1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അഞ്ചു സുപ്രധാന മേഖലകളിലെ സഹകരണത്തിന് ഇന്ത്യയും യുഎഇയും ധാരണാപത്രം ഒപ്പിട്ടു
അഞ്ചു സുപ്രധാന മേഖലകളിലെ സഹകരണത്തിന് ഇന്ത്യയും യുഎഇയും ധാരണാപത്രം ഒപ്പിട്ടു
സ്വന്തം ലേഖകന്‍: അഞ്ചു സുപ്രധാന മേഖലകളിലെ സഹകരണത്തിന് ഇന്ത്യയും യുഎഇയും ധാരണാപത്രം ഒപ്പിട്ടു. ടൂറിസം, ഉന്നതവിദ്യാഭ്യാസം, ടെലികമ്യൂണിക്കേഷന്‍ തുടങ്ങിയ മേഖലകളിലാണ് പ്രധാനമായും സഹകരണം. ഡല്‍ഹിയില്‍ ചേര്‍ന്ന ഇന്ത്യ യു.എ.ഇ. സംയുക്ത കമ്മിഷന്‍ യോഗത്തിലാണ് തീരുമാനം. ഭീകരവാദത്തെ യോജിച്ചു നേരിടാന്‍ ഇന്ത്യയും യു.എ.ഇയും പ്രതിജ്ഞാബദ്ധമാണെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പറഞ്ഞു. ഇന്ത്യ തന്ത്രപരമായ പങ്കാളിയാണെന്ന് യു.എ.ഇ. വിദേശകാര്യമന്ത്രി …
ഒ എന്‍ ജി സിയുടെ 69 എണ്ണപ്പാടങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ലേലത്തിനു വച്ചു
ഒ എന്‍ ജി സിയുടെ 69 എണ്ണപ്പാടങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ലേലത്തിനു വച്ചു
സ്വന്തം ലേഖകന്‍: ഒ എന്‍ ജി സിയുടെ 69 എണ്ണപ്പാടങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ലേലത്തിനു വച്ചു. ഒ.എന്‍.ജി.സി, ഓയില്‍ ഇന്ത്യ കമ്പനികളുടെ 70,000 കോടി രൂപ വിലമതിക്കുന്ന എണ്ണപ്പാടങ്ങളാണ് ലേലം ചെയ്യുക. പൊതുമേഖലാ എണ്ണകമ്പനികള്‍ എണ്ണ പര്യവേക്ഷണം നടത്താത്ത 69 പാടങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ ലേലത്തില്‍ വെക്കാന്‍ തീരുമാനിച്ചത്. എണ്ണയുടെ സാന്നിധ്യം കണ്ടെത്തിയിട്ടും സാമ്പത്തിക ബാധ്യത …
ക്രൂരതയുടെ ഞെട്ടിക്കുന്ന കഥകളുമായി ഇസ്ലാമിക് സ്റ്റേറ്റിന്റെ അടിമച്ചന്തയില്‍ നിന്ന് രക്ഷപ്പെട്ട യസീദി പെണ്‍കുട്ടി
ക്രൂരതയുടെ ഞെട്ടിക്കുന്ന കഥകളുമായി ഇസ്ലാമിക് സ്റ്റേറ്റിന്റെ അടിമച്ചന്തയില്‍ നിന്ന് രക്ഷപ്പെട്ട യസീദി പെണ്‍കുട്ടി
സ്വന്തം ലേഖകന്‍: ക്രൂരതയുടെ ഞെട്ടിക്കുന്ന കഥകളുമായി ഇസ്ലാമിക് സ്റ്റേറ്റിന്റെ അടിമച്ചന്തയില്‍ നിന്ന് രക്ഷപ്പെട്ട യസീദി പെണ്‍കുട്ടി. ഇറാഖില്‍ ഇസ്ലാമിക് സ്റ്റേറ്റ് നടത്തിയിരുന്ന അടിമച്ചന്തയില്‍ നിന്ന് സാഹസികമായി രക്ഷപ്പെട്ട ജെയ്ന്‍ എന്ന 18 കാരിയായ യസീദി പെണ്‍കുട്ടിയാണ് തന്റെ ഞെട്ടിക്കുന്ന അനുഭവങ്ങള്‍ വെളിപ്പെടുത്തുന്നത്. ‘അവര്‍ ഞങ്ങളെ പൊതിരെ തല്ലി. പുറത്ത് കൊടും ചൂടില്‍ ചങ്ങലയ്ക്കിടും. ചിലപ്പോള്‍ ചത്ത …
കന്നഡ സാഹിത്യകാരന്‍ കബുര്‍ഗിയുടെ വധം, കൊല നടത്തിയവരെന്ന് സംശയിക്കുന്ന രണ്ടു പേരുടെ രേഖാചിത്രങ്ങള്‍ പുറത്ത്
കന്നഡ സാഹിത്യകാരന്‍ കബുര്‍ഗിയുടെ വധം, കൊല നടത്തിയവരെന്ന് സംശയിക്കുന്ന രണ്ടു പേരുടെ രേഖാചിത്രങ്ങള്‍ പുറത്ത്
സ്വന്തം ലേഖകന്‍: കന്നഡ സാഹിത്യകാരന്‍ കബുര്‍ഗിയുടെ വധം, കൊല നടത്തിയവരെന്ന് സംശയിക്കുന്ന രണ്ടു പേരുടെ രേഖാചിത്രങ്ങള്‍ പുറത്ത്. ബൈക്കില്‍ കല്‍ബുറഗിയുടെ വീട്ടിലെത്തിയ രണ്ട് അക്രമികളുടെ രേഖാ ചിത്രമാണ് ധാര്‍വാഡ് പൊലീസ് പുറത്തുവിട്ടത്. ഒപ്പം കേസ് സിഐഡിക്ക് കൈമാറിയെന്നും പൊലീസ് അറിയിച്ചു. ആഗസ്റ്റ് 30 നാണ് പുരോഗമന ആശയങ്ങളിലൂടെ വിവാദം സൃഷ്ടിച്ച പ്രമുഖ കന്നഡ സാഹിത്യകാരനും യുക്തിവാദിയും …
യൂറോപ്പിലേക്കുള്ള അനധികൃത കുടിയേറ്റം നിയന്ത്രണാതീതം, സഹികെട്ട ഹംഗറി റയില്‍വേ സ്റ്റേഷന്‍ അടച്ചു
യൂറോപ്പിലേക്കുള്ള അനധികൃത കുടിയേറ്റം നിയന്ത്രണാതീതം, സഹികെട്ട ഹംഗറി റയില്‍വേ സ്റ്റേഷന്‍ അടച്ചു
സ്വന്തം ലേഖകന്‍: യൂറോപ്പിലേക്കുള്ള അനധികൃത കുടിയേറ്റം നിയന്ത്രണാതീതം, സഹികെട്ട ഹംഗറി റയില്‍വേ സ്റ്റേഷന്‍ അടച്ചു. കുടിയേറ്റക്കാരെ തടയാന്‍ നൂറു മൈല്‍ നീളമുള്ള കനത്ത മുള്ളുവേലി അതിര്‍ത്തിയില്‍ നിര്‍മ്മാണം പുരോഗമിക്കവെയാണ് ഹംഗറി തലസ്ഥാന നഗരമായ ബുഡാപെസ്റ്റിലെ രാജ്യാന്തര റയില്‍വേ സ്റ്റേഷന്‍ അടച്ചിട്ടത്. ജര്‍മനിയിലേക്കും ഓസ്ട്രിയയിലേക്കും കുടിയേറ്റക്കാര്‍ ട്രെയിന്‍കയറുന്നതു തടയാനാണിത്. ഇതോടെ സിറിയ, ഇറാഖ് എന്നീ രാജ്യങ്ങളില്‍നിന്നുള്ള ആയിരക്കണക്കിനാളുകളാണു …
അര മണിക്കൂറിനുള്ളില്‍ മൂന്നു ബാങ്കുകള്‍ കൊള്ളയടിച്ചതായി വീട്ടമ്മയുടെ കുറ്റസമ്മതം
അര മണിക്കൂറിനുള്ളില്‍ മൂന്നു ബാങ്കുകള്‍ കൊള്ളയടിച്ചതായി വീട്ടമ്മയുടെ കുറ്റസമ്മതം
സ്വന്തം ലേഖകന്‍: അര മണിക്കൂറിനുള്ളില്‍ മൂന്നു ബാങ്കുകള്‍ കൊള്ളയടിച്ചതായി വീട്ടമ്മയുടെ കുറ്റസമ്മതം. അര മണിക്കൂറിനുള്ളില്‍ താന്‍ മൂന്നു ബാങ്കുകള്‍ കൊള്ളടയടിച്ചതായി ഫ്‌ളോറിഡ താമ്പബേയിലെ ക്ലിന്റി സാഞ്ചസ് എന്ന വീട്ടമ്മയാണ് കോടതിയില്‍ കുറ്റസമ്മതം നടത്തിയത്. ഫ്‌ലോറിഡയിലെ നിയമമനുസരിച്ച് 20 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. ദാരിദ്ര്യമാണ് തന്നെക്കൊണ്ട് ബാങ്ക് കവര്‍ച്ച ചെയ്യിച്ചതെന്നാണ് വീട്ടമ്മയുടെ വാദം. മകളുടെ …
പട്ടേല്‍ സംവരണ പ്രക്ഷോഭത്തിന് ബിജെപിയിലെ മോദി വിരുദ്ധ വിഭാഗത്തിന്റെ പിന്തുണയെന്ന് സൂചന
പട്ടേല്‍ സംവരണ പ്രക്ഷോഭത്തിന് ബിജെപിയിലെ മോദി വിരുദ്ധ വിഭാഗത്തിന്റെ പിന്തുണയെന്ന് സൂചന
സ്വന്തം ലേഖകന്‍: പട്ടേല്‍ സംവരണ പ്രക്ഷോഭത്തിന് ബിജെപിയിലെ മോദി വിരുദ്ധ വിഭാഗത്തിന്റെ പിന്തുണയെന്ന് സൂചന. സംവരണം ആവശ്യപ്പെട്ട് ഗുജറാത്തിലെ പാട്ടിദാര്‍ സമുദായം നടത്തുന്ന പ്രക്ഷോഭത്തിന് പിന്നില്‍ സംഘ്പരിവാറിലെയും ബിജെപിയിലേയും വലിയൊരു വിഭാഗത്തിന്റെ പിന്തുണയുണ്ടെന്നാണ് വാദം. പ്രക്ഷോഭത്തിന്റെ തലപ്പത്തുള്ള 22 കാരനായ നേതാവ് ഹാര്‍ദിക് പട്ടേലിനെ പിന്തുണക്കുന്നത് സംഘ്പരിവാറിലെ തന്നെ നേതാക്കളാണെന്ന സംശയമാണ് ബലപ്പെടുന്നത്. പട്ടികജാതി, പട്ടികവര്‍ഗ്ഗ …
അമേരിക്കന്‍ നഗരങ്ങളില്‍ കൊല ചെയ്യപ്പെടുന്നവരുടെ എണ്ണം കുത്തനെ ഉയരുന്നതായി പഠനം
അമേരിക്കന്‍ നഗരങ്ങളില്‍ കൊല ചെയ്യപ്പെടുന്നവരുടെ എണ്ണം കുത്തനെ ഉയരുന്നതായി പഠനം
സ്വന്തം ലേഖകന്‍: അമേരിക്കന്‍ നഗരങ്ങളില്‍ കൊല ചെയ്യപ്പെടുന്നവരുടെ എണ്ണം കുത്തനെ ഉയരുന്നതായി പഠനം. ഈ വര്‍ഷം ഇതുവരെ അമേരിക്കന്‍ നഗരങ്ങളില്‍ ശരാശരി 104 പേര്‍ കൊല ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇത്തരം കേസുകളുടെ ആകെ എണ്ണം 86 ആയിരുന്നു. അമേരിക്കയിലെ മുപ്പതിലധികം നഗരങ്ങളിലാണ് കണക്കെടുപ്പ് നടത്തിയത്. ന്യൂ ഓര്‍ലന്‍ഡ് നഗരത്തില്‍ ആഗസ്റ്റ് ആവസാനം വരെ കൊല്ലപ്പെട്ടവരുടെ …
രാജ്യവ്യാപകമായി പണിമുടക്ക് തുടങ്ങി, ജനജീവിതത്തെ ബാധിക്കുന്നു
രാജ്യവ്യാപകമായി പണിമുടക്ക് തുടങ്ങി, ജനജീവിതത്തെ ബാധിക്കുന്നു
സ്വന്തം ലേഖകന്‍: രാജ്യവ്യാപകമായി പണിമുടക്ക് തുടങ്ങി, ജനജീവിതത്തെ ബാധിക്കുന്നു. 12 ഇന ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്. തൊഴില്‍ നിയമ ഭേദഗതിയില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറുക എന്നതാണ് പണിമൂടക്കുന്ന സംഘടനകളുടെ പ്രധാന ആവശ്യം. അതേസമയം ബിഎംഎസ് പണിമുടക്കില്‍ നിന്ന് പിന്മാറി. നേരത്തെ പണിമുടക്ക് ഉപേക്ഷിക്കണമെന്ന് കേന്ദ്ര തൊഴില്‍ മന്ത്രി ബന്ദാരു ദത്താത്രേയ ആവശ്യപ്പെട്ടിരുനു. 24 മണിക്കൂര്‍ നീളുന്ന പണിമുടക്കിന് …
ആലപ്പുഴയില്‍ കടല്‍ കരയിലേക്ക്, നാനൂറോളം വീടുകള്‍ വെള്ളത്തിലായി
ആലപ്പുഴയില്‍ കടല്‍ കരയിലേക്ക്, നാനൂറോളം വീടുകള്‍ വെള്ളത്തിലായി
സ്വന്തം ലേഖകന്‍: ആലപ്പുഴയില്‍ കടല്‍ കരയിലേക്ക്, നാനൂറോളം വീടുകള്‍ വെള്ളത്തിലായി. ആലപ്പുഴ പുറക്കാട് പ്രദേശത്താണ് നാനൂറോളം വീടുകള്‍ മുങ്ങിയത്. തീരദേശ റോഡിലും വെള്ളം നിറഞ്ഞു. അതേസമയം പുന്നപ്രയില്‍ കടല്‍ 250 മീറ്ററോളം ഉള്‍വലിഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. രണ്ടു ദിവസം മുമ്പാണ് കടലിന് ചില മാറ്റങ്ങള്‍ കണ്ടുതുടങ്ങിയതെന്ന് പരിസരവാസികള്‍ പറയുന്നു. ഒന്നാം തിയതി പുലര്‍ച്ചയോടെ കടല്‍ കരയിലേക്ക് കയറുകയായിരുന്നു. …