1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ലബനന്‍ പൗരന്മാരായ രണ്ടു ഹിസ്ബുള്ള നേതാക്കന്മാര്‍ക്ക് സൗദിയില്‍ ശിക്ഷ വിധിച്ചു
ലബനന്‍ പൗരന്മാരായ രണ്ടു ഹിസ്ബുള്ള നേതാക്കന്മാര്‍ക്ക് സൗദിയില്‍ ശിക്ഷ വിധിച്ചു
സ്വന്തം ലേഖകന്‍: ലബനന്‍ പൗരന്മാരായ രണ്ടു ഹിസ്ബുള്ള നേതാക്കളെ സൗദി അറേബ്യ തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെടുത്തി ശിക്ഷ വിധിച്ചു. ഈജിപ്തിന്റെ വഴി പിന്തുടര്‍ന്നാണ് സൗദി അന്താരാഷ്ട്ര തലത്തില്‍ തീവ്രവാദത്തിന് നേതൃത്വം നല്‍കുന്നവരായി പ്രഖ്യാപിച്ച് ഇരുവരേയും ശിക്ഷിച്ചത്. ഖലീല്‍ യൂസുഫ് ഹര്‍ബ്, മുഹമ്മദ് ഖബ്ലാന്‍ എന്നിവര്‍ക്കെതിരെയാണ് ചൊവ്വാഴ്ച സൗദി അറേബ്യ ശിക്ഷ വിധിക്കുകയും തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും …
മ്യാന്മറിലെ ന്യൂനപക്ഷ പീഡനം, ആങ് സാന്‍ സൂചി വിമര്‍ശിക്കപ്പെടുന്നു
മ്യാന്മറിലെ ന്യൂനപക്ഷ പീഡനം, ആങ് സാന്‍ സൂചി വിമര്‍ശിക്കപ്പെടുന്നു
സ്വന്തം ലേഖകന്‍: മ്യന്മറില്‍ ന്യൂനപക്ഷങ്ങള്‍ നില്‍ക്കക്കള്ളിയില്ലാതെ നെട്ടോട്ടമോടുമ്പോള്‍ ലോക പ്രശസ്ത മനുഷ്യാവകാശ പ്രവര്‍ത്തകയും നോബേല്‍ സമ്മാന ജേത്രിയുമായ ആങ് സാന്‍ സൂചി വിമര്‍ശിക്കപ്പെടുന്നു. മുസ്ലീം ന്യൂനപക്ഷങ്ങള്‍ മ്യാന്മറിന്റെ ചരിത്രത്തിലെ ഏറ്റവും ക്രൂരമായ പീഡനങ്ങളിലൂടെ കടന്നു പോകുമ്പോള്‍ സൂചിയുടെ മൗനമാണ് ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധത്തിന്റെ ശബ്ദങ്ങള്‍ ഉയരാന്‍ കാരണം. ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമം വ്യാപിക്കുമ്പോഴും രാജ്യത്തെ …
ദക്ഷിണ ചൈന കടലിലെ സൈനിക പ്രവര്‍ത്തനങ്ങള്‍, ചൈനക്ക് അമേരിക്കയുടെ താക്കീത്
ദക്ഷിണ ചൈന കടലിലെ സൈനിക പ്രവര്‍ത്തനങ്ങള്‍, ചൈനക്ക് അമേരിക്കയുടെ താക്കീത്
സ്വന്തം ലേഖകന്‍: ദക്ഷിണ ചൈന കടലിലെ ചൈനയുടെ സൈനിക സാന്നിധ്യവും നിര്‍മാണ പ്രവര്‍ത്തനങ്ങളും അതിരു കടക്കുന്നതായി അമേരിക്ക. എല്ലാ പ്രവര്‍ത്തനങ്ങളും അടിയന്തരമായി നിര്‍ത്തി വക്കാന്‍ ചൈനയോട് അമേരിക്ക താക്കീത് നല്‍കി. അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ആഷ് കാര്‍ട്ടര്‍ ആണ് ചൈനക്ക് ശക്തമായ ഭാഷയില്‍ മുന്നറിയിപ്പ് നല്‍കിയത്. മേഖലയെ ആയുധ മത്സരത്തിനുള്ള വേദിയാക്കുന്നത് അവസാനിപ്പിക്കണമെന്നും കാര്‍ട്ടര്‍ ആവശ്യപ്പെട്ടു. …
റോഹിങ്ക്യ മുസ്ലീങ്ങളുടെ ദുരിതത്തിനു പിന്നില്‍ മ്യാന്മറിലെ ബിന്‍ ലാദന്‍ എന്നറിയപ്പെടുന്ന ബുദ്ധ സന്യാസിയെന്ന് ആരോപണം
റോഹിങ്ക്യ മുസ്ലീങ്ങളുടെ ദുരിതത്തിനു പിന്നില്‍ മ്യാന്മറിലെ ബിന്‍ ലാദന്‍ എന്നറിയപ്പെടുന്ന ബുദ്ധ സന്യാസിയെന്ന് ആരോപണം
സ്വന്തം ലേഖകന്‍: ഒരു രാജ്യം പോലും ഏറ്റെടുക്കാനില്ലാതെ നടുക്കടലില്‍ പട്ടിണി കിടക്കുന്ന മ്യാന്മറിലെ റോഹിങ്ക്യ മുസ്ലീങ്ങളുടെ ദുരവസ്ഥക്കു പിന്നില്‍ ഒരു ബുദ്ധ സന്യാസിയെന്ന് ആരോപണം. മ്യാന്മറിലെ ബിന്‍ ലാദന്‍ എന്നറിയപ്പെടുന്ന അഷിന്‍ വിരാതു എന്ന ബുദ്ധസന്ന്യാസിയാണ് കൊടിയ മുസ്ലീം വിരുദ്ധ പ്രസംഗങ്ങളിലൂടെയും കൂട്ടക്കൊലകളിലൂടേയും കൊടിയ പീഡനങ്ങളിലൂടേയും കുപ്രസിദ്ധനാകുന്നത്. മ്യാന്മറില്‍ വ്യാപകമായ ഇസ്ലാം വിരുദ്ധ വികാരത്തിന് വിരാതുവിന്റെ …
ശരീരം പൊതിഞ്ഞത് 109 കിലോ തേനീച്ചകളെ ഉപയോഗിച്ച്, ചൈനയിലെ തേനീച്ച മനുഷ്യനെ പരിചയപ്പെടൂ
ശരീരം പൊതിഞ്ഞത് 109 കിലോ തേനീച്ചകളെ ഉപയോഗിച്ച്, ചൈനയിലെ തേനീച്ച മനുഷ്യനെ പരിചയപ്പെടൂ
സ്വന്തം ലേഖകന്‍: ചൈനയിലെ തേനീച്ച മനുഷ്യന്‍ ശരീരം പൊതിഞ്ഞത് 109 കിലോ തേനീച്ചകളെ ഉപയോഗിച്ച്. ചൈനീസ് പൗരനായ ഗാവോ ബിങ്കുവോയാണ് തേനീച്ചകളെ ഉപയോഗിച്ച് ശരീരം പൊതിയുന്ന കാര്യത്തില്‍ ലോക റെക്കോര്‍ഡിട്ടത്. പുകയുന്ന ഒരു സിഗരറ്റും കടിച്ചു പിടിച്ച് ശാന്തനായി ഇരുന്ന ബിങ്കുവോയുടെ ശരീരം തേനീച്ചകളെ ഉപയോഗിച്ച് പൊതിയുകയായിരുന്നു. അടിവസ്ത്രം മാത്രം ധരിച്ച ബിങ്കുവോയുടെ ദേഹത്ത് പറ്റിപ്പിടിച്ചത് …
ഭൂമിയില്‍ പാവപ്പെട്ടവര്‍ക്ക് 200 വര്‍ഷം മാത്രമേ ബാക്കിയുള്ളുവെന്ന് പഠനം
ഭൂമിയില്‍ പാവപ്പെട്ടവര്‍ക്ക് 200 വര്‍ഷം മാത്രമേ ബാക്കിയുള്ളുവെന്ന് പഠനം
സ്വന്തം ലേഖകന്‍: ഭൂമി പാവപ്പെട്ടവര്‍ക്ക് ഉള്ളതല്ലെന്ന് പൊതുവെ പറയാറുള്ള ഒരു പറച്ചിലാണ്. പ്രകൃതി ദുരന്തങ്ങളും കാലാവസ്ഥാ വ്യതിയാനവും യുദ്ധക്കെടുതികളും പകര്‍ച്ച വ്യാധികളും ഏറ്റവും അധികം ബാധിക്കുന്നതും ലോകത്തെ പാവപ്പെട്ട ജനങ്ങളെയാണ്. എന്നാല്‍ ഈ യാഥാര്‍ഥ്യത്തെ പിന്തുണക്കുന്ന തെളിവുകളുമായി രംഗത്തെത്തിയിരിക്കുകയാണ് ജറുസലേമിലെ ഹീബ്രൂ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ യുവാല്‍ നോഹ ഹരാരി. അടുത്ത 200 വര്‍ഷത്തിനുള്ളില്‍ പാവപ്പെട്ടവര്‍ ഭൂമിയില്‍നിന്ന് …
2020 ല്‍ ലോകത്തിലെ ഏറ്റവും മികച്ച നഗരമാകാന്‍ ഒരുങ്ങി ദുബായ്, അടിസ്ഥാന സൗകര്യ വികസനത്തിന് വന്‍ പദ്ധതികള്‍
2020 ല്‍ ലോകത്തിലെ ഏറ്റവും മികച്ച നഗരമാകാന്‍ ഒരുങ്ങി ദുബായ്, അടിസ്ഥാന സൗകര്യ വികസനത്തിന് വന്‍ പദ്ധതികള്‍
സ്വന്തം ലേഖകന്‍: 2020 ല്‍ ലോകത്തിലെ ഏറ്റവും മികച്ച നഗരമെന്ന പദവി എത്തിപ്പിടിക്കാനുള്ള കഠിന പ്രയത്‌നത്തിലാണ് ദുബായ്. ഈ ലക്ഷ്യം മുന്നില്‍ക്കണ്ട് ദുബായുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി വന്‍തുകയുടെ പദ്ധതികള്‍ നടപ്പാക്കിയതായി റോഡ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) അറിയിച്ചു. വിഷന്‍ 2020 എന്നു പേരിട്ടിരിക്കുന്ന ഈ വികസ പദ്ധതിയുടെ ഭാഗമായി വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ …
സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കിയ അയര്‍ലണ്ടിനെതിരെ രൂക്ഷ വിമര്‍ശനവുമായി വത്തിക്കാന്‍, നിയമം മനുഷ്യത്വ വിരുദ്ധമെന്ന് ആരോപണം
സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കിയ അയര്‍ലണ്ടിനെതിരെ രൂക്ഷ വിമര്‍ശനവുമായി വത്തിക്കാന്‍, നിയമം മനുഷ്യത്വ വിരുദ്ധമെന്ന് ആരോപണം
സ്വന്തം ലേഖകന്‍: കഴിഞ്ഞയാഴ്ച സ്വവര്‍ഗ വിവാഹത്തെ അനുകൂലിക്കുന്ന നിയമം പാസാക്കിയ അയര്‍ലണ്ടിനെതിരെ ആഞ്ഞടിച്ച വത്തിക്കാന്‍ രംഗത്തെത്തി. നിയമം തങ്ങളെ വല്ലാതെ നിരാശപ്പെടുത്തിയെന്നും അത് തീര്‍ത്തും മനുഷ്യത്വ വിരുദ്ധമായ നിയമമാണെന്നും വത്തിക്കാന്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് കര്‍ദിനാള്‍ പിയത്രോ പരോളിന്‍ പത്രസമ്മേളനത്തില്‍ തുറന്നടിച്ചു. നിയമം ക്രിസ്ത്യന്‍ വിശ്വാസത്തിനേറ്റ തിരിച്ചടി എന്നതിനേക്കാള്‍ മൊത്തം മാനവ സംസ്‌കാരത്തിനേറ്റ തിരിച്ചടിയായി കാണണമെന്ന് …
സ്വതന്ത്ര ബ്ലോഗര്‍മാരുടെ കൊലപാതകം, ബംഗ്ലാദേശ് ഭീകര സംഘടനയെ നിരോധിച്ചു
സ്വതന്ത്ര ബ്ലോഗര്‍മാരുടെ കൊലപാതകം, ബംഗ്ലാദേശ് ഭീകര സംഘടനയെ നിരോധിച്ചു
സ്വന്തം ലേഖകന്‍: സ്വതന്ത്ര ബ്ലോഗര്‍മാരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ബംഗ്ലാദേശില്‍ ഭീകര സംഘടനക്ക് നിരോധനം. കൊലപാതകങ്ങളുമായി ബന്ധമുണ്ട് എന്ന സംശയക്കപ്പെടുന്ന ഭീകര സംഘടനയായ അന്‍സറുല്ല ബംഗ്ല ടീമിനെ (എബിടി) നിരോധിച്ച് ബംഗ്ലദേശ് ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. കഴിഞ്ഞ മൂന്നു മാസത്തിനിടെ ബംഗ്ലദേശുകാരായ മൂന്നു ബ്ലോഗര്‍മാര്‍ കൊല്ലപ്പെട്ടതു സംബന്ധിച്ച പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിരോധനം. എബിടിക്ക് അല്‍ ഖായിദ …
പാകിസ്ഥാനില്‍ ക്രിസ്തീയ ദേവാലയത്തിനും വീടുകള്‍ക്കും നേരെ ആക്രമം, 40 പേര്‍ അറസ്റ്റില്‍
പാകിസ്ഥാനില്‍ ക്രിസ്തീയ ദേവാലയത്തിനും വീടുകള്‍ക്കും നേരെ ആക്രമം, 40 പേര്‍ അറസ്റ്റില്‍
സ്വന്തം ലേഖകന്‍: പാകിസ്ഥാനില്‍ ക്രിസ്തീയ ദേവാലയത്തിനും വീടുകള്‍ക്കും നേരെ ആക്രമം നടത്തിയ സംഭവത്തില്‍ 40 പേര്‍ അറസ്റ്റിലായി. സന്താ മേഖലയിലെ പള്ളിയും പരിസര പ്രദേശങ്ങളിലുള്ള ക്രിസ്ത്യാനികളുടെ വീടുകളുമാണ് ആക്രമിക്കപ്പെട്ടത്. ആക്രമണത്തില്‍ ഏതാണ്ട് ഒരു ഡസനിലേറെ വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് അഞ്ഞൂറു പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. സ്ഥലത്തെ സാമുദായിക പാര്‍ട്ടിയുടെ നേതാവായ പുരോഹിതനും …