സ്വന്തം ലേഖകൻ: ആം ആദ്മി പാർട്ടി അദ്ധ്യക്ഷനും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ അറസ്റ്റിലെ അമേരിക്കയുടെ പ്രസ്താവനയിൽ കടുത്ത പ്രതിഷേധമറിയിച്ച് ഇന്ത്യ. നയതന്ത്രത്തിൽ അമേരിക്ക മറ്റു രാജ്യങ്ങളുടെ പരമാധികാരത്തെയും ആഭ്യന്തര കാര്യങ്ങളെയും ബഹുമാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. യുഎസ് വക്താവിൻ്റെ പരാമർശത്തിനെതിരെ ഇന്ത്യ ബുധനാഴ്ച ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. “ഇന്ത്യയിലെ ചില നിയമ …
സ്വന്തം ലേഖകൻ: അമേരിക്കയിലെ ബാള്‍ട്ടിമോറില്‍ ചരക്കുകപ്പലിടിച്ച് പാലം തകര്‍ന്ന സംഭവത്തില്‍ കപ്പലിലുണ്ടായിരുന്ന ഇന്ത്യന്‍ ജീവനക്കാരെ അഭിനന്ദിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. കൃത്യമായി ‘മെയ് ഡേ’ മുന്നറിയിപ്പ് നല്‍കിയതിനാണ് ബൈഡന്‍ ഇന്ത്യന്‍ ജീവനക്കാരെ അഭിനന്ദിച്ചത്. മുന്നറിയിപ്പ് ലഭിച്ചതുകാരണം നിരവധി ജീവനുകള്‍ രക്ഷിക്കാന്‍ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ‘കപ്പലിന്റെ നിയന്ത്രണം നഷ്ടമായി എന്ന് തിരിച്ചറിഞ്ഞ ഉടന്‍ വിവരം …
സ്വന്തം ലേഖകൻ: കൺസൾട്ടിങ്’ രംഗത്തെ ജോലികളിൽ സൗദി പൗരൻമാരെ നിയമിക്കാൻ തീരുമാനിച്ച നടപടി രണ്ടാം ഘട്ടം പ്രാബല്യത്തിൽ. 40 ശതമാനം സൗദി പൗരൻമാർക്ക് ആണ് ഇനി ഈ ജോലിയിൽ അവസരം നൽകുക. സ്വദേശിവത്കരണ തീരുമാനത്തിന്റെ രണ്ടാംഘട്ടം സൗദിയിൽ പ്രാബല്യത്തിലായെന്ന് മാനവ വിഭവശേഷി-സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. മാർച്ച് 25 മുതൽ ആണ് നിയമത്തിൻരെ രണ്ടാം ഘട്ടം …
സ്വന്തം ലേഖകൻ: താഴ്ന്ന വരുമാനക്കാരായ തൊഴിലാളികൾക്കായുള്ള ആദ്യത്തെ സംയോജിത റസിഡൻഷ്യൽ സിറ്റിയുടെ സൈറ്റ് ഔദ്യോഗികമായി നിക്ഷേപക കമ്പനിക്ക് കൈമാറിയതായി കുവൈത്ത് മുനിസിപ്പാലിറ്റി പ്രഖ്യാപിച്ചു. സബ്ഹാനിൽ ആണ് 40,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള സൈറ്റ് അനുവദിച്ചിരിക്കുന്നത്. 3,000 തൊഴിലാളികളെ ഉൾക്കൊള്ളാൻ കഴിയുന്ന വിധത്തിൽ ആണ് റസിഡൻഷ്യൽ സിറ്റി വിഭാവനം ചെയ്യുന്നത്. 16 പാർപ്പിട സമുച്ചയങ്ങൾ ആണ് ഇതിൽ …
സ്വന്തം ലേഖകൻ: രാജ്യത്ത് പെരുന്നാളിന് അഞ്ചു ദിവസം പൊതുഅവധി. ഏപ്രിൽ ഒമ്പതു മുതൽ 14 വരെയാണ് അവധി. ഏപ്രിൽ 14 ഞായറാഴ്ച മുതൽ പ്രവൃത്തി ദിനം പുനരാരംഭിക്കും. തിങ്കളാഴ്ച ചേർന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. പൊതു അവധി ദിവസങ്ങളായ വെള്ളി, ശനി എന്നിവകൂടി ഉൾപ്പെട്ടാണ് അഞ്ചു ദിവസത്തെ അവധി. ഈ ദിവസങ്ങളിൽ സർക്കാർ മന്ത്രാലയങ്ങൾ, ഏജൻസികൾ, …
സ്വന്തം ലേഖകൻ: ജില്ലയുടെ തീരപ്രദേശങ്ങളില്‍നിന്ന് റഷ്യയിലേക്കു മനുഷ്യക്കടത്ത് നടത്തിയതു സംബന്ധിച്ച് പോലീസോ രഹസ്യാന്വേഷണവിഭാഗമോ അന്വേഷണം നടത്തുന്നില്ല. സി.ബി.ഐ. ആവശ്യപ്പെട്ട വിവരങ്ങള്‍ ശേഖരിച്ച് കൈമാറിയിട്ടുണ്ട്. പരാതികളൊന്നുമില്ലാത്തതിനാല്‍ അന്വേഷണം നടത്തുന്നില്ലെന്നാണ് പോലീസിന്റെ ഭാഷ്യം. രഹസ്യാന്വേഷണവിഭാഗമാകട്ടെ ഇക്കാര്യത്തില്‍ ഇതുവരെ ഒരു വിവരവും ശേഖരിച്ചിട്ടില്ലെന്നാണ് സൂചന. ”റഷ്യ-യുക്രൈന്‍ യുദ്ധം നടക്കുന്ന പ്രദേശം നരകത്തിനു സമാനം. ഇന്ത്യയില്‍നിന്ന് എത്തിച്ചവരില്‍ പലരും കൊല്ലപ്പെട്ടു. ഒരു …
സ്വന്തം ലേഖകൻ: അമേരിക്കയിലെ ബാള്‍ട്ടിമോറിലെ ഫ്രാന്‍സിസ് സ്‌കോട്ട് കീ പാലം തകര്‍ന്നു. ചരക്കുകപ്പല്‍ പാലത്തില്‍ ഇടിച്ചായിരുന്നു അപകടം. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം. സംഭവസമയത്ത് പാലത്തിലൂടെ പോകുകയായിരുന്ന നിരവധി വാഹനങ്ങള്‍ വെള്ളത്തിലേക്ക് പതിച്ചു. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതായി അധികൃതർ അറിയിച്ചു. സിങ്കപ്പുർ പതാകയുള്ള കണ്ടെയ്നർ കപ്പലാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തില്‍ കപ്പലിന് തീപിടിച്ചു. 300 മീറ്ററോളം നീളമുള്ള …
സ്വന്തം ലേഖകൻ: ലോകപ്രശസ്ത അനിമേഷൻ സിനിമയായ ‘ഡ്രാഗൺ ബാളി’ന്റെ അത്ഭുത ലോകം തുറക്കാൻ ‘ഡ്രാഗൺ ബാൾ’ തീം പാർക്ക് ഒരുങ്ങുന്നു. റിയാദിലെ നിർദിഷ്ട വിനോദ നഗരമായ ഖിദ്ദിയയിലാണ് തീം പാർക്ക് നിർമിക്കുന്നത്. ഖിദ്ദിയ നിക്ഷേപകമ്പനി ഡയറക്ടർ ബോർഡ് ഇക്കാര്യം പ്രഖ്യാപിച്ചു. ഡിസ്നി വേൾഡ് മാതൃകയിൽ ഖിദ്ദിയയുടെ ‘പവർ ഓഫ് പ്ലേ’ ചിന്തയെ ഉൾക്കൊള്ളാൻ കഴിയുന്നവിധത്തിലാണ് പാർക്ക് …
സ്വന്തം ലേഖകൻ: വരും ദിവസങ്ങളിൽ പൊടിക്കാറ്റ് രാജ്യത്ത് ശക്തമാകാൻ സാധ്യതയെന്ന് റിപ്പോർട്ട്. തെക്ക്-കിഴക്കൻ കാറ്റിന്‍റെ ഭാഗമായി ദാഹിറ, അൽ വുസ്ത, ദോഫാർ, തെക്കൻ ശർഖിയ തുടങ്ങിയ ഒമാന്റെ പ്രദേശങ്ങളിൽ കാറ്റ് ശക്തമാകാൻ ആണ് സാധ്യത. തീരപ്രദേശങ്ങളിൽ പൊടി ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. പല സ്ഥലങ്ങളിലും ദൂരക്കാഴ്ചയെ ഇത് ബാധിക്കും. വാഹനങ്ങൾ ഓടിക്കുന്നവർ ജാഗ്രത പാലിക്കണം. …
സ്വന്തം ലേഖകൻ: ഗൾഫ് രാജ്യങ്ങൾ തമ്മിൽ ഏകീകൃത ജിസിസി ബയോമെട്രിക് ഫിംഗർപ്രിന്റിങ് നടപ്പാക്കാനൊരുങ്ങുന്നു. അംഗരാജ്യങ്ങളിൽ രേഖപ്പെടുത്തിയ പൗരന്മാരുടെയും പ്രവാസികളുടെയും വിരലടയാള സംവിധാനം രാജ്യങ്ങളുമായി പരസ്പരം ബന്ധിപ്പിക്കുന്നതാണ് പദ്ധതി. നിയമലംഘകരെ പിടികൂടാൻ എളുപ്പമാണെന്നതാണ് ഈ നീക്കത്തിന് പ്രേരിപ്പിക്കുന്നത്. ഒരു രാജ്യത്ത് കുറ്റകൃത്യത്തിൽ ഏർപ്പെട്ട ശേഷം മറ്റൊരു രാജ്യത്തേക്കു രക്ഷപ്പെടുന്നവരെ പിടികൂടാൻ ഈ സംവിധാനം വഴി സാധിക്കും. വ്യാജ …