സ്വന്തം ലേഖകൻ: പൗരത്വ ഭേദഗതി നിയമം സ്റ്റേ ചെയ്യാതെ സുപ്രിംകോടതി. കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം അംഗീകരിച്ചാണ് നടപടി. മറുപടി നല്‍കാന്‍ കേന്ദ്രത്തിന് മൂന്നാഴ്ചത്തെ സമയം നല്‍കി. സിഎഎ ആരുടെയും പൗരത്വം ഇല്ലാതാക്കുന്നില്ലെന്നും ഹര്‍ജികള്‍ മുന്‍വിധിയോടെയാണെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. മറുപടി നല്‍കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെടുകയായിരുന്നു കേന്ദ്രം. സമയം ചോദിക്കാന്‍ കേന്ദ്രത്തിന് അവകാശമുണ്ടെന്ന് സുപ്രിംകോടതിയും …
സ്വന്തം ലേഖകൻ: കനത്ത ചൂടിനെ അവഗണിച്ചും തുറന്ന വാഹനത്തില്‍ പാലക്കാട് നഗരത്തിലൂടെ ആയിരക്കണക്കിന് പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു മണിക്കൂര്‍ നീണ്ട റോഡ് ഷോ ബിജെപിയുടെ കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഊര്‍ജം നിറയ്ക്കുന്നതായിരുന്നു. പാലക്കാട്, പൊന്നാനി മണ്ഡലങ്ങളിലെ എന്‍.ഡി.എ സ്ഥാനാര്‍ഥികളും ബിജെപി സംസ്ഥാന അധ്യക്ഷനും പ്രധാനമന്ത്രിക്കൊപ്പം റോഡ് ഷോയുടെ ഭാഗമായി. കോയമ്പത്തൂരില്‍ …
സ്വന്തം ലേഖകൻ: ടൂറിസം മേഖലയിൽ 13 ബില്യൻ ഡോളർ സ്വകാര്യ നിക്ഷേപത്തിന് ലക്ഷ്യമിട്ട് സൗദി. രണ്ട് വർഷത്തിനുള്ളിൽ 150,000 മുതൽ 200,000 വരെ പുതിയ ഹോട്ടൽ മുറികൾ ആരംഭിക്കുന്നതിന് ഈ നിക്ഷേപം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൗദി സഹ ടൂറിസം മന്ത്രി ഹൈഫ അൽ സൗദ് രാജകുമാരി, ബ്ലൂംബെർഗിന് നൽകിയ അഭിമുഖത്തിലാണ് ഇകാര്യം വ്യക്തമാക്കിയത്. ഈ വർഷം …
സ്വന്തം ലേഖകൻ: മസ്കത്തിൽനിന്ന് ലഖ്നൗവിലെ ചരൺ സിങ് ഇൻറർനാഷണൽ എയർപോർട്ടിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ സർവിസിന് തുടക്കമായി. പുതിയ സർവിസിനെ മസ്കത്ത് ഇൻറർനാഷണൽ എയർപോർട്ട് സ്വാഗതം ചെയ്തു. ആഴ്ചയിൽ എല്ലാ ദിവസവും സർവിസുണ്ടാകും. ലഖ്നോയിൽനിന്ന് ശനിയാഴ്ച രാവിലെ 7.30 ന് പുറപ്പെട്ട വിമാനത്തിൽ 77 യാത്രക്കാരാണുണ്ടായിരുന്നത്. തിരിച്ച് മസ്കത്തിൽനിന്ന് 123 യാത്രക്കാരുമായാണ് പറന്നത്. നിലവിൽ എയർ …
സ്വന്തം ലേഖകൻ: വിമാനയാത്രക്കിടയിൽ കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ബന്ധപ്പെട്ടുകൊണ്ടിരിക്കാൻ ഗൾഫ് എയർ അവസരമൊരുക്കുന്നു. യാത്രയിലുടനീളം ‘ഫാൽക്കൺ വൈഫൈ’ എന്ന പേരിൽ കോംപ്ലിമെന്ററി ഇൻ-ഫ്ലൈറ്റ് വൈഫൈയാണ് ഗൾഫ് എയർ യാത്രക്കാർക്ക് നൽകുന്നത്. ഇ-മെയിൽ, ചാറ്റ്, ബ്രൗസിങ് എന്നിവ ഇതിലൂടെ സാധ്യമാണ്. യാത്രയിലുടനീളം ജോലിയിൽ ഏർപ്പെടാനും പ്രിയപ്പെട്ടവരുമായി ബന്ധം നിലനിർത്താനും വിനോദപരിപാടികൾ ആസ്വദിക്കാനും ഇനി സാധിക്കും. ബോയിങ് 787-ഡ്രീം ലൈനർ, …
സ്വന്തം ലേഖകൻ: മൂന്നാം ലോക മഹായുദ്ധം ഒരു ചുവടകലെ മാത്രമാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുതിൻ. തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങൾ തന്റെ മേൽ അർപ്പിച്ച വിശ്വാസത്തിനും പിന്തുണയ്ക്കും നന്ദി അറിയിക്കുന്നതായി പുതിൻ പറഞ്ഞു. നമ്മെ ഭീഷണിപ്പെടുത്തുന്നവരേയും അടിച്ചമർത്തുന്നവരേയും കാര്യമാക്കേണ്ടതില്ല. നമ്മുടെ തീരുമാനങ്ങളും കാഴ്ചപ്പാടുകളുമാണ്. ഇതുപോലൊരു വിജയം ചരിത്രത്തിൽ ഉണ്ടായിട്ടില്ല- …
സ്വന്തം ലേഖകൻ: പേരാമ്പ്ര വാളൂരില്‍ യുവതിയെ തോട്ടില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിലെ പ്രതി മുജീബ് റഹ്‌മാന്‍ കൊടുംക്രിമിനല്‍. മൂന്നരവര്‍ഷം മുന്‍പ് കോഴിക്കോട് മുക്കത്ത് വയോധികയെ ഓട്ടോയില്‍ കയറ്റി പീഡിപ്പിച്ച കേസിലും നിരവധി മോഷണക്കേസുകളിലും ഇയാള്‍ പ്രതിയാണ്. കൊണ്ടോട്ടി സ്‌റ്റേഷനില്‍ മാത്രം ഇയാള്‍ക്കെതിരേ 13 കേസുകളുണ്ട്. അഞ്ചുമാസം മുന്‍പ് ഒരു ആക്രിക്കടയിലെ മോഷണവുമായി ബന്ധപ്പെട്ടാണ് മുജീബ് റഹ്‌മാന്‍ …
സ്വന്തം ലേഖകൻ: കുവൈത്തിൽ 3 മാസത്തെ പൊതുമാപ്പിന് ഇന്നു തുടക്കം. നിയമലംഘകരായ 1.2 ലക്ഷം പേർക്ക് ഗുണകരമാകുന്നതാണ് തീരുമാനം. രേഖകൾ കൈവശമുള്ളവർ നേരിട്ട് താമസ കുടിയേറ്റ വകുപ്പിനെ സമീപിച്ചാൽ നടപടി പൂർത്തിയാക്കാം. രേഖകൾ ഇല്ലാത്തവർ അതതു രാജ്യത്തെ എംബസികളിൽ നിന്ന് ഔട്പാസ് ശേഖരിച്ച് താമസ കുടിയേറ്റ വകുപ്പിൽ എത്തണം. ഈ അവസരം പ്രയോജനപ്പെടുത്തി ശിക്ഷ കൂടാതെ …
സ്വന്തം ലേഖകൻ: അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിനമായിരിക്കും നവംബറിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. താന്‍ വിജയിച്ചില്ലെങ്കില്‍ അത് രക്തച്ചൊരിച്ചിലിന് കാരണമാകുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരം ഉറപ്പിച്ച ശേഷം ഒഹിയോയില്‍ നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ ട്രംപിന്റെ രക്തച്ചൊരിച്ചില്‍ പ്രയോഗം എന്തിനെക്കുറിച്ചാണെന്ന് വ്യക്തമല്ല. …
സ്വന്തം ലേഖകൻ: അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയില്‍നിന്നുള്ള പരുചുരി അഭിജിത്ത് (20) ആണ് കൊല്ലപ്പെട്ടത്. ബോസ്റ്റണ്‍ സര്‍വകലാശാലയിലെ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായിരുന്നു. കാട്ടില്‍ കാറിനുള്ളിലാണ് അഭിജിത്തിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷമാണ് അഭിജിത്ത് ബോസ്റ്റണ്‍ സര്‍വകലാശാലയിലെത്തിയത്. കൂട്ടുകാര്‍ക്കൊപ്പം വാടകവീട്ടിലായിരുന്നു താമസം. ക്ലാസിനുശേഷം തിരികെയെത്താത്തതിനെ തുടര്‍ന്ന് കൂട്ടുകാരാണ് പോലീസില്‍ വിവരമറിയിച്ചത്. …