1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ദുബായ് സന്ദർശക വീസ നിയമം: പ്രതിസന്ധിയിലായി വീസ മാറ്റത്തിനായി ഒമാനിൽ എത്തിയവർ
ദുബായ് സന്ദർശക വീസ നിയമം: പ്രതിസന്ധിയിലായി വീസ മാറ്റത്തിനായി ഒമാനിൽ എത്തിയവർ
സ്വന്തം ലേഖകൻ: ദുബായിൽ സന്ദർശക വീസ നിയമം കർശനമാക്കിയതോടെ, വീസ മാറ്റത്തിനായി ഒമാനിലെത്തിയവർ പ്രതിസന്ധിയിലായി. സന്ദർശക വീസ കാലാവധി കഴിഞ്ഞ് പുതിയ വീസയിൽ തിരിച്ചെത്താനായി ഒമാനിലെത്തിയ നിരവധിപേരാണ് തിരിച്ചുപോവാനാവാതെ കുടുങ്ങിയത്. ടൂറിസ്റ്റ്, സന്ദർശക വീസക്ക് അപേക്ഷ സമർപ്പിക്കുമ്പോൾ ഹോട്ടൽ ബുക്കിങ് രേഖകളും റിട്ടേൺ ടിക്കറ്റും അപ്‌ലോഡ് ചെയ്യണമെന്നാണ് ദുബായ് ഇമിഗ്രേഷൻ അധികൃതരുടെ നിർദേശം. ക്യു.ആർ കോഡുള്ള …
ഖത്തറിൽ ഗതാഗത നിയമ ലംഘകർക്ക് പിഴയിൽ ഇളവ്; കാലാവധി അവസാനിക്കാൻ ഇനി 5 ദിവസം
ഖത്തറിൽ ഗതാഗത നിയമ ലംഘകർക്ക് പിഴയിൽ ഇളവ്; കാലാവധി അവസാനിക്കാൻ ഇനി 5 ദിവസം
സ്വന്തം ലേഖകൻ: ഖത്തറിൽ കഴിഞ്ഞ 3 വർഷത്തിനിടെ ഗതാഗത നിയമലംഘനം നടത്തിയവർക്ക് 50 ശതമാനം ഇളവോടു കൂടി പിഴ അടയ്ക്കാൻ അനുവദിച്ചതിന്റെ സമയപരിധി നവംബർ 30ന് അവസാനിക്കും. ആഭ്യന്തര മന്ത്രാലയത്തിലെ ഗതാഗത ജനറൽ ഡയറക്ടറേറ്റ് ജൂൺ 1 മുതൽ പ്രഖ്യാപിച്ച ഇളവ് കാലാവധിയാണ് നവംബർ 30ന് അവസാനിക്കുന്നത്. നേരത്തെ ഓഗസ്റ്റിലായിരുന്ന സമയപരിധിയാണ് നവംബർ 30 വരെ …
കുവൈത്തില്‍ ചെറുകിട സംരംഭങ്ങളിലെ തൊഴിലാളികള്‍ക്ക് ഒരു വര്‍ഷം കഴിഞ്ഞാല്‍ വീസ മാറ്റാം
കുവൈത്തില്‍ ചെറുകിട സംരംഭങ്ങളിലെ തൊഴിലാളികള്‍ക്ക് ഒരു വര്‍ഷം കഴിഞ്ഞാല്‍ വീസ മാറ്റാം
സ്വന്തം ലേഖകൻ: കുവൈത്തില്‍ പ്രവാസി ജീവനക്കാര്‍ക്കും സംരംഭകര്‍ക്കും ഏറെ പ്രയോജനകരമായ തീരുമാനവുമായി അധികൃതര്‍. രാജ്യത്തെ ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങളില്‍ (എസ്എംഇ) ജോലി ചെയ്യുന്ന പ്രവാസി ജീവനക്കാര്‍ക്ക് ഒരു വര്‍ഷത്തിനു ശേഷം മറ്റൊരു സംരംഭത്തിലേക്ക് വീസ മാറ്റം അനുവദിക്കുന്ന പുതിയ തീരുമാനം കൈക്കൊണ്ടതോടെയാണിത്. ചെറുകിട, ഇടത്തരം വ്യവസായ മേഖലയിലെ തൊഴിലാളികളുടെ കൈമാറ്റം സംബന്ധിച്ച നിയന്ത്രണങ്ങളില്‍ കാര്യമായ …
ഇടവേളകളിൽ സ്ക്രീൻഷോട്ട്! ജീവനക്കാരുടെ ഓരോ നീക്കങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കാന്‍ AI
ഇടവേളകളിൽ സ്ക്രീൻഷോട്ട്! ജീവനക്കാരുടെ ഓരോ നീക്കങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കാന്‍ AI
സ്വന്തം ലേഖകൻ: ജീവനക്കാരുടെ ഓരോ നീക്കങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കാന്‍ തൊഴിലുടമകളെ സഹായിക്കുന്ന ഒരു എഐ സോഫ്റ്റ്‌വെയറിന്റെ വരവില്‍ ഞെട്ടിയിരിക്കുകയാണ് ടെക്കികളടക്കമുള്ളവര്‍. ‘ഡിസ്റ്റോപ്പിയന്‍’ എന്ന് പേരുള്ള ഈ പ്രൊഡക്റ്റിവിറ്റി മോണിറ്ററിങ് എഐ സോഫ്റ്റ്‌വെയര്‍ കമ്പനി ജീവനക്കാരുടെ ഓരോ നീക്കവും സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനുവേണ്ടിയും അവരെ എങ്ങനെ ഒഴിവാക്കാമെന്ന നിര്‍ദേശങ്ങൾ വെക്കാനും ലക്ഷ്യമിട്ട് തയ്യാറാക്കിയതാണ്. ഒരു റെഡിറ്റ് ഉപയോക്താവാണ് ഇത്തരമൊരു …
ഇസ്രയേല്‍ നാവികത്താവളത്തിനു നേര്‍ക്ക് 160 മിസൈലുകൾ തൊടുത്ത് ഹിസ്ബുള്ള; 11 പേര്‍ക്ക് പരിക്ക്
ഇസ്രയേല്‍ നാവികത്താവളത്തിനു നേര്‍ക്ക് 160 മിസൈലുകൾ തൊടുത്ത് ഹിസ്ബുള്ള; 11 പേര്‍ക്ക് പരിക്ക്
സ്വന്തം ലേഖകൻ: ഇസ്രയേലിന് നേര്‍ക്ക് വ്യോമാക്രമണം നടത്തി ഇറാന്റെ പിന്തുണയുള്ള ലെബനീസ് സായുധസംഘം ഹിസ്ബുള്ള. തലസ്ഥാനമായ ടെല്‍ അവീവ്, തെക്കന്‍ ഇസ്രയേലിലെ അഷ്‌ദോദ് നാവികത്താവളം എന്നിവിടങ്ങളാണ് ഹിസ്ബുള്ള ആക്രമണം നടത്തിയത്. ഏകദേശം 160 മിസൈലുകള്‍ ഇസ്രേയലിന് നേര്‍ക്ക് ഹിസ്ബുള്ള തൊടുത്തുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ടെല്‍ അവീവിലെ ”സൈനിക ലക്ഷ്യ”ത്തിനു നേര്‍ക്ക് ഉയര്‍ന്ന പ്രഹരശേഷിയുള്ള …
അവധി ദിനങ്ങളിൽ ദീർഘദൂരം വാഹനം ഓടിക്കുമ്പോൾ ജാഗ്രതയും കരുതലും വേണമെന്ന് ഒമാൻ പോലീസ്
അവധി ദിനങ്ങളിൽ ദീർഘദൂരം വാഹനം ഓടിക്കുമ്പോൾ ജാഗ്രതയും കരുതലും വേണമെന്ന് ഒമാൻ പോലീസ്
സ്വന്തം ലേഖകൻ: ദേശീയദിനത്തോടനുബന്ധിച്ചുള്ള അവധി ദിനങ്ങളിൽ വാഹനമോടിക്കുന്നവർ ട്രാഫിക് നിയമങ്ങളും ജാഗ്രതയും പാലിക്കണമെന്ന് അറിയിച്ച് റോയൽ ഒമാൻ പൊലീസ്. ദീർഘദൂരങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് ജാഗ്രതയും കരുതലും വേണം. അധികാരികൾ നൽകുന്ന ട്രാഫിക് നിർദേശങ്ങൾ പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം പൗരന്മാരോടും താമസക്കാരോടും അഭ്യർഥിച്ചു. ഇബ്രയെയും മുദൈബിയെയും ബന്ധിപ്പിക്കുന്ന റോഡിൽ വ്യാഴാഴ്ച രാവിലെ ഏഴ് വാഹനങ്ങൾ ഇടിച്ചുണ്ടായ വാഹനാപകടത്തിൽ …
നാട്ടുകാർക്ക് പ്രതിഷേധം, ട്രൂഡോയ്ക്ക് പാട്ടും കൂത്തും? സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം
നാട്ടുകാർക്ക് പ്രതിഷേധം, ട്രൂഡോയ്ക്ക് പാട്ടും കൂത്തും? സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം
സ്വന്തം ലേഖകൻ: കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ടൊറൻ്റോയിൽ വെച്ച് നടന്ന ടെയ്‌ലർ സ്വിഫ്റ്റിൻ്റെ മ്യൂസിക്ക് കൺസേർട്ടിൽ വെച്ച് ഡാൻസ് ചെയ്തതിനെ വിമർശിച്ച് നാറ്റോ ഉദ്യോ​ഗസ്ഥർ. മോൺട്രിയലിൽ നാറ്റോ ഉദ്യോഗസ്ഥരുടെ യോഗത്തിനിടെയാണ് പ്രതിഷേധം ഉയർന്ന് വന്നത്. ‘യു ഡോണ്ട് ഓൺ മീ’ എന്ന ​ഗാനം സ്റ്റേജിൽ കയറുന്നതിന് മുമ്പ് സ്വിഫ്റ്റ്, ട്രൂഡോയും ഒത്ത് പാടുന്നത് വീഡിയോയിൽ …
ഇന്ത്യ ഒറ്റ ദിവസം എണ്ണിയത് 64 കോടി വോട്ടുകൾ; US ഇപ്പോഴും എണ്ണുകയാണ്; പരിഹസിച്ച് മസ്ക്
ഇന്ത്യ ഒറ്റ ദിവസം എണ്ണിയത് 64 കോടി വോട്ടുകൾ; US ഇപ്പോഴും എണ്ണുകയാണ്; പരിഹസിച്ച് മസ്ക്
സ്വന്തം ലേഖകൻ: ഇന്ത്യയിലെ വോട്ടെണ്ണല്‍ പ്രക്രിയയെ പ്രകീര്‍ത്തിച്ച് ഇലോണ്‍ മസ്‌ക്. ഒപ്പം യുഎസിലെ, പ്രത്യേകിച്ചും കാലിഫോര്‍ണിയയിലെ ദൈര്‍ഘ്യമേറിയ വോട്ടെണ്ണല്‍ പ്രക്രിയയെ പരിഹസിക്കുകയും ചെയ്തു. എക്സില്‍ പങ്കുവെച്ച ഒരു പോസ്റ്റിലാണ് മസ്‌കിന്റെ ഈ താരതമ്യം. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി തൊട്ടടുത്ത ദിവസം തന്നെ ഇന്ത്യ ഒറ്റദിവസം കൊണ്ട് 64 കോടി വോട്ടുകളെണ്ണിയെന്നും പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ശേഷം …
മോദിക്കെതിരെ റിപ്പോര്‍ട്ട് തയ്യാറാക്കിയവര്‍ ക്രിമിനലുകള്‍; സ്വയം വിമര്‍ശനവുമായി ട്രൂഡോ
മോദിക്കെതിരെ റിപ്പോര്‍ട്ട് തയ്യാറാക്കിയവര്‍ ക്രിമിനലുകള്‍; സ്വയം വിമര്‍ശനവുമായി ട്രൂഡോ
സ്വന്തം ലേഖകൻ: കാനഡയിലെ ഖലിസ്താന്‍ വാദികള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ളവര്‍ക്ക് ബന്ധമുണ്ടെന്ന തരത്തില്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയ ഉദ്യോഗസ്ഥരെ വിമര്‍ശിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. റിപ്പോര്‍ട്ട് തയ്യാറാക്കുകയും അത് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കുകയും ചെയ്ത ഉദ്യോഗസ്ഥര്‍ കുറ്റവാളികളാണെന്നും ബ്രാംടണില്‍ നടന്ന പത്രസമ്മേളനത്തില്‍ ട്രൂഡോ പറഞ്ഞു. ഖലിസ്താന്‍ ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജറിന്റെ വധത്തെ കുറിച്ച് …
എംപോക്സ്; ആഗോള ആരോഗ്യ അടിയന്തരാവസ്ഥ തുടരാൻ ലോകാരോഗ്യ സംഘടന‌‌‌
എംപോക്സ്; ആഗോള ആരോഗ്യ അടിയന്തരാവസ്ഥ തുടരാൻ ലോകാരോഗ്യ സംഘടന‌‌‌
സ്വന്തം ലേഖകൻ: എംപോക്സ് രോ​ഗവ്യാപനം തുടരുന്ന സാഹചര്യത്തിൽ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ തുടരാനൊരുങ്ങി ലോകാരോഗ്യ സംഘടന‌‌‌. ആഫ്രിക്കൻ അതിർത്തികൾക്കപ്പുറത്തേക്ക് യൂറോപ്പിലേക്കും ഏഷ്യയിലേക്കും എംപോക്സ് ക്ലേഡ് 1ബി വകഭേദം തുടർന്നാണ് ലോകാരോഗ്യ സംഘടനയുടെ തീരുമാനം. ക്ലേഡ് 1 ബി വകഭേദത്തിന് വ്യാപനശേഷിയും മരണനിരക്കും കൂടുതലാണ് എന്നതാണ് ആശങ്കയുളവാക്കുന്നത്. അവബോധവും ജാഗ്രതയുമാണ് പകർച്ചവ്യാധി നിയന്ത്രിക്കുന്നതിൽ പ്രധാനം. ആഫ്രിക്കൻ രാജ്യങ്ങളിൽ …