സ്വന്തം ലേഖകന്‍: ബ്രിട്ടന്റെ യൂറോപ്യന്‍ യൂണിയന്‍ അംഗത്വം, ഹിതപരിശോധനാ നിയമ ഭേദഗതി തള്ളി. യൂറോപ്യന്‍ യൂണിയനില്‍ ബ്രിട്ടന്‍ തുടരണോ എന്നു തീരുമാനിക്കാന്‍ 2017 അവസാനത്തോടെ ഹിതപരിശോധന നടത്തുന്നതു സംബന്ധിച്ച നിയമങ്ങളില്‍ മാറ്റം വരുത്താന്‍ ബ്രിട്ടനിലെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി ബില്ലാണ് പാര്‍ലമെന്റ് തള്ളിയത്. 285 ന് എതിരെ 312 വോട്ടുകള്‍ക്കാണ് ബില്‍ പരാജയപ്പെട്ടത്. …
സ്വന്തം ലേഖകന്‍: നഴ്‌സിങ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ് കേസിലെ പ്രതി ഉതുപ്പ് വര്‍ഗീസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ഉതുപ്പ് ഇന്ത്യയിലില്ലാത്തതിനാല്‍ ജാമ്യാപേക്ഷ പരിഗണിക്കാനാവില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. അതേസമയം റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ച സിബിഐ നടപടിയാണ് ഇന്ത്യയിലെത്തുന്നതിന് തടസമെന്ന് ഉതുപ്പ് മനോരമ ന്യൂസിനോട് പറഞ്ഞു. അല്‍ സറഫ എത്തിച്ച ഉദ്യോഗാര്‍ഥികളുടെ …
സ്വന്തം ലേഖകന്‍: കേരളത്തിന്റെ കടബാധ്യത ഇരട്ടിയായി, ഓരോ മലയാളിക്കും 39,841 രൂപ കടം. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ 1,07,157.33 കോടി രൂപയാണ് കേരളം കടമെടുത്തത്. തിരിച്ചടവു കിഴിച്ചാല്‍ കടബാധ്യതയില്‍ 64,488.99 കോടി രൂപയുടെ വര്‍ധനയുണ്ടായതായും വിവരാവകാശരേഖ പറയുന്നു. ആളോഹരി കടം 39,841 രൂപയായി. ഓണത്തോടനുബന്ധിച്ച് സര്‍ക്കാര്‍ വീണ്ടും വന്‍തുക കടമെടുത്തതിനാല്‍ കടം ഇനിയും വര്‍ദ്ധിക്കുമെന്നാണ് സൂചന. …
സ്വന്തം ലേഖകന്‍: കര്‍ണാടകയില്‍ അമ്പലത്തില്‍ പ്രവേശിച്ച ദളിത് യുവതികള്‍ക്ക് പിഴയിട്ടു, ഒപ്പം ശുദ്ധികലശവും. കര്‍ണാടകയിലെ ഹോലെനാര്‍സിപൂരില്‍ സിഗരനഹള്ളിയിലെ ശ്രീ ബസവേശ്വര ക്ഷേത്രത്തില്‍ പ്രവേശിച്ച ദലിത് സ്ത്രീകള്‍ക്കാണ് 1000 രൂപ പിഴയിട്ടത്. കൂടാതെ ക്ഷേത്രത്തില്‍ ശുദ്ധികലശവും നടത്തി. അതേസമയം, പിഴയടയ്ക്കാന്‍ യുവതികള്‍ തയാറായില്ല. ഉല്‍സവത്തിനു തങ്ങളും പണം നല്‍കിയതാണെന്നും അതുകൊണ്ടു ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ തങ്ങള്‍ക്കു അവകാശമുണ്ടെന്നും അവര്‍ …
സ്വന്തം ലേഖകന്‍: അടിച്ചാല്‍ തിരിച്ചടിക്കാന്‍ അറിയാം, പാകിസ്താന് ചുട്ട മറുപടിയുമായി ഇന്ത്യ. പാക്കിസ്ഥാന്‍ സൈനിക മേധാവി ജനറല്‍ റഹീല്‍ ഷരീഫിന്റെ പ്രകോപനപരമായ പ്രസ്താവനകള്‍ക്ക് മറുപടി പറയുകയായിരുന്നു ഇന്ത്യ. വെറുതെ വിടുവായത്തം പറയുന്നവര്‍ പറയട്ടെയെന്ന് കേന്ദ്ര മന്ത്രിയും മുന്‍ സൈനിക മേധാവിയുമായ വി.കെ. സിംഗ് വ്യക്തമാക്കി. കശ്മീര്‍ എന്നും ഇന്ത്യയുടെ അവിഭാജ്യ ഘടകമായിരുന്നുവെന്നും അത് എന്നും അങ്ങിനെ …
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റിനെ തുരത്താന്‍ അമേരിക്കന്‍ നിര്‍മ്മിത യുദ്ധവിമാനങ്ങള്‍ ഉപയോഗിക്കുമെന്ന് ഇറാഖ്. ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികള്‍ക്കെതിരായ പോരാട്ടം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. നേരത്തെ അമേരിക്കയില്‍ നിന്ന് വാങ്ങിയ എഫ് 16 യുദ്ധവിമാനങ്ങള്‍ ഇസ്ലാമിക് സ്റ്റേറ്റിനെതിരെയുള്ള പോരാട്ടത്തില്‍ ഉപയോഗിക്കുമെന്ന് ഇറാഖ് പ്രതിരോധമന്ത്രി ഖാലീദ് അല്‍ ഒബീദി അറിയിച്ചു. ഇതിനകം പതിനഞ്ചോളം വിമാനങ്ങള്‍ എത്തിച്ചുകഴിഞ്ഞു. സമര്‍ത്ഥമായ ആയുധങ്ങള്‍ …
സ്വന്തം ലേഖകന്‍: യുഎഇയില്‍ പൊണ്ണത്തടിയുള്ളവരുടെ എണ്ണം കുത്തനെ ഉയരുന്നതായി സര്‍വേ. താമസക്കാരില്‍ 47.5 ശതമാനം പേരും അമിതവണ്ണമുള്ളവരാണെന്ന് സൂറിച്ച് ഇന്റര്‍നാഷണല്‍ ലൈഫ് നടത്തിയ സര്‍വേയില്‍ പറയുന്നു. അതേസമയം 13 ശതമാനം പേര്‍ പൊണ്ണത്തടിയന്മാരാണ്. ബോഡി മാസ് ഇന്‍ഡക്‌സ് (ബി.എം.ഐ) 30 നും മുകളിലുള്ളവരാണിവര്‍. യു.എ.ഇയിലെ ശരാശരി ബോഡി മാസ് ഇന്‍ഡക്‌സ് 25.6 ആണെന്നും സര്‍വേ പറയുന്നു. …
സ്വന്തം ലേഖകന്‍: പ്രതിഷേധം വ്യാപകം, ഇസ്രയേല്‍ അഭിപ്രായ സ്വാതന്ത്ര്യ നിയമം തിരുത്തുന്നു. പത്രപ്രവര്‍ത്തകര്‍ തങ്ങളുടെ സ്വതന്ത്രാഭിപ്രായം അറിയിക്കുന്നതിനെതിരെ ഇസ്രയേലില്‍ പുതുതായി കൊണ്ടുവന്ന നിയമമാണ് വ്യാപകമായ പ്രതിഷേധം ക്ഷണിച്ചു വരുത്തുയത്. ജനാഭിപ്രായം മാനിച്ചു നിയമം പുനഃപരിശോധിക്കുമെന്നു പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു അറിയിച്ചിരുന്നു. ഇസ്രയേല്‍ പാര്‍ലമെന്റില്‍ ഈ നിയമത്തിനുള്ള ഭേദഗതി ഇന്നുതന്നെ കൊണ്ടുവരുമെന്നു പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. കഴിഞ്ഞയാഴ്ചയുടെ …
സ്വന്തം ലേഖകന്‍: അതിര്‍ത്തി തുറന്നതോടെ ഒറ്റ ദിവസം കൊണ്ട് ജര്‍മ്മനിയിലെ ബവേറിയയില്‍ എത്തിയത് 8000 കുടിയേറ്റക്കാര്‍. ജര്‍മനിയുടെ തെക്കന്‍സംസ്ഥാനമായ ബാവറിയയില്‍ ഇന്നലെ മാത്രം എത്തിയത് 8000 കുടിയേറ്റക്കാരാണ്. ഇതാദ്യമായാണ് ഇത്രയേറെപ്പേര്‍ ഒരുമിച്ച് എത്തുന്നത്. ഹംഗറിയുടെ തലസ്ഥാന നഗരമായ ബുഡാപെസ്റ്റില്‍ ദിവസങ്ങളായി കുടുങ്ങിക്കിടക്കുന്ന കുടിയേറ്റക്കാരെ യാത്ര തുടരാന്‍ അനുവദിക്കാന്‍ വെള്ളിയാഴ്ച ചേര്‍ന്ന രാജ്യങ്ങള്‍ തമ്മില്‍ ധാര!ണയായിരുന്നു. ഇതേത്തുടര്‍ന്നാണ് …
സ്വന്തം ലേഖകന്‍: മായം കലര്‍ത്തി, നിറപറയുടെ മുളക്‌പൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി എന്നിവക്ക് സംസ്ഥാനത്ത് നിരോധനം . കാലടി കെ.കെ.ആര്‍. ഫുഡ് പ്രോഡക്ട്‌സിന്റെ നിറപറ ബ്രാന്ഡില്‍ പുറത്തിറങ്ങുന്ന മുളക്‌പൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി എന്നിവ ശുദ്ധമാണെന്ന് അവകാശപ്പെട്ട് മായം കലര്‍ത്തി വിറ്റതിനാണ് നടപടി. സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ ഇതുസംബന്ധിച്ച് ഉത്തരവിറക്കി. വിപണിയിലുള്ള നിരോധിത ഉത്പന്നങ്ങള്‍ എത്രയും പെട്ടന്ന് തിരികെ …