സ്വന്തം ലേഖകന്‍: കണ്ണന്‍ ദേവനുപുറമേ ഹാരിസന്‍ തോട്ടത്തിലെ തൊഴിലാളികളും സമരത്തില്‍, ഭൂമി പിടിച്ചെടുക്കുമെന്ന് സമരക്കാര്‍. ഹാരിസണ്‍ പ്ലാന്റേഷനിലെ തൊഴിലാളികള്‍ നടത്തുന്ന സമരം രണ്ടാംഘട്ടത്തിലേക്ക് കടക്കുമ്പോള്‍ രാപ്പകല്‍ സത്യാഗ്രഹത്തിനു പുറമേ ഭൂമി പിടിച്ചെടുക്കല്‍ സമരത്തിന് തയ്യാറാകാന്‍ സമരക്കാര്‍ ആഹ്വാനം ചെയ്തു. ആവശ്യങ്ങള്‍ അംഗീകരിക്കാനാകില്ലെന്ന് കമ്പനി മാനേജ്‌മെന്റ് അറിയിച്ചതോടെയാണ് തൊഴിലാളികള്‍ കടുത്ത നടപടികളിലേക്ക് നീങ്ങുന്നത്. സൂര്യനെല്ലിയിലെ ഹാരിസണ്‍ പ്ലാന്റേഷനിലെ …
സ്വന്തം ലേഖകന്‍: ശ്രീലങ്കയില്‍ നടന്നത് ക്രൂരതയുടെ തേര്‍വാഴ്ചയെന്ന് ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ സമിതിയുടെ റിപ്പോര്‍ട്ട്. ശ്രീലങ്കന്‍ സേനയും എല്‍.ടി.ടി.ഇ.യും തമ്മില്‍ നടന്ന രണ്ടര പതിറ്റാണ്ടിലേറെ നീണ്ടുനിന്ന യുദ്ധത്തില്‍ ഇരുപക്ഷവും പരസ്പരം കൊടുംക്രൂരതകള്‍ ചെയ്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കുറ്റകൃത്യങ്ങളുടെ വിചാരണക്ക് പ്രത്യേക കോടതി രൂപവത്കരിക്കാന്‍ സമിതി നിര്‍ദ്ദേശം നല്‍കി. യുദ്ധം കഴിഞ്ഞിട്ടും വിമര്‍ശകരെയും എതിരാളികളെയും സര്‍ക്കാര്‍ നിര്‍ദയം അടിച്ചമര്‍ത്തി. …
സ്വന്തം ലേഖകന്‍: നേപ്പാള്‍ വനിതകളെ ലൈംഗിക അടിമകളാക്കിയ സൗദി നയതന്ത്രജ്ഞന്‍ ഇന്ത്യ വിട്ടതായി റിപ്പോര്‍ട്ട്. രണ്ട് നേപ്പാള്‍ സ്വദേശിനികളെ ലൈംഗിക അടിമകളാക്കിയ സൗദി നയതന്ത്രജ്ഞന്‍ രാജ്യം വിട്ടെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. നയതന്ത്ര പ്രതിനിധിയായ ഒന്നാം സെക്രട്ടറി മാജിദ് ഹസന്‍ അഷൂര്‍ രാജ്യം വിട്ടതായാണ് വിദേശ കാര്യ വക്താവ് വികാസ് സ്വരൂപ് അറിയിച്ചത്. വിയന്ന കണ്‍വെന്‍ഷനിലെ …
സ്വന്തം ലേഖകന്‍: അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ മാര്‍പാപ്പയെ വധിക്കാനുള്ള രഹസ്യ പദ്ധതി തകര്‍ത്തതായി റിപ്പോര്‍ട്ട്. അടുത്തയാഴ്ച ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അമേരിക്കന്‍ പര്യടനത്തിനിടയില്‍ അദ്ദേഹത്തെ വധിക്കുവാനുള്ള രഹസ്യപദ്ധതി യുഎസ് രഹസ്യപൊലീസ് തകര്‍ത്തതായി ജര്‍മന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. യുഎസിലെ ടെക്‌സസില്‍ നിന്നുള്ള ജനപ്രതിനിധിയെ ഉദ്ധരിച്ചാണ് ജര്‍മന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പര്യടനത്തിനിടയില്‍ മാര്‍പാപ്പ ജനമധ്യത്തിലേക്ക് ഇറങ്ങിച്ചെല്ലുന്ന …
ലിബറല്‍ പാര്‍ട്ടി അധ്യക്ഷസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ടോണി അബട്ടിന് സ്ഥാനം നഷ്ടമായി. തെരഞ്ഞെടുപ്പില്‍ ക്യാബിനറ്റ് മന്ത്രി മാല്‍കം ടേണ്‍ബുള്ളാണ് അബട്ടിനെ പരാജയപ്പെടുത്തിയത്.
മൂന്നാറിലെ ഐതിഹാസികമായ തൊഴിലാളി സമരം ഒത്തുതീര്‍ന്നു. 20 ശതമാനം ബോണസ് എന്ന തൊഴിലാളികളുടെ ആവശ്യം സര്‍ക്കാര്‍ ഇടപെട്ട് നടത്തിയ ചര്‍ച്ചയില്‍ കമ്പനി അംഗീകരിച്ചതോടെയാണ് സമരം ഒത്തുതീര്‍പ്പായത്. കഴിഞ്ഞ ഒന്‍പത് ദിവസമായി തൊഴിലാളി സ്ത്രീകള്‍ മൂന്നാര്‍ ടൗണ്‍ ഉപരോധിച്ച് സമരം നടത്തുകയായിരുന്നു.
ബോണസ് ഏകപക്ഷീയമായാണ് വെട്ടിക്കുറച്ചത്. ഇതിന് ന്യായീകരണമില്ല. തൊഴിലാളികള്‍ ആവശ്യപ്പെടുന്ന പത്ത് ശതമാനം വര്‍ദ്ധനയെന്നത് മൂവായിരം രൂപ മാത്രമാണ്.
മധ്യപ്രദേശിലെ ജബുവ ജില്ലയില്‍ ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 90 ആയി. കെട്ടിടം തകര്‍ന്ന് വീണും മറ്റുമാണ് കൂടുതല്‍ ആളുകളും മരിച്ചത്.
സ്വന്തം ലേഖകന്‍: പ്രാവാചകനെ ജീവിതം സിനിമയാക്കി, എ ആര്‍ റഹ്മാനും മാജിദ് മജീദിക്കും എതിരെ ഫത്‌വ. മുംബൈ ആസ്ഥാനമായുള്ള സുന്നി മുസ്‌ലിം സംഘടന റാസാ അക്കാദമിയാണ് ഇരുവര്‍ക്കുമെതിരെ ഫത്‌വ പുറപ്പെടുവിച്ചത്. ഓസ്‌കര്‍ പുരസ്‌കാര ജേതാവായ ഇന്ത്യന്‍ സംഗീതജ്ഞന്‍ എ.ആര്‍. റഹ്മാനും ഇറാനിയന്‍ ചലച്ചിത്ര സംവിധായകനായ മജീദി മജീദിയ്ക്കുമെതിരെ ഫത്‌വ ചലച്ചിത്രലോകത്തിന് ഞെട്ടലായി. . പ്രവാചകന്‍ മുഹമ്മദ് …
സ്വന്തം ലേഖകന്‍: മൂന്നാറില്‍ കണ്ണന്‍ ദേവന്‍ തോട്ടം തൊഴിലാളി സമരം എട്ടാം ദിവസത്തിലേക്ക്, രാഷ്ട്രീയക്കാരെ തുരത്തിയോടിച്ച് സമരക്കാര്‍. ബോണസ്, ശമ്പള പ്രശ്‌നം പരിഹരിക്കണം എന്നാവശ്യപ്പെട്ടാണ് കണ്ണന്‍ ദേവന്‍ ഹില്‍ പ്ലൂന്റേഷന്‍ കമ്പനി (കെ.ഡി.എച്ച്.പി.) തൊഴിലാളികള്‍ സമരം നടത്തുന്നത്. സമരത്തിനു എത്തിയ ദേവികുളം എംഎല്‍എ എസ് രാജേന്ദ്രനെ സമരക്കാര്‍ വിരട്ടി ഓടിച്ചു.രാഷ്ട്രീയക്കാരെ സമരത്തിലേക്ക് കടത്തില്ലെന്ന് തൊഴിലാളികള്‍ പറഞ്ഞു.അതേസമയം …