സ്വന്തം ലേഖകന്‍: ഗംഗാ നദി വൃത്തിയാക്കാന്‍ ജര്‍മ്മനി, ഒപ്പം ജര്‍മ്മന്‍ കോളേജുകളില്‍ സംസ്‌കൃത പഠനവും. ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ ജര്‍മ്മന്‍ സന്ദര്‍ശന വേളയിലാണ് ജര്‍മ്മനിയുടെ സഹായ വാഗ്ദാനം. ഗംഗാനദിയുടെ ഉത്തരാഖണ്ഡ് ഭാഗം ശുചിയാക്കുന്നതിനാണു ജര്‍മനി സഹായം വാഗ്ദാനം ചെയ്തിരിക്കുന്നത്. ജര്‍മനിയിലെ റൈന്‍ നദി ശുചിയാക്കുന്നതിന് ഉപയോഗിച്ച സാങ്കേതികവിദ്യ ഇവിടെയും ഉപയോഗിക്കും. ജര്‍മന്‍ വിദേശകാര്യമന്ത്രി ഫ്രാങ്ക് …
സ്വന്തം ലേഖകന്‍: അമേരിക്കയിലെ ഡെന്‍വര്‍ സിനിമാ തിയറ്റര്‍ വെടിവപ്പ്, പ്രതിക്ക് 3318 വര്‍ഷം തടവ്. യുഎസിലെ കൊളറാഡോ സംസ്ഥാനത്തുള്ള ഡെന്‍വറിലെ സിനിമാ തിയറ്ററില്‍ അതിക്രമിച്ചു കയറി 12 പേരെ വെടിവച്ചുകൊല്ലുകയും 77 പേരെ പരുക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തിലാണ് അപൂര്‍വ വിധി. കൊലപാതകി ഇരുപത്തിയേഴുകാരനായ ജയിംസ് ഹോംസിനു 12 ജീവപര്യന്തം തടവുശിക്ഷയും പരോളില്ലാതെ 3318 വര്‍ഷം തടവുമാണ് …
സ്വന്തം ലേഖകന്‍: ഫോര്‍ട്ട് കൊച്ചി ബോട്ടപകടം, മരണം ഏഴായി, മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം. ഫോര്‍ട്ട് കൊച്ചി ജെട്ടിയില്‍ മീന്‍പിടിത്ത ബോട്ടിടിച്ച് തകര്‍ന്ന യാത്രാബോട്ടിലുണ്ടായിരുന്ന ഒരാളുടെ മൃതദേഹം ഇന്ന് രാവിലെ ചെല്ലാനത്ത് നിന്ന് കണ്ടെടുത്തു. കണ്ണമാലി കണ്ടക്കടവ് പുത്തന്തോട് ആപത്തുശേരി വീട്ടില്‍ കുഞ്ഞുമോന്റെ മകള്‍ സുജിഷ (17)യുടെ മൃതദേഹമാണ് ഇന്ന് കിട്ടിയത്. മഹാരാജാസ് …
സ്വന്തം ലേഖകന്‍: ഓഹരി വിപണിയില്‍ ഉണര്‍വ്, തകര്‍ച്ചയില്‍ നിന്ന് കര കയറുമെന്ന് സൂചന. നാളുകള്‍ നീണ്ട തകര്‍ച്ചക്കു ശേഷം ഓഹരി വിപണി വ്യാഴാഴ്ച നേട്ടത്തോടെ വ്യാപരം തുടങ്ങി. സെന്‍സെക്‌സ് രാവിലെ 4505 പോയിന്റ് ഉയര്‍ന്ന് 26,170 ല്‍ എത്തി. ദേശീയ സൂചികയായ നിഫ്റ്റി 7,930 ലാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണിയിലുണ്ടായ മുന്നേറ്റം തന്നെയാണ് ഏഷ്യന്‍ …
സ്വന്തം ലേഖകന്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ മടങ്ങി വരവിന്റെ പാതയില്‍, തന്ത്രപ്രധാന നഗരം പിടിച്ചു. അഫ്ഗാനിസ്ഥാനിലെ ഹെല്‍മന്ദ് പ്രവിശ്യയിലെ തന്ത്രപ്രധാന നഗരമായ മൂസാ ഖലയാണ് താലിബാന്‍ തീവ്രവാദികള്‍ പിടിച്ചെടുത്തത്. നാറ്റോ സൈന്യവുമായുള്ള ശക്തമായ ഏറ്റുമുട്ടലിനൊടുവിലാണ് വടക്കന്‍ ഹെല്‍മന്ദിലെ മൂസാ ഖല എന്ന നഗരം താലിബാന്‍ വരുതിയിലാക്കിയത്. നേരത്തെ ഇതേപ്രവിശ്യയിലെ നവസാദ് നഗരം താലിബാന്‍ നിയന്ത്രണത്തിലാക്കിയിരുന്നു. 2001 ലെ …
സ്വന്തം ലേഖകന്‍: ബാഗ്ദാദിനു തൊട്ടടുത്ത് ഇസ്ലാമിക് സ്റ്റേറ്റും ഇറാഖ് സൈന്യവും മരണപ്പോരാട്ടം. ഇസ്ലാമിക് സ്റ്റേറ്റ് നിയന്ത്രണത്തിലുള്ള മേഖലയില്‍ സൈന്യം വ്യോമാക്രമണം ശക്തമാക്കിയിട്ടുണ്ട്. ആക്രമണത്തില്‍ നിരവധി തീവ്രവാദികളും സൈനികരും മരിച്ചു. ഇറാഖില്‍ ബാഗ്ദാദിനടുത്തുള്ള അന്‍ബാര്‍ പ്രവിശ്യയില്‍ ഐഎസും സൈന്യവും തമ്മിലുള്ള പോരാട്ടം ശക്തമായിതിന് പിന്നാലെയാണ് മറ്റ് മേഖലകളിലേക്കും പോരാട്ടം വ്യാപിച്ചിരിക്കുന്നത്. റമദിക്കടുത്ത് നടന്ന കാര്‍ബോബ് സ്‌ഫോടനത്തില്‍ 18 …
സ്വന്തം ലേഖകന്‍: പാക് ഭീകരന്‍ അബ്ദുള്‍ അസീസ് ഹഖാനി അമേരിക്കയുടെ ലോക ഭീകരപ്പട്ടികയില്‍. ഹഖാനി ഭീകര ഗ്രൂപ്പിന്റെ ആത്മീയ നേതാവാണ് അബ്ദുല്‍ അസീസ് ഹഖാനി. അഫ്ഗാനിസ്ഥാനില്‍ അമേരിക്കക്കെതിരേയും സാധാരണക്കാര്‍ക്കെതിരേയും അടുത്തിടെ നടന്ന നിരവധി ആക്രമണങ്ങള്‍ ആസൂത്രണം ചെയ്തത് ഹഖാനിയാണ്. യുഎസ് ലോകഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതോടെ ഹഖാനിക്ക് യുഎസ് ഉപരോധങ്ങള്‍ ബാധകമാകും. പാക്കിസ്ഥാന്‍ താവളമാക്കിയ ഭീകര ഗ്രൂപ്പാണ് …
സ്വന്തം ലേഖകന്‍: ആഭ്യന്തര വ്യോമഗതാഗത രംഗത്ത് ഇന്ത്യ ചൈനയേയും അമേരിക്കയേയും കടത്തിവെട്ടി. ആഗോളതലത്തില്‍ ആഭ്യന്തര വ്യോമഗതാഗത വളര്‍ച്ചാ നിരക്കില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിയതായി ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ (അയാട്ട) ചീഫ് എക്‌സിക്യുട്ടീവും ഡയറക്ടര്‍ ജനറലുമായ ടോണി ടൈലര്‍ അറിയിച്ചു. ആഭ്യന്തര വ്യോമഗതാഗത മേഖലയില്‍ 16.3 ശതമാനം വളര്‍ച്ച ഇന്ത്യ കൈവരിച്ചതായി അയാട്ട വ്യക്തമാക്കിയിട്ടുണ്ട്. കുതിപ്പില്‍ …
സ്വന്തം ലേഖകന്‍: കേരളത്തിലെ കാമ്പസുകളില്‍ ചെകുത്താന്മാരും പിശാചുക്കളും, ആഘോഷ പരിപാടികള്‍ക്ക് കര്‍ശന നിയന്ത്രണം വരുന്നു. തിരുവനന്തപുരം സിഇടി കോളേജ് കാമ്പസില്‍ ഓണാഘോഷം എന്നപേരില്‍ നടത്തിയ പേക്കൂത്തില്‍ വിദ്യാര്‍ഥിനി മരിച്ച സാഹചര്യത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിലാണ് തീരുമാനമുണ്ടായത്. കോളജ് യൂണിയന്റെ പ്രവര്‍ത്തനങ്ങളില്‍ പരാതിയുണ്ടെങ്കില്‍ പ്രിന്‍സിപ്പലിന്റെ അനുമതിയില്ലാതെ പൊലീസിന് ക്യാമ്പസിനുള്ളില്‍ പരിശോധന നടത്താമെന്ന് …
സ്വന്തം ലേഖകന്‍: ഒരേ റാങ്കിന് ഒരേ പെന്‍ഷന്‍ പദ്ധതി, സര്‍ക്കാര്‍ വഴങ്ങുന്നു, പ്രഖ്യാപനം ഈ ആഴ്ച. അതേസമയം വിമുക്തഭടന്മാര്‍ സമരം കൂടുതല്‍ ശക്തമാക്കി. ഡല്‍ഹിയില്‍ നിരാഹാര സമരം നടത്തിവന്ന ഒരു വിമുക്തഭടനെക്കൂടി ചൊവ്വാഴ്ച ആസ്പത്രിയിലാക്കി. രണ്ടുപേര്‍ കൂടി നിരാഹാര സമരം തുടങ്ങുകയും ചെയ്തു. ഇന്ത്യപാക് യുദ്ധത്തിന്റെ അമ്പതാം വാര്‍ഷികദിനമായ ആഗസ്ത് 28 ന് വിമുക്തഭടന്മാര്‍ക്കുള്ള പദ്ധതി …