സ്വന്തം ലേഖകന്‍: മാലിയില്‍ അല്‍ഖായിദ ആക്രമണം, ഐക്യരാഷ്ട്ര സഭാ ജീവനക്കാരെ ബന്ദിയാക്കി. ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ ഐക്യരാഷ്ട്ര സംഘടന മിഷന്‍ ജീവനക്കാര്‍ താമസിച്ചിരുന്ന ഹോട്ടലിലാണ് അല്‍ഖായിദ ബന്ധമുള്ള തീവ്രവാദികള്‍ ആക്രമണം നടത്തിയത്. ഭീകരര്‍ ബന്ദിയാക്കിയവരില്‍ നാലു പേരെ സൈന്യം മോചിപ്പിച്ചു. ദക്ഷിണാഫ്രിക്കയുടെ രണ്ടും റഷ്യ, യുക്രെയ്ന്‍ എന്നീ രാജ്യങ്ങളുടെ ഓരോ പൗരന്മാരുമാണ് മോചിപ്പിക്കപ്പെട്ടത്. സൈനിക നടപടിക്കിടെ …
സ്വന്തം ലേഖകന്‍: സൗദിയില്‍ ഭീകരാക്രമണം നടത്തുമെന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഭീഷണി ട്വിറ്ററില്‍. സൗദിയില്‍ ആക്രമണങ്ങള്‍ നടത്തുമെന്ന ഭീഷണിയുമായി ഇസ്‌ലാമിക് സ്റ്റേറ്റ് സന്ദേശം ട്വിറ്ററിലാണ് പ്രത്യക്ഷപ്പെട്ടത്. വ്യാഴാഴ്ച അബ്!ഹയില്‍ 15 പേര്‍ കൊല്ലപ്പെട്ട സ്‌ഫോടനം നടത്തിയ ചാവേറിന്റെ ചിത്രത്തിനൊപ്പമാണു സൗദിക്കെതിരെയുള്ള ഓഡിയോ സന്ദേശം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇറാഖിലും സിറിയയിലും ഇസ്ലാമിക് സ്റ്റേറ്റിനെതിരെയുള്ള പോരാട്ടത്തില്‍ യുഎസിനൊടൊപ്പം ചേര്‍ന്ന സൗദിക്കെതിരെ …
സ്വന്തം ലേഖകന്‍: കാണാതായ മലേഷ്യന്‍ വിമാനത്തിന്റെ കൂടുതല്‍ അവശിഷ്ടങ്ങള്‍ ലഭിച്ചു. കഴിഞ്ഞ വര്‍ഷം 239 യാത്രക്കാരുമായി കാണാതായ മലേഷ്യന്‍ വിമാനത്തിന്റെ കൂടുതല്‍ അവശിഷ്ടങ്ങളാണ് ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ദക്ഷിണമേഖലയില്‍നിന്ന് കണ്ടെത്തിയത്. ഇനിയും സുപ്രധാനമായ അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് തിരച്ചില്‍ നടത്തുന്ന ഓസ്‌ട്രേലിയന്‍ സംഘം. വിമാനത്തിന്റെ ചിറകിന്റെ ഒരു ഭാഗം റീയൂണിയന്‍ ദ്വീപില്‍നിന്നു കണ്ടെത്തിയ പശ്ചാത്തലത്തില്‍ വിമാനം …
സ്വന്തം ലേഖകന്‍: മെഡിറ്ററേനിയന്‍ അഭയാര്‍ത്ഥി ബോട്ടപകടം, മരിച്ചവരുടെ എണ്ണം 100 കവിയുമെന്ന് സൂചന. ലിബിയയില്‍ നിന്ന് മധ്യധരണ്യാഴി വഴി യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് അഭയാര്‍ത്ഥികളുമായി പോയ മത്സ്യ ബന്ധന ബോട്ടാണ് കഴിഞ്ഞ ദിവസം മെഡിറ്ററേനിയന്‍ കടലില്‍ തലകീഴായി മറിഞ്ഞത്. 600 ഓളം ആളുകളാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. ഇതില്‍ 400 ഓളം ആളുകളെ രക്ഷിച്ചതായും 25 മൃതദേഹങ്ങള്‍ കണ്ടെത്തിയതായും …
സ്വന്തം ലേഖകന്‍: പെന്റഗണ്‍ ഇമെയില്‍ സംവിധാനത്തില്‍ ഹാക്കര്‍മാരുടെ വിളയാട്ടം, പുറകില്‍ റഷ്യയെന്ന് ആരോപണം. അമേരിക്കന്‍ പ്രതിരോധ ആസ്ഥാനമായ പെന്റഗണ്‍ ഉപയോഗിക്കുന്ന ഇമെയില്‍ സേവനത്തിലാണ് റഷ്യന്‍ ഹാക്കര്‍മാര്‍ നുഴഞ്ഞു കയറി. രണ്ടാഴ്ച പെന്റഗണ്‍ ജീവനക്കാരുടെ ഇമെയില്‍ അക്കൗണ്ടുകള്‍ മരവിപ്പിക്കേണ്ടി വന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ജൂലൈ 25 നായിരുന്നു പെന്റഗണിന് എതിരായ സൈബര്‍ ആക്രമണം നടന്നത്. പെന്റഗണിലെ സിവില്‍ …
സ്വന്തം ലേഖകന്‍: ആഗസ്റ്റ് 15 മുതല്‍ ഉത്തര കൊറിയയിലെ ക്ലോക്കുകള്‍ പിന്നിലേക്ക്, നടപടി ദക്ഷിണ കൊറിയയുമായി സമയ വ്യത്യാസമുണ്ടാക്കാന്‍. രാജ്യാന്തര സമയരേഖയേക്കാള്‍ അരമണിക്കൂര്‍ പുറകിലായിരിക്കും പുതിയ സമയം. ജപ്പാനില്‍ നിന്നും സ്വാതന്ത്ര്യം നേടിയ ആഗസ്ത് 15 മുതലാണ് സമയമാറ്റം നിലവില്‍ വരുക. ഗ്രീന്‍വിച്ച് മീന്‍ ടൈമിനേക്കാള്‍ 8.5 മണിക്കൂര്‍ കൂടുതലാണ് പുതിയ സമയം. ദക്ഷിണ കൊറിയയുമായി …
സ്വന്തം ലേഖകന്‍: ബംഗ്ലാദേശില്‍ വീണ്ടും ബ്ലോഗെഴുത്തുകാര്‍ക്ക് എതിരെ മതഭ്രാന്തന്മാരുടെ ആക്രമണം, ബ്ലോഗര്‍ കൊല്ലപ്പെട്ടു. മതതീവ്രവാദത്തിനെതിരെ ഓണ്‍ലൈനിലൂടെ പ്രതികരിക്കുന്ന ബംഗ്ലദേശ് ബ്ലോഗെഴുത്തുകാരന്‍ നിലോയ് ചാറ്റര്‍ജിയാണ് മതഭ്രാന്തമായത്. ധാക്കയിലെ തന്റെ ഫ്‌ലാറ്റില്‍ വച്ചാണ് നാല്‍പ്പതുകാരനായ നിലോയ് കൊല്ലപ്പെട്ടത്. ബംഗ്ലദേശില്‍ ഭീകരര്‍ ഈ വര്‍ഷം കൊലപ്പെടുത്തുന്ന നാലാമത്തെ ബ്ലോഗെഴുത്തുകാരനും മനുഷ്യാവകാശ പ്രവര്‍ത്തകനുമാണ് നിലോയ് ചാറ്റര്‍ജി. ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി ശബ്ദം …
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ തുനിഞ്ഞ മാധ്യമ പ്രവര്‍ത്തകന്‍ ഡല്‍ഹിയില്‍ പിടിയില്‍. മുംബൈ സ്വദേശിയായ മാധ്യമ പ്രവര്‍ത്തകനെയാണ് ഡല്‍ഹി പോലീസ് വലവിരിച്ചു പിടിച്ചത്. വസന്ത് വിഹാര്‍ പോലീസ് സ്‌റ്റേഷനില്‍ ഇയാളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. മുംബൈ സ്‌ഫോടനക്കേസില്‍ തൂക്കിലേറ്റിയ യാക്കൂബ് മേമനോട് അനുഭാവം പ്രകടിപ്പിച്ച് ഫേസ്ബുക്ക് അക്കൗണ്ടില്‍ ലേഖനം എഴുതിയ ഇയാള്‍ ഏതാനും ദിവസങ്ങളായി …
സ്വന്തം ലേഖകന്‍: പുതിയ സൂയസ് കനാല്‍ ഗതഗതത്തിന് തുറന്നു കൊടുത്തു, ഏഷ്യക്കും യൂറോപ്പിനും ഇടയില്‍ കപ്പല്‍ യാത്ര സുഗമമാകും. പഴയ പാതക്ക് സമാന്തരമായി പുതിയ പാത വന്നതോടെ സൂയസ് കനാല്‍ വഴി ഒരേസമയം ഇരുവശത്തേക്കും തടസ്സങ്ങളില്ലാതെ കപ്പലുകള്‍ക്ക് സര്‍വ്വീസ് നടത്താനാകും. യൂറോപ്യന്‍ രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള കപ്പല്‍ ഗതാഗതം ഇരട്ടിയാക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഈജിപ്ത് പുതിയ സൂയസ് കനാല്‍ …
സ്വന്തം ലേഖകന്‍: മെഡിറ്ററേനിയന്‍ വീണ്ടും ശവപ്പറമ്പായി, ലിബിയന്‍ അഭയാര്‍ത്ഥികളുടെ ബോട്ട് മറിഞ്ഞ് നൂറിലധികം ആളുകള്‍ മരിച്ചു. ലിബിയയില്‍ നിന്ന് മധ്യധരണ്യാഴി വഴി യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് അഭയാര്‍ത്ഥികളുമായി പോയ മത്സ്യ ബന്ധന ബോട്ടാണ് മെഡിറ്ററേനിയന്‍ കടലില്‍ കീഴ്‌മേല്‍ മറിഞ്ഞത്. 600 ഓളം ആളുകള്‍ ഉണ്ടായിരുന്ന ബോട്ടിലെ 400 പേരെ രക്ഷിച്ചതായും 25 മൃതദേഹങ്ങള്‍ കണ്ടെത്തിയതായും ഐക്യരാഷ്ട്ര സഭയുടെ …