍ലൈന്‍ കടകളില്‍ വില്‍ക്കുന്ന സംഘം പിടിയില്‍. ഇറക്കുമതി ചെയ്യുന്ന മൊബൈലുകള്‍ മോഷ്ടിച്ച് ഓണ്‍ലൈന്‍ സൈറ്റുകളില്‍ വിറ്റഴിക്കുന്നയാണ് സംഘത്തിന്റെ രീതി. 40 ലക്ഷംരൂപ വിലവരുന്ന 209 ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. 22 ഓളംഫോണുകള്‍ ഓണ്‍ലൈന്‍ സൈറ്റുകളില്‍നിന്ന് വാങ്ങിയവരില്‍ നിന്നാണ് കണ്ടെടുത്തത്. മൈസൂര്‍, ബംഗലൂരു, മുംബൈ, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ …
സ്വന്തം ലേഖകന്‍: ഇന്ത്യ തോറ്റുതൊപ്പിയിട്ടു, കാണികള്‍ മൈതാനം കൈയ്യേറി, ദക്ഷിണാഫ്രിക്കക്ക് പരമ്പര. ദക്ഷിണാഫ്രിക്കക്കെതിരായ ഗാന്ധിമണ്ടേല പരമ്പരയിലെ രണ്ടാം ട്വന്റി20 മത്സരത്തില്‍ നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ ദക്ഷിണാഫ്രിക്കക്ക് ജയവും പരമ്പരയും. ആറു വിക്കറ്റിനാണ് അവര്‍ ഇന്ത്യയെ തോല്‍പ്പിച്ചത്. ഇതോടെ മൂന്നു മല്‍സരങ്ങളടങ്ങിയ പരമ്പര ദക്ഷിണാഫ്രിക്ക സ്വന്തമാക്കി. ഇന്ത്യയുടെ ഉഴപ്പന്‍ കളിയില്‍ ക്ഷമ നശിച്ച കാണികള്‍ ഗ്രൗണ്ടിലേക്ക് കുപ്പികള്‍ വലിച്ചെറിഞ്ഞതിനെത്തുടര്‍ന്ന് …
സ്വന്തം ലേഖകന്‍: പ്രവാസികള്‍ക്ക് ഡിജിറ്റല്‍ ഇന്ത്യയുടെ സമ്മാനം, തുണയാകാന്‍ മൊബൈല്‍ ആപ്പ്. ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമായി പ്രവാസികളായ ഇന്ത്യന്‍ തൊഴിലാള്‍ക്കായി ദുബായി ഇന്ത്യന്‍ കോണ്‍സുലേറ്റ് മൊബൈല്‍ ആപ്ലിക്കേഷന്‍ വികസിപ്പിച്ചതായി കോണ്‍സുല്‍ ജനറല്‍ അനുരാഗ് ഭൂഷണ്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആന്‍ഡ്രോയിഡിലും ഐ ഒ എസിലും പ്രവര്‍ത്തിക്കുന്ന ആപ്ലിക്കേഷനാണിത്. തൊഴിലാളികള്‍ക്ക് പ്രയാസകരമായ അനുഭവങ്ങള്‍ ഉണ്ടെങ്കില്‍ ആപ്ലിക്കേഷനിലൂടെ കോണ്‍സുലേറ്റിനെ അറിയിക്കാന്‍ …
സ്വന്തം ലേഖകന്‍: മൂന്നുദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിന് ജര്‍മന്‍ ചാന്‍സലര്‍ ആംഗേല മെര്‍ക്കല്‍ ഇന്ത്യയില്‍, മോദിയുമായി കൂടിക്കാഴ്ച നടത്തും. ഇന്ത്യയും ജര്‍മനിയും തമ്മില്‍ സര്‍ക്കാര്‍ തലത്തില്‍ മൂന്നാംവട്ട ചര്‍ച്ചകള്‍ക്കായാണ് മെര്‍ക്കല്‍ എത്തിയത്. വ്യവസായ പ്രമുഖരടക്കമുള്ള ഉന്നതതല പ്രതിനിധി സംഘവും ജര്‍മന്‍ ചാന്‍സലറോടൊപ്പമുണ്ട്. ഏപ്രിലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജര്‍മന്‍ സന്ദര്‍ശനത്തിന്റെ തുടര്‍ ചര്‍ച്ചകളാണ് സന്ദര്‍ശനത്തിന്റെ പ്രധാന അജന്‍ഡ. …
സ്വന്തം ലേഖകന്‍: ഐ.എസ്.എല്‍ രണ്ടാം മത്സരത്തില്‍ എഫ് സി ഗോവ രണ്ടു ഗോളുകള്‍ക്ക് ഡല്‍ഹി ഡൈനാമോസിനെ കെട്ടുകെട്ടിച്ചു. സീസണിലെ രണ്ടാം മത്സരത്തില്‍ എഫ്.സി ഗോവയ്ക്ക് ജയം. ഡല്‍ഹി ഡൈനാമോസിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. ആദ്യ പകുതിയില്‍ തന്നെ ഗോവ ഇരുഗോളുകളും നേടിയിരുന്നു. മൂന്നാം മിനിട്ടില്‍ എസ്.ചക്രബര്‍ത്തിയും 45ആം മിനിട്ടില്‍ റെയ്‌നാള്‍ഡോയുമാണ് വിജയഗോളുകള്‍ നേടിയത്. രണ്ടാം …
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് ചെന്നൈയില്‍ വര്‍ണാഭമായ തുടക്കം, ആദ്യ മല്‍സരത്തില്‍ ചെന്നൈയിന്‍ എഫ്.സിയെ അത്‌ലിറ്റികോ ഡി കൊല്‍ക്കത്ത തോല്‍പ്പിച്ചു. ഐ.എസ്.എല്‍. ഫുട്‌ബോളിന്റെ രണ്ടാം സീസണ് ചെന്നൈയില്‍ തുടക്കമായി. വൈകിട്ട് ആറരയ്ക്ക് ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലാണ് ഉദ്ഘാടന ചടങ്ങുകള്‍ നടന്നത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, അമിതാഭ് ബച്ചന്‍, ജയാബച്ചന്‍, അഭിഷേക് ബച്ചന്‍, ഐശ്വര്യാ റായ്, …
സ്വന്തം ലേഖകന്‍: കുവൈത്തിലേക്കുള്ള ഉദ്യോഗര്‍ത്ഥികളുടെ മെഡിക്കല്‍ ടെസ്റ്റ് ഫീസ് കുറക്കില്ലെന്ന് ഖദാമത്ത്, പ്രതിഷേധം ശക്തം. മെഡിക്കല്‍ ടെസ്റ്റ് നടത്തുന്നതിനായി 12,000 രൂപ ഫീസ് ഈടാക്കുന്നത് കുറക്കാനാകില്ലെന്ന് മുംബൈയിലെ കുവൈത്ത് കോണ്‍സുലേറ്റില്‍ ഖദാമത്ത് മേധാവിയും കൗണ്‍സില്‍ ജനറലും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ഖദാമത്ത് അധികൃതര്‍ വ്യക്തമാക്കി. നേരത്തെ ഗാംക ഏജന്‍സി 3700 രൂപയ്ക്ക് നടത്തിയിരുന്ന പരിശോധനയക്കാണ് ഖദാമത്ത് …
സ്വന്തം ലേഖകന്‍: ഡല്‍ഹിയില്‍ ബീഫ് കഴിച്ചതിന്റെ പേരില്‍ മധ്യവയസ്‌കനെ കൊന്നവര്‍ക്കെതിരെ ഇസ്ലാമിക് സ്റ്റേറ്റിന്റെ ട്വിറ്റര്‍ സന്ദേശം, കൊല നടത്തിയവരെ വകവരുത്തുമെന്ന് ഭീഷണി. ബീഫിനെതിരെ ശബ്ദമുയര്‍ത്തുന്നവര്‍ ഇനിയൊന്നു ശ്രദ്ധിച്ചോളൂ. നിങ്ങളെ വകവരുത്താന്‍ തീവ്രവാദികള്‍ പുറകിലുണ്ട് എന്നാണ് സന്ദേശം. ബീഫ് കഴിച്ചെന്ന് ആരോപിച്ച് ദില്ലിക്കടുത്തുള്ള ദാദ്രി ഗ്രാമത്തില്‍ മധ്യവയസ്‌കനെ കൊന്നതിനുള്ള പ്രതികാരമാണ് ഐസിസ് ട്വിറ്ററില്‍ കുറിച്ചത്. കൊന്നവരെ വകവരുത്തുമെന്ന …
സ്വന്തം ലേഖകന്‍: ധര്‍മ്മശാല ട്വന്റി20, ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കക്ക് ഏഴു വിക്കറ്റ് ജയം, രോഹിത് ശര്‍മക്ക് സെഞ്ച്വറി. ഇന്ത്യയുയര്‍ത്തിയ 200 റണ്‍സിന്റെ വിജയലക്ഷ്യം 19.4 ഓവറില്‍ ഏഴു വിക്കറ്റുകള്‍ ബാക്കി നിര്‍ത്തി ദക്ഷിണാഫ്രിക്ക മറികടന്നു. ഓപ്പണര്‍മാരായ ഡിവില്ലിയേഴ്‌സും അംലയും ചേര്‍ന്ന് തുടക്കമിട്ട ആക്രമണത്തിന് ഡുമിനി, ബെഹര്‍ദീന്‍ സഖ്യം അടിത്തറയിട്ടതോടെ ദക്ഷിണാഫ്രിക്കക്ക് അനായാനം ജയമൊരുങ്ങി. ഇന്ത്യയ്ക്കായി അരങ്ങേറ്റക്കാരന്‍ ശ്രീനാഥ് …
സ്വന്തം ലേഖകന്‍: എയര്‍ടെല്ലിന്റെ 4ജി പരസ്യം തെറ്റിദ്ധരിപ്പിക്കുന്നത്, പിന്‍വലിക്കാന്‍ ഉത്തരവ്പ. ‘എയര്‍ടെല്ലിനെക്കാള്‍ വേഗതയുള്ള നെറ്റ് വര്‍ക്കാണ് നിങ്ങളുടേതെങ്കില്‍ ആജീവനാന്ത മൊബൈല്‍ ഡാറ്റാ ബില്‍ ഫ്രീ’ എന്ന് അവകാശപ്പെടുന്ന പരസ്യമാണ് വിവാദമായത്. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിയ്ക്കുന്ന തരത്തിലുള്ളതായിരുന്നു പരസ്യം. ഒരു ഉപഭോക്താവ് നല്‍കിയ പരാതിയിലാണ് പരസ്യം പിന്‍വലിയ്ക്കാന്‍ ഉത്തരവായത്. എയര്‍ടെല്ലിനെക്കാള്‍ വേഗതയുള്ള നെറ്റ് വര്‍ക്കാണ് നിങ്ങള്‍ ഉപയോഗിയ്ക്കുന്നതെങ്കില്‍ നിങ്ങളുടെ …