സ്വന്തം ലേഖകന്‍: മെക്‌സിക്കന്‍ മയക്കുമരുന്നു രാജാവ് ഗുസ്മാന്‍ തടവു ചാടുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. ജൊവാക്വിന്‍ ഗുസ്മാന്‍ ജയില്‍ ചാടുന്നതിന് തൊട്ടുമുമ്പ് തടവറയിലെ അവസാന നിമിഷങ്ങളുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ പ്രചരിക്കുന്നത്. മെക്‌സിക്കന്‍ സര്‍ക്കാരാണ് വീഡിയോ പുറത്തുവിട്ടത്. തടവറയിലെ ഷവറിനടുത്തേക്ക് നീങ്ങുന്ന ഗുസ്മാന്‍ ഒരു ചെറുമതിലിനു സമീപം കുനിയുന്നതാണ് വീഡിയോവിലെ അവസാന ദൃശ്യം. കുളിമുറിക്കും …
സ്വന്തം ലേഖകന്‍: ഓണലൈന്‍ പണമിടപാടുകള്‍ നടത്തുമ്പോള്‍ വ്യക്തിപരമായ വിവരങ്ങള്‍ നല്‍കരുതെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഐ.ഡി. നമ്പര്‍, പാസ്‌പോര്‍ട്ട് നമ്പര്‍, ജനനത്തീയതി എന്നീ വിവരങ്ങള്‍ ഓണ്‍ലൈനില്‍ സാധനങ്ങള്‍ വാങ്ങുമ്പോള്‍ നല്‍കേണ്ടതില്ല. സൈബര്‍ കുറ്റവാളികള്‍ ആ വിവരങ്ങള്‍ ഉപയോഗിച്ച് പണം തട്ടാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്ന് മന്ത്രാലയത്തിന് കീഴിലെ സൈബര്‍ ക്രൈം വിഭാഗം അറിയിച്ചു. …
സ്വന്തം ലേഖകന്‍: ഗ്രീസ് കടക്കെണി സംബന്ധിച്ച രക്ഷാപാക്കേജിനെ ചൊല്ലി തൊഴിലാളി സംഘടനകള്‍ തെരുവിലിറങ്ങുന്നു. വിവിധ സംഘടനകളുടെ കൂട്ടായ്മ ഇന്ന് രാജ്യത്ത് പൊതു പണിമുടക്ക് പ്രഖ്യാപിച്ചു. വിവാദമായ കര്‍ശന വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ച രക്ഷാപാക്കേജ് തള്ളിക്കളയണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. അലക്‌സി സിപ്രസിന്റെ നേതൃത്വത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ ഭരണത്തിലേറിയ ശേഷമുള്ള ആദ്യ പൊതുപണിമുടക്കിനാണ് ഗ്രീസ് വേദിയാകാന്‍ പോകുന്നത്. പണം കടം …
സ്വന്തം ലേഖകന്‍: ഇറാനും ആണവശക്തികളും തമ്മില്‍ ആണവ കരാറിന്റെ കാര്യത്തില്‍ ധാരണയില്‍ എത്തിയതോടെ സൗദി അറേബ്യയിലും ഇസ്രയേലിലും പ്രതിഷേധം ശക്തമാകുന്നു. അണ്വായുധം ഉണ്ടാക്കുകയാണ് ഇറാന്റെ ആത്യന്തിക ലക്ഷ്യമെന്നും ഹ്രസ്വകാല ആനുകൂല്യങ്ങള്‍ നേടിയെടുക്കാനും ഉപരോധത്തില്‍ അയവു കിട്ടാനും തല്‍ക്കാലം വഴങ്ങിയതാണെന്നും ഇരുരാഷ്ട്രങ്ങളും വിമര്‍ശിക്കുന്നു. ഷിയ രാജ്യമായ ഇറാന് ആണവശേഷിയുണ്ടെങ്കില്‍ സുന്നികളുടെ പ്രതിരോധത്തിന് സൗദി അറേബ്യക്കും ആണവശേഷി വേണമെന്നതാണ് …
സ്വന്തം ലേഖകന്‍: 17 ദിവസത്തെ ചര്‍ച്ചകള്‍ക്കും വിലപേശലുകള്‍ക്കും ശേഷം ഇറാനും യുഎസ്, ബ്രിട്ടന്‍, ചൈന, ഫ്രാന്‍സ്, റഷ്യ, ജര്‍മനി എന്നീ ആണവ ശക്തികളുടെ വിദേശകാര്യ മന്ത്രിമാരും ചേര്‍ന്ന് ആണവക്കരാറിന്റെ അവസാന ധാരണയില്‍ എത്തി. യൂറോപ്യന്‍ യൂണിയന്റെ വിദേശനയ മേധാവിയും ചര്‍ച്ചയില്‍ പങ്കെടുത്തു. ഈ മാസം യുഎന്‍ രക്ഷാസമിതി പ്രമേയത്തിനു ശേഷമായിരിക്കും കരാര്‍ ഔദ്യോഗികമായി പ്രസിദ്ധീകരിക്കുക. കരാര്‍ …
സ്വന്തം ലേഖകന്‍: കശ്മീര്‍ വിഷയത്തില്‍ ഒരു തരത്തിലുള്ള വിട്ടുവീഴ്ചക്കും തയ്യാറല്ലെന്ന് വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ് വ്യക്തമാക്കി. കശ്മീര്‍ വിഷയം അജണ്ടയില്‍ ഉള്‍പെടുത്താതെ ഇന്ത്യ, പാക് സംഭാഷണം മുന്നോട്ടു പോകില്ലെന്നും പാക് പ്രധാനമന്ത്രി നവാസ് ശരീഫിന്റെ വിദേശകാര്യ ഉപദേഷ്ടാവായ അസീസ് പറഞ്ഞു. റഷ്യയില്‍ കഴിഞ്ഞയാഴ്ച നടന്ന ഇന്ത്യ, പാക് പ്രധാനമന്ത്രിമാരുടെ കുടിക്കാഴ്ചക്ക് ശേഷം ഇസ്ലാമാബാദില്‍ മാധ്യമപ്രവര്‍ത്തകരോട് …
സ്വന്തം ലേഖകന്‍: വ്യാപം അഴിമതി, സിബിഐ സംഘം അന്വേഷണത്തിനായി ഭോപ്പാലില്‍. വ്യാഴാഴ്ച സുപ്രീംകോടതിയാണ് കേസ് സി.ബി.ഐ.യെ ഏല്‍പ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട ദുരൂഹമരണങ്ങളും സി.ബി.ഐ. അന്വേഷണത്തിന്റെ പരിധിയില്‍ വരുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക ദൗത്യസംഘം, അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കാന്‍ മധ്യപ്രദേശ് ഹൈക്കോടതി നിയോഗിച്ച പ്രത്യേകാന്വേഷണ സംഘം എന്നിവരില്‍ നിന്നാണ് സി.ബി.ഐ. അന്വേഷണം ഏറ്റെടുക്കുന്നത്. …
സ്വന്തം ലേഖകന്‍: ഭൂകമ്പം തകര്‍ത്തെറിഞ്ഞ നേപ്പാള്‍ ഗ്രാമങ്ങളില്‍ അവയവ വ്യാപാരികള്‍ പിടിമുറുക്കുന്നു. ഭൂകമ്പം സ്വത്തും മറ്റു ജീവനോപാധികളും ഇല്ലാതാക്കിയതോടെ സ്വന്തം അവയവങ്ങള്‍ കിട്ടുന്ന കാശിന് വിറ്റ് ജീവന്‍ നിലനിര്‍ത്തേണ്ട ഗതികേടിലാണ് നേപ്പാളിലെ പാവങ്ങള്‍. അഭയാര്‍ത്ഥി ക്യാമ്പുകളില്‍ നരകിക്കുന്ന ഇവരുടെ മുമ്പിലേക്കാണ് അവയവ വ്യാപാരികള്‍ അവയവ വില്‍പ്പനയുടെ പുത്തന്‍ വാഗ്ദാനങ്ങളുമായി പറന്നിറങ്ങുന്നത്. നേപ്പാളിലെ ഹോക്‌സെ ഗ്രാമം ഇന്ന് …
സ്വന്തം ലേഖകന്‍: മോഷണക്കുറ്റം ആരോപിച്ച് ധാക്കയില്‍ പതിമൂന്നുകാരനെ മര്‍ദ്ദിച്ചു കൊല്ലുന്ന വീഡിയോ ഫേസ്ബുക്കില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് വന്‍ പ്രതിഷേധം. റിക്ഷാ വാന്‍ മോഷ്ടിച്ചെന്ന് ആരോപിച്ചാണ് പതിമൂന്നുകാരനായ പയ്യനെ നാലു പേര്‍ ചേര്‍ന്നു മൃഗീയമായി കൊലപ്പെടുത്തുന്നതിന്റെ വിഡിയോ ഫെയ്‌സ്ബുക്കിലൂടെ പുറത്തുവന്നത്. വീഡിയോ വൈറലായത് വന്‍ പ്രതിഷേധത്തിനിടയാക്കി. കുമാര്‍ഗാവില്‍ പച്ചക്കറിക്കച്ചവടം നടത്തുന്ന സമിയുല്‍ അലാം രാജന്‍ ആണ് കൊലചെയ്യപ്പെട്ടത്. …
സ്വന്തം ലേഖകന്‍: ഗ്രീക്ക് കടക്കെണി സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനായി ചേരാനിരുന്ന യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടി ഉപേക്ഷിച്ചു. യൂറോപ്യന്‍ യൂനിയന്റെ 28 അംഗരാജ്യങ്ങളും പങ്കെടുക്കുന്ന പൂര്‍ണ ഉച്ചകോടി വിളിച്ചു ചേര്‍ക്കാനുള്ള നീക്കമാണ് താത്കാലികമായി മാറ്റിവച്ചത്. അന്തിമ തീരുമാനമെടുക്കുന്നതിന് ഗ്രീസിനും അവരുമായി ചര്‍ച്ച നടത്തുന്ന യൂറോസോണ്‍ ധനകാര്യ മന്ത്രിമാര്‍ക്കും സാവകാശം നല്‍കുന്നതിന് വേണ്ടിയാണ് ഉച്ചകോടി റദ്ദാക്കിയത്. യൂറോസോണിലെ …