സ്വന്തം ലേഖകന്‍: തീവ്രവാദ ആശയങ്ങളോട് ചായ്‌വുണ്ടെന്ന് സംശയിക്കപ്പേടുന്നവര്‍ക്ക് മണികെട്ടാന്‍ ഇ ബ്രേസ്‌ലറ്റ് രംഗത്തിറക്കിയിരിക്കുകയാണ് സൗദി സര്‍ക്കാര്‍. തീവ്രവാദ സംഘടനകളില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ താല്‍പര്യവും സാധ്യതയും ഉള്ളവരുടെ ഓരോ നീക്കവും അപ്പപ്പോള്‍ അറിയാന്‍ സാധിക്കുന്നതാണ് പുതിയ സംവിധാനം. കൈകളിലോ കണങ്കാലിലോ ബ്രേസ്‌ലറ്റ് കെട്ടുന്നതോടെ ഇവര്‍ സദാ സുരക്ഷാ ഏജന്‍സികളുടെ നിരീക്ഷണ വലക്കുള്ളിലാകും. ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റത്തിന്റെ (ജിപിഎസ്) …
പോര്‍വിളികള്‍ക്കും വാക്‌പോരാട്ടങ്ങള്‍ക്കും ശേഷം ഇസ്രയേലില്‍ ബഞ്ചമിന്‍ നെതന്യാഹും വീണ്ടും അധികാരത്തില്‍ തിരിച്ചെത്തിയതോടെ മാസങ്ങള്‍ നീണ്ട തെരഞ്ഞെടുപ്പു മാമാങ്കങ്ങള്‍ക്കും തിരശീല വീണു. എന്നാല്‍ നെതന്യാഹുവിന്റെ തെരഞ്ഞെടുപ്പു ജയം ഉറ്റ തോഴന്‍ അമേരിക്കക്ക് അത്ര പിടിച്ചിട്ടില്ല എന്നാണ് വൈറ്റ് ഹൗസില്‍ നിന്നുള്ള ആദ്യ പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്. ഇലക്ഷന്‍ ഫലങ്ങള്‍ പുറത്തു വന്നതിനു ശേഷമുള്ള ആദ്യ പ്രതികരണത്തില്‍ നെതന്യാഹു പ്രചാരണ …
സ്വന്തം ലേഖകന്‍: മതനിന്ദ ആരോപിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന സൗദി യുവാവിന്റെ പ്രശ്‌നത്തില്‍ ഇടപെട്ട സ്വീഡന് സൗദി അറേബ്യയുടെ ചുട്ട മറുപടി. പ്രശ്‌നത്തില്‍ വിവാദ പ്രസ്താവന നടത്തിയ സ്വീഡിഷ് വിദേശ മന്ത്രിയുടെ നടപടി അനൗചിത്യമായെന്ന് സൗദി മന്ത്രിസഭ പ്രമേയം പാസാക്കുകയും ചെയ്തു. ലോകത്തിലെ എല്ലാ മുസ്ലിങ്ങളും പിന്തുടരുന്ന ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളില്‍ യാതൊരു തരത്തിലുള്ള വിലപേശലും സാധ്യമല്ലെന്നും …
സ്വന്തം ലേഖകന്‍: വൈറ്റ്ഹൗസിലേക്ക് തപാലില്‍ കിട്ടിയത് സൈയനൈഡ് പുരട്ടിയ കവര്‍. അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിലേക്ക് തപാലില്‍ സയനൈഡ് അയച്ച വിരുതന്‍ ആരെന്നറിയാതെ കുഴങ്ങുകയാണ് രഹസ്യാന്വേഷണ സംഘടനകള്‍. വൈറ്റ് ഹൗസിലേക്കുള്ള കത്തുകള്‍ സൂക്ഷ്മ പരിശോധന നടത്തുന്ന പ്രത്യേക കേന്ദ്രത്തിലേക്ക് കഴിഞ്ഞ തിങ്കളാഴ്ചയാണ് സയനൈഡ് കവര്‍ എത്തിയത്. അധികൃതര്‍ സംശയം തോന്നി നടത്തിയ ആദ്യ പരിശോധനയില്‍ സയനൈഡ് …
സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ പുറപ്പെട്ട മുന്‍ അമേരിക്കന്‍ വ്യോമസേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. തൈറോദ് നാഥാന്‍ പുഗ് എന്ന നാല്പത്തിയേഴുകാരനാണ് പിടിയിലായത്. 1986, 1990 കാലത്ത് അമേരിക്കന്‍ വ്യോമസേനയില്‍ ഏവിയോണിക്‌സ് ആന്റ് ഇന്‍സ്ട്രുമെന്റേഷന്‍ വിദഗ്ദനായി സേവനമനുഷ്ഠിച്ചയാളാണ് പുഗ്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കുക, തെളിവുകള്‍ നശിപ്പിക്കുക എന്നീ കുറ്റങ്ങള്‍ക്കാണ് പുഗിനെ അറസ്റ്റ് ചെയ്തത്. അമേരിക്കയില്‍ ജനിച്ചു …
സ്വന്തം ലേഖകന്‍: ബുദ്ധനെ അപമാനിച്ചു എന്ന കുറ്റത്തിന് മ്യാന്മറില്‍ ഒരു ന്യൂസിലന്റുകാരന്‍ ഉള്‍പ്പടെ മൂന്നു പേര്‍ക്ക് കോടതി തടവു ശിക്ഷ വിധിച്ചു. മ്യാന്മറില്‍ ബാര്‍ മാനേജരായ ന്യൂസിലന്റുകാരന്‍ ഫിലിപ് ബ്ലാക്ക്‌വുഡ്, റസ്റ്റോറന്റ് ഉടമ തുന്‍ തുറൈന്‍,റസ്റ്റോറന്റ് ജീവനക്കാരന്‍ ടുട് കോ കോ എന്നിവരാണ് പിടിയിലായത്. മൂന്നു പേരും ചേര്‍ന്ന് തലയില്‍ ഹെഡ്‌ഫോണ്‍ അണിഞ്ഞ് അടിപൊളിയായി നില്‍ക്കുന്ന …
സ്വന്തം ലേഖകന്‍:ഇസ്രയേല്‍ തെരഞ്ഞെടുപ്പു മാമാങ്കം അവസാനിക്കുമ്പോള്‍ ഇരു കക്ഷികളും ഒപ്പത്തിനൊപ്പമെന്ന് എക്‌സിറ്റ് പോള്‍. നിലവിലുള്ള ബഞ്ചമിന്‍ നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടിയും പ്രതിപക്ഷമായ ഇടത് സിയോണിസ്റ്റ് യൂണിയനും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ് എന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ നല്‍കുന്ന സൂചന. കൂട്ടുകക്ഷി മന്ത്രിസഭയുണ്ടാക്കാന്‍ തങ്ങള്‍ക്കൊപ്പം അണിചേരാന്‍ നെതന്യാഹു മറ്റ് വലതുപക്ഷ കക്ഷികളോട് ആഹ്വാനം ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം പുറത്തു …
ബ്രിട്ടീഷുകാര്‍ക്ക് ചായ കുടിക്കാനല്ലാതെ ഉണ്ടാക്കാന്‍ അറിയില്ലെന്ന് പഠനം. അഞ്ചില്‍ നാലു ബ്രിട്ടീഷുകാര്‍ക്കും നല്ല ചായയിടാന്‍ അറിയില്ലെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. 165 മില്യണ്‍ കപ്പ് ചായയാണ് ഒരു വര്‍ഷം ബ്രിട്ടീഷുകാര്‍ കുടിച്ചു വറ്റിക്കുന്നത് എന്നതാണ് രസകരം. തേയില വെള്ളവുമായി ലയിച്ച് ചായക്ക് സവിശേഷ രുചി കൊടുക്കുന്നതുവരെ കാത്തിരിക്കാനുള്ള ക്ഷമ ബ്രിട്ടീഷുകാര്‍ക്ക് ഇല്ലാത്തതാണ് ബ്രിട്ടീഷ് ചായ മോശമാവാന്‍ കാരണമെന്നാണ് …
സ്വന്തം ലേഖകന്‍: സൈനിക സേവനം മതിയാക്കി മടങ്ങി വരികയാണ് ഹാരി രാജകുമാരന്‍. പത്തു വര്‍ഷത്തെ സേവനത്തിന്റെ ഭാഗമായി രണ്ടു വര്‍ഷം അഫ്ഗാനിസ്ഥാനിലും ഹാരി സേവനമനുഷ്ഠിച്ചിരുന്നു. ജൂണിലാണ് ഹാരിയുടെ സേവനം അവസാനിക്കുന്നത്. ഏപ്രില്‍ മെയ് മാസങ്ങളില്‍ ആസ്‌ട്രേലിയന്‍ സൈന്യത്തിനോടൊപ്പമുള്ള നാലാഴ്ചത്തെ സൈനിക അഭ്യാസമാണ് ഹാരിയുടെ അവസാന സൈനിക ചുമതല. ഡാര്‍വിന്‍, പെര്‍ത്ത്, സിഡ്‌നി എന്നിവിടങ്ങളിലെ ക്യാമ്പിനു ശേഷം …
സ്വന്തം ലേഖകന്‍: രണ്ടാം ലോകയുദ്ധ കാലത്ത് ലൈംഗിക അടിമകളായി ജോലി ചെയ്യേണ്ടി വന്ന, കംഫേര്‍ട്ട് വിമന്‍ എന്നറിയപ്പെടുന്ന വനിതകള്‍ക്കു വേണ്ടിയുള്ള പ്രക്ഷോഭം അമേരിക്കയിലേക്കും വ്യാപിക്കുന്നു. ആയിരക്കണക്കിന് ഏഷ്യന്‍, ഡച്ച്, ആസ്‌ട്രേലിയന്‍ സ്ത്രീകളാണ് രണ്ടാം ലോകയുദ്ധ കാലത്ത് ജപ്പാന്‍ സൈന്യത്തിന്റെ ലൈംഗിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി പട്ടാള ക്യാമ്പുകളില്‍ ലൈംഗിക അടിമകളായി ജോലി ചെയ്യേണ്ടി വന്നത്. ജപ്പാന്‍ പ്രധാനമന്ത്രി …