സ്വന്തം ലേഖകൻ: അബുദാബിയിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യാ എക്സ്പ്രസിന്റെ സമയമാറ്റം പ്രവാസികളെ വലയ്ക്കുന്നു. ഏതാനും ദിവസത്തെ അവധിക്ക് നാട്ടിലേക്കു പോകുന്നവർക്ക് ഒരു ദിവസം ഇതുമൂലം നഷ്ടമാകുമെന്ന് പരാതിയുയരുന്നു. മാർച്ച് 31 വരെ അബുദാബിയിൽനിന്ന് രാത്രി 9.15ന് പുറപ്പെട്ട് പുലർച്ചെ 2.45ന് തിരുവനന്തപുരത്ത് എത്തുന്ന സമയക്രമമായിരുന്നു പ്രവാസികൾക്ക് ഏറ്റവും അനുയോജ്യം. പരിഷ്കരിച്ച സമയം അനുസരിച്ച് ഏപ്രിൽ മുതൽ …
സ്വന്തം ലേഖകൻ: അരുണാചല്‍ പ്രദേശില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി ദമ്പതികളും സുഹൃത്തും വിചിത്ര വിശ്വാസങ്ങള്‍ക്ക് അടിമപ്പെട്ടുവെന്ന് കണ്ടെത്തല്‍. സാങ്കല്‍പ്പിക അന്യഗ്രഹ ജീവിയുമായി ഇവര്‍ സംഭാഷണം നടത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. നവീന്‍ രഹസ്യഭാഷയില്‍ ആശയവിനിമയം നടത്തിയതിന്റെ തെളിവുകളും അന്വേഷണസംഘത്തിന് ലഭിച്ചു. മൂവരും സാങ്കല്‍പ്പിക അന്യഗ്രഹ ജീവിതം മോഹിച്ചിരുന്നതായാണ് ഡിജിറ്റല്‍ തെളിവുകള്‍ തെളിയിക്കുന്നത്. ആന്‍ഡ്രോമീഡ ഗ്യാലക്‌സില്‍ …
സ്വന്തം ലേഖകൻ: റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ മൂന്ന്, നാല് ടെർമിനലുകളിൽ യാത്ര നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനുള്ള ഇലക്ട്രോണിക് ഗേറ്റുകളുടെ ആദ്യഘട്ടം പാസ്പോർട്ട് ഡയറക്ടറേറ്റ് ആരംഭിച്ചു. ഇതോടെ യാത്രക്കാർക്ക് എമിഗ്രേഷൻ നടപടികൾ സ്വയം പൂർത്തിയാക്കാൻ കഴിയും. അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി യാത്രക്കാരുടെ അനുഭവം മികച്ചതാക്കുകയാണ് ലക്ഷ്യം. അതിനായി ഡിജിറ്റലൈസേഷൻ, സെൽഫ് സർവിസ് സംവിധാനങ്ങളെ പ്രയോജനപ്പെടുത്തുന്നു. മൂന്നാം നമ്പർ …
സ്വന്തം ലേഖകൻ: ഈദുൽ ഫിത്ർ അവധി പ്രഖ്യാപിച്ച് ഒമാൻ. പൊതു-സ്വകാര്യ മേഖലയിൽ ഏപ്രിൽ ഒമ്പത് മുതൽ 11 വരെയായിരിക്കും അവധി ലഭിക്കുക. ഒമാൻ വാർത്താ ഏജൻസി ആണ് ഇക്കാര്യം അറിയിച്ചത്. വാരാന്ത്യദിനങ്ങളുൾപ്പെടെ അഞ്ച് ദിവസമാണ് അവധി ലഭിക്കുക ഔദ്യോഗിക ജോലികൾ ഞായറാഴ്ച ഏപ്രിൽ 14 ന് പുനരാരംഭിക്കും. അതേസമയം വസ്ത്രങ്ങളിൽ ഒമാനി ഫാഷൻ രീതികൾക്കല്ലാത്തവയിൽനിന്ന് വിട്ടുനിൽക്കണമെന്ന് …
സ്വന്തം ലേഖകൻ: ഇന്ത്യൻ സ്കൂൾ രക്ഷിതാക്കളുടെ ദീർഘകാലമായുള്ള ആവശ്യമായിരുന്ന ഓൺലൈനായി ഫീസ് അടക്കാനുള്ള സൗകര്യം നിലവിൽ വന്നു. ഇനി മുതൽ അമേരിക്കൻ എക്സ്പ്രസ് (AMEX) ഉൾപ്പെടെ ഡെബിറ്റ് കാർഡുകൾ, ക്രെഡിറ്റ് കാർഡുകൾ എന്നിവ ഉപയോഗിച്ച് രക്ഷിതാക്കൾക്ക് അവരുടെ കുട്ടികളുടെ സ്കൂൾ ഫീസ് സൗകര്യപൂർവം അടക്കാം. ഈ പുതിയ സൗകര്യം നിലവിലുള്ള ഫീസ് അടക്കാനുള്ള രീതികൾക്ക് അനുബന്ധമാണ്. …
സ്വന്തം ലേഖകൻ: കുവൈത്തില്‍ സര്‍ക്കാര്‍ മെഡിക്കല്‍ മേഖലയിലെ ഡോക്ടര്‍മാര്‍ക്ക് സ്വകാര്യ പ്രാക്ടീസിന് അനുമതി. ഔദ്യോഗിക പ്രവൃത്തി സമയത്തിന് ശേഷം സ്വകാര്യ ക്ലിനിക്കുകളിലും മറ്റും ജോലി ചെയ്യാം. കുവൈത്ത് ആരോഗ്യ മന്ത്രാലയം ഇതു സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചു. മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള പ്രത്യേക വ്യവസ്ഥകള്‍ക്കും നിയന്ത്രണങ്ങള്‍ക്കും വിധേയമായാണ് അനുമതി നല്‍കുന്നത്. സര്‍ക്കാര്‍ മെഡിക്കല്‍ മേഖലയിലെ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ക്കും മുതിര്‍ന്ന …
സ്വന്തം ലേഖകൻ: 7000 കോടി രൂപയുടെ ആസ്തിയിൽ നിന്ന് പൂജ്യത്തിലേക്ക് ബൈജൂസ്. പുതിയ ഫോബ്‌സ് ബില്യണയർ പട്ടികയിൽ നിന്ന് ബൈജൂസ് സ്ഥാപകൻ ബൈജു രവീന്ദ്രൻ പുറത്തായി. 2022ൽ 22 ബില്യൺ ആയിരുന്നു ബൈജൂസ് കമ്പനിയുടെ ആസ്തി. കഴിഞ്ഞ വർഷം ഇത് 2.1 ബില്യൺ ഡോളർ (17,545കോടി) ആയിരുന്നു. ഇതിൽ നിന്നാണ് ഇപ്പോൾ ബൈജൂസിന്റെ ആസ്തി പൂജ്യത്തിലേക്ക് …
സ്വന്തം ലേഖകൻ: പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ വൈകുന്നേരത്തെ കൺസൾട്ടേഷന് ആപ് വഴി ബുക്ക് ചെയ്യാൻ സംവിധാനമാരംഭിച്ചതായി ഇഗവർമെന്റ് ആൻഡ് ഇൻഫർമേഷൻ അതോറിറ്റി അറിയിച്ചു. സിഹ്ഹത്തീ (മൈ ഹെൽത്) എന്നപേരിലുള്ള ആപ്ലിക്കേഷനിലാണ് ഇതിനുള്ള സൗകര്യമൊരുക്കിയിട്ടുള്ളത്. സർക്കാർ ആശുപത്രികളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും സ്വദേശികൾക്കും വിദേശികൾക്കും പരിശോധന സമയം ബുക് ചെയ്യാനുള്ള സൗകര്യമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. അപ്പോയിൻമെന്റ് എടുക്കാനും ഒഴിവാക്കാനും റീ അപ്പോയിൻമെന്റ് …
സ്വന്തം ലേഖകൻ: തായ്‌വാനില്‍ ബുധനാഴ്ചയുണ്ടായ ശക്തമായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി ഉയര്‍ന്നു. 730-ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഒരു ഡസനോളം കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ഭൂചലനത്തിന്റെ ഭീതിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. തായ്‌വാനില്‍ 25-വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തിയേറിയ ഭൂചലനമെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. ഭൂചലനത്തിനുപിന്നാലെ തായ്‌വാനിലും ജപ്പാന്റെ തെക്കന്‍ മേഖലയിലും ഫിലപ്പീന്‍സിലും സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രാദേശികസമയം രാവിലെ …
സ്വന്തം ലേഖകൻ: യുദ്ധഭൂമിയിൽ നിന്ന് തിരികെ എത്തിപ്പെടാൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് അഞ്ചുതെങ്ങ് സ്വദേശിയായ പ്രിൻസ്. 23 ദിവസം മാത്രം പരിശീലനം നൽകി നേരെ യുദ്ധമുഖത്തേക്ക് അയച്ചു. കാണുന്ന സ്ഥലത്ത് മുഴുവൻ യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ ശരീരങ്ങൾ ചിതറിക്കിടന്നു. അത്രയ്ക്ക് ഭീകരമായിരുന്നു സാഹചര്യങ്ങൾ. തനിക്കൊപ്പമെത്തിയ ടിനു, വിനീത് എന്നിവരെ അവസാനമായി കണ്ടത് മാസങ്ങൾക്ക് മുമ്പാണെന്നും പ്രിൻസ് പറയുന്നു. തിരുവനന്തപുരം …