സ്വന്തം ലേഖകൻ: ഗാസയുടെ തെക്കൻ നഗരമായ റഫായിൽനിന്ന് ഉടൻ ഒഴിഞ്ഞുപോകാൻ ഉത്തരവിട്ട് ഇസ്രയേൽ. റഫായിൽ ഇസ്രയേൽ പ്രഖ്യാപിച്ച ആക്രമണത്തിന് മുന്നോടിയായാണ് അറിയിപ്പ്. സമീപ ഭാവിയിൽ റഫായിൽ തീവ്രമായ നടപടികൾ ഉണ്ടാകുമെന്ന ഇസ്രയേൽ പ്രതിരോധ മന്ത്രി യോവ് ഗാലാന്റിന്റെ പ്രസ്താവനയ്ക്ക് തൊട്ടുപിന്നാലെയാണ് നടപടി. കഴിഞ്ഞ ആറുമാസത്തിലേറെയായി സംഘർഷഭൂമിയായ ഗാസയിലെ പല മേഖലകളിൽനിന്ന് എത്തിയവർ അഭയാർഥികളായി കഴിയുന്ന മേഖലയാണ് …
സ്വന്തം ലേഖകൻ: ജെഡിഎസ് നേതാവും ഹാസന്‍ എം പിയുമായ പ്രജ്വല്‍ രേവണ്ണ കേസിലെ ലൈംഗികാതിക്രമ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചാല്‍ കേസെടുക്കുമെന്ന മുന്നറിയിപ്പുമായി കര്‍ണാടക പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം. അതിജീവിതകളുടെ സ്വകാര്യത ഉറപ്പാക്കാനാണ് ഈ തീരുമാനം. പ്രജ്വല്‍ സ്വയം ചിത്രീകരിച്ച രണ്ടായിരത്തിലധികം ലൈംഗികാതിക്രമ ദൃശ്യങ്ങള്‍ കര്‍ണാടകയില്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് എസ്‌ഐടിയുടെ മുന്നറിയിപ്പ്. ദൃശ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതും കൈമാറുന്നതും …
സ്വന്തം ലേഖകൻ: രാജ്യത്തെ സ്വകാര്യ മേഖലാ തൊഴിലാളികളുടെ പ്രതിമാസ വേതനം കൃത്യസമയത്ത് വിതരണം ചെയ്യാത്തവര്‍ക്കെതിരേ കര്‍ശന നടപടികളുമായി കുവൈത്ത് തൊഴില്‍ മന്ത്രാലയം രംഗത്ത്. സ്വകാര്യ മേഖലയിലെ ബിസിനസ്സ് ഉടമകളും കമ്പനികളും തങ്ങളുടെ സ്ഥാപനത്തിലെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നത് വൈകിയാല്‍ തൊഴിലുമയുടെ മന്ത്രാലയത്തിന്റെ ഫയല്‍ റദ്ദാക്കപ്പെടുമെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറിലെ തൊഴില്‍ സേനാ സംരക്ഷണ വിഭാഗം …
സ്വന്തം ലേഖകൻ: ഉയർന്ന താപനില തുടരുന്ന സാഹചര്യത്തിൽ 12 ജില്ലകളിൽ മഞ്ഞ മുന്നറിയിപ്പ് നൽകി. മേയ് അഞ്ച് മുതൽ ഏഴ് വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 39 ഡിഗ്രീ സെൽഷ്യസ് വരെയും, കൊല്ലം, ആലപ്പുഴ, തൃശൂർ, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില ഡിഗ്രീ സെൽഷ്യസ് വരെയും, തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കോട്ടയം, മലപ്പുറം, …
സ്വന്തം ലേഖകൻ: ടിക്കറ്റ് നിരക്ക് അടിസ്ഥാനമാക്കി ആഭ്യന്തരയാത്രയില്‍ സൗജന്യമായി കൊണ്ടുപോകാന്‍ കഴിയുന്ന ബാഗേജിന്റെ ഭാരം പുനര്‍നിര്‍ണയിച്ച് എയര്‍ ഇന്ത്യ. ഇനിമുതല്‍ ഇക്കണോമിക് ക്ലാസിലെ ‘ഇക്കണോമി കംഫര്‍ട്ട്,’ ‘കംഫര്‍ട്ട് പ്ലസ്’ എന്നീ നിരക്കുകളിലെ യാത്രികര്‍ക്ക് സൗജന്യമായി 15 കിലോ ചെക്ക് ഇന്‍ ബാഗേജ് മാത്രമേ അനുവദിക്കൂ. നേരത്തേ ഇത് 20 കിലോയായിരുന്നു. എന്നാല്‍, ‘ഇക്കണോമി ഫ്‌ലെക്‌സി’നു കീഴില്‍ …
സ്വന്തം ലേഖകൻ: ആഭ്യന്തര വ്യോമയാന രംഗത്തുണ്ടാകുന്ന വലിയ തിരക്ക് പരിഗണിച്ച് വേനൽക്കാല സമയപ്പട്ടികയിൽ സിയാൽ മാറ്റംവരുത്തി. നേരത്തേ പ്രഖ്യാപിച്ചിരുന്ന സർവീസുകൾക്കുപുറമേ, കൊച്ചിയിൽനിന്ന് ഇനി കൂടുതൽ നഗരങ്ങളിലേക്ക് പറക്കാം. 2023-24 സാമ്പത്തിക വർഷത്തിലും ഒരുകോടിയിലേറെ യാത്രക്കാർ എന്ന നേട്ടവും സിയാൽ സ്വന്തമാക്കിയിട്ടുണ്ട്. മാർച്ച് 31-ന് പ്രാബല്യത്തിൽവന്ന വേനൽക്കാല സമയക്രമത്തിൽ പ്രതിവാരം 1,628 സർവീസുകളാണുണ്ടായിരുന്നത്. ഇതിൽനിന്ന് അറുപതോളം സർവീസുകൾ …
സ്വന്തം ലേഖകൻ: ദുബായിയില്‍ മരിച്ച മലയാളി പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിക്കാനാകാതെ കുടുംബം. ഗുരുവായൂര്‍ കാരക്കാട് വള്ളിക്കാട്ട് വളപ്പില്‍ സുരേഷ് കുമാറിന്റെ (59) മൃതദേഹത്തിനായാണ് ഭാര്യയും മൂന്ന് മക്കളും 12 ദിവസമായി കാത്തിരിക്കുന്നത്. ദുബായിലെ സൗദി ജര്‍മന്‍ ഹോസ്പിറ്റലില്‍ വെച്ചായിരുന്നു സുരേഷ് കുമാറിന്റെ മരണം. ഏപ്രില്‍ 22 നായിരുന്നു ഇത്. ഏപ്രില്‍ 5 നാണ് പനിയെ തുടര്‍ന്ന് …
സ്വന്തം ലേഖകൻ: ടൂർ പ്രോഗ്രാം അവതാളത്തിലാക്കിയ ട്രാവൽ ഓപ്പറേറ്റർ ആറ് ലക്ഷം രൂപ യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതി ഉത്തരവിട്ടു. പൊളിമർ മാനുഫാക്ചേഴ്സ് അസോസിയേഷനും, എറണാകുളം സ്വദേശികളുമായ മറ്റ് മൂന്ന് പേരും സമർപ്പിച്ച പരാതിയിലാണ് കോടതിയുടെ ഉത്തരവ്. ജർമ്മനിയിലെ ഡെസൽഡോർഫിൽ നടക്കുന്ന വ്യാപാരമേളയിൽ പങ്കെടുക്കാനാണ് ന്യൂഡൽഹി യിലെ ഡെൽമോസ് …
സ്വന്തം ലേഖകൻ: ആഴ്ചയില്‍ അഞ്ച് ദിവസം മാത്രം പ്രവൃത്തി ദിവസമാക്കണമെന്ന ബാങ്ക് ജീവനക്കാരുടെ ആവശ്യം ഉടനെ നടപ്പിലാക്കുമെന്ന് സൂചന. ഇന്ത്യന്‍ ബാങ്ക് അസോസിയേഷനും (ഐബിഎ), എംപ്ലോയീസ് യൂണിയനും ഇതുസംബന്ധിച്ച് ഇതിനോടകം കരാറില്‍ ഒപ്പിട്ടിട്ടുണ്ട്. നിലവില്‍ സര്‍ക്കാരിന്റെ അനുമതി മാത്രമാണ് ഇക്കാര്യത്തില്‍ ആവശ്യം. ഈ വര്‍ഷം അവസാനത്തോടെ സര്‍ക്കാര്‍ അനുമതി ലഭിക്കുമെന്നാണ് ബാങ്ക് ജീവനക്കാരും സംഘനകളും പ്രതീക്ഷിക്കുന്നത്. …
സ്വന്തം ലേഖകൻ: വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കാനഡയില്‍ അറസ്റ്റിലായത് മൂന്ന് ഇന്ത്യന്‍ പൗരന്മാര്‍. കരണ്‍പ്രീത് സിങ് (28), കമല്‍പ്രീത് സിങ് (22), കരണ്‍ ബ്രാര്‍ (22) എന്നിവരാണ് അറസ്റ്റിലായതെന്ന് കനേഡിയന്‍ ന്യൂസ് വെബ്‌സൈറ്റായ സിടിവി ന്യൂസിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. കൊലപാതകം, വധഗൂഢാലോചന എന്നിവ അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് …