സ്വന്തം ലേഖകൻ: ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമം. 96-ാമത് ഓസ്‌കര്‍ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ആണവായുധത്തിന്റെ പിതാവ് എന്ന പേരില്‍ ആഘോഷിക്കപ്പെടുകയും പിന്നീട് വേട്ടയാടപ്പെടുകയും ചെയ്ത ഭൗതിക ശാസ്ത്രജ്ഞന്‍ ജെ. റോബര്‍ട്ട് ഒപ്പൻഹെെമറുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ഒപ്പൻഹെെമറാണ് മികച്ച ചിത്രം. ചിത്രത്തിന്റെ സംവിധായകൻ ക്രിസ്റ്റഫർ നോളൻ മികച്ച സംവിധാനത്തിനുള്ള പുരസ്കാരവും ഒപ്പൻഹെെമറെ വെള്ളിത്തിരയിൽ അവതരിപ്പിച്ച കിലിയൻ …
സ്വന്തം ലേഖകൻ: വിവാദമായ പൗരത്വ നിയമ ഭേദഗതി നടപ്പാക്കികൊണ്ടുള്ള വിജ്ഞാപനം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി സിഎഎ നടപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ നേരത്തെ പറഞ്ഞിരുന്നു. ഈ ആഴ്ച തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകുമെന്നു അഭ്യൂഹങ്ങൾ പരക്കവെയാണ് കേന്ദ്രസർക്കാരിന്റെ നിർണായക പ്രഖ്യാപനം പുറത്തുവന്നത്. 2019 ഡിസംബറിലാണ് സിഎഎ നിയമം പാർലമെന്റിൽ പാസാക്കിയത്. പൗരത്വ …
സ്വന്തം ലേഖകൻ: സൗദിയിലെ സ്വകാര്യമേഖലയിൽ ഡെന്‍റൽ ജോലികൾ 35 ശതമാനം സ്വദേശിവത്കരിക്കാനുള്ള തീരുമാനം ഞായറാഴ്ച (മാർച്ച് 10) മുതൽ പ്രാബല്യത്തിൽ വരും. രാജ്യത്തെ സ്ത്രീപുരുഷന്മാരായ പൗരർക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ പ്രദാനം ചെയ്യുന്നതിന്റെ ഭാഗമാണിത്. കഴിഞ്ഞ സെപ്റ്റംബർ 13 നാണ് ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. ഡെന്‍റൽ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ആവശ്യം വേണ്ട നടപടികൾ ക്രമീകരിക്കുന്നതിനും ആവശ്യമായ …
സ്വന്തം ലേഖകൻ: ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് ഒമാന്റെ വിവിധ ഭാഗങ്ങളില്‍ മഴ തുടരുന്നു. കാറ്റിന്റെയും ഇടിയുടെയും അകമ്പടിയോടെ ആയിരുന്നു മഴ. കനത്ത മഴ ലഭിച്ച പ്രദേശങ്ങളില്‍ വാദികള്‍ നിറഞ്ഞൊഴുകി. വിവിധ ഇടങ്ങളില്‍ വാദികളില്‍പ്പെട്ട വാഹനങ്ങളില്‍ കുടങ്ങിയവരെ സിവില്‍ ഡിഫന്‍സ് വിഭാഗം രക്ഷപ്പെടുത്തി. നിരവധി പേരെ ഷെല്‍ട്ടറുകളിലേക്ക് മാറ്റി. ആലിപ്പഴവും വര്‍ഷിച്ചു. മഴ നാളെ വരെ തുടരുമെന്ന് കാലാവസ്ഥാ …
സ്വന്തം ലേഖകൻ: പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവ് ആസിഫ് അലി സര്‍ദാരി പാകിസ്ഥാന്റെ 14ാമത്തെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ഇത് രണ്ടാം തവണയാണ് സര്‍ദാരി പ്രസിഡന്റ് സ്ഥാനത്തെത്തുന്നത്. പിപിപി, പിഎംഎല്‍എന്‍ ന്റെ സംയുക്ത സ്ഥാനാര്‍ത്ഥിയായാണ് സര്‍ദാരി മത്സരിച്ചത്. 68 വയസാണ് സര്‍ദാരിക്ക്. സുന്നി ഇതേഹാദ് കൗണ്‍സിലിന്റെ മഹ്മൂദ് ഖാന്‍ അക്സായി ആണ് സര്‍ദാരിക്ക് എതിരായി മത്സരിച്ചത്. ദേശീയ …
സ്വന്തം ലേഖകൻ: ന്യുയോര്‍ക്ക് സ്റ്റേറ്റ് അസംബ്ലിയില്‍ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാര്‍ത്ഥിയായി ഒരു മലയാളി. പിറവം സ്വദേശിയായ ജോണ്‍ ഐസക്കാണ് മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത് മല്‍സരിക്കാന്‍ ഇറങ്ങിയിരിക്കുന്നത് ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് അസംബ്ലി 90-ാം ഡിസ്ട്രിക്ടിന്‍റെ തൊണ്ണൂറ് ശതമാനം വരുന്ന പ്രദേശവും യോങ്കേഴ്‌സ് ടൗണിന്‍റെ ഭാഗമാണ്. ഇന്ത്യക്കാരും മലയാളികളും തിങ്ങിപ്പാർക്കുന്ന നഗരം. ആദ്യമായാണ് പ്രദേശത്ത് ഒരു മലയാളി മല്‍സരത്തിനിറങ്ങുന്നത്. …
സ്വന്തം ലേഖകൻ: കട്ടപ്പന ഇരട്ടക്കൊലപാതകത്തില്‍ വിജയന്റേതെന്ന് കരുതുന്ന മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. വിജയനെ കൊന്ന് കുഴിച്ചുമൂടി എന്നായിരുന്നു പ്രതി നിതീഷിന്റെ മൊഴി. വിജയനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ചുറ്റിക പൊലീസ് കണ്ടെടുത്തു. പ്രതിയുമായി പൊലീസ് തെളിവെടുപ്പ് തുടരുകയാണ്. കാഞ്ചിയാറിലെ വീടിന്റെ തറ കുഴിച്ചുള്ള പരിശോധനയിലാണ് വിജയന്റെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. കുഴിയില്‍ നിന്ന് തലയോട്ടിയും അസ്ഥികളുടെ ചില ഭാഗങ്ങളുമാണ് കണ്ടെടുത്തത്. …
സ്വന്തം ലേഖകൻ: വിമാനത്തിന്റെ എന്‍ജിന് ഉള്ളിലേക്ക് യാത്രക്കാരന്‍ നാണയങ്ങള്‍ ഇട്ടതിനെ തുടര്‍ന്ന് ചൈന സതേണ്‍ എയര്‍ലൈന്‍സ് വിമാനം നാലുമണിക്കൂര്‍ വൈകി. മാര്‍ച്ച് ആറിന് രാവിലെ പത്ത് മണിയ്ക്ക് ചൈനയിലെ സാന്യയില്‍നിന്നും ബെയ്ജിങിലേക്കു പുറപ്പെടാനിരിക്കെയാണ് സംഭവം. യാത്ര സുഗമമാക്കാനാണ് അന്ധവിശ്വാസത്തിന്റെ പേരില്‍ ഇയാള്‍ അഞ്ചോളം നാണയങ്ങള്‍ എന്‍ജിന് ഉള്ളിലേക്കിട്ടത്. പരിശോധനയില്‍ നാണയങ്ങള്‍ കണ്ടെത്തിയതായി വിമാന അധികൃതര്‍ അറിയിച്ചു. …
സ്വന്തം ലേഖകൻ: ഐഒഎസില്‍ നിന്ന് ആന്‍ഡ്രോയിഡിലേക്കും തിരിച്ചുമുള്ള ഡാറ്റാ കൈമാറ്റം വലിയ വെല്ലുവിളിയാണ്. പലര്‍ക്കും പുതിയ പ്ലാറ്റ്‌ഫോമിലേക്ക് വരുമ്പോള്‍ വാട്‌സാപ്പ് ചാറ്റുകള്‍ ഉള്‍പ്പടെ പല വിവരങ്ങളും ഉപേക്ഷിക്കേണ്ടതായി വരുന്നു. ഇപ്പോഴിതാ യൂറോപ്യന്‍ യൂണിയന്റെ ഡിജിറ്റല്‍ മാര്‍ക്കറ്റ്‌സ് ആക്ട് അനുസരിച്ച് ഐഒഎസില്‍ നിന്ന് ആന്‍ഡ്രോയിഡിലേക്കുള്ള ഡാറ്റാ കൈമാറ്റത്തിന് എളുപ്പവഴിയൊരുക്കാന്‍ ഒരുങ്ങുകയാണ് ആപ്പിള്‍. ഐഒഎസില്‍ നിന്ന് ആപ്പിളിന്റേതല്ലാത്ത മറ്റ് …
സ്വന്തം ലേഖകൻ: ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച കാനഡയിലെ ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ്‌സിങ് നിജ്ജറുടെ കൊലപാതക ദൃശ്യങ്ങൾ പുറത്തുവിട്ട് കനേഡിയൻ മാധ്യമം. നിജ്ജറിന്റെ കൊലപാതകം നടന്ന് എട്ടു മാസങ്ങൾക്കുശേഷമാണ് സിബിസി ന്യൂസ് കൊലപാതകത്തിന്റെ വീഡിയോ പുറത്തുവിടുന്നത്. പാർക്കിങ് ഏരിയയിൽ നിന്നും ചാര നിറത്തിലുള്ള ട്രക്കിൽ കയറി നിജ്ജർ പുറത്തേക്കുപോകുന്നതാണ് വീഡിയോയിലുള്ളത്. വാഹനം റോഡിലേക്ക് പ്രവേശിക്കുന്നതിനുമുൻപ് വെള്ള …