1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വിപ്ലവകരമായ മാറ്റങ്ങളുടെ വർഷം; 2024 ൽ ഗൾഫിലെ പ്രധാന വീസാ ഭേദഗതികളും പ്രഖ്യാപനങ്ങളും
വിപ്ലവകരമായ മാറ്റങ്ങളുടെ വർഷം; 2024 ൽ ഗൾഫിലെ പ്രധാന വീസാ ഭേദഗതികളും പ്രഖ്യാപനങ്ങളും
സ്വന്തം ലേഖകൻ: വിനോദസഞ്ചാര മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനും സ്വദേശിവത്കരണത്തിന്‍റെ ഭാഗമായും ഈ വര്‍ഷം ഗള്‍ഫ് നാടുകളില്‍ പ്രഖ്യാപിച്ച ചില സുപ്രധാന വീസ നിയമങ്ങളും ഭേദഗതികളും അറിയാം. ഗൾഫ് ഗ്രാൻഡ് ടൂർസ് വീസ യൂറോപ്പിലെ ഷെങ്കന്‍ വീസ മാതൃകയിൽ ഒറ്റ വീസയിൽ ആറ് ഗള്‍ഫ് രാജ്യങ്ങൾ സന്ദര്‍ശിക്കാനും ഒരു മാസം വരെ അവിടെ താമസിക്കാനും അനുവദിക്കുന്നതാണ് …
തീ കൊണ്ടാണ് കളിക്കുന്നത്’; തായ്‌വാന്‍ വിഷയത്തില്‍ അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ചൈന
തീ കൊണ്ടാണ് കളിക്കുന്നത്’; തായ്‌വാന്‍ വിഷയത്തില്‍ അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ചൈന
സ്വന്തം ലേഖകൻ: തായ്‌വാന് സൈനിക സഹായം നല്‍കാനുള്ള അമേരിക്കയുടെ തീരുമാനത്തില്‍ എതിര്‍പ്പറിയിച്ച് ചൈന. അമേരിക്കയുടെ നടപടി തീകൊണ്ടുള്ള കളിയാണെന്ന് ചൈന മുന്നറിയിപ്പ് നല്‍കി. തായ്‌വാന് മുകളിലുള്ള തങ്ങളുടെ പരമാധികാരവും സമാധാനവും സന്തുലിതാവസ്ഥയും നിലനിര്‍ത്തുന്നതിനെതിരായ പ്രവര്‍ത്തിയാണ് അമേരിക്ക ചെയ്യുന്നതെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. തായ്വാന് ആയുധം നല്‍കുന്നത് നിര്‍ത്തണമെന്നും തായ്വാന്‍ കടലിടുക്കിലെ സമാധാനത്തിനും സ്ഥിരതയ്ക്കും തുരങ്കം വെക്കുന്ന …
ഏഷ്യന്‍ രാജ്യങ്ങളിലേക്ക് മനുഷ്യക്കടത്ത്; വ്യാജ ജോലി കള്‍ക്കെതിരെ നോര്‍ക്കയുടെ ജാഗ്രതാ നിര്‍ദേശം
ഏഷ്യന്‍ രാജ്യങ്ങളിലേക്ക് മനുഷ്യക്കടത്ത്; വ്യാജ ജോലി കള്‍ക്കെതിരെ നോര്‍ക്കയുടെ ജാഗ്രതാ നിര്‍ദേശം
സ്വന്തം ലേഖകൻ: തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സൈബര്‍ കുറ്റകൃത്യ സംഘങ്ങളുടെ വലയിൽ വീഴരുതെന്ന് മുന്നറിയിപ്പ്. വ്യാജ ജോലികള്‍ വാഗ്ദാനം ചെയ്ത് പ്രവര്‍ത്തിക്കുന്ന ഈ മനുഷ്യക്കടത്ത് സംഘങ്ങളുടെ വലയില്‍ തൊഴില്‍ അന്വേഷകര്‍ വീഴരുതെന്നാണ് നോര്‍ക്ക ജാഗ്രതാ നിര്‍ദേശം നൽകിയിരിക്കുന്നത്. തായ്‌ലാന്‍ഡ്, കംബോഡിയ, ലാവോസ്, മ്യാന്‍മര്‍, വിയറ്റ്‌നാം എന്നീ രാജ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് സംഘങ്ങള്‍ …
ചാമ്പ്യന്‍സ് ട്രോഫി 2025: ഇന്ത്യ-പാക് മത്സരങ്ങള്‍ യുഎഇയില്‍; സ്ഥിരീകരിച്ച് പാക് ക്രിക്കറ്റ് ബോര്‍ഡ്
ചാമ്പ്യന്‍സ് ട്രോഫി 2025: ഇന്ത്യ-പാക് മത്സരങ്ങള്‍ യുഎഇയില്‍; സ്ഥിരീകരിച്ച് പാക് ക്രിക്കറ്റ് ബോര്‍ഡ്
സ്വന്തം ലേഖകൻ: ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യയുടെ മത്സരങ്ങള്‍ യുഎഇയില്‍ നടക്കും. പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ മൊഹ്സിന്‍ നഖ്വി യുഎഇയിലെ മുതിര്‍ന്ന മന്ത്രിയും എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡ് തലവനുമായ ഷെയ്ഖ് നഹ്യാന്‍ അല്‍ മുബാറക്കുമായി പാക്കിസ്താനില്‍ കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് തീരുമാനം അറിയിച്ചത്. ക്രികറ്റ് പ്രേമികള്‍ ഉറ്റുനോക്കുന്ന ഇന്ത്യ-പാകിസ്താന്‍ പോരാട്ടം ഫെബ്രുവരി 23 ഞായറാഴ്ച നടക്കും. …
നയതന്ത്രബന്ധത്തില്‍ നിര്‍ണായകം; ചരിത്രമായി പ്രധാനമന്ത്രി മോദിയുടെ കുവൈത്ത് സന്ദര്‍ശനം
നയതന്ത്രബന്ധത്തില്‍ നിര്‍ണായകം; ചരിത്രമായി പ്രധാനമന്ത്രി മോദിയുടെ കുവൈത്ത് സന്ദര്‍ശനം
സ്വന്തം ലേഖകൻ: ഇന്ത്യയും കുവൈറ്റും തമ്മിലുളള നയതന്ത്രബന്ധത്തില്‍ നിര്‍ണായകമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കുവൈത്ത് സന്ദര്‍ശനം. ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി 43 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കുവൈത്ത് സന്ദര്‍ശിക്കുന്നത്. ഗള്‍ഫ് സഹകരണ കൗണ്‍സിലുമായുളള ഇന്ത്യയുടെ ബന്ധം ഊട്ടിയുറപ്പിക്കുന്നതായിരുന്നു സന്ദര്‍ശനം. വ്യാപാരം, ഊര്‍ജം, പ്രതിരോധം, സാങ്കേതികവിദ്യ, വിദ്യാഭ്യാസം എന്നിവയുള്‍പ്പടെയുളള കാര്യങ്ങള്‍ കുവൈത്ത് പ്രധാനമന്ത്രി ഷെയ്ഖ് അഹ്‌മദ് അല്‍ അബ്ദുല്ല അല്‍ …
എംടിയുടെ ആരോഗ്യനിലയിൽ മാറ്റമില്ല; മരുന്നുകളോട് പ്രതി കരിച്ചുവെങ്കിലും ഗുരുതരമെന്ന് ആശുപത്രി അധികൃതർ
എംടിയുടെ ആരോഗ്യനിലയിൽ മാറ്റമില്ല; മരുന്നുകളോട് പ്രതി കരിച്ചുവെങ്കിലും ഗുരുതരമെന്ന് ആശുപത്രി അധികൃതർ
സ്വന്തം ലേഖകൻ: കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിഖ്യാത സാഹിത്യകാരന്‍ എം.ടി. വാസുദേവന്‍ നായരുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. മരുന്നുകളോടു നേരിയ തോതില്‍ പ്രതികരിക്കുന്നുണ്ടെങ്കിലും സ്ഥിതി ഗുരുതരമാണെന്നാണ് ആശുപത്രിയില്‍ നിന്നുള്ള വിവരം. ബേബി മെമ്മോറിയില്‍ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ് അദ്ദേഹം. നേരത്തെ അതീവഗുരുതര സ്ഥിതിയിലായിരുന്ന എംടിയുടെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതിയുണ്ടായതായി ആശുപത്രി …
ജർമനിയിൽ ആൾക്കൂട്ടത്തിനിട യിലേക്ക് കാർ ഇടിച്ചു കയറ്റിയ സംഭവം; പരിക്കേറ്റ 200 പേരിൽ ഏഴ് ഇന്ത്യക്കാരും
ജർമനിയിൽ ആൾക്കൂട്ടത്തിനിട യിലേക്ക് കാർ ഇടിച്ചു കയറ്റിയ സംഭവം; പരിക്കേറ്റ 200 പേരിൽ ഏഴ് ഇന്ത്യക്കാരും
സ്വന്തം ലേഖകൻ: ജർമനിയിൽ ആൾക്കൂട്ടത്തിനിടയിലേക്ക് കാർ ഇടിച്ചു കയറ്റിയ സംഭവത്തിൽ പരിക്കേറ്റവരിൽ ഏഴ് പേരും ഇന്ത്യക്കാരാണെന്ന് റിപ്പോർട്ട്. ഇവരിൽ മൂന്ന് പേർ ആശുപത്രി വിട്ടു. പരിക്കേറ്റ ഇന്ത്യൻ പൗരന്മാർക്ക് ബെർലിനിലെ ഇന്ത്യൻ എംബസി എല്ലാ സഹായവും ചെയ്തുവരികയാണെന്ന് അധികൃതർ അറിയിച്ചു. ക്രിസ്മസ് മാർക്കറ്റിലേയ്ക്ക് അമിതവേ​ഗതയിൽ വാഹനം ഇടിച്ച് കയറുകയായിരുന്നു. അപകടത്തിൽ 200 പേർക്ക് പരിക്കേൽക്കുകയും, ഇതുവരെ …
മാലിന്യക്കൂനകൾ, പൗരബോധം ഇല്ലാത്ത മനുഷ്യർ! ഇന്ത്യ ചില ദരിദ്ര രാജ്യങ്ങളേക്കാൾ മോശമെന്ന് ബ്രിട്ടീഷ് സഞ്ചാരി
മാലിന്യക്കൂനകൾ, പൗരബോധം ഇല്ലാത്ത മനുഷ്യർ! ഇന്ത്യ ചില ദരിദ്ര രാജ്യങ്ങളേക്കാൾ മോശമെന്ന് ബ്രിട്ടീഷ് സഞ്ചാരി
സ്വന്തം ലേഖകൻ: ഇന്ത്യയിലേത് ചില ദരിദ്ര രാജ്യങ്ങളിലുള്ളതിനേക്കാൾ മോശമായ അടിസ്ഥാന സൗകര്യങ്ങളെന്ന് ബ്രിട്ടീഷ് വിനോദ സഞ്ചാരി. മാലിന്യക്കൂനകൾ നിറഞ്ഞ പൊതു ഇടങ്ങൾ, പൗരബോധം എന്തെന്നറിയാത്ത മനുഷ്യർ, അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലെങ്കിലും താങ്ങാനാത്ത ജീവിതച്ചെലവ്, അതിശയിപ്പിക്കുന്ന അളവിൽ ദരിദ്രരായ ജനത, തുടങ്ങി ഇന്ത്യയിൽ കണ്ടതൊന്നും വിശ്വസിക്കാനാവാത്തതെന്നും ഭീകരമായ അവസ്ഥയെന്നും സഞ്ചാരി റെഡ്ഡിറ്റില്‍ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. …
മാർപാപ്പ ഇന്ത്യയിലേക്ക്; കേരളവും സന്ദർശന പട്ടികയിലെന്നു കർദിനാൾ മാർ ജോർജ് കൂവക്കാട്ട്
മാർപാപ്പ ഇന്ത്യയിലേക്ക്; കേരളവും സന്ദർശന പട്ടികയിലെന്നു കർദിനാൾ മാർ ജോർജ് കൂവക്കാട്ട്
സ്വന്തം ലേഖകൻ: ഫ്രാന്‍സിസ് മാര്‍പാപ്പ അടുത്ത വര്‍ഷം ഇന്ത്യ സന്ദര്‍ശിക്കും. മാര്‍പാപ്പയുടെ വിദേശ യാത്രകള്‍ക്ക് നേതൃത്വം വഹിക്കുന്ന കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്ടാണ് വിവരം മാധ്യമങ്ങളെ അറിയിച്ചത്. ഇന്ത്യാ സന്ദര്‍ശനത്തിനായുളള ഒരുക്കങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും എട്ടുമാസം നീണ്ട നടപടിക്രമങ്ങൾ പൂർത്തിയാക്കാനുണ്ടെന്നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്ട് പറഞ്ഞു. യാത്രയെ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരുമായി ആശയവിനിമയത്തിന് തയ്യാറെടുക്കുകയാണ് …
ഇതൊരു മിനി ഹിന്ദുസ്ഥാൻ; കുവൈത്തിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് മോദി
ഇതൊരു മിനി ഹിന്ദുസ്ഥാൻ; കുവൈത്തിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് മോദി
സ്വന്തം ലേഖകൻ: കുവൈത്തില്‍ ഇന്ത്യയില്‍ നിന്നുളള ജനങ്ങളുടെ വൈവിധ്യം കാണുന്നതില്‍ സന്തോഷമുണ്ടെന്നും ഇതൊരു മിനി ഹിന്ദുസ്ഥാനാണെന്ന് തനിക്ക് അനുഭവപ്പെടുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. കുവൈത്തില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യവെയാണ് മോദി ഇക്കാര്യം പറഞ്ഞത്. 19ാം നൂറ്റാണ്ടില്‍ പോലും ഇന്ത്യയും കുവൈറ്റും തമ്മില്‍ ശക്തമായ വ്യാപാരബന്ധമുണ്ടായിരുന്നുവെന്ന് ഹലാ മോദിയില്‍ അദ്ദേഹം ഓർമ്മിച്ചു. കുവൈത്തിലെ വ്യാപാരികൾ ഗുജറാത്തി പഠിക്കുകയും …