സ്വന്തം ലേഖകൻ: ഇന്ത്യയില്‍ വാഹന നിര്‍മാണശാല തുറക്കുന്നതിനുള്ള ടെസ്‌ലയുടെ നീക്കങ്ങള്‍ പുരോഗമിക്കുന്നതിന് പിന്നാലെ സുപ്രധാന പ്രഖ്യാപനവുമായി ടെസ്‌ലയുടെ മേധാവി ഇലോണ്‍ മസ്‌ക്. ഇന്ത്യ സന്ദര്‍ശിക്കാന്‍ ഒരുങ്ങുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുമെന്നുമാണ് ഇലോണ്‍ മസ്‌ക് അറിയിച്ചിരിക്കുന്നത്. എന്നാല്‍, എപ്പോഴായിരിക്കും അദ്ദേഹത്തിന്റെ ഇന്ത്യ സന്ദര്‍ശനം എന്നത് സംബന്ധിച്ച വിശദാംശങ്ങള്‍ അറിയിച്ചിട്ടില്ല. എക്‌സിലൂടെയാണ് (ട്വിറ്റര്‍) ഇലോണ്‍ മസ്‌ക് …
സ്വന്തം ലേഖകൻ: പെഗാസസ് പോലുള്ള ‘മേഴ്‌സിനറി സ്‌പൈവെയര്‍’ ആക്രമണങ്ങള്‍ സംബന്ധിച്ച പുതിയ മുന്നറിയിപ്പ് പുറത്തിറക്കിയിരിക്കുകയാണ് ആപ്പിള്‍. ഏപ്രില്‍ പത്തിനാണ് ആപ്പിള്‍ പുതിയ മുന്നറിയിപ്പ് അവതരിപ്പിച്ചത്. മേഴ്‌സിനറി സ്‌പൈ വെയര്‍ ആക്രമണം എന്താണെന്നും, ആപ്പിള്‍ എങ്ങനെയാണ് ഇതുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകള്‍ നല്‍കുകയെന്നും, ഉപഭോക്താക്കള്‍ എന്തെല്ലാം മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ആപ്പിള്‍ വ്യക്തമാക്കുന്നു. മെഴ്‌സിനറി സ്‌പൈവെയര്‍ ആക്രമണങ്ങള്‍ വ്യക്തിഗതമായി ലക്ഷ്യമിട്ടേക്കാവുന്ന …
സ്വന്തം ലേഖകൻ: രാജ്യത്ത് പുതുതായി ഇഷ്യൂ ചെയ്യുന്ന വര്‍ക്ക് പെർമിറ്റുകൾ ആരോഗ്യ ഇൻഷുറൻസ് ആശുപത്രികളുമായി ബന്ധിപ്പിക്കുന്നു. ഇത് സംബന്ധമായ നിർദേശങ്ങള്‍ ജനസംഖ്യ ഉപദേശകസമിതി ആഭ്യന്തര മന്ത്രാലയത്തിന് സമര്‍പ്പിച്ചതായി പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ തൊഴില്‍ വിപണിയിലേക്ക് പ്രവാസി തൊഴിലാളികള്‍ക്ക് പുതിയ വിസ അനുവദിക്കുന്നതിന് മുമ്പ് ആവശ്യമായ ആരോഗ്യ സൗകര്യങ്ങള്‍ ഒരുക്കണമെന്ന് സമിതി നിർദേശിച്ചു. അല്ലെങ്കില്‍ …
സ്വന്തം ലേഖകൻ: ബയോമെട്രിക് രജിസ്റ്റര്‍ പൂര്‍ത്തിയാകാത്ത പ്രവാസികള്‍ക്ക് കുവൈത്തിലേക്ക് മടങ്ങി വരാമെന്ന് അധികൃതര്‍. ഇത് സംബന്ധമായ വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് വിശദീകരണവുമായി അധികൃതര്‍ രംഗത്തുവന്നത്. രജിസ്ട്രേഷന് പൂര്‍ത്തീകരിക്കാത്ത പ്രവാസികള്‍ക്കും ജൂണ്‍ ഒന്നിന് ശേഷം കുവൈത്തിലേക്ക് മടങ്ങാമെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമമായ ‘അറബ് ടൈംസ്’ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇത്തരക്കാര്‍ക്ക് ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട …
സ്വന്തം ലേഖകൻ: നിർമ്മാതാവ് ഗാന്ധിമതി ബാലൻ അന്തരിച്ചു. ഇന്ന് ഉച്ചയ്ക്ക് 12.52ന് കിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. ദീർഘകാലമായി കരൾ സംബന്ധമായ ചികിത്സയിലായിരുന്നു. സംസ്‌കാരം നാളെ തിരുവനന്തപുരത്ത് നടക്കും. പഞ്ചവടിപ്പാലം, പത്താമുദയം, സുഖമോ ദേവി, മൂന്നാംപക്കം, ഈ തണുത്ത വെളുപ്പാൻകാലത്ത് എന്നീ പ്രശസ്ത ചിത്രങ്ങളുടെ നിർമ്മാതാവാണ് ഗാന്ധിമതി ബാലൻ. ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ഇത്തിരി നേരം ഒത്തിരി …
സ്വന്തം ലേഖകൻ: നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യൂ മാറിയതിലെ റിപ്പോര്‍ട്ട് പുറത്ത്. മെമ്മറി കാര്‍ഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് ജില്ലാ ജഡ്ജിയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. അങ്കമാലി മജിസ്‌ട്രേറ്റും ജില്ലാ ജഡ്ജിയുടെ ഓഫിസിലെ സ്റ്റാഫും മെമ്മറി കാര്‍ഡ് പരിശോധിച്ചു. അതേസമയം, ജില്ലാ ജഡ്ജിയുടെ അന്വേഷണത്തില്‍ അതൃപ്തി അറിയിച്ച് അതിജീവിത രംഗത്തെത്തി. ഐജി …
സ്വന്തം ലേഖകൻ: അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സ് ഹൃദയാഘാതംമൂലം മരിച്ചു. കോഴിക്കോട് താമരശേരി പുതുപ്പാടി സ്വദേശി വിജേഷ് പി.കെ. (33) ആണ് മരിച്ചത്. ജോലി കഴിഞ്ഞ് മടങ്ങുമ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. എമര്‍ജന്‍സി മെഡിക്കല്‍ ടീം എത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ദ്രോഗിഡ ഔവര്‍ ലേഡി ഓഫ് ലൂര്‍ദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കഴിഞ്ഞ ഡിസംബറിലാണ് …
സ്വന്തം ലേഖകൻ: കേരളത്തിൽ ചെറിയ പെരുന്നാൾ നാളെ. പൊന്നാനിയിൽ മാസപ്പിറവി കണ്ടതിനാല്‍ ബുധനാഴ്ച ചെറിയ പെരുന്നാള്‍ ആയിരിക്കുമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അറിയിച്ചു. ഗൾഫിൽ പെരുന്നാൾ ബുധനാഴ്ച. ഗൾഫിൽ എവിടെയും മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തിലാണിത്. ഇതോടെ റമദാൻ 30 ദിനം പൂർത്തിയാക്കി ഗൾഫിൽ പെരുന്നാൾ ബുധനാഴ്ചയായിരിക്കും. ഒമാനിൽ മാസപ്പിറവിയുടെ അടിസ്ഥാനത്തിൽ നാളെയാണ് പ്രഖ്യാപനം. …
സ്വന്തം ലേഖകൻ: മാരകമയക്കുമരുന്നിന്റെ ഉപയോഗവും വില്‍പ്പനയും വ്യാപകമായതോടെ ആഫ്രിക്കന്‍ രാജ്യമായ സിയറ ലിയോണില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ‘കുഷ്’ എന്ന് പേരുള്ള മയക്കുമരുന്നിന്റെ ഉപയോഗം വ്യാപകമായതിന് പിന്നാലെയാണ് പ്രസിഡന്റ് ജൂലിയസ് മാഡ ബിയോ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. കുഷിന്റെ ഉപയോഗം കാരണം മരണങ്ങള്‍ വര്‍ധിക്കുകയാണെന്നും മയക്കുമരുന്ന് ഉപയോഗം തടയാനായി പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപവത്കരിക്കാന്‍ നിര്‍ദേശം നല്‍കിയതായും …
സ്വന്തം ലേഖകൻ: യുഎസില്‍ ഒരുമാസം മുന്‍പ് കാണാതായ ഇന്ത്യന്‍ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഹൈദരാബാദ് സ്വദേശിയായ മുഹമ്മദ് അബ്ദുള്‍ അര്‍ഫാത്തി(25) നെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ക്ലീവ് ലാന്‍ഡ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയായിരുന്നു അര്‍ഫാത്ത്. ഒഹായോയിലെ ക്ലീവ്ലാന്‍ഡിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. 2023-ലാണ് അര്‍ഫാത്ത് യുഎസിലെത്തിയത്. ഒരുമാസത്തോളമായി അര്‍ഫാത്തിനെ …