1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പുകവലി നിരോധനം, ആസ്‌ട്രേലിയയില്‍ ജയില്‍പ്പുള്ളികള്‍ കലാപം തുടങ്ങി
പുകവലി നിരോധനം, ആസ്‌ട്രേലിയയില്‍ ജയില്‍പ്പുള്ളികള്‍ കലാപം തുടങ്ങി
സ്വന്തം ലേഖകന്‍: പുകവലി നിരോധനത്തെ തുടര്‍ന്ന് ആസ്‌ട്രേലിയയില്‍ ജയില്‍പ്പുള്ളികളുടെ കലാപം. പുകവലി ജയിലിനകത്ത് നിരോധിച്ചതായുള്ള ഉത്തരവിറങ്ങിയതോടെ കലാപം പൊട്ടിപ്പുറപ്പെടുകയായിരുന്നു. മെല്‍ബണിനടുത്ത് റാവന്‍ ഹാള്‍ ജയിലിലാണ് നാടകീയ സംഭവങ്ങള്‍. അധികൃതര്‍ ജയിലില്‍ പുകവലി നിരോധിച്ചതാണ് സംഭവങ്ങളുടെ തുടക്കം. ചൊവ്വാഴ്ച മുതല്‍ രാജ്യ വ്യാപകമായി ജയിലുകളില്‍ സര്‍ക്കാര്‍ പുകവലി നിരോധിച്ച് ഉത്തരവിറക്കിയിരുന്നു. ഉത്തരവ് ജയിലില്‍ എത്തിയതു മുതല്‍ സംഘര്‍ഷം …
ഈജിപ്തിനു മേല്‍ ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണം, 50 പേര്‍ കൊല്ലപ്പെട്ടു
ഈജിപ്തിനു മേല്‍ ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണം, 50 പേര്‍ കൊല്ലപ്പെട്ടു
സ്വന്തം ലേഖകന്‍: ഈജിപ്തിനു മേല്‍ ഇസ്ലാമിക് സ്റ്റേറ്റ് വിവിധ ആക്രമണങ്ങളിലായി 50 പേര്‍ കൊല്ലപ്പെട്ടു ഈജിപ്തിലെ വടക്കന്‍ സിനായ് മേഖലയിലെ ഒട്ടേറെ സൈനിക ചെക് പോസ്റ്റുകളിലാണ് ഇസ!്!ലാമിക് സ്റ്റേറ്റ് ഭീകരര്‍ ചാവേര്‍ ആക്രമണം ഉള്‍പ്പടെയുള്ള ആക്രമണങ്ങള്‍ നടത്തിയത്. ആക്രമണങ്ങളില്‍ അമ്പത് പേരെങ്കിലും കൊല്ലപ്പെട്ടതായാണ് സൂചന. ഇസ്ലാമിക് സ്റ്റേറ്റിന്റെ ഈജിപ്ത് വിഭാഗമായ സിനായ് പ്രോവിന്‍സ് ആക്രമണങ്ങളുടെ ഉത്തരവാദിത്തം …
കടക്കെണി, ഗ്രീസിന്റെ കാര്യം തീരുമാനമായി, യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തേക്ക്
കടക്കെണി, ഗ്രീസിന്റെ കാര്യം തീരുമാനമായി, യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തേക്ക്
സ്വന്തം ലേഖകന്‍: ഐ.എം.എഫിന് കൊടുക്കാനുള്ള കടത്തിന്റെ അവസാന തിയ്യതിയും കഴിഞ്ഞതോടെ ഗ്രീസിന്റെ കാര്യത്തില്‍ തീരുമാനമായ മട്ടാണ്. ഇതോടെ ഗ്രീസ് പണമടക്കാനുള്ള മുന്നോക്ക രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാമതായതായി ഐ.എം.എഫ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. യൂറോ സോണില്‍ നിന്നും പുറത്താകുമെന്നുറപ്പായ ഗ്രീസ് യൂണിയന് അവസാന സഹായത്തിനായി കത്തയച്ചു. കത്തില്‍ യൂറോ സോണ്‍ ഇന്ന് തീരുമാനമെടുക്കുമെന്നാണ് സൂചന. ജൂലായ് ആറുവരെ ബാങ്കുകള്‍ …
ലഖ്‌വി മോചന പ്രശ്‌നം, യുഎന്‍ രക്ഷാസമിതിയില്‍ ചൈനക്കും പാക്കിസ്ഥാനുമെതിരെ ആഞ്ഞടിച്ച് ഇന്ത്യ
ലഖ്‌വി മോചന പ്രശ്‌നം, യുഎന്‍ രക്ഷാസമിതിയില്‍ ചൈനക്കും പാക്കിസ്ഥാനുമെതിരെ ആഞ്ഞടിച്ച് ഇന്ത്യ
സ്വന്തം ലേഖകന്‍: ലഖ്‌വി മോചന പ്രശ്‌നം സംബന്ധിച്ച് യുഎന്‍ രക്ഷാസമിതിയില്‍ ചൈനക്കും പാക്കിസ്ഥാനുമെതിരെ ആഞ്ഞടിച്ച് ഇന്ത്യ. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ സാക്കിയൂര്‍ റഹ!്മാന്‍ ലഖ്‌വിയെ ജയിലില്‍നിന്നു മോചിപ്പിച്ച പാക്കിസ്ഥാന് എതിരെ ഇന്ത്യ യുഎന്നില്‍ നടത്തിയ നീക്കം ചൈന ഇടപെട്ട് തടഞ്ഞതാണ് ഇന്ത്യയെ പ്രകോപിപ്പിച്ചത്. ഭീകരത തടയുന്നതില്‍ യുഎന്‍ രക്ഷാസമിതിയിലെ ചില സ്ഥിരാംഗങ്ങള്‍ കാട്ടുന്ന കാപട്യം ഇന്ത്യയുടെ …
ദക്ഷിണ സുഡാനില്‍ സൈന്യത്തിന്റെ തേര്‍വാഴ്ച, സ്ത്രീകളെ മാനഭംഗം ചെയ്ത് തീയിട്ടു കൊന്നതായി റിപ്പോര്‍ട്ട്
ദക്ഷിണ സുഡാനില്‍ സൈന്യത്തിന്റെ തേര്‍വാഴ്ച, സ്ത്രീകളെ മാനഭംഗം ചെയ്ത് തീയിട്ടു കൊന്നതായി റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: ദക്ഷിണ സുഡാനില്‍ സൈന്യത്തിന്റെ തേര്‍വാഴ്ച. സ്ത്രീകളെ മാനഭംഗം ചെയ്ത് തീയിട്ടു കൊന്നതായി റിപ്പോര്‍ട്ട. ഐക്യരാഷ്ട്ര സഭയുടെ ആഫ്രിക്കന്‍ കാര്യങ്ങള്‍ സംബന്ധിച്ച രാഷ്ട്രീയ റിപ്പോര്‍ട്ടിലാണ് ദക്ഷിണ സുഡാനിലെ സര്‍ക്കാര്‍ സൈന്യം പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തിയശേഷം ജീവനോടെ കത്തിച്ചതായി പറയുന്നത്. പതിനെട്ടു മാസം നീണ്ട ആഭ്യന്തര കലാപത്തിനിടെ നടന്ന കൊടുംക്രൂരതകളുടെ വിവരം 115 ദൃക്‌സാക്ഷികളില്‍ നിന്ന് ശേഖരിച്ച് …
ഫേസ്ബുക്ക് ആഫ്രിക്കയില്‍ ഓഫീസ് തുറന്നു, ആദ്യ ഓഫീസ് ജോഹന്നാസ്ബര്‍ഗില്‍
ഫേസ്ബുക്ക് ആഫ്രിക്കയില്‍ ഓഫീസ് തുറന്നു, ആദ്യ ഓഫീസ് ജോഹന്നാസ്ബര്‍ഗില്‍
സ്വന്തം ലേഖകന്‍: ഫേസ്ബുക്ക് ആഫ്രിക്കയില്‍ ഓഫീസ് തുറന്നു. ഫേസ്ബുക്കിന്റെ ആഫ്രിക്കയിലെ ആദ്യ ഓഫീസ് ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബര്‍ഗില്‍ പ്രവര്‍ത്തനം ആരംഭിച്ചു. പ്രശസ്ത പരസ്യ ഏജന്‍സിയായ ഒഗിള്‍വി ആന്‍ഡ് മാത്തര്‍ സൗത്ത് ആഫ്രിക്ക ഘടകത്തിന്റെ മുന്‍ ചെയര്‍പേഴ്‌സണ്‍ നുനു ഷിനഗില ജെക്കേ ആണ് ഫേസ്ബുക്കിന്റെ ആഫ്രിക്കന്‍ മേധാവി. ആഫ്രിക്കയില്‍ 120 മില്യണ്‍ ആളുകള്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നുവെന്നാണ് കണക്ക്. കഴിഞ്ഞ …
കൃത്രിമ മധുര പാനീയങ്ങള്‍ ഒരു വര്‍ഷം കൊന്നൊടുക്കുന്നത് ശരാശരി 1,84,000 പേരെയെന്ന് പഠനം
കൃത്രിമ മധുര പാനീയങ്ങള്‍ ഒരു വര്‍ഷം കൊന്നൊടുക്കുന്നത് ശരാശരി 1,84,000 പേരെയെന്ന് പഠനം
സ്വന്തം ലേഖകന്‍: കൃത്രിമ മധുര പാനീയങ്ങള്‍ ഒരു വര്‍ഷം കൊന്നടുക്കുന്നത് ശരാശരി 1,84,000 പേരെയെന്ന് പഠനം. ഇത്തരം പാനീയങ്ങള്‍ ഉണ്ടാക്കുന്ന പ്രമേഹവും ഹൃദയസംബന്ധമായ അസുഖങ്ങളും കാന്‍സറുമാണ് വില്ലനാകുന്നത്. 2010 ല്‍ ഇത്തരത്തിലുള്ള പാനീയങ്ങളുടെ ഉപയോഗം മൂലം പ്രമേഹബാധിതരായി 1,33,000 പേരും ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് 45,000 പേരും കാന്‍സര്‍ ബാധിച്ച് 6,450 പേരും മരിച്ചതായി സര്‍ക്കുലേഷന്‍ …
ആര്‍. കെ നഗറില്‍ കൊടുങ്കാറ്റായി ജയലളിത, ഉപതെരഞ്ഞെടുപ്പ് തൂത്തുവാരി
ആര്‍. കെ നഗറില്‍ കൊടുങ്കാറ്റായി ജയലളിത, ഉപതെരഞ്ഞെടുപ്പ് തൂത്തുവാരി
സ്വന്തം ലേഖകന്‍: ആര്‍. കെ നഗറില്‍ കൊടുങ്കാറ്റാവുകയാണ് ജയില്‍വാസം അവസാനിപ്പിച്ച് കുറ്റവിമുക്തയായി പുറത്തിറങ്ങിയ തലൈവി. മിക്കവാറും നൂറു ശതമാനം വിജയത്തിലേക്കാണ് ജയലളിത കുതിക്കുന്നതെന്നാണ് പതിനാല് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ കണക്കുകള്‍ നല്‍കുന്ന സൂചന. തൊട്ടടുത്ത സ്ഥാനാര്‍ഥിയായ സിപിഐയുടെ സി. മഹേന്ദ്രന് ആകെ നേടാന്‍ കഴിഞ്ഞത് വെറും 8,079 വോട്ടുകളാണ്. എതിരാളികള്‍ അശക്തരായിരുന്നിട്ടും എ.ഐ.എ.ഡി.എം.കെ. നടത്തിയ ശക്തമായ …
ഖത്തര്‍ സ്‌പോണ്‍സര്‍ഷിപ്പ് നിയമത്തില്‍ ഭേദഗതിക്ക് സാധ്യത തെളിയുന്നു, അപാകതകള്‍ പരിഹരിക്കാന്‍ ചര്‍ച്ച
ഖത്തര്‍ സ്‌പോണ്‍സര്‍ഷിപ്പ് നിയമത്തില്‍ ഭേദഗതിക്ക് സാധ്യത തെളിയുന്നു, അപാകതകള്‍ പരിഹരിക്കാന്‍ ചര്‍ച്ച
സ്വന്തം ലേഖകന്‍: ഖത്തര്‍ സ്‌പോണ്‍സര്‍ഷിപ്പ് നിയമത്തില്‍ ഭേദഗതിക്ക് സാധ്യത തെളിയുന്നു. നിയമത്തിലെ അപാകതകള്‍ പരിഹരിക്കാന്‍ ശൂറാ കൗണ്‍സിലിന്റെ ആഭ്യന്തര വിദേശകാര്യ സമിതി ചര്‍ച്ച നടത്തി. പ്രധാനമന്ത്രിയുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം തൊഴില്‍ മന്ത്രിയുടെ അംഗീകാരം കൂടി ലഭിക്കുന്നതോടെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമാകുമെന്നാണ് പ്രതീക്ഷ. ഖത്തറില്‍ കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച പുതിയ സ്‌പോണ്‍സര്‍ഷിപ്പ് നിയമത്തില്‍ വരുത്തേണ്ട ഭേദഗതികളും …
ശാന്ത സമുദ്രം മുറിച്ചു കടക്കാനുള്ള ദൗത്യവുമായി ആദ്യ സൗര വിമാനം
ശാന്ത സമുദ്രം മുറിച്ചു കടക്കാനുള്ള ദൗത്യവുമായി ആദ്യ സൗര വിമാനം
സ്വന്തം ലേഖകന്‍: ശാന്ത സമുദ്രം മുറിച്ചു കടക്കാനുള്ള ദൗത്യവുമായി ആദ്യ സൗര വിമാനം പറന്നുയര്‍ന്നു. ശാന്ത സമുദ്രത്തിന്റെ പരപ്പിനെ മുറിച്ചു കടക്കുകയെന്ന അങ്ങേയറ്റം സാഹസികമായ ദൗത്യവുമായാണ് ലോകത്തിലെ ആദ്യ സൗര വിമാനമായ സോളാര്‍ ഇംപള്‍സ് യാത്ര പുറപ്പെട്ടത്. മധ്യ ജപ്പാനീസ് നഗരമായ നഗോയയില്‍ നിന്ന് പ്രാദേശിക സമയം പുലര്‍ച്ചെ 3 മണിക്കാണ് ചരിത്ര ദൗത്യത്തിന് തുടക്കമിട്ട് …