സ്വന്തം ലേഖകൻ: നെടുമ്പാശേരിയിൽ നിന്ന് ഷാർജയിലേക്ക് പുറപ്പെടുന്ന വിമാനത്തിന് യന്ത്രതകരാർ. പുലർച്ചെ 2.15ന് എയർ ഇന്ത്യാ എക്സ്പ്രസ് വിമാനം പുറപ്പെടാനൊരുങ്ങിയപ്പോഴാണ് തകരാർ കണ്ടെത്തിയത്. തകരാര്‍ കണ്ടെത്തിയതിന് പിന്നാലെ യാത്രക്കാരെ വിമാനത്തിൽ നിന്നിറക്കി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയെന്ന് അധികൃതർ അറിയിച്ചു. യാത്രക്കാരെ മറ്റൊരു വിമാനത്തിൽ ഷാർജയ്ക്ക് അയക്കുമെന്ന് ഈ വിമാനം രാവിലെ എട്ടിന് പുറപ്പെടുമെന്നും എയർപോർട്ട് അധികൃതർ …
സ്വന്തം ലേഖകൻ: പാലക്കാട് ജില്ലയിൽ താപതരംഗം രണ്ട് ദിവസം കൂടി തുടരും. കൊല്ലം, തൃശൂർ ജില്ലകളിലും താപ തരംഗ മുന്നറിയിപ്പ് ഇന്നും നാളെയും തുടരും. പാലക്കാട് 41°c വരെയും കൊല്ലം, തൃശൂർ ജില്ലകളിൽ 40°c വരെയും താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്നാട് തീരത്തും, വടക്കൻ തമിഴ്നാട് …
സ്വന്തം ലേഖകൻ: ലോകത്തെ രണ്ട് വലിയ സാമ്പത്തികശക്തികളായ യു.എസും ചൈനയും എതിരാളികളല്ല, പങ്കാളികളാകണമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്. എന്നാൽ, പരിഹരിക്കപ്പെടേണ്ട ഒട്ടേറെ പ്രശ്നങ്ങൾ ഇരുരാജ്യത്തിനുമിടയിലുണ്ടെന്നും ചൈനാസന്ദർശനത്തിനെത്തിയ യുഎസ്. വിദേശകാര്യസെക്രട്ടറി ആന്റണി ബ്ലിങ്കനോട് അദ്ദേഹം പറഞ്ഞു. ഇക്കൊല്ലം ബ്ലിങ്കന്റെ രണ്ടാം ചൈനാസന്ദർശനമാണിത്. കഴിഞ്ഞകൊല്ലം യുഎസ്. പ്രസിഡന്റ് ജോ ബൈഡനും താനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം ഇരുരാജ്യവും തമ്മിലുള്ള …
സ്വന്തം ലേഖകൻ: യുഎസിലെ സൗത്ത് കരോലിനയിലെ ഗ്രീന്‍വില്ലെ കൗണ്ടിയിലുണ്ടാ കാറപകടത്തില്‍ ഗുജറാത്ത് സ്വദേശികളായ മൂന്ന് സ്ത്രീകള്‍ കൊല്ലപ്പെട്ടു. ഗുജറാത്തിലെ ആനന്ദ് ജില്ലയില്‍നിന്നുള്ള രേഖാബന്‍ പട്ടേല്‍, സംഗീതബന്‍ പട്ടേല്‍, മനിഷാബന്‍ പട്ടേല്‍ എന്നിവരാണ് മരിച്ചത്. അതിവേഗത്തിലെത്തിയ കാര്‍ റോഡില്‍നിന്ന് തെന്നിമാറി പാലത്തിന് മുകളില്‍നിന്ന് തെറിച്ച് മരത്തിലിടിച്ച് നിന്നു. ഒരാള്‍ ഗുരുതരമായ പരിക്കുകളോടെ രക്ഷപ്പെട്ടു. നാലുപേര്‍ സഞ്ചരിച്ച എസ്.യു.വിയാണ് …
സ്വന്തം ലേഖകൻ: ഇറാന്‍ തട്ടിക്കൊണ്ടുപോയ ഇസ്രയേല്‍ ബന്ധമുള്ള ചരക്കുകപ്പല്‍ വിട്ടയയ്ക്കുമെന്ന് ഔദ്യോഗിക സ്ഥിരീകരണം നല്‍കി ഇറാന്റെ വിദേശകാര്യമന്ത്രാലയം. തടവിലുള്ളവര്‍ക്ക് കോണ്‍സുലര്‍ ആക്‌സസ് നല്‍കുമെന്നും എല്ലാവരേയും വൈകാതെ വിട്ടയയ്ക്കുമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചതായി ഇറാനിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ മാസം 13-നാണ് ഇസ്രയേല്‍ ബന്ധമുള്ള ചരക്കുകപ്പല്‍ ഇറാന്‍ പിടിച്ചെടുത്തത്. മലയാളികളടക്കം 17 ഇന്ത്യക്കാരും, റഷ്യ, പാക്കിസ്ഥാന്‍, ഫിലിപ്പൈന്‍സ്, …
സ്വന്തം ലേഖകൻ: കൊടുംചൂടിനെ തോൽപ്പിച്ച പ്രചാരണത്തിൽ തിരയടിച്ച ആവേശം വോട്ടെടുപ്പിൽ പ്രതിഫലിച്ചില്ല. വെള്ളിയാഴ്ച നടന്ന ലോക്സഭാതിരഞ്ഞെടുപ്പിൽ കേരളത്തിൽ പോളിങ് ശതമാനം കുറഞ്ഞു. 71.16 ശതമാനമെന്നാണ് പ്രാഥമിക കണക്ക്. 2019-ൽ ഇത് 77.67 ശതമാനമായിരുന്നു. 6.19 ശതമാനമാണ് കുറവ്. പോളിങ് കുറഞ്ഞത് മൂന്ന് മുന്നണികളേയും ആശങ്കപ്പെടുത്തുന്നുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പ് 2024-പോളിങ് ശതമാനം മണ്ഡലം തിരിച്ച്: ആകെ വോട്ടര്‍മാര്‍- …
സ്വന്തം ലേഖകൻ: കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഉഷ്ണതരംഗ (Heatwave) മുന്നറിയിപ്പ് പ്രഖ്യാപിച്ചു കേന്ദ്ര കാലാവസ്ഥ വകുപ്പ് . ഏപ്രിൽ 27, 28 തീയതികളിൽ കൊല്ലം,തൃശൂർ,പാലക്കാട് ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ ഉഷ്ണതരംഗ സാഹചര്യം നിലനിൽക്കുമെന്നാണു അറിയിപ്പ്. തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റെയും അടുത്ത ദിവസങ്ങളില്‍ പാലക്കാട് ജില്ലയിൽ 41 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം, …
സ്വന്തം ലേഖകൻ: പൊള്ളുന്ന വെയില്‍ ചൂടിനെ അവഗണിച്ചും പോളിങ് ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര. രാജ്യത്ത് തിരഞ്ഞെടുപ്പ് നടക്കുന്ന കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ് ശതമാനമാണ് രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് പോളിംഗ് 58 ശതമാനം കടന്നു. പോളിംഗ് ശതമാനം 58.52 ശതമാനം. ഏറ്റവും കൂടുതൽ പോളിംഗ് കണ്ണൂരിൽ (61.85) കുറവ് പൊന്നാനിയിൽ (53.97) ലോക്‌സഭ …
സ്വന്തം ലേഖകൻ: യുഎഇയിലും ഒമാനിലും കനത്ത നാശം വിതച്ച മഴയ്ക്കു കാരണം സമുദ്രത്തിലെ ഉപരിതല ജലത്തിന്റെ താപനില കൂടുന്ന എൽനിനോ പ്രതിഭാസമാണെന്ന് രാജ്യാന്തര പഠനം. അറേബ്യൻ ഉപദ്വീപിൽ എൽനിനോ പ്രതിഭാസം 10–40% വരെ ശക്തമായതാണ് ഗൾഫ് രാജ്യങ്ങളിൽ മഴ കൂടാൻ കാരണമെന്നാണ് വേൾഡ് വെതർ ആട്രിബ്യൂഷൻ ഗ്രൂപ്പിലെ ഗവേഷകരുടെ കണ്ടെത്തൽ. ആഗോളതാപനം കൂടുന്നതും ഫോസിൽ ഇന്ധനങ്ങൾ …
സ്വന്തം ലേഖകൻ: ലണ്ടനിലെ ഇന്ത്യൻ കോൺസുലേറ്റിനുനേരെ കഴിഞ്ഞ വർഷം ഖലിസ്ഥാൻ അനുകൂലികൾ നടത്തിയ ആക്രമണത്തിലെ മുഖ്യപ്രതിയെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തു. യുകെയിൽ താമസിക്കുന്ന ഇന്ദർപാൽ സിങ് ഘബ എന്നയാണ് പിടിയിലായത്. ഖലിസ്ഥാൻവാദി അമൃത്പാൽ സിങ്ങിനെ അറസ്റ്റുചെയ്യാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് 2023 മാർച്ച് 22-നായിരുന്നു ഇന്ത്യൻ കോൺസുലേറ്റിനുനേരെ ആക്രണം ഉണ്ടായത്. അതിക്രമിച്ചുകയറിയ ഖലിസ്ഥാൻ …