സ്വന്തം ലേഖകന്‍: മക്ക ഹറം പള്ളി അപകടം, മരണം 107 ആയി, മരിച്ചവരില്‍ പാലക്കാട് സ്വദേശിനിയും. ശക്തമായ കാറ്റിലും മഴയിലും മക്കയിലെ ഹറം പള്ളിയില്‍ ക്രെയിന്‍ തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ 200 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പാലക്കാട് കല്‍മണ്ഡപം മീനാനഗര്‍ പത്താംനമ്പര്‍ വീട്ടില്‍ മുഹമ്മദ് ഇസ്മയിലിന്റെ ഭാര്യ തത്തമംഗലം സ്വദേശിനി മൂമിനയാണ് മരിച്ചത്. മുഹമ്മദ് ഇസ്മയിലിനൊപ്പം …
സ്വന്തം ലേഖകന്‍: നേതാജി സുഭാഷ് ചന്ദ്രബോസുമായി ബന്ധപ്പെട്ട രഹസ്യ ഫയലുകള്‍ പുറത്തുവിടുമെന്ന് മമതാ ബാനര്‍ജി. പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ കൈവശമുള്ള 64 നേതാജി ഫയലുകള്‍ സെപ്റ്റംബര്‍ 18 ന് പുറത്തുവിടുമെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി ഒരു പ്രമുഖ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. നേതാജിയുമായി ബന്ധപ്പെട്ടുള്ള നിഗൂഢത ഇപ്പോഴും അതേപടി തുടരുകയാണ്. അതുകൊണ്ടുതന്നെ ഈ നിഗൂഢത നീക്കുന്നതിന് …
സ്വന്തം ലേഖകന്‍: 2006 മുംബൈ സ്‌ഫോടനക്കേസില്‍ 12 പേര്‍ കുറ്റക്കാരെന്ന് കണ്ടെത്തി, പ്രതികള്‍ ‘സിമി’ പ്രവര്‍ത്തകരെന്ന് ആരോപണം. പ്രതികളില്‍ അഞ്ചുപേര്‍ക്കെതിരെ വധശിക്ഷവരെ ലഭിക്കാവുന്ന കുറ്റങ്ങളാണു ചുമത്തിയിരിക്കുന്നത്. ശിക്ഷ പ്രഖ്യാപിക്കുന്നതിനു മുന്നോടിയായുള്ള വാദം കേള്‍ക്കല്‍ തിങ്കളാഴ്ച തുടങ്ങും. ഇന്ത്യന്‍ ശിക്ഷാനിയമം, സ്‌ഫോടകവസ്തു നിയമം, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള നിയമം, പൊതുമുതല്‍ നശിപ്പിക്കല്‍ വിരുദ്ധ നിയമം, ഇന്ത്യന്‍ റയില്‍വേ …
സ്വന്തം ലേഖകന്‍: ‘എന്നെ കുരിശിലേറ്റി ഗുരുവിനെ വെറുതെ വിടൂ’, സിപിഎമ്മിനോട് വികാരാധീനനായി വെള്ളാപ്പള്ളി നടേശന്‍. പാര്‍ട്ടിക്കാര്‍ക്കു കലി തീരുന്നില്ലെങ്കില്‍ തന്നെ കുരിശിലേറ്റിക്കൊള്ളൂ എന്നും വിശ്വഗുരുവായി ആരാധിക്കുന്ന ശ്രീനാരായണ ഗുരുദേവനെ വെറുതെ വിടൂ എന്നുമായിരുന്നു വൈക്കം ഉല്ലലയില്‍ ശ്രീനാരായണഗുരു കണ്ണാടി പ്രതിഷ്ഠ നടത്തിയ ഓങ്കാരേശ്വര ക്ഷേത്രത്തിലെ പ്രാര്‍ഥന പന്തല്‍ ഉദ്ഘാടനം ചെയ്ത് എസ്!എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയുടെ …
സ്വന്തം ലേഖകന്‍: ഷാര്‍ജയില്‍ വഴിയോര കച്ചവടക്കാരെ തുരത്താന്‍ നഗരസഭയുടെ വലവീശല്‍, വില്‍പ്പന സാധനങ്ങള്‍ പിടിച്ചെടുത്തു. ഉപയോഗിച്ച വസ്തുക്കളും വിവിധതരം ഭക്ഷണ സാധനങ്ങളും ഇലക്‌ട്രോണിക് ഉപകരണങ്ങളും കൂട്ടിയിട്ടു വില്‍പ്പന്‍ നടത്തുന്ന വഴിയോര കച്ചവടക്കാരാണ് പിടിയിലായത്. 30 നഗരസഭാ ഉദ്യോഗസ്ഥരും 20 തൊഴിലാളികളുമടങ്ങുന്ന സംഘം പരിശോധന നടത്തി സാധനങ്ങള്‍ പിടിച്ചെടുത്തു. റെഡിമെയ്ഡ് വസ്ത്രങ്ങള്‍, ബാഗുകള്‍, വാച്ചുകള്‍, പഴംപച്ചക്കറികള്‍, സൗന്ദര്യ …
സ്വന്തം ലേഖകന്‍: കുടിയേറ്റക്കാരെ ചവിട്ടിമെതിക്കുന്ന ചിത്രം വൈറലായി, ഹംഗറിക്കാരിയായ മാധ്യമ പ്രവര്‍ത്തകയുടെ ജോലി പോയി. പൊലീസിനെ ഭയന്നു കുട്ടിയുമായി ഓടുകയായിരുന്ന കുടിയേറ്റക്കാരനെയാണ് ടിവി ക്യാമറയുമായെത്തിയ യുവതി ചവിട്ടി വീഴ്ത്തിയത്. ഒരു പെണ്‍കുട്ടിയെയും തട്ടിവീഴ്ത്തി. ഈ ചിത്രങ്ങള്‍ ഇന്റര്‍നെറ്റിലും സമൂഹമാധ്യമങ്ങളിലും പ്രചരിച്ചതോടെ യുവതി ജോലി ചെയ്തിരുന്ന സ്വകാര്യ ചാനല്‍ അവരെ പിരിച്ചു വിടുകയായിരുന്നു. അതേസമയം അഭയാര്‍ഥികളെ വിവിധ …
സ്വന്തം ലേഖകന്‍: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു, മോദിക്കും നിതീഷ് കുമാറിനും നിര്‍ണായക പോരാട്ടം. അഞ്ചു ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. ഒക്ടോബര്‍ 12, ഒക്ടോബര്‍ 16, ഒക്ടോബര്‍ 28, നവംബര്‍ ഒന്ന്, നവംബര്‍ അഞ്ച് എന്നിങ്ങനെയാണ് അഞ്ച് ഘട്ടങ്ങള്‍. വോട്ടെണ്ണല്‍ നവംബര്‍ എട്ടിന് നടക്കും. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. …
റാന്നി:സഹോദരന്റ്‌റെ കുഞ്ഞിന്റ്‌റെ മാമ്മോദീസയും സ്വന്തം പിറന്നാളും ആഘോഷിക്കാന്‍ ഘ്രസ്വ അവധിക്കു സൌദിയില്‍ നിന്നും നാട്ടിലെത്തിയ യുവാവിനെ അയല്‍വാസി കല്ലെറിഞ്ഞു കൊന്നു.ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് റാന്നിക്ക് സമീപം നാട്ടുകാരെ ഒന്നടങ്കം നടുക്കിയ ദാരുണമായ സംഭവം നടന്നത്. റാന്നി അങ്ങാടി ചെട്ടിമുക്ക് ഇടപ്പറമ്പില്‍ റോജി ഇ. തോമസാണ് വളരെ പ്രാകൃതമായ രീതിയില്‍ കൊല ചെയ്യപ്പെട്ടത്.അതിരുതര്‍ക്കത്തെ തുടര്‍ന്നുണ്ടായ കശപിശയാണ് സംഭവത്തിലേക്ക് നയിച്ചത് …
സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് എയര്‍വെയ്‌സ് വിമാനത്തില്‍ പറന്നുയരും മുമ്പ് തീ, വന്‍ ദുരന്തം ഒഴിവായി. അമേരിക്കയിലെ മക്കാരന്‍ വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലേക്കുള്ള ബ്രിട്ടീഷ് എയര്‍വെയ്‌സ് വിമാനത്തിലാണ് പറന്നുയരുന്നതിന് തൊട്ടുമുമ്പ് തീ കണ്ടത്. ഉടന്‍ തന്നെ യാത്രക്കാരെ ഒഴിപ്പിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഏഴ് പേര്‍ക്ക് നിസാര പരിക്കേറ്റു. ബോയിംഗ് 777 വിഭാഗത്തില്‍പ്പെട്ട ബ്രീട്ടീഷ് എയര്‍വെയ്‌സ് 2276 …
സ്വന്തം ലേഖകന്‍: ഗ്രീക്ക് ദ്വീപുകളില്‍ മുപ്പതിനായിരത്തോളം അനധികൃത കുടിയേറ്റക്കാര്‍ ഉണ്ടെന്ന് യുഎന്‍. വെറും 85,000 മാത്രം ജനസംഖ്യയുള്ള ലെസ്‌ബോസ് ദ്വീപിലാണ് ഇവരില്‍ പകുതി പേരും തമ്പടിച്ചിരിക്കുന്നത്. ദ്വീപുകളില്‍നിന്ന് സമ്പന്ന യൂറോപ്യന്‍ രാജ്യങ്ങളായ ജര്‍മനി, ഓസ്ട്രിയ, സ്വീഡന്‍ എന്നിവി!ടങ്ങളിലേക്കെത്തുക എന്നതാണ് അഭയാ!ര്‍ഥികളുടെ ലക്ഷ്യം. 7000 അഭയാര്‍ഥികള്‍ തിങ്കളാഴ്ച ഗ്രീസില്‍നിന്നു മാസിഡോണിയയില്‍ എത്തിയതായി യുഎന്‍ വക്താവ് പറഞ്ഞു. ലെസ്‌ബോസിലും …