സ്വന്തം ലേഖകൻ: 2013 ലെ ഐപിഎൽ വാതുവെപ്പ് കേസിൽ ക്രിക്കറ്റ് താരം ശ്രീശാന്ത് രക്ഷപ്പെട്ടത് നിയമത്തിൻ്റെ അഭാവം മൂലമാണെന്ന് മുൻ ഡൽഹി പോലീസ് കമ്മിഷണർ നീരജ് കുമാർ. ശക്തമായ തെളിവുകൾ ഉണ്ടായിട്ടും ശ്രീശാന്ത് രക്ഷപ്പെടാൻ കാരണമായത് ഇന്ത്യയിൽ കായികരംഗത്തെ അഴിമതിക്കെതിരെ നിയമമില്ലാത്തത് മൂലമാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ ക്രിക്കറ്റിലെ അഴിമതി ഗൗരവമായി കൈകാര്യം ചെയ്യപ്പെടുന്നില്ല. ക്രിക്കറ്റിലെയോ …
സ്വന്തം ലേഖകൻ: കോണ്‍ഗ്രസിനെ വിമര്‍ശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കച്ചത്തീവ് ദ്വീപിനെ കുറിച്ച് നടത്തിയ പരാമര്‍ശം ദേശീയ അന്താരാഷ്ട്രതലത്തില്‍ ചര്‍ച്ചയായി. ഇന്ത്യയിലെ തിരഞ്ഞെടുപ്പ് രംഗം വിട്ട് കച്ചത്തീവ് വിഷയം നയതന്ത്ര ബന്ധങ്ങള്‍ സംബന്ധിച്ച വിഷയത്തിലേക്ക് വരെ നീണ്ടു. കച്ചത്തീവ് ദ്വീപ് ശ്രീലങ്കയ്ക്ക് വിട്ടുകൊടുത്ത ഇന്ദിര ഗാന്ധി സര്‍ക്കാര്‍ നടപടിയെ ആയിരുന്നു നരേന്ദ്ര മോദി വിമര്‍ശിച്ചത്. എന്നാല്‍ ഇതിന് …
സ്വന്തം ലേഖകൻ: ചെറിയ പെരുന്നാൾ അവധി തുടങ്ങിയതോടെ വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ തിരക്കേറി. വ്യാഴാഴ്ച പ്രവൃത്തിദിനം കഴിഞ്ഞതിനു പിറകെ സ്വദേശികളും താമസക്കാരും ഉൾപ്പെടെ രാജ്യത്തിനു പുറത്തേക്ക് യാത്ര ചെയ്യുന്നവരുടെ എണ്ണം പതിന്മടങ്ങ് വർധിച്ചതോടെ യാത്രക്കാർക്ക് നിർദേശവുമായി ഹമദ് അന്താരാഷ്ട്ര വിമാനത്താവളം. തിരക്ക് പരിഗണിച്ച് യാത്രക്കാർ നേരത്തേ തന്നെ വിമാനത്താവളത്തിലെത്തി നടപടികൾ പൂർത്തിയാക്കണമെന്ന് അധികൃതർ നിർദേശിച്ചു. സർക്കാർ, സ്വകാര്യ …
സ്വന്തം ലേഖകൻ: ടെസ്‌ല റോബോ ടാക്‌സി അവതരിപ്പിക്കുമെന്ന പ്രഖ്യാപനവുമായി ഇലോണ്‍ മസ്‌ക്. എന്നാല്‍ റോബോടാക്‌സി അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ ഇലോണ്‍ മസ്‌ക് വെളിപ്പെടുത്തിയില്ല. സ്റ്റീയറിങ് ഇല്ലാത്ത പൂര്‍ണമായും സ്വയം പ്രവര്‍ത്തിക്കുന്ന സെല്‍ഫ് ഡ്രൈവിങ് കാര്‍ ആണ് റോബോ ടാക്‌സി. ഇവ ഓട്ടോണമസ് ടാക്‌സി സേവനത്തിന് ഉപയോഗിക്കാനാവും. വര്‍ഷങ്ങളായി നിര്‍മാണത്തിലിരിക്കുന്ന റോബോ ടാക്‌സി …
സ്വന്തം ലേഖകൻ: മൊബൈല്‍ഫോണ്‍ വഴിയുള്ള തട്ടിപ്പുകള്‍ വീണ്ടും വ്യാപകമാകുന്നു. ഫോണ്‍ കണക്ഷനുകള്‍ റദ്ദാക്കുമെന്നു പറഞ്ഞാണ് പുതിയ തട്ടിപ്പ്. ബി.എസ്.എന്‍.എല്‍. മുംബൈ ഓഫീസില്‍ നിന്നാണെന്നും രണ്ടുമണിക്കൂറിനകം നിങ്ങളുടെ പേരിലുള്ള എല്ലാ ഫോണ്‍ കണക്ഷനുകളും റദ്ദാക്കുമെന്നും പറഞ്ഞാണ് കഴിഞ്ഞദിവസം മലപ്പുറത്തെ രണ്ടുനമ്പറുകളില്‍ വിളി വന്നത്. കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിന് ഒന്‍പത് അമര്‍ത്തുക എന്ന നിര്‍ദേശവും. ഒന്‍പത് അമര്‍ത്തിയാല്‍ കോള്‍സെന്ററിലേക്കു …
സ്വന്തം ലേഖകൻ: അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സമീപസംസ്ഥാനമായ ന്യൂജേഴ്‌സിയാണ് പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. ഭൂചലനത്തില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റതായോ നാശനഷ്ടങ്ങളുണ്ടായതായോ റിപ്പോര്‍ട്ടുകളില്ല. ബ്രൂക്ക്‌ലിനില്‍ കെട്ടിടങ്ങള്‍ കുലുങ്ങുകയും വാതിലുകളിലും മറ്റും പ്രകമ്പനം അനുഭവപ്പെടുകയും ചെയ്തു. ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് നടന്നിരുന്ന സുരക്ഷാസമിതി യോഗം ഭൂചലനത്തിന്റെ …
സ്വന്തം ലേഖകൻ: യു.എസിൽ മിഷിഗണിലും ടെക്സാസിലും പക്ഷിപ്പനി പടരുന്നതിൽ ആശങ്ക പങ്കുവെച്ച് ശാസ്ത്രജ്ഞർ. പക്ഷിപ്പനി പടർന്ന ഫാമുകളിലൊന്നിലെ ജീവനക്കാരന് വൈറസ് ബാധയേറ്റതോടെയാണ് ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്.ഒ), രോഗകാരിയായ എച്ച്5എൻ1 വൈറസിനെ പഠനവിധേയമാക്കിയത്. ഉയർന്ന മരണനിരക്കിന് കാരണമാകുന്ന എച്ച്5എൻ1 വൈറസ്, കോവിഡ്-19 വൈറസിനേക്കാൾ നൂറുമടങ്ങ് അപകടകാരിയെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകി. അസാധാരണമാംവിധം മരണനിരക്ക് ഉയർത്താൻ കഴിയുന്ന അപകടകാരിയായാണ് മ്യൂട്ടേഷൻ …
സ്വന്തം ലേഖകൻ: രാജ്യത്ത് ബയോമെട്രിക്സ് രജിസ്ട്രേഷന് പൂര്‍ത്തിയാക്കാന്‍ അനുവദിച്ച സമയ പരിധിയിൽ ഒരുമാസം കഴിഞ്ഞു. മാർച്ച് ഒന്നു മുതൽ മൂന്ന് മാസമാണ് പൗരന്മാർക്കും പ്രവാസികൾക്കും ബയോമെട്രിക് ഫിംഗർപ്രിന്റ് രജിസ്ട്രേഷന് പൂര്‍ത്തിയാക്കാൻ ആഭ്യന്തര മന്ത്രാലയം നൽകിയ സമയം. ജൂൺ ഒന്നു മുതൽ എല്ലാവരും നടപടികൾ പൂർത്തിയാക്കണം. തുടർന്ന് ബയോമെട്രിക് വിരലടയാള പ്രക്രിയ പൂർത്തിയാക്കാത്ത വ്യക്തികൾക്ക് ആഭ്യന്തര മന്ത്രാലയവുമായി …
സ്വന്തം ലേഖകൻ: പാക് ഭീകരവാദികളെ ലക്ഷ്യംവെച്ച് അതിർത്തികടന്നുള്ള അക്രമണങ്ങൾ ഇന്ത്യ നടത്തുന്നു എന്ന ബ്രിട്ടീഷ് ദിനപത്രം ദി ഗാർഡിയന്റെ റിപ്പോർട്ട് തള്ളി വിദേശകാര്യമന്ത്രാലയം. തീർത്തും തെറ്റായ റിപ്പോർട്ടാണിത്. ദുരുദ്ദേശത്തോടെയുള്ള ഇന്ത്യാവിരുദ്ധ പ്രചാരണമാണ് നടന്നതെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. മറ്റ് രാജ്യത്തുള്ളവരെ ലക്ഷ്യമിട്ട് കൊലപ്പെടുത്തുക എന്നത് ഇന്ത്യൻ സർക്കാരിന്റെ നയമല്ലെന്ന് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറിനെ ഉദ്ധരിച്ചുകൊണ്ടായിരുന്നു വിദേശകാര്യമന്ത്രാലയം ദി …
സ്വന്തം ലേഖകൻ: പണം കൈമാറാന്‍ മാത്രമല്ല, നിക്ഷേപിക്കാനും ഇനി യു.പി.ഐ ഉപയോഗിക്കാം. കാര്‍ഡ് ഉപയോഗിക്കാതെ എ.ടി.എമ്മില്‍നിന്ന് പണം പിന്‍വലിക്കുന്നതോടൊപ്പം പണം നിക്ഷേപിക്കാനുള്ള സൗകര്യം കൂടിയാണ് അവതരിപ്പിച്ചത്. പണനയ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ടുള്ള വാര്‍ത്താ സമ്മേളനത്തിലാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് ഇക്കാര്യം അറിയിച്ചത്. ഇതോടെ ക്യാഷ് ഡെപ്പോസിറ്റ് മെഷീനുകളില്‍ യു.പി.ഐവഴി പണം നിക്ഷേപിക്കല്‍ എളുപ്പമാകും. …