1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
2029 ല്‍ എഐ മനുഷ്യരെ മറികടക്കുമെന്ന് ഇലോണ്‍ മസ്‌ക്; അടുത്ത വര്‍ഷം നിർണായക പ്രഖ്യാപനം
2029 ല്‍ എഐ മനുഷ്യരെ മറികടക്കുമെന്ന് ഇലോണ്‍ മസ്‌ക്; അടുത്ത വര്‍ഷം നിർണായക പ്രഖ്യാപനം
സ്വന്തം ലേഖകൻ: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നെങ്കിലും മനുഷ്യന്റെ ബുദ്ധിയെ മറികടന്ന് മുന്നേറുമെന്ന പ്രവചനവും ആശങ്കയുമെല്ലാം ഏറെ കാലമായി നിലവിലുണ്ട്. ഓപ്പണ്‍ എഐയുടെ ചാറ്റ് ജിപിടി അവതരിപ്പിക്കപ്പെട്ടതിന് പിന്നാലെ ഈ വിഷയവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവമാണ്. ചാറ്റ് ജിപിടിയുടെ വരവിന് പിന്നാലെ ഗൂഗിള്‍, മെറ്റ, ആമസോണ്‍, മൈക്രോസോഫ്റ്റ് ഉള്‍പ്പടെയുള്ള ആഗോള സാങ്കേതിക വിദ്യാ ഭീമന്മാരും പുതിയതായി ജന്മമെടുത്ത …
രാഷ്ട്രപതിയുടെ അംഗീകാരം; ഉത്തരാഖണ്ഡില്‍ ഏകീകൃത സിവില്‍ കോഡ് നിലവില്‍ വന്നു; ഇന്ത്യയിൽ ആദ്യം
രാഷ്ട്രപതിയുടെ അംഗീകാരം; ഉത്തരാഖണ്ഡില്‍ ഏകീകൃത സിവില്‍ കോഡ് നിലവില്‍ വന്നു; ഇന്ത്യയിൽ ആദ്യം
സ്വന്തം ലേഖകൻ: ഉത്തരാഖണ്ഡ് നിയമസഭ പാസാക്കിയ ഏകീകൃത സിവില്‍ കോഡ് പ്രാബല്യത്തിലായി. ബില്ലിന് രാഷ്ട്രപതി ദ്രൗപതി മുര്‍മു അംഗീകാരം നല്‍കിയതോടെ രാജ്യത്ത് ആദ്യമായി ഏകീകൃത സിവില്‍ കോഡ് നിലവില്‍ വരുന്ന ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറി. പുതിയ നിയമം സംബന്ധിച്ച് ഉത്തരാണ്ഡ് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തു. കഴിഞ്ഞ മാസം ആദ്യമാണ് പുഷ്‌കര്‍ സിങ് ധാമി …
റമസാൻ: ബഹ്റൈനില്‍ ഓഫിസ് സമയം രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെ; ആഴ്ചയിൽ 30 മണിക്കൂർ
റമസാൻ: ബഹ്റൈനില്‍ ഓഫിസ് സമയം രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെ; ആഴ്ചയിൽ 30 മണിക്കൂർ
സ്വന്തം ലേഖകൻ: റമസാന്‍ പ്രമാണിച്ച് ബഹ്റൈനില്‍ ഔദ്യോഗിക ജോലി സമയത്തില്‍ മാറ്റംവരുത്തി. സര്‍ക്കാര്‍ ഓഫിസുകള്‍ രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെയാണ് പ്രവര്‍ത്തിക്കുകയെന്ന് സിവില്‍ സര്‍വീസ് ബ്യൂറോ (സിഎസ്ബി) അറിയിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരനാണ് വ്രതമാസം പരിഗണിച്ച് ജോലി സമയം ക്രമീകരിക്കാന്‍ നിര്‍ദേശം നല്‍കിയത്. ജോലി സമയത്തില്‍ …
റമസാന്‍: ദുബായിലെ പൊതുഗതാഗത സമയക്രമം പ്രഖ്യാപിച്ച് RTA; മെട്രോ, ട്രാം, ബസ് സമയം മാറും
റമസാന്‍: ദുബായിലെ പൊതുഗതാഗത സമയക്രമം പ്രഖ്യാപിച്ച് RTA; മെട്രോ, ട്രാം, ബസ് സമയം മാറും
സ്വന്തം ലേഖകൻ: റമസാൻ മാസത്തിൽ പൊതുഗതാഗത മേഖലയിലെ സമയക്രമം പ്രഖ്യാപിച്ച് ദുബായിലെ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി. പൊതുഗതാഗതത്തിനും പണമടച്ചുള്ള പാര്‍ക്കിങ് സോണുകള്‍ക്കുമാണ് ആര്‍ടിഎ പുതിയ സമയക്രമം പ്രഖ്യാപിച്ചിരിക്കുന്നത്. തിങ്കൾ മുതൽ ശനി വരെ രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറ് വരെയും രാത്രി എട്ട് മുതല്‍ അര്‍ധരാത്രി വരെയും ഡ്രൈവര്‍മാര്‍ക്ക് പാര്‍ക്കിങ് ഫീസ് അടയ്ക്കണം. …
പൗരത്വ ഭേദഗതി നിയമം: പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷ പാർട്ടികൾ; കേരള സർക്കാർ സുപ്രീം കോടതിയിലേക്ക്
പൗരത്വ ഭേദഗതി നിയമം: പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷ പാർട്ടികൾ; കേരള സർക്കാർ സുപ്രീം കോടതിയിലേക്ക്
സ്വന്തം ലേഖകൻ: പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച് നിയമ പരിശോധന തുടങ്ങി കേരള സർക്കാർ. നിയമ ഭേദഗതിക്കെതിരെ വീണ്ടും സുപ്രീം കോടതിയെ സമീപിക്കാനാണ് സംസ്ഥാന സർക്കാരിന്റെ നീക്കം. നിയമ ഭേദഗതിക്കെതിരെ യുഡിഎഫും കടുത്ത സമരത്തിലേക്ക് നീങ്ങുകയാണ്. നാളെ ചേരുന്ന കെപിസിസി നേതൃയോഗം തുടർസമര പരിപാടികൾ തീരുമാനിക്കും. നിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ മുസ്ലീം ലീഗും …
ഡ്രോണുകളെ വേട്ടയാടി വീഴ്ത്താന്‍ ‘ഡ്രാഗണ്‍ഫയര്‍’; അത്യാധുനിക ലേസര്‍ ആയുധം അവതരിപ്പിച്ച് യുകെ
ഡ്രോണുകളെ വേട്ടയാടി വീഴ്ത്താന്‍ ‘ഡ്രാഗണ്‍ഫയര്‍’; അത്യാധുനിക ലേസര്‍ ആയുധം അവതരിപ്പിച്ച് യുകെ
സ്വന്തം ലേഖകൻ: വ്യോമാതിര്‍ത്തിയിലെത്തുന്ന ഡ്രോണ്‍ പോലുള്ള നുഴഞ്ഞുകയറ്റങ്ങളെ വെടിവെച്ചുവീഴ്ത്താന്‍ അത്യാധുനിക ലേസര്‍ ആയുധവുമായി യുകെ പ്രതിരോധസേന. ‘ഡ്രാഗണ്‍ഫയര്‍’ (DragonFire) എന്ന ഈ ആയുധത്തിന്റെ പരീക്ഷണദൃശ്യങ്ങള്‍ യുകെ പ്രതിരോധമന്ത്രാലയം സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചു. ഒരു കിലോമീറ്റര്‍ അകലെയുള്ള നാണയത്തെപ്പോലും വെടിവെച്ചിടാന്‍ ഡ്രാഗണ്‍ഫയര്‍ പര്യാപ്തമാണെന്നും പ്രതിരോധമന്ത്രാലയം പറയുന്നു. ഡ്രോണുകള്‍ വീഴ്ത്താന്‍ മിസൈലുകള്‍ക്കുപകരം താരതമ്യേന ചെലവ് കുറഞ്ഞ ആയുധം ഉപയോഗപ്പെടുത്തുന്ന കാര്യം …
ആസ്തി 7.5 കോടി; താമസം 1.2 കോടിയുടെ ഫ്‌ളാറ്റില്‍! ലോകത്തെ ഏറ്റവും ധനികനായ യാചകൻ മുംബൈയിൽ
ആസ്തി 7.5 കോടി; താമസം 1.2 കോടിയുടെ ഫ്‌ളാറ്റില്‍! ലോകത്തെ ഏറ്റവും ധനികനായ യാചകൻ മുംബൈയിൽ
സ്വന്തം ലേഖകൻ: ഏഴരക്കോടിയാണ് ആസ്തി, ജോലിയോ രാജ്യത്തെ ഏറ്റവും തിരക്കുള്ള റെയിൽവേ സ്റ്റേഷനുകളിലൊന്നായ മുംബൈ ഛത്രപതി ശിവജി മഹാരാജ് ടെർമിനസിൽ (സി.എസ്.ടി.) ഭിക്ഷാടനവും. 54-കാരനായ ഭാരത് ജെയിനാണ് ഈ കോടീശ്വരനായ യാചകൻ. താമസം ദക്ഷിണ മുംബൈയിലെ പരേലിലെ 1.2 കോടി രൂപ വിലമതിക്കുന്ന ഫ്ലാറ്റിലും. ഭാര്യയും രണ്ടു മക്കളും സഹോദരനും അച്ഛനുമാണ് ഭാരതിനൊപ്പം ഈ രണ്ടുമുറി …
ഇന്ത്യന്‍ യുവതി ഓസ്‌ട്രേലിയയില്‍ കൊല്ലപ്പെട്ടു; കുട്ടിയുമായി നാട്ടിലെത്തി ഭര്‍ത്താവ് കുറ്റം സമ്മതിച്ചു
ഇന്ത്യന്‍ യുവതി ഓസ്‌ട്രേലിയയില്‍ കൊല്ലപ്പെട്ടു; കുട്ടിയുമായി നാട്ടിലെത്തി ഭര്‍ത്താവ് കുറ്റം സമ്മതിച്ചു
സ്വന്തം ലേഖകൻ: ഇന്ത്യക്കാരിയായ യുവതിയെ കൊന്ന് റോഡരികിലെ കുപ്പത്തൊട്ടിയില്‍ തള്ളി. ഓസ്‌ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനത്തെ ബക്ക്‌ലെയ്‌യിലാണ് സംഭവം. തെലങ്കാനയിലെ കിഴക്കന്‍ ഹൈദരാബാദിലുള്ള ഉപ്പല്‍ സ്വദേശിനി ചൈതന്യ മന്ദാഗനി (36) ആണ് മരിച്ചത്. ഭര്‍ത്താവാണ് ചൈതന്യയെ കൊന്നത്. കൊലയ്ക്കുശേഷം നാട്ടിലേക്ക് മടങ്ങിയ ഇയാള്‍ കുട്ടിയെ ചൈതന്യയുടെ മാതാപിതാക്കളെ ഏല്‍പ്പിച്ചു. തുടര്‍ന്ന് ചൈതന്യയെ താന്‍ കൊന്നുവെന്ന് അവരോട് ഏറ്റുപറഞ്ഞു. …
മാസപ്പിറവി കണ്ടു; കേരളത്തില്‍ നാളെ മുതല്‍ റമസാന്‍ വ്രതാരംഭം; ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് മുതല്‍
മാസപ്പിറവി കണ്ടു; കേരളത്തില്‍ നാളെ മുതല്‍ റമസാന്‍ വ്രതാരംഭം; ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് മുതല്‍
സ്വന്തം ലേഖകൻ: മാസപ്പിറവി ദൃശ്യമായി. കേരളത്തില്‍ നാളെ മുതല്‍ റമസാന്‍ വൃതാരംഭം. പൊന്നാനിയില്‍ മാസപ്പിറവി കണ്ടതായി പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങള്‍ അറിയിച്ചു. മാസപ്പിറവി ദൃശ്യമായതോടെ ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് മുതല്‍ റമസാന്‍ വ്രതം ആരംഭിച്ചിരിക്കുകയാണ്. സൗദി അറേബ്യ, യുഎഇ, ഖത്തര്‍, ബഹ്‌റൈന്‍, കുവൈത്ത് എന്നിവിടങ്ങളിലാണ് ഇന്ന് വ്രതം ആരംഭിച്ചത്. ഒമാനിൽ ശഅ്ബാൻ 30 പൂർത്തിയാക്കി …
ആറുവരിപ്പാതയിലൂടെ കുതിക്കാൻ കേരളവും; തലശ്ശേരി-മാഹി ബൈപ്പാസ് നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി
ആറുവരിപ്പാതയിലൂടെ കുതിക്കാൻ കേരളവും; തലശ്ശേരി-മാഹി ബൈപ്പാസ് നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി
സ്വന്തം ലേഖകൻ: തലശ്ശേരി-മാഹി ബൈപ്പാസ് റോഡ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമർപ്പിച്ചു. കേരളമുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലെ ഏകദേശം ഒരു ലക്ഷം കോടി രൂപയുടെ 112 ദേശീയപാതാ പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും മോദി വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിച്ചു. ഉച്ചയ്‌ക്ക് ഒന്നരയോടെ ഹരിയാനയിലെ ഗുരുഗ്രാമില്‍ നടന്ന ചടങ്ങിൽ വച്ചായിരുന്നു ഉദ്ഘാടനം നിർവഹിച്ചത്. ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി …